Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train

റെ​യി​ൽ​വേ​യി​ൽ ഹ​രി​ത​വി​പ്ല​വം; പ്ര​ഥ​മ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ട്രാ​ക്കി​ലേ​ക്ക്

ഇ​​​​​​ന്ത്യ​​​​​​ൻ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​യു​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ പു​​​​​​തി​​​​​​യൊ​​​​​​ര​​​​​​ധ്യാ​​​​​​യം കു​​​​​​റി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഇ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളും. ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ ജിം​​​​​​ഗ്-​​​​​​സോ​​​​​​ണി​​​​​​പ​​​​​​ത് റൂ​​​​​​ട്ടി​​​​​​ലാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ​​​​​​ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ പാ​​​​​​സ​​​​​​ഞ്ച​​​​​​ർ ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​മ​​​​​​ലീ​​​​​​നി​​​​​​ക​​​​​​ര​​​​​​ണം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​ത്യാ​​​​​​ധു​​​​​​നി​​​​​​ക ഹ​​​​​​രി​​​​​​ത ട്രെ​​​​​​യി​​​​​​നി​​​​ന്‍റെ ​​പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​യോ​​​​​​ട്ടം റെ​​​​​​യി​​​​​​ൽ​​​​​​വേ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി. ചെ​​​​​​ന്നൈ​​​​​​യി​​​​​​ലെ ഇ​​​​​​ന്‍റ​​​​​​ഗ്ര​​​​​​ൽ കോ​​​​​​ച്ച് ഫാ​​​​​​ക്‌​​​​ട​​​​റി​​​​​​യി​​​​​​ലാ​​​​​​ണ് ഈ ​​​​​​ട്രെ​​​​​​യി​​​​​​ൻ രൂ​​​​​​പ​​​​​​ക​​​​ല്പ​​​​​​ന ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഒ​​​​​​ന്നാ​​​​​​മ​​​​​​ൻ

ഇ​​​​​​ല​​​​ക്‌​​​​ട്രി​​​​​​ക് ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളെ​​​​പ്പോ​​​​ലെ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് വൈ​​​​​​ദ്യു​​​​​​ത ലൈ​​​​​​നു​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​മി​​​​ല്ല. ഡീ​​​​​​സ​​​​​​ൽ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ലെ പു​​​​​​ക​​​​​​യും പു​​​​​​റ​​​​​​ന്ത​​​​​​ള്ളു​​​​​​ന്നി​​​​​​ല്ല.

ട്രെ​​​​​​യി​​​​​​നി​​​​​​ലെ ഡൈ​​​​​​വിം​​​​​​ഗ് പ​​​​​​വ​​​​​​ർ കാ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​കം സ​​​​​​ജ്ജീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഫ്യൂ​​​​​​വ​​​​​​ൽ സെ​​​​​​ല്ലു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ന്ന മ​​​​​​ർ​​​​​​ദ​​​​ത്തി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​നും അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള ഓ​​​​​​ക്‌​​​​​​സി​​​​​​ജ​​​​​​നും ക​​​​​​ട​​​​​​ത്തി​​​​​​വി​​​​​​ടും. ഇ​​​​​​വ സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ച് ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന വൈ​​​​​​ദ്യു​​​​​​തി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണു ട്രെ​​​​​​യി​​​​​​ൻ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​രാ​​​​​​സ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പോ​​​​ത്പ​​​​ന്ന​​​​മാ​​​​യി ​​ജ​​​​​​ല​​​​​​ബാ​​​​​​ഷ്പം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് പു​​​​​​റ​​​​​​ന്ത​​​​​​ള്ള​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഈ ​​​​​​ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ നൂ​​​​​​റു​​ ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​സൗ​​​​​​ഹൃ​​​​​​ദ​​​​​​മാ​​​​​​ണ്.

1200 കി​​​​​​ലോ​​​​​​വാ​​​​​​ട്ട് ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഫ്യു​​​​​​വ​​​​​​ൽ സെ​​​​​​ൽ പ്രൊ​​​​​​പ്പ​​​​​​ൽ​​​​​​ഷ​​​​​​ൻ സി​​​​​​സ്റ്റ​​​​​​ത്തി​​​​​​ലാ​​​​​​ണു ട്രെ​​​​​​യി​​​​​​ൻ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ലോ​​​​​​ക​​​​​​ത്തി​​​​​​ലെ​​​​ത​​​​​​ന്നെ ഏ​​​​​​റ്റ​​​​​​വും നീ​​​​​​ള​​​​​​മേ​​​​​​റി​​​​​​യ​​​​​​തും ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​വു​​​​​​മാ​​​​​​യ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ പാ​​​​​​സ​​​​​​ഞ്ച​​​​​​ർ ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ റെ​​​​​​യി​​​​​​ൽ​​​​​​വേ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.

ട്രെ​​​​​​യി​​​​​​ൻ​​​​​​ഘ​​​​​​ട​​​​​​ന

മൊ​​​​​​ത്തം പ​​​​ത്തു കോ​​​​​​ച്ചു​​​​​​ക​​​​​​ളാ​​​​​​ണ് ട്രെ​​​​​​യി​​​​​​നി​​​​​​ലു​​​​​​ള്ള​​​​​​ത്. ഇ​​​​​​തി​​​​​​ൽ എ​​​​​​ട്ട് പാ​​​​​​സ​​​​​​ഞ്ച​​​​​​ർ കോ​​​​​​ച്ചു​​​​​​ക​​​​​​ളും ര​​​​​​ണ്ട് ഡൈ​​​​​​വിം​​​​​​ഗ് പ​​​​​​വ​​​​​​ർ കാ​​​​​​റു​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ട്രെ​​​​​​യി​​​​​​നി​​​​​​ൽ മൊ​​​​​​ത്തം 682 സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം 2000 യാ​​​​​​ത്ര​​​​​​ക്കാ​​​​​​രെ​​​​​​വ​​​​​​രെ വ​​​​​​ഹി​​​​​​ക്കാ​​​​​​നാ​​​​​​കും.

വേ​​​​​​ഗ​​​​​​ത

മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി 75 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വേ​​​​​​ഗ​​​​​​ത​​​​​​യി​​​​​​ലാ​​​​​​ണ് ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ൾ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. മൊ​​​​​​ത്തം 2400 കി​​​​​​ലോ​​​​​​വാ​​​​​​ട്ട് പ​​​​​​വ​​​​​​ർ ഉ​​​​​​ത്പാ​​​​​​ദി​​​​​​ക്കാ​​​​​​ൻ ഈ ​​​​​​ട്രെ​​​​​​യി​​​​​​നി​​​​​​നാ​​​​​​കും.

സ​​​​​​ർ​​​​​​വീ​​​​​​സ് എ​​​​​​വി​​​​​​ടെ

ഉ​​​​​​ത്ത​​​​​​ര​​​​​​റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള ജിം​​​​​ഗ്-​​​​​​സോ​​​​​​ണി​​​​​​പ​​​​​​ത് റൂ​​​​​​ട്ടി​​​​​​ലാ​​​​​​ണ് ഈ ​​​​​​ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. മൊ​​​​​​ത്തം 89 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ര​​​​​​ണ്ട് മ​​​​​​ണി​​​​​​ക്കൂ​​​​​​ർ കൊ​​​​​​ണ്ട് ട്രെ​​​​​​യി​​​​​​ൻ പി​​​​​​ന്നി​​​​​​ടും. ഒ​​​​​​രു​​​​​​ദി​​​​​​വ​​​​​​സം ര​​​​​​ണ്ടു റൗ​​​​​​ണ്ട് ട്രി​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​യി (356 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ) സ​​​​​​ർ​​​​​​വീ​​​​​സ് ന​​​​​​ട​​​​​​ത്താ​​​​​​ൻ ഏ​​​​​​ക​​​​​​ദേ​​​​​​ശം 300 കി​​​​​​ലോ​​​​​​ഗ്രാം ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യി വ​​​​​​രും. രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ ഈ​​​​മാ​​​​സം 17ന് ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​മോ​​​​​​ദി ഫ്ലാ​​​​​​ഗ് ഓ​​​​​​ഫ് ചെ​​​​​​യ്യും.

Kerala

ട്രെ​യി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഇ​​​​ന്‍റ​​​​ര്‍​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സി​​​​നു​​​​നേ​​​​രേ ക​​​​ല്ലേ​​​​റ്. യാ​​​​ത്ര​​​​ക്കാ​​​​രി​​​​യു​​​​ടെ ക​​​​ണ്ണി​​​​നു​​​​താ​​​​ഴെ പ​​​​രി​​​​ക്കേ​​​​റ്റു. നീ​​​​ലേ​​​​ശ്വ​​​​രം ആ​​​​ലി​​​​ന്‍​കീ​​​​ഴി​​​​ലെ കു​​​​ഞ്ഞി​​​​ക്ക​​​​ണ്ണ​​​​ന്‍റെ ഭാ​​​​ര്യ സി. ​​​​അ​​​​നി​​​​ത(48)​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. വ​​​​ല​​​​തു​​​​ക​​​​ണ്ണി​​​​ന് താ​​​​ഴെ​​​​യാ​​​​ണു പ​​​​രി​​​​ക്ക്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12 ഓ​​​​ടെ പ​​​​ള്ളി​​​​ക്ക​​​​ര പൂ​​​​ച്ച​​​​ക്കാ​​​​ടി​​​​നു സ​​​​മീ​​​​പ​​​​മാ​​​യി​​​രു​​​ന്നു ​സം​​​​ഭ​​​​വം.

മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്നു ക​​​​ണ്ണൂ​​​​ര്‍ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ട്രെ​​​​യി​​​​നി​​​​നു​​​നേ​​​​രേ​​​​യാ​​​​ണ് ക​​​​ല്ലേ​​​​റു​​​​ണ്ടാ​​​​യ​​​​ത്. ട്രെ​​​​യി​​​​നി​​​​ന്‍റെ മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള കം​​​​പാ​​​​ര്‍​ട്ട്​​​​മെ​​​​ന്‍റി​​​​ലാ​​​​ണ് വീ​​​​ട്ട​​​​മ്മ ഇ​​​​രു​​​​ന്നി​​​​രു​​​​ന്ന​​​​ത്. ജ​​​​നാ​​​​ല​​​ക്ക​​​മ്പി​​​​യി​​​​ല്‍ ത​​​​ട്ടി​​​​യ ക​​​​ല്ല് തെ​​​​റി​​​​ച്ച് ക​​​​ണ്ണി​​​​ല്‍ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ ക​​​​ണ്ണ​​​​ട പൊ​​​​ട്ടി ചി​​​​ത​​​​റി ക​​​​ണ്ണി​​​​നു താ​​​​ഴെ​​​​യാ​​​​യി മു​​​​റി​​​​വേ​​​​റ്റു. ഇ​​​​വ​​​​രെ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. കാ​​​​സ​​​​ര്‍​ഗോ​​​​ഡ് റെ​​​​യി​​​​ല്‍​വേ എ​​​​സ്‌​​​​ഐ സി.​​​​എ​​​​സ്. സ​​​​നി​​​​ല്‍​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

National

ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​യാ​ളെ കാ​ണാ​നെ​ത്തി​യ നാ​ലു​പേ​ർ മ​റ്റൊ​രു ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ച​ത​റി​ഞ്ഞ് അ​ന്വേ​ഷി​ക്കാ​ൻ ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ എ​തി​രെ വ​ന്ന മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പ​ച്ച്ദേ​വ്ര ഹാ​ൾ​ട്ട് ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ൽ​ക്ക എ​ക്സ്പ്ര​സാ​ണ് ആ​ദ്യം മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യെ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ട്രെ​യി​ൻ ഇ​വി​ടെ പി​ടി​ച്ചി​ട്ടു.

ഇ​തി​ലെ ചി​ല യാ​ത്ര​ക്കാ​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ പാ​ള​ത്തി​ലേ​ക്ക് ചാ​ടി ഇ​റ​ങ്ങി. ഇ​തി​നി​ടെ, എ​തി​ർ ദി​ശ​യി​ൽ മ​റ്റൊ​രു ട്രെ​യി​ൻ വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഈ ​സ​മ​യം ഇ​തി​ലൂ​ടെ ക​ട​ന്നു​വ​ന്ന പു​രു​ഷോ​ത്തം എ​ക്സ്പ്ര​സ് നാ​ല് പേ​രെ ഇ​ടി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ അ​വ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ബി​ഹാ​റി​ലെ സി​വാ​ൻ സ്വ​ദേ​ശി​യാ​യ ബ​ലി​റാം ഭ​ഗ​ത്, മി​ർ​സാ​പൂ​രി​ലെ നീ​ബി സ്വ​ദേ​ശി​യാ​യ സു​നി​ൽ കു​മാ​ർ, ഫി​റോ​സാ​ബാ​ദി​ലെ ഖൈ​ർ​ഗ​ഢ് സ്വ​ദേ​ശി​യാ​യ ആ​കാ​ശ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റ് ര​ണ്ട് യാ​ത്ര​ക്കാ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ട്രെ​യി​നി​ന്‍റെ ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ട്രാ​ക്കി​ൽ നി​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ (സി​പി​ആ​ർ​ഒ) ശ​ശി​കാ​ന്ത് ത്രി​പാ​ഠി പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹൗ​റ-​ഡ​ൽ​ഹി റൂ​ട്ടി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

Kerala

40 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ചേ​ദ്യം ചെ​യ്തെ​ങ്കി​ലും നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്നിന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ൻ തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Todays Story

പ​യ്യ​ന്നൂ​രിലേക്ക് പോരൂ; ട്രെ​യി​നിലിരുന്ന് ​ഭ​ക്ഷ​ണം ക​ഴി​ക്കാം

ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം.

പാ​ഴ്സ​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും ഈ ​റ​സ്റ്റ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കുമെ​ന്ന​താ​ണ് പ​യ്യ​ന്നൂ​രു​കാ​ര്‍​ക്കു​കൂ​ടി ആ​ശ്വാ​സ​ക​ര​മാ​യ വാ​ര്‍​ത്ത.

പെ​രു​വാ​മ്പ​യി​ലെ ഹ​രി​കൃ​ഷ്ണ​ന്‍, കാ​നാ​യി​യി​ലെ സാ​ജി​ദ്, സ​തീ​ശ​ന്‍ പ​യ്യ​ന്നൂ​ര്‍, ജ​സ്‌​ല എ​ന്നി​വ​രു​ടെ മ​ന​സി​ല്‍ നാ​മ്പി​ട്ട ആ​ഗ്ര​ഹം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്കു​മു​ന്നി​ല്‍ വ​ച്ച​പ്പോ​ള്‍ അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രു​ള്ള കോ​ച്ച് റ​സ്റ്റ​റ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ ആ​ശ​യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ത്വ​രി​ത​ഗ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ബ​സ്‌​ബേ​യോ​ടു ചേ​ര്‍​ന്നാ​ണ് റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ് ഒ​രു​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക പാ​ള​മൊ​രു​ക്കി. ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച് ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​സി കോ​ച്ചാ​ണ് റ​സ്റ്റ​റ​ന്‍റി​നാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. കോ​ച്ചി​ലെ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മം​ഗ​ളൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി മാ​റ്റി​യ​ശേ​ഷം റെ​യി​ല്‍​പാ​ള​ത്തി​ന​രി​കെ റോ​ഡ് സൗ​ക​ര്യ​മു​ള്ള ഒ​ള​വ​റ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കി​ലെ വൈ​ദ്യു​ത ബ​ന്ധം വിച്ഛേ​ദി​ക്കു​ക​യും കോ​ച്ചി​നെ ച​ക്ര​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നുശേ​ഷം ക്രെ​യി​നു​ക​ളു​പ​യോ​ഗി​ച്ച് ട്രെ​യി​ല​റി​ല്‍ ക​യ​റ്റി.

ട്രെ​യി​ല​റി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് പ​തി​ന​ഞ്ച​ടി​യോ​ളം നീ​ണ്ടു​നി​ന്ന കോ​ച്ചി​നെ മ​റ്റൊ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​ത്ത് താ​ഴാ​തെ താ​ങ്ങി​യ​ത്.

 

National

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു; 25 വിദ്യാർഥികൾക്ക് പരിക്ക്

കരൂർ: തമിഴ്‌നാട്ടിലെ കരൂരിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.

ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്‍റ് പ്ലാന്‍റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു.

സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സിമന്‍റ് പ്ലാന്‍റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Kerala

കേരളത്തിനു പുതുതായി ഒരു മെമു ട്രെയിൻ കൂടി

പരവൂർ: കേരളത്തിന് പുതുതായി ഒരു മെമു ട്രെയിൻ സർവീസ് കൂടി അനുവദിച്ച് റെയിൽവേ. പാലക്കാട് -പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക. ട്രെയിൻ ആരംഭിക്കാൻ തീരുമാനിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ഔദ്യോഗികമായി അറി യിച്ചിട്ടുണ്ട്.

ഈ ട്രെയിൻ എന്നു മുതലായിരിക്കുമെന്നും സമയക്രമം സംബന്ധിച്ചുള്ള വിവരവും ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. അതിനോടൊപ്പം പുതിയ മെമുവിന്‍റെ ഉദ്ഘാടനവും നടത്താനാണ് സാധ്യത.

മംഗലാപുരം- തിരുനെൽവേലി എക്സ്പ്രസ്, മംഗലാപുരം-രാമേശ്വരം എക്സ്പ്രസ്, നാഗർകോവിൽ - ചെർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് 11ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ട്രെയിനുകൾ.

Kerala

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​നി​ല​യി​ൽ

തൃ​ശൂ​ര്‍: യു​വ ഡോ​ക്ട​ര്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​ന​സി​ക രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ മു​ഹ​മ്മ​ദ് റ​യാ​നാ​ണ് (25) മ​രി​ച്ച​ത്. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്.

രാ​വി​ലെ പ​ത്ത് വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​പി​യി​ല്‍ റ​യാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ലാ​ണ് ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ഉ​ള്‍​പ്പെ​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടും.

National

പരീക്ഷാഹാളിൽ കയറ്റിയില്ല; ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി

 പാറ്റ്ന: പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെൺകുട്ടി 9.15നു സ്കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. ഒൻപതിന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല.

കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപാണ് ട്രെയിനിൽ നിന്നു ചാടിയത്.

Kerala

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ആ​റ്റി​ങ്ങ​ൽ ത​ച്ചൂ​ർ​കു​ന്ന് തെ​ന്നൂ​ർ​ലൈ​നി​ൽ ഗീ​താ​ഞ്ജ​ലി​യി​ൽ പ്ര​വീ​ൺ (45) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കൊ​ല്ല​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു പ്ര​വീ​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കോ​ർ​ബ എ​ക്സ്പ്ര​സി​നു മു​ന്നി​ലാ​ണ് ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും പ്ര​വീ​ൺ ചാ​ടി​യ​ത്.

ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ‍‍‍​ര്‍​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

District News

വൈ​കി​യോ​ടി വ​ല​ച്ച് പാ​ല​രു​വി എ​ക്‌​സ്പ്ര​സ്; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​ം

ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ല​രു​വി എ​ക്‌​സ്പ്ര​സ് പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പി​ടി​ച്ചി​ടു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി രാ​വി​ലെ 10ന് ​മു​മ്പാ​യി വ​ണ്ടി തൃ​ശൂ​രി​ലെ​ത്തി​ക്കാ​ന്‍ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​ക്ക് ക​ത്തുന​ല്‍​കി.

ഈ ​ട്രെ​യി​നി​ല്‍ ദി​വ​സേ​ന കൊ​ല്ലം മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ വ​ന്നു​പോ​കു​ന്ന അ​നേ​കം യാ​ത്ര​ക്കാ​രു​ണ്ട്. 2026 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ട്രെ​യി​ന്‍ സ​മ​യ​ക്ര​മ​ത്തി​ല്‍ പാ​ല​രു​വി എ​ക്‌​സ്പ്ര​സി​നു​ശേ​ഷം വ​രു​ന്ന ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന്‍റെ സ​മ​യ​ത്തി​ല്‍ അ​ഞ്ച് മി​നി​റ്റ് കു​റ​വ് വ​രു​ത്തി​യി​രു​ന്നു.


അ​തി​നാ​ല്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് ഇ​പ്പോ​ള്‍ തൃ​ശൂ​രി​ല്‍ രാ​വി​ലെ 10.13ന് ​എ​ത്താ​ന്‍ പാ​ല​രു​വി എ​ക്‌​സ്പ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലോ, പു​തു​ക്കാ​ടോ പി​ടി​ച്ചി​ടു​ക​യാ​ണ്. പാ​ല​രു​വി എ​ക്‌​സ്പ്ര​സ് 10.45 മു​ത​ല്‍ 11.15 വ​രെ വൈ​കി​യാ​ണ് തൃ​ശൂ​രി​ല്‍ എ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​ട്രെ​യി​നി​ല്‍ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്താ​നാ​കു​ന്നി​ല്ല. പാ​ല​രു​വി എ​ക്‌​സ്പ്ര​സി​ന്‍റെ സ​മ​യം 10 മി​നി​റ്റ് കു​റ​ച്ച് തൃ​ശൂ​രി​ല്‍ എ​ത്തി​ച്ചാ​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി

National

വന്ദേഭാരത് സ്ലീപ്പർ ട്രെയിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ ടൗണിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇവിടെ നിന്ന് ഗോഹട്ടി-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും പ്രധാനമന്ത്രി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ന് മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ണ്ടെ​ങ്കി​ലും 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും ഓ​ടു​ക. ഇ​തി​ൽ ആ​ർ​എ​സി, വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​കി​ല്ല. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ൺ​ഫേം​ഡ് ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കൂ. രാ​ത്രി​യാ​ത്ര​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള ഈ ​ട്രെ​യി​നി​ൽ 16 കോ​ച്ചു​ക​ളു​ണ്ടാ​കും.

833 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ട്രെ​യി​നി​ൽ വി​മാ​ന​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യ കേ​റ്റ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. കു​ലു​ക്ക​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പു ന​ൽ​കു​ന്നതിനൊപ്പം മി​ക​ച്ച ബെ​ർ​ത്തു​ക​ൾ, ഓ​ട്ട​മാ​റ്റി​ക് വാ​തി​ലു​ക​ൾ, ക​വ​ച് സു​ര​ക്ഷാ സം​വി​ധാ​നം എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

International

താ​യ്‌​ല​ൻ​ഡി​ലെ ട്രെ​യി​ൻ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 28 ആ​യി

ബാങ്കോ​ക്ക്: താ​യ്‍​ലാ​ൻ​ഡി​ൽ ട്രെ​യി​നി​ന് മു​ക​ളി​ൽ ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 28 പേ​ർ മ​രി​ച്ചു. 64 പേ​ർ​ക് പ​രി​ക്കേ​റ്റു.

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക്രെ​യി​നാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ക്രെ​യി​ൻ വീ​ണ​തി​ന് പി​ന്നാ​ലെ ട്രെ​യി​നി​ലെ ചി​ല ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യും ചെ​യ്തു.

195 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ട്രെ​യി​നി​ൽ നി​ന്നും മു​ഴു​വ​ൻ യാ​ത്ര​ക്കാ​രേ​യും പു​റ​ത്തി​റ​ക്കി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ താ​യ്‍​ലാ​ൻ​ഡ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു​ണ്ട്.

ബാ​ങ്കോ​ക്കി​ൽ നി​ന്ന് വ​ട​ക്ക്-​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഉ​ബോ​ൺ റാ​ചാ​താ​നി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചൈ​ന​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ആ​കാ​ശ റെ​യി​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക്രെ​യി​ൻ കൊ​ണ്ട് വ​ന്ന​ത്.

Kerala

ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചി​​​ല സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ആ​​​രം​​​ഭ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യും. കൂ​​​ടാ​​​തെ പ​​​ല ട്രെ​​​യി​​​നു​​​ക​​​ളും 40 മു​​​ത​​​ൽ 50 മി​​​നി​​​റ്റ് വ​​​രെ വൈ​​​കി​​​യോ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

പാ​​​ല​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​ണ് റ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

‎കൊ​​​ല്ലം–​​​മ​​​ച്ചലി​​​പ​​​ട്ട​​​ണം സ്പെ​​​ഷ​​​ൽ (07104), കൊ​​​ല്ലം–​​​ന​​​ര​​​സ​​​പുർ സ്പെ​​​ഷ​​​ൽ (07106), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (22633), ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ–​​​എ​​​റ​​​ണാ​​​കു​​​ളം മം​​​ഗ​​​ള ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ക്സ്‌​​​പ്ര​​​സ് (12618), മം​​​ഗ​​​ളൂ​​​രു–​​​ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്സ്‌​​​പ്ര​​​സ് (22638), രാ​​​മേ​​​ശ്വ​​​രം–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത എ​​​ക്സ്‌​​​പ്ര​​​സ് (16344) എ​​​ന്നി​​​വ നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കി​​​യോ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ്.

ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ:

ആ​​​ല​​​പ്പു​​​ഴ–​​​ക​​​ണ്ണൂ​​​ർ എ​​​ക്സ്‌​​​പ്ര​​​സ് (16307): 14, 21, 28, ഫെ​​​ബ്രു​​​വ​​​രി നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി (12081) കോ​​​ഴി​​​ക്കോ​​​ട്ട് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

കോ​​​യ​​​മ്പ​​​ത്തൂ​​​ർ–​​​ഷൊ​​​ർ​​​ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56603): 21ന് ​​​കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പാ​​​ല​​​ക്കാ​​​ട് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

നി​​​ല​​​മ്പൂ​​​ർ റോ​​​ഡ്–​​​കോ​​​ട്ട​​​യം എ​​​ക്സ്‌​​​പ്ര​​​സ് (16325): ജ​​​നു​​​വ​​​രി 10, 20, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​ല​​​മ്പൂ​​​ർ റോ​​​ഡി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ആ​​​രം​​​ഭ സ്റ്റേ​​​ഷ​​​നി​​​ൽ മാ​​​റ്റ​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ:

പാ​​​ല​​​ക്കാ​​​ട്–​​​നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് പാ​​​സ​​​ഞ്ച​​​ർ (56607): ജ​​​നു​​​വ​​​രി 11, 18, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 6.32ന് ​​​ല​​​ക്കി​​​ടി സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക.
പാ​​​ല​​​ക്കാ​​​ട്–​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു (66609): ജ​​​നു​​​വ​​​രി 26ന് ​​​രാ​​​വി​​​ലെ 7.57ന് ​​​ഒ​​​റ്റ​​​പ്പാ​​​ലം സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക.

Kerala

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.

ഇ​തി​നാ​ൽ ചി​ല ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചി​ല സ​ർ​വീ​സു​ക​ള്‍​ക്ക് ആ​രം​ഭ സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ പ​ല ട്രെ​യി​നു​ക​ളും 40 മു​ത​ല്‍ 50 മി​നി​റ്റ് വ​രെ വൈ​കി​യോ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല്ലം - മ​ച്ച്‌​ലി​പ​ട്ട​ണം സ്പെ​ഷ്യ​ല്‍ (07104), കൊ​ല്ലം - ന​ര​സ​പൂ​ർ സ്പെ​ഷ്യ​ല്‍ (07106), തി​രു​വ​ന​ന്ത​പു​രം - ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് (22633), ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്‌​പ്ര​സ് (12618), മം​ഗ​ളൂ​രു-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്‌​പ്ര​സ് (22638), രാ​മേ​ശ്വ​രം-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്‌​പ്ര​സ് (16344) എ​ന്നി​വ വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന ട്രെ​യി​നു​ക​ള്‍

ആ​ല​പ്പു​ഴ - ക​ണ്ണൂ​ർ എ​ക്സ്‌​പ്ര​സ് (16307): ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി (12081) ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

കോ​യ​മ്പ​ത്തൂ​ർ - ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ (56603): ജ​നു​വ​രി 21ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പാ​ല​ക്കാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്സ്‌​പ്ര​സ് (16325): ജ​നു​വ​രി 10, 20, 29 തീ​യ​തി​ക​ളി​ല്‍ നി​ല​മ്പൂ​ർ റോ​ഡി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ആ​രം​ഭ സ്റ്റേ​ഷ​നി​ല്‍ മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ള്‍

പാ​ല​ക്കാ​ട് - നി​ല​മ്പൂ​ർ റോ​ഡ് പാ​സ​ഞ്ച​ർ (56607): ജ​നു​വ​രി 11, 18, 26, 27 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 6.32ന് ​ല​ക്കി​ടി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും യാ​ത്ര ആ​രം​ഭി​ക്കു​ക.

പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു (66609): ജ​നു​വ​രി 26ന് ​രാ​വി​ലെ 7.57ന് ​ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

 

Kerala

പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ചു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ച് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​ട്ടി​പ്പ​ടി കോ​യം​കു​ള​ത്ത് ഫൈ​സ​ലി​ന്‍റെ മ​ക​ൻ അ​മീ​ൻ​ഷാ ഹാ​ഷിം (11)ആ​ണു മ​രി​ച്ച​ത്.

ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​കാ​ൻ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ്ര​തി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കാ​സ​ർ​ഗോ​ഡ്: ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട​ക് സ്വ​ദേ​ശി രാ​ജേ​ഷ് (35) ആ​ണ് മ​രി​ച്ച​ത്.

മം​ഗ​ലാ​പു​രം - കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി യാ​ത്ര​ക്കാ​ര​ൻ ആ​യി​രു​ന്നു രാ​ജേ​ഷ്. ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഗു​ഡ്സ് ട്രെ​യി​നി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് കു​മ്പ​ള സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​ണ് ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

National

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.

പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
‌‌
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.

Kerala

ട്രെ​യി​നി​ല്‍​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട സം​ഭ​വം; പ്ര​തി​യെ കോ​ട്ട​യ​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

കോ​ട്ട​യം: യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ​ന​ച്ച​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ്‌​കു​മാ​റി​നെ കോ​ട്ട​യ​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. സം​ഭ​വ​ദി​വ​സം പ്ര​തി കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ ക​യ​റി​യ​ത് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ്.

പ്ര​തി മ​ദ്യ​പി​ച്ച അ​തി​ര​മ്പു​ഴ​യി​ലെ ബാ​റി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി​യി​ൽ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​തി യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പേ​യാ​ട് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ്ര​തി ട്രെ​യി​നി​ൽ പു​ക​വ​ലി​ച്ച​ത് ശ്രീ​ക്കു​ട്ടി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഇ​യാ​ൾ യു​വ​തി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

 

 

Kerala

ട്രെ​യി​നി​ൽ​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സ്; തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് പ്ര​തി സു​രേ​ഷ് കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് നി​യോ​ഗി​ച്ച സ​മി​തി​യും യു​വ​തി​യു​ടെ സു​ഹൃ​ത്ത് അ​ർ​ച്ച​ന​യും പ്ര​തി​യും മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​നു ശേ​ഷം പ്ര​തി​യെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി. ട്രെ​യി​നി​ലും കോ​ട്ട​യ​ത്ത് ഇ​യാ​ൾ മ​ദ്യ​പി​ച്ച ബാ​റി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടി​ന് കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ്ര​തി പു​ക​വ​ലി​ച്ചു. ഇ​ത് യു​വ​തി ചോ​ദ്യം ചെ​യ്‌​ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട കേ​സ്; പ്ര​തി​യു​ടെ തി​രി​ച്ച​റി​യി​ൽ പ​രേ​ഡ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സു​രേ​ഷ് കു​മാ​റി​ന്‍റെ തി​രി​ച്ച​റി​യി​ൽ പ​രേ​ഡ് ന​ട​ത്തും. മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജ​യി​ലി​ൽ വെ​ച്ചാ​യി​രി​ക്കും തി​രി​ച്ച​റി​യി​ൽ പ​രേ​ഡ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കേ​ര​ള എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​തി സു​രേ​ഷ് കു​മാ​ര്‍ പു​റ​ത്തേ​യ്ക്ക് ത​ള്ളി​യി​ട്ട​ത്. ത​ള്ളി​യി​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

 

Kerala

'വാ​തി​ൽ​ക്ക​ൽ നി​ന്ന ശ്രീ​ക്കു​ട്ടി​യെ സു​രേ​ഷ് കു​മാ​ർ‌ ച​വി​ട്ടി​യി​ട്ടു': വ​ർ​ക്ക​ല ആ​ക്ര​മ​ണ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ കേ​ര​ള എ​ക്സ്പ്ര​സി​ൽ നി​ന്നും പെ​ൺ​കു​ട്ടി​യെ ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ട്രെ​യി​നി​ന്‍റെ വാ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​യാ​യ സു​രേ​ഷ് കു​മാ​ർ ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി താ​ഴേ​ക്കി​ടു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യെ​യും പ്ര​തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അതേസമയം, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ 19കാ​രി ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ത​ല​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ക്കു​ട്ടി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ ത​ല​ച്ചോ​റി​ൽ ച​ത​വ് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ശ്രീ​ക്കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ന്യൂ​റോ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്നു​ള്ള ചി​കി​ത്സ​യാ​ണ് നി​ല​വി​ൽ ന​ൽ​കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.40ന് ​വ​ര്‍​ക്ക​ല സ്റ്റേ​ഷ​നി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​റി അ​യ​ന്തി മേ​ല്‍​പ്പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് കേ​ര​ള എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​യി​രു​ന്നു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്.

ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ പോ​യി​വ​രു​മ്പോ​ള്‍ വാ​തി​ലി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി പ​ന​ച്ചി​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി പു​റ​ത്തേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പ്ര​തി ച​വി​ട്ടി ത​ള​ളി​യി​ട്ട​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി അ​ര്‍​ച്ച​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ​യും കൈ​യ്യും കാ​ലും പി​ടി​ച്ച് പു​റ​ത്തി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു.

അ​ർ​ച്ച​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

'ര​ക്ത​ത്തി​ൽ​കു​ളി​ച്ച്, ശ​രീ​ര​മാ​കെ ച​ത​വു​ക​ളു​മാ​യി പെ​ൺ​കു​ട്ടി; മ​ന​സി​ൽ നൊ​മ്പ​ര​പ്പാ​ടാ​യി ആ ​മു​ഖം'

പ​ര​വൂ​ർ: വ​ർ​ക്ക​ല​യ്ക്കു സ​മീ​പം യു​വ​തി​യെ മ​ദ്യ​പ​ൻ ട്രെ​യി​നി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​യി. കൊ​ല്ല​ത്തെ ലോ​ക്കോ പൈ​ല​റ്റ് എ​ൻ.​വി. മ​ഹേ​ഷാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൃ​ദ​യ​ഹാ​രി​യാ​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

കു​റി​പ്പ് ഇ​ങ്ങ​നെ...

29-ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ന്ന എ​ന്‍റെ സ​ർ​വീ​സ് ജീ​വി​ത​ത്തി​ൽ, ഞാ​യ​ർ രാ​ത്രി ന​ട​ന്ന കൊ​ടും​ക്രൂ​ര​ത​യ്‌​ക്ക് ഇ​ര​യാ​യ ആ ​പെ​ൺ​കു​ട്ടി​യു​ടെ മു​ഖം മ​റ​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്കു പോ​കു​ന്ന മെ​മു​വി​ലാ​യി​രു​ന്നു എ​നി​ക്ക് ഡ്യൂ​ട്ടി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മെ​മു ഏ​ക​ദേ​ശം കൃ​ത്യ​സ​മ​ത്തി​നു ത​ന്നെ പു​റ​പ്പെ​ട്ടു. ക​ട​യ്ക്കാ​വൂ​ർ എ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്നു "തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന കേ​ര​ള എ​ക്സ്പ്ര​സി​ൽ നി​ന്ന് ഒ​രു യാ​ത്ര​ക്കാ​രി ട്രാ​ക്കി​ൽ വീ​ണി​ട്ടു​ണ്ട്. ശ്ര​ദ്ധി​ക്കു​ക,വേ​ണ്ട​ത് ചെ​യ്യു​ക' എ​ന്ന സ​ന്ദേ​ശം വ​യ​ർ​ല​സ് സെ​റ്റി​ലൂ​ടെ ല​ഭി​ച്ചു.

അ​പ്പോ​ൾ രാ​ത്രി ഏ​ക​ദേ​ശം 8.40 ആ​യി. നി​ർ​ദേ​ശ പ്ര​കാ​രം എ​തി​ർ ദി​ശ​യി​ൽ പോ​കു​ന്ന മെ​മു ട്രെ​യി​ൻ പ​തു​ക്കെ ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങി. മെ​മു​വി​ന്‍റെ ഡ്രൈ​വിം​ഗ് കാ​ബി​നി​ൽ ഒ​രാ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു. ട്രാ​ക്കി​ന് ഇ​രു​വ​ശ​വും ഇ​രു​ട്ടാ​ണ്. കു​റ​ച്ചു മു​ന്നോ​ട്ട് പോ​യ​പ്പോ​ൾ വ​ർ​ക്ക​ല​യ്ക്ക് സ​മീ​പം ട്രാ​ക്കി​ന​ടു​ത്ത് കി​ട​ക്കു​ന്ന നി​ല​യി​ൽ ഒ​രു രൂ​പം. ഉ​ട​ൻ ട്രെ​യി​ൻ നി​ർ​ത്തി.

അ​ത് ആ ​പെ​ൺ​കു​ട്ടി ത​ന്നെ​യാ​യി​രു​ന്നു...

ഇ​രു ട്രാ​ക്കു​ക​ൾ​ക്കും ഇ​ട​യി​ലാ​യി ക​മി​ഴ്ന്ന​ടി​ച്ചു ര​ക്ത​ത്തി​ൽ​കു​ളി​ച്ചു ശ​രീ​ര​മാ​കെ ച​ത​വു​ക​ളു​മാ​യി വീ​ണു​കി​ട​ക്കു​ന്നു. മ​ന​സി​ൽ ഒ​രു വി​ങ്ങ​ൽ... റോ​ഡ് ഗ​താ​ഗ​തം ആ ​നി​മി​ഷ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത ഭൂ​പ്ര​കൃ​തി​യു​ള്ള പ്ര​സ്തു​ത സ്ഥ​ല​ത്ത്, പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​ൻ സ​മ​യ​മി​ല്ല. മെ​മു​വി​ന്‍റെ കോ​ച്ചി​ന്‍റെ ആ​ദ്യ​ത്തെ ഡോ​ർ പെ​ൺ​കു​ട്ടി കി​ട​ക്കു​ന്ന​തി​ന് അ​ഭി​മു​ഖ​മാ​യി നി​ർ​ത്തി.​ശ്വാ​സം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യി. ആ ​സ​മ​യം ലോ​ക്ക​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ത​ന്നെ മെ​മു​വി​ൽ എ​ടു​ത്തു കി​ട​ത്തു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു.

സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി, അ​വി​ടെ കാ​ത്തു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മ​റ്റും ചേ​ർ​ന്ന് ഉ​ട​ൻ പെ​ൺ​കു​ട്ടി​യെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ആം​ബു​ല​ൻ​സ് കു​ട്ടി​യെ​യും കൊ​ണ്ട് കു​തി​ച്ചു. ഇ​രു​ളി​ന്‍റെ ക​മ്പ​ടം മൂ​ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ലും റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ട ആ ​പെ​ൺ​കു​ട്ടി​യു​ടെ മു​ഖം മ​ന​സി​ൽ ഒ​രു നൊ​മ്പ​ര​മാ​യി ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു.

ആ ​നി​മി​ഷ​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തി സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത നാ​ട്ടു​കാ​ർ​ക്ക് പ്ര​ത്യേ​കം ന​ന്ദി.

കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടെ​ത്തി​ച്ച​തി​നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് പി​ന്നീ​ട് മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ ക​ണ്ടു. ഓ​രോ ഡ്യൂ​ട്ടി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​നു​ക​ളെ​യും ഹൃ​ദ​യ​ത്തി​ലേ​റ്റി പോ​കു​മ്പോ​ൾ ഒ​രു ല​ക്ഷ്യം മാ​ത്ര​മേ​യു​ള്ളൂ..."​സു​ര​ക്ഷി​ത​മാ​യി ട്രെ​യി​ൻ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ക...'

എ​ന്താ​യാ​ലും ട്രെ​യി​ൻ നി​ർ​ത്തി ട്രാ​ക്കി​ൽ വീ​ണു കി​ട​ന്ന ആ ​കു​ട്ടി​യെ​യും ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ച​ത് മ​റ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു പു​ണ്യ​ക​ർ​മ​മാ​യി ക​രു​തു​ന്നു. ആ ​ദി​വ​സം ചെ​യ്ത​തു പോ​ലെ​യു​ള്ള ഒ​രു ജീ​വ​ൻ​ര​ക്ഷാ​ദൗ​ത്യം ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​ണ്. ഈ ​നി​ർ​ണാ​യ​ക വേ​ള ത​ര​ണം ചെ​യ്യു​വാ​ൻ ആ ​പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സാ​ധി​ക്ക​ട്ടെ. കു​ട്ടി പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​വാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു...

ഒ​രു കു​ഞ്ഞു​മോ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ച കൃ​താ​ർ​ഥ​ത​യോ​ടെ ഓ​രോ ദി​ന​വും ക​ട​ന്നു പോ​കു​ന്നു... വീ​ണ്ടും മ​റ്റൊ​രു ല​ക്ഷ്യ​സ്ഥാ​ന​വു​മാ​യി അ​ടു​ത്ത ഡ്യൂ​ട്ടി ആ​രം​ഭി​ക്കു​ന്നു.

Kerala

ട്രെ​യി​നി​ലെ അ​തി​ക്ര​മം: ശ്രീ​ക്കു​ട്ടി സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ; ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ 19കാ​രി ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ത​ല​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ക്കു​ട്ടി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ ത​ല​ച്ചോ​റി​ൽ ച​ത​വ് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ശ്രീ​ക്കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ന്യൂ​റോ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്നു​ള്ള ചി​കി​ത്സ​യാ​ണ് നി​ല​വി​ൽ ന​ൽ​കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.40ന് ​വ​ര്‍​ക്ക​ല സ്റ്റേ​ഷ​നി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​റി അ​യ​ന്തി മേ​ല്‍​പ്പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് കേ​ര​ള എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​യി​രു​ന്നു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്.

ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ പോ​യി​വ​രു​മ്പോ​ള്‍ വാ​തി​ലി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി പ​ന​ച്ചി​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി പു​റ​ത്തേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പ്ര​തി ച​വി​ട്ടി ത​ള​ളി​യി​ട്ട​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി അ​ര്‍​ച്ച​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ​യും കൈ​യ്യും കാ​ലും പി​ടി​ച്ച് പു​റ​ത്തി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു. അ​ർ​ച്ച​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ട്രെ​യി​നി​ൽ യു​വാ​വ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ചു

കൊ​​​ല്ലം: വ​​​ർ​​​ക്ക​​​ല​​​യ്ക്കു​​​സ​​​മീ​​​പം ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു യു​​​വ​​​തി​​​യെ ച​​​വി​​​ട്ടി ത​​​ള്ളി​​​യി​​​ട്ട സം​​​ഭ​​​വം ന​​ട​​ന്ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​ക്കു​​ശേ​​ഷം ട്രെ​​​യി​​​നി​​​ൽ വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം.

ഇ​​​ക്കു​​​റി ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ മ​​​ധ്യ​​​വ​​​യസ്ക​​​നെ യു​​​വാ​​​വ് ആ​​​ക്ര​​​മി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​​ക്ര​​​മി ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ബംഗ​​​ളൂ​​​രുവിൽനി​​​ന്നു ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കു പോ​​​കു​​​ന്ന ഐ​​​ല​​​ന്‍റ് എ​​​ക്സ്പ്ര​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​ര​​​യ്ക്കാ​​​യി​​രു​​ന്നു അ​​​തി​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.

ആ​​​ല​​​പ്പു​​​ഴ താ​​​മ​​​ര​​​ക്കു​​​ളം വ​​​ല്ല്യ​​​ത്ത് നാ​​​സ​​റി (49) നു ​​​നേ​​​രേ​​​യാ​​​ണ് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​വ​​​ച്ചു ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.

ഭാ​​​ര്യ​​​യോ​​​ടൊ​​​പ്പം ആ​​​ലു​​​വ​​​യി​​​ലെ ബ​​​ന്ധു വീ​​​ട്ടി​​​ൽ പോ​​​യി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന നാ​​​സ​​​ർ ശു​​​ചി​​​മു​​​റി​​​യി​​​ൽ ക​​​യ​​​റി​​​യ ശേ​​​ഷം പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മ്പോ​​​ൾ വാ​​​തി​​​ൽ അ​​​ട​​​ഞ്ഞു​​​നി​​​ന്ന യു​​​വാ​​​വി​​​നോ​​​ടു വ​​​ഴി ത​​​ര​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും യു​​​വാ​​​വ് ഇ​​​തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തു ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് ആ​​​ണെ​​​ന്നും ഇ​​​വി​​​ടെ ക​​​യ​​​റി​​​യ​​​തു ശ​​​രി​​​യാ​​​യി​​​ല്ല എ​​​ന്നും നാ​​​സ​​​ർ പ​​​റ​​​ഞ്ഞ​​​തോ​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യ യു​​​വാ​​​വ് അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞുകൊ​​​ണ്ട് മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ട്രെ​​​യി​​​നി​​​ലെ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ പി​​​ടി​​​ച്ചുമാ​​​റ്റി യു​​​വാ​​​വി​​​നെ ട്രെ​​​യി​​​നി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചെ​​​ങ്കി​​​ലും ശാ​​​സ്താം​​​കോ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ട്രെ​​​യി​​​ൻ നി​​​ർ​​​ത്താ​​​റാ​​​യ​​​പ്പോ​​​ഴേ​​​ക്കും യു​​​വാ​​​വ് ട്രെ​​​യി​​​നി​​​ൽനി​​​ന്നു ചാ​​​ടി.

ഇ​​​യാ​​​ൾ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ വീ​​​ണെ​​​ങ്കി​​​ലും അ​​​വി​​​ടെനി​​​ന്ന് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ശാ​​​സ്താം​​​കോ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ നാ​​​സ​​​ർ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​റെ വി​​​വ​​​രം ധ​​​രി​​​പ്പി​​​ച്ച ശേ​​​ഷം ശാ​​​സ്താം​​​കോ​​​ട്ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി ചി​​​കി​​​ത്സ തേ​​​ടി.

Kerala

ട്രെ​യി​നി​ൽ യു​വ​തി​ക്കു​നേ​രേ അ​ക്ര​മം: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ക്സ്പ്ര​സി​ൽ യു​വ​തി​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ ട്രെ​യി​നി​ൽ ആ​ർ​പി​എ​ഫി​ന്‍റെ​യോ കേ​ര​ള പോ​ലീ​സി​ന്‍റെ​യൊ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്ക് വേ​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കൊ​ല്ല​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ഡ്യൂ​ട്ടി​ക്ക് പോ​ലീ​സ് ഇ​ല്ലാ​യി​രു​ന്നു.

രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​ർ ഇ​ല്ലാ​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ട്രെ​യി​നി​ൽ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​യി ക്രൈം​പാ​റ്റേ​ണ്‍ ഉ​ണ്ടെ​ന്നും കേ​ര​ള എ​ക്സ്പ്ര​സി​ൽ നി​ല​വി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ർ​പി​എ​ഫ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ച​വി​ട്ടി ത​ള്ളി​യി​ട്ട പ്ര​തി​ക്കെ​തി​രോ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യ്ക്ക് സ​മീ​പം പ​ന​ച്ച​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​തി​രേ (48) ത​മ്പാ​നൂ​ർ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. നി​ല​വി​ൽ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലു​ള്ള സു​രേ​ഷ് കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ട്രെ​യി​നി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട സോ​നു​വു​മാ​യി(​ശ്രീ​ക്കു​ട്ടി-19)​യു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യി പ്ര​തി സു​രേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ശ്രീ​ക്കു​ട്ടി​യോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ യു​വ​തി മാ​റി​യി​ല്ല. ഇ​ത് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും തു​ട​ർ​ന്ന് ശ്രീ​ക്കു​ട്ടി​യു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യ​താ​യും സു​രേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വീ​ഴ്ച​യെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പെ​ൺ​കു​ട്ടി​യെ വെ​ന​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റി​യ​താ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പാ​ലോ​ട് സ്വ​ദേ​ശി​നി​യാ​യ ശ്രീ​ക്കു​ട്ടി​യെ സ​ർ​ജ​റി ഐ​സി​യു​വി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ശ​രീ​രം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ള്ള​തി​നാ​ൽ 48 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ള്ള​ത്.

Kerala

യു​വ​തി​യെ ട്രെ​യി​നി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വം: പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി സു​രേ​ഷ് കു​മാ​റി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് റെ​യി​ല്‍​വേ പോ​ലീ​സ്. റെ​യി​ല്‍​വേ ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തും. ഉ​ച്ച​യോ​ടെ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പ്ര​തി​യു​ടെ മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​ക​യാ​ണ് പോ​ലീ​സ്. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ഉ​ട​ന്‍ ന​ട​ക്കും. ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വാ​തി​ലി​ന​ടു​ത്ത് നി​ന്ന് മാ​റാ​ത്ത​താ​ണ് പ്ര​കോ​പ​ന കാ​ര​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യെ ദേ​ഷ്യ​ത്തി​ല്‍ ച​വി​ട്ടി​യ​താ​ണെ​ന്നു​മാ​ണ് പ്ര​തി​യു​ടെ മൊ​ഴി. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ച​വി​ട്ടി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ മു​ന്‍​പ​രി​ച​യ​മി​ല്ലെ​ന്നും സു​രേ​ഷ് കു​മാ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ല്‍ തു​ട​രു​ക​യാ​ണ്. ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മു​ള്ള​തി​നാ​ല്‍ 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.40ന് ​വ​ര്‍​ക്ക​ല സ്റ്റേ​ഷ​നി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​റി അ​യ​ന്തി മേ​ല്‍​പ്പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് കേ​ര​ള എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​യി​രു​ന്നു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്.

ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ പോ​യി​വ​രു​മ്പോ​ള്‍ വാ​തി​ലി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി പു​റ​ത്തേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പ്ര​തി ച​വി​ട്ടി ത​ള​ളി​യി​ട്ട​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി അ​ര്‍​ച്ച​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ​യും കൈ​യ്യും കാ​ലും പി​ടി​ച്ച് പു​റ​ത്തി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു. അ​ർ​ച്ച​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

National

ട്രെ​യി​നി​ൽ പ​ഴ്‌​സ് മോ​ഷ​ണം പോ​യി; യാ​ത്ര​ക്കാ​രി എ​സി കോ​ച്ചി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ല് ത​ക​ർ​ത്തു

ഭോ​പ്പാ​ല്‍: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​രി എ​സി കോ​ച്ചി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ല് ത​ല്ലി​ത്ത​ക​ര്‍​ത്തു. ത​ന്‍റെ പ​ഴ്‌​സ് മോ​ഷ​ണം പോ​യ​തി​ലും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു യാ​ത്ര​ക്കാ​രി കു​പി​ത​യാ​യി പെ​രു​മാ​റി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ജ​ന​ല്‍​ച്ചി​ല്ല് ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. യു​വ​തി​യു​ടെ സ​മീ​പ​ത്ത് ഒ​രു കു​ട്ടി ഇ​രി​ക്കു​ന്ന​തും കാ​ണാം.

ചി​ല്ല് ത​ക​ര്‍​ക്ക​രു​തെ​ന്ന് ചു​റ്റും നി​ല്‍​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യു​വ​തി ജ​ന​ലി​ന്‍റെ ചി​ല്ലി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ട്രേ ​കൊ​ണ്ട് തു​ട​രെ​ത്തു​ട​രേ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

Kerala

ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ൽ ത​ക​രാ​ർ; ട്രെ​യി​ൻ സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ലി​നു തകരാർ സം​ഭ​വി​ച്ച​തി​നാ​ൽ കോ​ട്ട​യം - എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​നാ​ണ് ഇ​ടി​മി​ന്ന​ലി​ൽ തകരാർ സം​ഭ​വി​ച്ച​ത്.

ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം ശ​ബ​രി സൂ​പ്പ​ർ എ​ക്‌​സ്പ്ര​സ് വൈ​ക്കം റോ​ഡി​ലും, എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു പി​റ​വം റോ​ഡ് (വെ​ള്ളൂ​ർ) സ്റ്റേ​ഷ​നി​ലും, മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.

തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കു​ന്നേ​രം 3.40 ന് ​ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം അധികൃതർ ലൈനിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നയും ന​ട​ത്തി.

Kerala

വീ​ട്ട​മ്മ​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് മോ​ഷ​ണം; പ്ര​തി മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​യി​ൽ

മും​ബൈ: കോ​ഴി​ക്കോ​ട്ട് 64കാ​രി​യെ ട്രെ​യി​നി​ൽ നി​ന്നു ത​ള്ളി​യി​ട്ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൻ​വേ​ലി​ൽ നി​ന്നാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. പേ​രു​ക​ൾ മാ​റ്റി​പ്പ​റ​യു​ന്ന ഇ​യാ​ളു​ടെ യ​ഥാ​ർ​ത്ഥ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ൽ ആ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ​മ്പ​ർ​ക്ക​ക്രാ​ന്തി എ​ക്സ​പ്ര​സി​ൽ നി​ന്നാ​ണ് വീ​ട്ട​മ്മ​യെ ത​ള്ളി​യി​ട്ട​ത്.

ട്രെ​യി​ൻ കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​ൻ വി​ട്ട​ശേ​ഷം വേ​ഗ​ത​കു​റ​ച്ച് ക​ല്ലാ​യി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബാ​ത്ത്റൂ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മോ​ഷ്ടാ​വ് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ മോ​ഷ്ടാ​വും താ​ഴേ​ക്ക് വീ​ണു. ഇ​തി​നി​ട​യി​ൽ മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യു​ടെ ബാ​ഗ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 8,500 രൂ​പ​യും ഫോ​ണും ന​ഷ്ട​മാ​യി. സം​ഭ​വ​ത്തി​നു​ശേ​ഷം ബാ​ഗു​മാ​യി പ്ര​തി കോ​ഴി​ക്കോ​ട് നി​ന്ന് മ​റ്റൊ​രു ട്രെ​യി​നി​ൽ ക​യ​റി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ റെ​യി​ല്‍​വെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

Latest News

Corehub Up