x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു; 25 വിദ്യാർഥികൾക്ക് പരിക്ക്


Published: March 14, 2026 10:18 PM IST | Updated: March 14, 2026 10:19 PM IST

കരൂർ: തമിഴ്‌നാട്ടിലെ കരൂരിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.

ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്‍റ് പ്ലാന്‍റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു.

സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സിമന്‍റ് പ്ലാന്‍റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags : College bus train railway railway track injured accident

Recent News

Corehub Up