കണ്ണൂർ: നടാലിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലത (60) ആണ് ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ച രാവിലെ 10.10നാണ് അപകടം.
കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്‍റെ വീട്ടിലേക്ക് പോകവേ നടാൽ റെയിൽവേ ഗെയ്റ്റ് കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്.
മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ ശ്രീലത മരിച്ചു. അവിവാഹിതയാണ്.
Tags : woman dies railway gate train