Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment

ലക്‌നോയിൽ ചികിത്സയിലിരിക്കെ രോഗിയെ പീഡിപ്പിച്ച ഡോ​ക്‌ടർ അ​റ​സ്റ്റി​ൽ

ല​​​ക്‌​​​നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്‌​​​നോ​​​യിൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ൽ​​​കി ഡോ​​​ക്ട​​​ർ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നു പ​​​രാ​​​തി. സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ല​​​ക്‌​​​നോ തേ​​​ജ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​ജ​​​യ് ഗി​​​രി​​​യെ​​​ന്ന ഡോ​​​ക്ട​​​റെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ​ചെ​​​യ്തു.

സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി പൂ​​​ട്ടി സീ​​​ൽ​​​ചെ​​​യ്യാ​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ബ്ര​​​ജേ​​​ഷ് പാ​​ഠ​​ക് ഉ​​​ത്ത​​​ര​​​വി​​​ട്ടു. മേ​​​യ് 18-നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​യ​​​ക്കി​​​കി​​​ട​​​ത്തി​​​യ ശേ​​​ഷം വി​​​ജ​​​യ് ഗി​​​രി ത​​​ന്നെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ ഡോ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ന്നും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ബ്ര​​​ജേ​​​ഷ് പാ​​ഠ​​ക് പ​​​റ​​​ഞ്ഞു.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ക​ല്ലൂ​ർ​ക്കാ​ട്: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

വെ​ള്ളൂ​ര്‍​ക്കു​ന്നം കാ​വു​ങ്ക​ര കെ.​കെ. ഹൗ​സി​ല്‍ പീ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് കാ​സി​മാ(28)​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ര്‍​ക്കാ​ട് റോ​ഡി​ല്‍ ഏ​നാ​ന​ല്ലൂ​ര്‍ കു​ഴി​മ്പി​ത്താ​ഴ​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ 24നാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​ര്‍ ദി​ശ​ക​ളി​ലെ​ത്തി​യ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് കാ​സിം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ലി​ക്കു​ന്നേ​ല്‍ ഇ​ന്ദ്ര​ജി​ത്ത് അ​പ​ക​ട ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു.

Kerala

ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.

മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Health

എ​യ്ഡ്‌​സ് മു​ക്ത​മാ​യ ലോ​കം സ്വ​പ്ന​മ​ല്ല; ചി​കി​ത്സാ​രം​ഗ​ത്തെ പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ള്‍

എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്ക് ആ​യു​ഷ്‌​കാ​ലം മു​ഴു​വ​ന്‍ മ​രു​ന്നു​ക​ള്‍ ക​ഴി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യ്ക്കു വി​രാ​മ​മാ​കു​ന്നു. ഏ​റ്റ​വും പു​തി​യ ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന​ക​ളാ​ണി​ത്.

വൈ​റ​സി​നെ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന​തി​നു പ​ക​രം, മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ദീ​ര്‍​ഘ​കാ​ലം വൈ​റ​സി​നെ ശ​രീ​ര​ത്തി​ല്‍ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തു​ന്ന ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ശാ​സ്ത്ര​ലോ​കം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള നാ​ലു കോ​ടി​യോ​ളം വ​രു​ന്ന എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്കു വ​ലി​യ ആ​ശ്വാ​സം ന​ല്‍​കു​ന്ന​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും ന​ട​ന്ന പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍.

എ​ന്താ​ണ് ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍

എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍ നി​ല​വി​ല്‍ ആ​ന്‍റി റി​ട്രോ​വൈ​റ​ല്‍ മ​രു​ന്നു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ദി​വ​സേ​ന​യു​ള്ള ഗു​ളി​ക​ക​ളോ അ​ല്ലെ​ങ്കി​ല്‍ മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള്ള കു​ത്തി​വ​യ്‌​പോ വ​ഴി വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ മാ​ത്ര​മേ ക​ഴി​യൂ.

എ​ന്നാ​ല്‍ മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തി​യാ​ലും വൈ​റ​സ് പെ​രു​കാ​ത്ത അ​വ​സ്ഥ​യെ​യാ​ണ് ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍ എ​ന്നു വി​ളി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ത​രം ആ​ന്‍റി​ബോ​ഡി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

വ​ഴി​ത്തി​രി​വാ​യ ര​ണ്ടു പ​രീ​ക്ഷ​ണ​ങ്ങ​ൾ

ഫ്ര​ഷ് ട്ര​യ​ൽ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ ​സു​ലു-​ന​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍, രോ​ഗ​ബാ​ധ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചി​കി​ത്സ തു​ട​ങ്ങി​യ യു​വ​തി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ പ്ര​ത്യേ​ക ആ​ന്‍റി​ബോ​ഡി കു​ത്തി​വ​യ്പി​ലൂ​ടെ, മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തി​യി​ട്ടും ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ വൈ​റ​സ് നി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി തു​ട​ര്‍​ന്നു.

റി​യോ ട്ര​യ​ല്‍: ബ്രി​ട്ട​നി​ലും ഡെ​ന്‍​മാ​ര്‍​ക്കി​ലും ന​ട​ന്ന പ​രീ​ക്ഷ​ണ​ത്തി​ല്‍, ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മ​രു​ന്നു​ക​ളി​ല്ലാ​തെ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​റു രോ​ഗി​ക​ള്‍​ക്ക് സാ​ധി​ച്ചു.

ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടും പ്ര​തി​രോ​ധ സം​വി​ധാ​നം വൈ​റ​സി​നെ നേ​രി​ടാ​ന്‍ സ്വ​യം സ​ജ്ജ​മാ​യി എ​ന്ന​താ​ണ് ഇ​തി​ലെ അ​ത്ഭു​ത​ക​ര​മാ​യ വ​സ്തു​ത.

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ക​ബ​ളി​പ്പി​ക്കാ​ന്‍ മി​ടു​ക്കു​ണ്ട് എ​ച്ച്‌​ഐ​വി വൈ​റ​സി​ന്. എ​ന്നാ​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ബ്രോ​ഡ്‌​ലി ന്യൂ​ട്ര​ലൈ​സിം​ഗ് ആ​ന്‍റി​ബോ​ഡി​ക​ള്‍ വൈ​റ​സി​ന്‍റെ സു​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യം വ​യ്ക്കു​ക​യും അ​വ​യെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

കൂ​ടാ​തെ, ഈ ​ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ലെ ടി ​സെ​ല്ലു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഒ​രു വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന ഫ​ല​മാ​ണ് ന​ല്‍​കു​ന്ന​ത്.

ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വൈ​റ​സു​ക​ളെ​യും തു​ര​ത്താം

എ​ച്ച്‌​ഐ​വി ചി​കി​ത്സ​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ജീ​വ​മ​ല്ലാ​തെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വൈ​റ​സ് ശേ​ഖ​ര​ങ്ങ​ളാ​ണ്. മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തു​മ്പോ​ള്‍ ഇ​വ പു​റ​ത്തു​വ​രി​ക​യും വീ​ണ്ടും രോ​ഗം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ല്‍ പു​തി​യ ചി​കി​ത്സാ രീ​തി ഈ ​റി​സ​ര്‍​വോ​യ​റു​ക​ളെ​യും ആ​ക്ര​മി​ക്കു​ന്നു എ​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ചെ​റി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളി​ലാ​ണ് ന​ട​ത്തി​യ​തെ​ങ്കി​ലും ഫ​ലം തി​ക​ച്ചും ആ​വേ​ശ​ക​ര​മാ​ണ്.

ഇ​നി വ​രാ​നി​രി​ക്കു​ന്ന വ​ലി​യ തോ​തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ദി​വ​സേ​ന​യു​ള്ള മ​രു​ന്നു​ക​ള്‍​ക്ക് പ​ക​രം വ​ല്ല​പ്പോ​ഴും ന​ല്‍​കു​ന്ന കു​ത്തി​വ​യ്പി​ലൂ​ടെ എ​ച്ച്‌​ഐ​വി നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും.

ചി​കി​ത്സാ രം​ഗ​ത്തെ വ​ലി​യ മാ​റ്റ​മാ​യി​രി​ക്കു​മി​തെ​ന്ന് പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ ല​ണ്ട​ൻ ഇം​പീ​രി​യ​ല്‍ കോ​ള​ജി​ലെ ഡോ. ​സാ​റ ഫി​ഡ്‌​ല​ർ പ​റ​ഞ്ഞു.

ഒ​രു പൂ​ര്‍​ണ രോ​ഗ​ശ​മ​ന​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ഇ​നി​യും ദൂ​ര​മു​ണ്ടെ​ങ്കി​ലും എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നു​ള്ള ഫ​ല​പ്ര​ദ മാ​ര്‍​ഗ​മാ​യി ഗ​വേ​ഷ​ക​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

Health

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എ​പ്പോ​ൾ?

ഫി​ല്ലിം​ഗു​ക​ൾ എ​പ്പോ​ൾ?

ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം.

പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും.

ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ്

കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല.

പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക്യാ​പ് ചി​കി​ത്സ എ​ങ്ങ​നെ‍‍ ?

പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി ചെ​യ്യു​ന്ന​ത്.

പ​ല്ലി​ന്‍റെ നി​റ​ത്തി​ലു​ള്ള​തും മെ​റ്റ​ൽ ക്രൗ​ണും ര​ണ്ടും ചേ​ർ​ന്ന ത​ര​ത്തി​ലു​ള്ള​തു​മാ​യ പ​ല​ത​രം ക്യാ​പ്പു​ക​ൾ അ​ഥ​വാ ക്രൗ​ണു​ക​ൾ ല​ഭ്യ​മാ​ണ്. രോ​ഗി​യു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് ഇ​ത്ത​രം ക്രൗ​ണു​ക​ൾ ന​മു​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം.

ദ​ന്ത​ക്ഷ​യം മ​ജ്ജ​യി​ലെ​ത്തി​യാ​ൽ

ദ​ന്ത​ക്ഷ​യം പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ മ​ജ്ജ​യി​ലേ​ക്ക് എ​ത്തി​യാ​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യി​വ​രാം. ന​ല്ല​വ​ണ്ണം ദ​ന്ത​ക്ഷ​യം പു​രോ​ഗ​മി​ച്ച പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഈ ​ചി​കി​ത്സ​വ​ഴി ന​മു​ക്കു സാ​ധി​ക്കും. ദ​ന്ത​ക്ഷ​യം പു​രോ​ഗ​മി​ച്ച് പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ മ​ജ്ജ​യി​ലേ​ക്ക് എ​ത്തി​യാ​ൽ വേ​ദ​ന, അ​ണു​ബാ​ധ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം.

ത​ത്ഫ​ല​മാ​യി പ​ല്ലു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ​വ​രെ രോ​ഗി​ക​ൾ നി​ർ​ബ​ന്ധി​രാ​കും. ഇ​ത്ത​ര​ത്തി​ൽ പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​വ​ഴി ത​ട​യാ​നാ​കും. പ​ല്ലി​ന്‍റെ വേ​രി​നു​ള്ളി​ലാ​ണ് ഈ ​മ​ജ്ജ കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം​മൂ​ലം അ​ണു​ബാ​ധ ഉ​ണ്ടാ​യ മ​ജ്ജ നീ​ക്കം​ചെ​യ്യു​ക​യും മ​റ്റൊ​രു മ​രു​ന്നു​വ​ച്ച് വേ​രു​ക​ൾ അ​ട​യ്ക്കു​ക​യും​ചെ​യ്യു​ന്നു. ഇ​തു​വ​ഴി അ​ണു​ബാ​ധ ഒ​ഴി​വാ​ക്കാ​നും പ​ല്ലു​ക​ളു​ടെ ഘ​ട​ന അ​തു​പോ​ലെ​ത​ന്നെ നി​ല​നി​ർ​ത്താ​നും സാ​ധി​ക്കു​ന്നു.

റൂ​ട്ട് ക​നാ​ൽ ചെ​യ്യുമ്പോ​ൾ വേ​ദ​നി​ക്കു​മോ?

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യെ​ക്കു​റി​ച്ച് ധാ​രാ​ളം മി​ഥ്യാ​ധാ​ര​ണ​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ലു​ണ്ട്. അ​വ​യി​ലൊ​ന്നാ​ണ് റൂ​ട്ട് ക​നാ​ൽ ചെ​യ്യു​ന്ന​ത് വ​ള​രെ വേ​ദ​ന ഉ​ള​വാ​ക്കു​ന്നു എ​ന്നു​ള്ള​ത്. ഇ​തു തി​ക​ച്ചും തെ​റ്റാ​യ ധാ​ര​ണ​യാ​ണ്.

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പുത​ന്നെ പ​ല്ലു​ക​ളും മോ​ണ​യും മ​ര​വി​പ്പി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ദ​ന ന​മ്മ​ൾ അ​റി​യു​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903.

Kerala

പുതുവർഷാഘോഷം ദുരന്തമായി; താമരശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി ചാമ്പലായി

കോഴിക്കോട്: ദേശീയപാതയ്ക്ക് സമീപം താമരശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. എംആർഎം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

പുലർച്ചെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടവും മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു.

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പ്ലാന്‍റിലേക്ക് തെറിച്ചുവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്

 

International

ചികിത്സ ലഭിച്ചില്ല; കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

ടൊ​റ​ന്‍റോ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​ന്ത്യ​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. പ്ര​ശാ​ന്ത് ശ്രീ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മ​ണി​ക്കൂ​റാ​ണ് പ്ര​ശാ​ന്തി​ന് സൗ​ത്ത് ഈ​സ്റ്റ് എ​ഡ്മ​ണ്ട​ണി​ലു​ള്ള ഗ്രേ ​ന​ൺ​സ് ആ​ശു​പ​ത്രി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത്.

22ന് ​ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ പ്ര​ശാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു മ​ണി​ക്കൂ​ർ കാ​ത്തി​രി​പ്പി​നി​ടെ വേ​ദ​ന​സം​ഹാ​രി മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്. ഇ​ട​യ്ക്ക് ന​ഴ്സു​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ട്ടു മ​ണി​ക്കൂ​റി​നു ശേ​ഷം പ്ര​ശാ​ന്തി​നെ ട്രീ​റ്റ്മെ​ന്‍റ് റൂ​മി​ലേ​ക്കു വി​ളി​ച്ചെ​ങ്കി​ലും പ​ത്ത് സെ​ക്ക​ൻഡിനു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​​​ശാ​​​ന്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും ആ​​​ശു​​​പ​​​ത്രി അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ലോ​ട്ട​റി ന​ട​ത്തി​യ മു​ൻ പ്ര​വാ​സി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നും ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും1500 രൂ​പ​യു​ടെ ന​റു​ക്കെ​ടു​പ്പ് കൂ​പ്പ​ണു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു.

1500 രൂ​പ​യു​ടെ കൂ​പ്പ​ൺ എ​ടു​ത്താ​ൽ സ​മ്മാ​ന​മാ​യി 3300 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടും 26 സെ​ന്‍റ് സ്ഥ​ല​വും വാ​ഗ്ദാ​നം ചെ​യ്ത കേ​ള​കം പ​ഞ്ചാ​യ​ത്ത് അ​ട​ക്കാ​ട​ത്തോ​ട് കാ​ട്ടു​പാ​ലം ബെ​ന്നി തോ​മ​സാ​ണ് പി​ടി​യി​ലാ​യ​ത്.

ലോ​ട്ട​റി വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ന​റു​ക്കെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പോ​ലീ​സെ​ത്തി ബെ​ന്നി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും വി​ൽ​ക്കാ​ൻ ബാ​ക്കി​യു​ള്ള കൂ​പ്പ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, 2025 മാ​ർ​ച്ചി​ൽ കൂ​പ്പ​ൺ വി​ൽ​പ്പ​ന തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ബെ​ന്നി പ​റ​യു​ന്നു. ബെ​ന്നി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

26 സെ‍​ന്‍റി​ല്‍ ഏ​ഴ് മു​റി​ക​ളും ആ​റ് ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന ഇ​രു​നി​ല വീ​ടാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി യൂ​സ്ഡ് ഥാ​ര്‍, മൂ​ന്നാം സ​മ്മാ​ന​മാ​യി കാ​ര്‍, നാ​ലാം സ​മ്മാ​ന​മാ​യി ബു​ള്ള​റ്റ് എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ദി​നം കൂ​പ്പ​ണ്‍ വി​ല്‍​പ്പ​ന തീ​രാ​ത്ത​തി​നാ​ല്‍ 80 ശ​ത​മാ​നം വി​ല്‍​പ​ന പൂ​ര്‍​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

Kerala

കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 9:15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ പു​റം​ലോ​കം അ​റി​യ​ണം; വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി വേ​ണു​വി​ന്‍റെ പു​തി​യ ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത്. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും സാ​ധാ​ര​ണ​ക്കാ​രോ​ട് ഇ​ങ്ങ​നെ മ​ര്യാ​ദ​കേ​ട് കാ​ണി​ക്കാ​മോ​യെ​ന്നും വേ​ണു ചോ​ദി​ക്കു​ന്നു.

ഒ​രു ബ​ന്ധു​വി​ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ത്ര​മാ​ത്രം സ​ങ്ക​ടം വ​ന്നി​ട്ടാ​ണ് താ​ൻ ഈ ​സ​ന്ദേ​ശം അ​യ​ക്കു​ന്ന​തെ​ന്നും ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും വേ​ണു ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. ഒ​രു ആ​ൻ​ജി​യോ​ഗ്രാ​മും എ​ക്കോ​യും എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണോ ഈ ​അ​ഞ്ചു ദി​വ​സം.

ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ശ​രീ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ, ആ​രോ​ഗ്യം വ​ഷ​ളാ​യാ​ൽ എ​ന്തു ചെ​യ്യും. എ​ന്‍റെ കു​ടും​ബ​ത്തി​ന് സം​ഭ​വി​ക്കു​ന്ന ന​ഷ്ട‌ം ഇ​വ​രെ​ക്കൊ​ണ്ട് നി​ക​ത്താ​ൻ സാ​ധി​ക്കു​മോ. എ​ന്തൊ​രു മ​ര്യാ​ദ​യി​ല്ലാ​ത്ത ഇ​ട​പെ​ട​ലാ​ണ് ഇ​വ​ർ കാ​ണി​ക്കു​ന്ന​ത്. ത​നി​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ല്‍ ഒ​രാ​ളെ​യും വെ​റു​തെ വി​ട​രു​ത്.

കോ​ട​തി​യ്ക്ക് മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും വേ​ണു സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്തു​കൊ​ണ്ട് ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​റി​യി​ല്ലെ​ന്നും വേ​ണു പ​റ​യു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

Kerala

ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​ര​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി ത​ങ്ക​മ്മ മ​രി​ച്ചു

ഇ​ടു​ക്കി: ആ​സി​ഡ് ഒ​ഴി​ച്ച് സ​ഹോ​ദ​പു​ത്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി മ​രി​ച്ചു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​സി​ലെ പ്ര​തി​യും ഏ​റ്റു​മാ​നൂ​ര്‍ കാ​ട്ടാ​ച്ചി​റ സ്വ​ദേ​ശി​നി​യു​മാ​യ ത​ങ്ക​മ്മ(82) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ത​ങ്ക​മ്മ​യെ ആ​ദ്യം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം.

സ​ഹോ​ദ​ര​പു​ത്ര​നാ​യ സു​കു​മാ​ര​നെ​യാ​യി​രു​ന്നു ത​ങ്ക​മ്മ സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ങ്ങ​ള തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 25ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​മ്മ​യു​ടെ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​കു​മാ​ര​നു​മാ​യി ത​ര്‍​ക്ക​വും കേ​സു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ര​മ്യ​ത​യി​ല്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ത​ങ്ക​മ്മ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ക്കു​യും സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം സോ​ഫ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​ന്‍റെ മു​ഖ​ത്ത് ത​ങ്ക​മ്മ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ആ​സി​ഡ് സു​കു​മാ​ര​ന്‍റെ ഉ​ള്ളി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ല്‍​നി​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റാ​യി​രു​ന്നു സു​കു​മാ​ര​ന്‍റെ മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

Kerala

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ചി​കി​ത്സ​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

തൃ​ശൂ​ർ: ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ.

ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ൽ ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ സം​സ്ഥാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​യെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ർ​ജും മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ നി​ല ഡോ​ക്ട​ർ​മാ​രെ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും മ​ന്ത്രി​യു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ല്കു​ക​യും ചെ​യ്തു.

മ​ന്ത്രി​യു​ടെ ചി​കി​ത്സ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up