നിലമ്പൂര്‍: ഗാര്‍ഹിക ജൈവമാലിന്യ സംസ്കരണം ഏറ്റവും ലളിതമായ രീതിയില്‍ അടുക്കളയില്‍ തന്നെ ചെയ്യാനാകുമെന്ന ഉറപ്പുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. അടുക്കള മാലിന്യം ദുര്‍ഗന്ധവും പുഴുശല്യവും ഇല്ലാതെ അടുക്കളയില്‍ തന്നെ വളമാക്കി മാറ്റാനുള്ള എനോക്കുലം പരിചയപ്പെടുത്തിയുള്ള പ്രായോഗിക പരിശീലന പരിപാടി നടത്തി.
കെ. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ഉഷാകുമാരി, പി.എസ്. രഘുറാം, മേഖലാ സെക്രട്ടറി സി. ബാലഭാസ്കരന്‍, പരിസര വിഷയ സമിതി കണ്‍വീനര്‍ കെ. രാജേന്ദ്രന്, പി. സജിന്‍, കെ. ജലാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Wastewater treatment