x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ


Published: April 9, 2026 01:37 AM IST | Updated: April 9, 2026 01:37 AM IST

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ര്‍​ഗോ​ഡ് ബ​ന്ത​ടു​ക്ക സ്വ​ദേ​ശി തു​ണ്ടി​യി​ല്‍ ബി. ​വി​നോ​ദി​നെ​യാ​ണ് (46) ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ട്ടാം നി​ല​യി​ലെ ശു​ചി​മു​റി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ക​മ്പി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ വി​നോ​ദ് പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ എ​ത്തി ബ​ല​മാ​യി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

ഉ​ട​ന്‍ ആ​ശു​പ​ത്രി ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ല്‍​സ ന​ല്‍​കി​യെ​ങ്കി​ലും മ​രി​ച്ചു. പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍-അ​മ്മു​ക്കു​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: രൂ​പി​ക. മ​ക്ക​ള്‍: ഗോ​പി​ക, വി​ഷ്ണു​പ്രി​യ. സ​ഹോ​ദ​ര​ന്‍: മ​നോ​ജ്.

Tags : hanging treatment

Recent News

Corehub Up