Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcomes

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് ; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെആര്‍എല്‍സിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്ക​​​ലാ​​​ക്ക​​​ല്‍.

ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​വും സ്വാ​​​ഗ​​​താ​​​ര്‍ഹ​​​മാ​​​ണ്. 1947 എ​​​ന്ന കാ​​​ല​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പ്ര​​​യാ​​​സം പ​​​രി​​​ഹ​​​രി​​​ക്കും. തീ​​​രു​​​മാ​​​നം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ടും ശി​​​പാ​​​ര്‍ശ​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ശി​​​പാ​​​ര്‍ശ​​​ക​​​ളാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ മു​​​ന്‍ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഡോ. ജി​​​ജു ജോ​​​ര്‍ജ് അ​​​റ​​​ക്ക​​​ത്ത​​​റ എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up