ന്യൂഡൽഹി: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് ഇന്ത്യ. ഇത് പശ്ചിമേഷ്യയെ ശാശ്വത സമാധാനത്തിലേക്കു നയിക്കുമെന്നു കരുതുന്നതായി ഇന്ത്യ പ്രതികരിച്ചു.
നിലവിലുള്ള സംഘർഷത്തിന് അറുതിവരുത്തുന്നതിന് സംഭാഷണം, നയതന്ത്രം എന്നിവ ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.