Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abu Dhabi

നാ​ഗ്പു​രി​ലെ വി​ദ്യാ​ർ​ഥി​ക്കു പ​രീ​ക്ഷാ​ കേന്ദ്രം അ​ബു​ദാ​ബി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്നു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന നീ​​​​റ്റ് പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് നാ​​​​ഗ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​ത് അ​​​​ബു​​​​ദാ​​​​ബി​​​യി​​​ലെ സ്കൂ​​​ൾ.

പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി പു​​​​തു​​​​ക്കി​​​​യ അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡ് ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് നാ​​​​ഗ്പു​​​​ർ സ​​​​ര​​​​സ്വ​​​​തി വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന അ​​​​ബ്‌​​​​ദു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് താ​​​​ലി​​​​ബ് എ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി ത​​​​നി​​​​ക്ക് അ​​​​ബു​​​​ദാ​​​​ബി ഇ​​​​ന്ത്യ​​​​ൻ സ്കൂ​​​​ളി​​​​ലാ​​​​ണ് കേ​​​​ന്ദ്രം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്ന് അ​​​​റി​​​​യു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി സെ​​​​ന്‍റ​​​​ർ തി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന് എ​​​​ൻ​​​​ടി​​​​എ തു​​​​റ​​​​ന്ന പോ​​​​ർ​​​​ട്ട​​​​ൽ വ​​​​ഴി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ സ്വ​​​​ന്തം ലോ​​​​ഗി​​​​ൻ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു പ​​​രീ​​​ക്ഷാ​​​കേ​​​​ന്ദ്രം അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തെ​​​​ന്നാ​​​​ണ് എ​​​​ൻ​​​​ടി​​​​എ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു​​​ത​​​​വ​​​​ണ പ​​​രീ​​​ക്ഷാ​​​കേ​​​​ന്ദ്രം അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യും പി​​​​ന്നീ​​​​ട് ര​​​​ണ്ടു​​​​ത​​​​വ​​​​ണ ഇ​​​​ത് പ്രി​​​​വ്യൂ ചെ​​​​യ്തു നോ​​​​ക്കി​​​​യ​​​​താ​​​​യും വെ​​​​ബ് ആ​​​​ക്‌​​​​ടി​​​​വി​​​​റ്റി റെ​​​​ക്കോ​​​​ർ​​​​ഡു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ൻ​​​​ടി​​​​എ അ​​​​റി​​​​യി​​​​ച്ചു.

എ​​​​ങ്കി​​​​ലും പ​​​​രീ​​​​ക്ഷ​​​​യ്ക്ക് വെ​​​​റും 48 മ​​​​ണി​​​​ക്കൂ​​​​ർ മാ​​​​ത്രം ബാ​​​​ക്കി​​​​യു​​​​ള്ള​​​​പ്പോ​​​​ൾ 19ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം പ​​​രീ​​​ക്ഷാ​​​കേ​​​​ന്ദ്രം നാ​​​​ഗ്പു​​​​രി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​ത്ത​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ല​​​​ഭി​​​​ച്ച അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ട​​​​ന​​​​ടി ഇ​​​​ട​​​​പെ​​​​ട്ട് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്രം നാ​​​​ഗ്പു​​​​രി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും എ​​​​ൻ​​​​ടി​​​​എ അ​​​​റി​​​​യി​​​​ച്ചു.

NRI

ഐഐസി ഓപ്പൺ ചെസ് ടൂർണമെന്‍റ് 16 മുതൽ

അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 16,17 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഐ​ഐ​സി ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി അ​ബു​ദാ​ബി ചെ​സ് അ​ക്കാ​ദ​മി​യു​മാ​യി ധാ​ര​ണ​യാ​യി.

ഇ​തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​ബു​ദാ​ബി ചെ​സ് അ​ക്കാ​ദ​മി​ക്കാ​ദാ​മി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് സ​ദാ​ഹും, അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെന്‍റ​റി​നാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി​യും ഒ​പ്പു​വ​ച്ചു.

NRI

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പെരു​ന്നാ​ൾ ഇന്ന് മുതൽ

അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പ്പി​താ​വാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ട​വ​ക​പ്പെ​രു​ന്നാ​ളാ​യി ശ​നി, ഞാ​യ​ർ (ഏ​പ്രി​ൽ 25, 26) ദി​വ​സ​ങ്ങ​ളി​ൽ ആ​ച​രി​ക്കു​ന്നു.

19ന് ​കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വഹി​ച്ച പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ​സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യ കാ​ർമി​ക​ത്വം നി​ർ​വഹി​ക്കു​ന്ന​താ​ണ്.

International

ഇറാൻ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.

International

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​ നേ​രേ വ്യാ​പ​ക ആ​ക്ര​മ​ണം; അ​ബു​ദാ​ബി​യി​ൽ ഒ​രു മ​ര​ണം

ദു​​ബാ​​യ്: ഇ​​റാ​​നി​​ൽ​​നി​​ന്ന്​ രാ​​ജ്യ​​ത്തി​​നു​​നേ​​രേ അ​​യ​​ച്ച ആ​​റു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും 21 ഡ്രോ​​ണു​​ക​​ളും ഇ​​ന്ന​​ലെ വ്യോ​​മ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം ത​​ക​​ർ​​ത്ത​​താ​​യി യു​​എ​​ഇ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

ഇ​​റാ​​ന്‍റെ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം മൊ​​ത്തം 304 ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും 15 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും 1,627 ഡ്രോ​​ണു​​ക​​ളും പ്ര​​തി​​രോ​​ധി​​ച്ച​​താ​​യും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം അ​​ബു​​ദാ​​ബി​​യി​​ലെ അ​​ൽ ബാ​​ഹി​​യ ജി​​ല്ല​​യി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​നു​​ മു​​ക​​ളി​​ലേ​​ക്ക് മി​​സൈ​​ൽ വീ​​ണ് പ​​ല​​സ്തീ​​ൻ പൗ​​ര​​ൻ മ​​രി​​ച്ചു. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 28ന് ​​ആ​​രം​​ഭി​​ച്ച ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ രാ​​ജ്യ​​ത്ത്​ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. 145 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്ത​​താ​​യും സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

റി​​യാ​​ദി​​ലും കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യി​​ലും സൗ​​ദി അ​​റേ​​ബ്യ ല​​ക്ഷ്യ​​മി​​ട്ടെ​​ത്തി​​യ വ​​ൻ വ്യോ​​മാ​​ക്ര​​മ​​ണ നീ​​ക്ക​​ങ്ങ​​ളെ പ്ര​​തി​​രോ​​ധ സേ​​ന വി​​ജ​​യ​​ക​​ര​​മാ​​യി ത​​ക​​ർ​​ത്തു. ഇ​​ന്ന​​ലെ മാ​​ത്രം ഒ​​ന്പ​​ത് മ​​ണി​​ക്കൂ​​റി​​നി​​ടെ എ​​ത്തി​​യ 64 ഡ്രോ​​ണു​​ക​​ൾ സൗ​​ദി വ്യോ​​മ​​സേ​​ന വെ​​ടി​​വ​​ച്ചി​​ട്ട​​താ​​യി പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് മേ​​ജ​​ർ ജ​​ന​​റ​​ൽ തു​​ർ​​ക്കി അ​​ൽ മാ​​ലി​​ക്കി അ​​റി​​യി​​ച്ചു.

രാ​​ജ്യ​​ത്തെ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഊ​​ർ​​ജനി​​ല​​യ​​ങ്ങ​​ളെ ല​​ക്ഷ്യംവ​​ച്ചാ​​യി​​രു​​ന്നു ഈ ​​ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ​​ല്ലാം. പ്ര​​ത്യേ​​കി​​ച്ച് ഷൈ​​ബ എ​​ണ്ണ​​പ്പാ​​ട​​ത്തി​​നു​​നേ​​രേ 70ല​​ധി​​കം ഡ്രോ​​ണു​​ക​​ൾ അ​​യ​​ച്ചെ​​ങ്കി​​ലും അ​​വ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​തി​​ന് മു​​ന്പു​​ത​​ന്നെ റു​​ബ് അ​​ൽ ഖാ​​ലി മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ന് മു​​ക​​ളി​​ൽ വ​​ച്ച് സൈ​​ന്യം വെ​​ടി​​വ​​ച്ചി​​ട്ടു.

കൂ​​ടാ​​തെ റി​​യാ​​ദി​​ന് കിഴക്ക് ഖ​​ർ​​ജി​​ലു​​ള്ള അ​​മീ​​ർ സു​​ൽ​​ത്താ​​ൻ എ​​യ​​ർ​​ബേ​​സ്, കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യി​​ലെ റാ​​സ് ത​​ന്നൂ​​റ റി​​ഫൈ​​ന​​റി, റി​​യാ​​ദി​​ലെ ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ക്വാ​​ർ​​ട്ടേ​​ഴ്സ്, യു​​എ​​സ് എം​​ബ​​സി എ​​ന്നി​​വി​​ട​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ടു ന​​ട​​ന്ന വി​​വി​​ധ ആ​​ക്ര​​മ​​ണ​​ശ്ര​​മ​​ങ്ങ​​ളും പ്ര​​തി​​രോ​​ധ​​സേ​​ന​​യു​​ടെ ക​​രു​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും ഡ്രോ​​ണു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​റാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ സി​​വി​​ലി​​യ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളെ​​യും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളെ​​യും ല​​ക്ഷ്യ​​മി​​ടു​​ന്നു​​വെ​​ന്ന് ഖ​​ത്ത​​ർ ശൂ​​റ കൗ​​ൺ​​സി​​ൽ ആ​​രോ​​പി​​ച്ചു.

ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 65 ശ​​ത​​മാ​​ന​​വും രാ​​ജ്യ​​ത്തെ ഊ​​ർ​​ജ​​നി​​ല​​യ​​ങ്ങ​​ളെ​​യും സി​​വി​​ലി​​യ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളെ​​യു​​മാ​​ണ് ല​​ക്ഷ്യം വ​​യ്ക്കു​​ന്ന​​തെ​​ന്നും കൗ​​ൺ​​സി​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തെ ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ച ശൂ​​റ കൗ​​ൺ​​സി​​ൽ, ഇ​​ത് ഖ​​ത്ത​​റി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു​​നേ​​രേ​​യു​​ള്ള ലം​​ഘ​​ന​​വും ദേ​​ശീ​​യ സു​​ര​​ക്ഷ, പ്ര​​ദേ​​ശി​​ക സ​​മ​​ഗ്ര​​ത, ദേ​​ശീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്‌​​ക്കെ​​തി​​രാ​​യ ക​​ട​​ന്നു​​ക​​യ​​റ്റ​​വു​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

ഇ​​റാ​​ന്‍റെ ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ളെ കൗ​​ൺ​​സി​​ൽ പൂ​​ർ​​ണ​​മാ​​യും ത​​ള്ളി​​ക്ക​​ള​​ഞ്ഞു. ഇ​​റാ​​നു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ​​ക്ക് മു​​ൻ​​കൈ​​യെ​​ടു​​ത്ത രാ​​ജ്യ​​മാ​​ണ് ഖ​​ത്ത​​ർ. ഇ​​റാ​​നും അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​മൂ​​ഹ​​വും ത​​മ്മി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്നി​​രി​​ക്കേ ന​​ല്ല അ​​യ​​ൽ​​പ​​ക്ക ബ​​ന്ധ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യി ഇ​​റാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വ​​ഞ്ച​​നാ​​പ​​ര​​മാ​​ണെ​​ന്നും കൗ​​ൺ​​സി​​ൽ വ്യ​​ക്ത​​മാ​​ക്കി.

International

അ​ബു​ദാ​ബി​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; മു​സ​ഫ​യി​ലെ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു

മുസഫ: അ​ബു​ദാ​ബി​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. മു​സ​ഫ​യി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും അ​ബു​ദാ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ആ​രം​ഭി​ച്ച പ്ര​ത്യാ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​റാ​ൻ താ​ത്കാ​ലി​ക നേ​തൃ​ത്വ സ​മി​തി അം​ഗം ആ​യ​ത്തൊ​ള്ള അ​ലി​റെ​സ അ​റാ​ഫി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​ലി​റെ​സ അ​റാ​ഫി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ര​മോ​ന്ന​ത് നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌‌​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഇ​സ്‌​ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ കൂ​ടു​ത​ൽ അ​ന്ത​സി​ലേ​ക്കും ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്ന ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​മ​ന​യ്‌​യു​ടെ വേ​ർ​പാ​ട് രാ​ജ്യ​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ങ്കി​ലും, അ​ത് വി​പ്ല​വ​ത്തി​ന്‍റെ പാ​ത​യി​ൽ ഇ​റാ​നെ ത​ള​ർ​ത്തി​ല്ല. മ​റി​ച്ച്, കൂ​ടു​ത​ൽ ഗാം​ഭീ​ര്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കാ​ൻ ഇ​ത് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് അ​റാ​ഫി പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വം വി​പ്ല​വ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ക. ശ​ത്രു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ഇ​റാ​നി​യ​ൻ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ വീ​ര്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

അനാഥരെ കരുതാൻ 371 കോ​ടി രൂ​പ​യു​ടെ കാ​രു​ണ്യ​വു​മാ​യി എം.​എ. യൂ​സ​ഫ​ലി

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ അ​നാ​ഥ​കു​ട്ടി​ക​ളു​ടെ ക​രു​ത​ലും ഉ​ന്ന​മ​ന​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ടു​ള്ള "മ​ദ​ർ ഓ​ഫ് ദ് ​നേ​ഷ​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ്' പ​ദ്ധ​തി​ക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി 15 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ (ഏ​ക​ദേ​ശം 371 കോ​ടി രൂ​പ) സ​ഹാ​യം കൈ​മാ​റി.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം അ​ബു​ദാ​ബി ഔ​ഖാ​ഫ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി, അ​നാ​ഥ​രാ​യ കു​രു​ന്നു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി, ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

റംസാ​ൻ കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​കാ​രു​ണ്യ​സ്പ​ർ​ശം യു​എ​ഇ​യി​ലെ കു​ടും​ബ - ​ശി​ശു​ക്ഷേ​മ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യി 52 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്ക് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​രു​ണ്യ​വ​ഴി​യി​ലു​ള്ള ഇ​ത്ത​രം മ​ഹ​ത്താ​യ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.

രാ​ഷ്ട്ര​പി​താ​വ് ഷെ​യ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ന​ഹ്യാ​നും രാ​ഷ്ട്ര​മാ​താ​വ് ഷെ​യ്ഖാ ഫാ​ത്തി​മ ബി​ൻ​ത് മു​ബാ​റ​ക്കും വി​ഭാ​വ​നം ചെ​യ്ത ജീ​വ​കാ​രു​ണ്യ​ത്തിന്‍റെ പാ​ത​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

അ​നേ​കം കു​രു​ന്നു​ക​ളു​ടെ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ചം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും യു​എ​ഇ​യു​ടെ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ ഉ​ജ്വ​ല മാ​തൃ​ക​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബു​ദാ​ബി ഔ​ഖാ​ഫിന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി​യാ​യാ​ണ് ഇ​ത് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ഹാ​യം അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദാ​ന​ധ​ർ​മ​ങ്ങ​ളി​ലും സ​ഹി​ഷ്ണു​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ യു​എ​ഇ ല​ക്ഷ്യ​മി​ടു​ന്ന​ത്.

International

അ​ബു​ദാ​ബി വാ​ഹ​നാ​പ​ക​ടം; ചികിത്സയിലിരിക്കെ നാ​ലാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന നാ​ലാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു. അ​സാം ബി​ൻ അ​ബ്ദു​ൽ‌ ല​ത്തീ​ഫ്(7) ആ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചി​രു​ന്നു.

കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ലു​ള്ള ഒ​രു കു​ട്ടി​യാ​ണ് ഇ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദു​ബാ​യി​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

International

യുക്രെയ്ൻ: അബുദാബിയിൽ അമേരിക്ക-റഷ്യ ചർച്ച

അ​​​ബുദാ​​​ബി: റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്തു. യു​​​ക്രെ​​​യ്നു​​​മാ​​​യി ജ​​​നീ​​​വ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ റ​​​ഷ്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​ വ​​​ന്നി​​​ട്ടി​​​ല്ല.

യു​​​എ​​​സ് ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ ആ​​​ണ് അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ആ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന​​​റി​​​യി​​​ല്ല.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​ വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​പ​​​ദ്ധ​​​തി റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​ണ്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ‍യു​​​ക്രെ​​​യ്ൻ വൈ​​​മ​​​ന​​​സ്യം കാ​​​ട്ടു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും കാ​​​ണു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

റ​​​ഷ്യ​​​ക്ക് യു​​​ക്രെ​​​യ്ൻ ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം എ​​​ന്ന​​​ത​​​ട​​​ക്കം 28 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള​​​ത്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു​​​മേ​​​ൽ ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ട്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി നേ​​​രി​​​ട്ടു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യ​​​മാ​​​യ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ച്ചു​​​കൊ​​​ണ്ട​​​ല്ല സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​ന​​മെ​​ടു​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശം യു​​​ക്രെ​​​യ്നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം വ്യോ​​​മാ​​​ക്ര​​​മണം തു​​​ട​​​രു​​​ക​​​യാ​​​ണ്. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലെ റോ​​​സ്തോ​​​വിൽ മൂ​​​ന്നു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

NRI

ഓ​ണ​സ​ദ്യ​യൊ​രു​ക്കി അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ

അ​ബു​ദാ​ബി: ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സ​ദ്യ​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ഓ​ണ​സ​ദ്യ സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​വി​ദ​ഗ്ധ​ൻ ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പൂ​ക്കോ​ട്ട്കാ​വു​മാ​യി ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് വി​ള​മ്പി​യ​ത്.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. സി.​കെ. ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് ഓ​ണ​സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​നോ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ അ​നീ​ഷ് ശ്രീ​ദേ​വി തു​ട​ങ്ങി മാ​നേ​ജിം​ഗ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Sports

ഐ​​പി​​എ​​ല്‍ 2026 ലേലം അ​​ബു​​ദാ​​ബി​​യി​​ല്‍

മും​​ബൈ: ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 എ​​ഡി​​ഷ​​നി​​ലേ​​ക്കു​​ള്ള മി​​നി താ​​ര​​ലേ​​ലം അ​​ബു​​ദാ​​ബി​​യി​​ല്‍​വ​​ച്ചു ന​​ട​​ക്കും.

ഡി​​സം​​ബ​​ര്‍ 19 ആ​​ണ് ലേ​​ല തീ​​യ​​തി. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ബി​​സി​​സി​​ഐ ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 2026 മി​​നി ലേ​​ലം ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ചു ന​​ട​​ന്നേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ര്‍​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണ്‍ ലേ​​ല​​വും ഗ​​ള്‍​ഫ് നാ​​ടു​​ക​​ളി​​ലാ​​ണ് ന​​ട​​ന്ന​​ത്. 2023 ലേ​​ലം ദു​​ബാ​​യി​​ലും 2024 ലേ​​ലം ജി​​ദ്ദ​​യി​​ലു​​മാ​​യി​​രു​​ന്നു.

നി​​ല​​നി​​ര്‍​ത്താം

2025 മെ​​ഗാ ലേ​​ല​​ത്തി​​നു​​ശേ​​ഷ​​മു​​ണ്ടാ​​യ ദൗ​​ര്‍​ബ​​ല്യ​​ങ്ങ​​ള്‍ നി​​ക​​ത്താ​​നാ​​ണ് 2026 മി​​നി ലേ​​ല​​ത്തി​​ലൂ​​ടെ ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍ ശ്ര​​മി​​ക്കു​​ക. 2026 ഐ​​പി​​എ​​ല്‍ പ​​ദ്ധ​​തി​​യി​​ല്‍ ഇ​​ല്ലാ​​ത്ത ക​​ളി​​ക്കാ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കു​​ള്ള അ​​വ​​സാ​​ന ദി​​നം ഈ ​​മാ​​സം 15 ആ​​ണ്. ടീ​​മു​​ക​​ള്‍ ഇ​​തി​​നോ​​ട​​കം ഇ​​ന്‍റ​​ര്‍ ട്രേ​​ഡിം​​ഗ് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ഠാ​​ക്കൂ​​ര്‍, അ​​ര്‍​ജു​​ന്‍

മുംബൈ/ലക്നോ: ഇ​​ന്ന​​ലെ ന​​ട​​ന്ന നീ​​ക്ക​​ത്തി​​ല്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷാ​​ര്‍​ദു​​ള്‍ ഠാ​​​​ക്കൂ​​ര്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ ചേ​​ര്‍​ന്നു. ര​​ണ്ടു കോ​​ടി രൂ​​പ​​യ്ക്ക് ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ല്‍​നി​​ന്നാ​​ണ് ഠാ​​ക്കൂ​​റി​​നെ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025 മെ​​ഗാ ലേ​​ല​​ത്തി​​ല്‍ ആ​​രും സ്വ​​ന്ത​​മാ​​ക്കാ​​തി​​രു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഷാ​​ര്‍​ദു​​ള്‍. മൊ​​ഹ്‌​​സി​​ന്‍ ഖാ​​ന്‍ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​തോ​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ല​​ക്‌​​നോ ഷാ​​ര്‍​ദു​​ളി​​നെ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ര്‍​ജു​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നെ ല​​ക്‌​​നോ​​യ്ക്കു കൈ​​മാ​​റാ​​ന്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സും ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. 2021 മു​​ത​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ഭാ​​ഗ​​മാ​​ണ് സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ മ​​ക​​നാ​​യ അ​​ര്‍​ജു​​ന്‍. അ​​ര്‍​ജു​​നെ 30 ല​​ക്ഷം രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു സ്വാ​​പ് ഡീ​​ലി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ബാ​​റ്റ​​ര്‍ ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ഡ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ല്‍​നി​​ന്ന് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലേ​​ക്കെ​​ത്തി. 2.6 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ഗു​​ജ​​റാ​​ത്ത് റൂ​​ഥ​​ര്‍​ഫോ​​ഡി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വാ​​ട്‌​​സ​​ണ്‍ കെ​​കെ​​ആ​​റി​​ല്‍

കോ​​ല്‍​ക്ക​​ത്ത: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷെ​​യ്ന്‍ വാ​​ട്‌​​സ​​ണ്‍ അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചാ​​യി കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ല്‍ (കെ​​കെ​​ആ​​ര്‍) ചേ​​ര്‍​ന്നു. ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ അ​​ഭി​​ഷേ​​ക് നാ​​യ​​രാ​​ണ്. മെ​​ന്‍റ​​ര്‍ ഡ്വെ​​യ്ന്‍ ബ്രാ​​വോ​​യും.

വാ​​ട്‌​​സ​​ണ്‍ ഐ​​പി​​എ​​ല്‍ കോ​​ച്ചിം​​ഗ് സം​​ഘ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന​​ത് ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്. 2002, 2023 സീ​​സ​​ണു​​ക​​ളി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ല്‍ റി​​ക്കി പോ​​ണ്ടിം​​ഗി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റാ​​യി​​രു​​ന്നു വാ​​ട്‌​​സ​​ണ്‍.

NRI

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം: ലോ​ക റി​ക്കാ​ർ​ഡ് ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച അ​ബു​ദാ​ബി​യി​ൽ

അ​ബു​ദാ​ബി: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം പ്ര​മേ​യ​മാ​ക്കു​ന്ന വ​നി​ത​ക​ളു​ടെ സം​ഗ​മം ലോ​ക റി​ക്കാ​ർ​ഡ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച നാ​ലി​ന് അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വ​നി​താ സം​ഗ​മ​മാ​ണ് ഐ​ൻ​സ്റ്റീ​ൻ വേ​ൾ​ഡ് റി​ക്കാ​ർ​ഡ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഐ​എ​സ്‌​സി​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ വി​മ​ൻ​സ് ഫോ​റ​മാ​ണ് ര​ണ്ട് ത​ല​മു​റ​യി​ലെ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം വ​നി​ത​ക​ൾ അ​ണി​നി​ര​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ്‌​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​ച​ര​ണ​ത്തി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​മ്മ - മ​ക​ൾ സം​ഗ​മം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ഐ​എ​സ്‌​സി വ​നി​താ സം​ഗ​മം റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കു​ക​യെ​ന്ന് വി​മ​ൻ​സ് ഫോ​റം ക​ൺ​വീ​ന​റും ഐ​എ​സ്‌​സി​യു​ടെ ജ​ന​റ​ൽ​ഗ​വ​ർ​ണ​റു​മാ​യ ഡോ. ​ശ്രീ​ദേ​വി ശി​വാ​ന​ന്ദം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഞ്ഞൂ​റി​ല​ധി​കം അ​മ്മ​മാ​ർ അ​വ​രു​ടെ മ​ക​ൾ​ക്കൊ​പ്പം പി​ങ്ക് വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞു സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് സ്‌​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ എ​ടു​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ള്ള പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന വ​നി​ത​ക​ൾ സെ​ൽ​ഫി​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും പ്ര​ച​ര​ണ പേ​ജി​നെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്യും.

ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു, ട്ര​ഷ​റ​ർ ടി.​എ​ൻ. കൃ​ഷ്ണ​ൻ, എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി.​പി. ര​മേ​ശ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

NRI

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച അ​ബു​ദാ​ബി​യി​ൽ

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച 6.30 മു​ത​ൽ അ​ൽ വ​ഹ്‌​ദ മാ​ളി​ലെ ഗ്രാ​ൻ​ഡ് അ​രീ​ന ഇ​വ​ന്‍റ്സ് സെ​ന്‍റ​റി​ൽ ന​ട​ക്കും.

അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കും.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി വി.​ജെ. തോ​മ​സ്, ക​ൺ​വീ​ന​ർ കെ.​ആ​ർ. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി സി. ​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ, ട്ര​ഷ​റ​ർ വി​ൻ​സ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​മ്മ​ൻ ഫി​ലി​പ്പ്, വ​നി​താ സെ​ക്ര​ട്ട​റി ആ​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര, ആ​റ​ന്മു​ള വ​ള്ള​പ്പാ​ട്ട്, നാ​ട​ൻ പാ​ട്ട്, സി​നി​മാ​റ്റി​ക്ക് നൃ​ത്ത​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത സാ​യാ​ഹ്നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 050 151 9671 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

മ​ല​യാ​ളി ഡോ​ക്‌​ട​ർ അ​ബു​ദാ​ബി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ക​ണ്ണൂ​ർ: മ​ല​യാ​ളി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ​ക്‌​ട​റെ അ​ബു​ദാ​ബി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല‍​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ത​ളാ​പ്പ് സ്വ​ദേ​ശി​നി ഡോ. ​അ​ര​യാ​ക്ക​ണ്ടി ധ​ന​ല​ക്ഷ്മി​യാ​ണ് (54) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സു​ഹൃ​ത്തു​ക്ക​ൾ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​സ​ഫ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബു​ദാ​ബി​യി​ലെ ലൈ​ഫ് കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ ദ​ന്ത ഡോ​ക്‌​ട​റാ​യി​രു​ന്നു.

പ​ത്തു വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം അം​ഗ​വും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. നേ​ര​ത്തെ ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

പ​ഴ​യ​കാ​ല പ്ര​മു​ഖ സ്വ​കാ​ര്യ ബ​സ് ക​ന്പ​നി​യാ​യി​രു​ന്ന ആ​ന​ന്ദ​കൃ​ഷ്ണ ബ​സ് സ​ർ​വീ​സ് ഉ​ട​മ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ-​ച​ന്ദ്ര​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സു​ജി​ത്താ​ണ് ഭ​ർ​ത്താ​വ്. ഇ​ദ്ദേ​ഹം നാ​ട്ടി​ലാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന​ന്ദ​കൃ​ഷ്‌​ണ​ൻ, ശി​വ​റാം, ഡോ. ​സീ​താ​ല​ക്ഷ്‌​മി.

Latest News

Corehub Up