x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ന​വ​ന്‍റെ സ​മ​യം മ​റ്റു​ള്ള​വ​ർ​ക്കാ​യി ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണ് മാ​ന​വി​ക​ത: ലാ​ൽ ജോ​സ്


Published: June 17, 2026 10:53 AM IST | Updated: June 17, 2026 10:53 AM IST

അ​ബു​ദാ​ബി: ജാ​തി​ക്കും മ​ത​ത്തി​നും രാ​ഷ്ട്രീ​യ​ത്തി​നും അ​തീ​ത​മാ​യി മ​നു​ഷ്യ​രെ​ല്ലാം ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഇ​ട​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​പ​പ്പെ​ടു​ത്തേ​ണ്ട കാ​ല​മാ​ണി​തെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ 2026 - 2027 പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"പ​ര​സ്പ​രം സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​വ​ന​വ​ന്‍റെ സ​മ​യം മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണ് ന​മു​ക്ക് അ​വ​ർ​ക്കാ​യി ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം. അ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം' എന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെന്‍റർ പ്ര​സി​ഡ​ന്‍റ് ടി. ​കെ. മ​നോ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ റാ​ക്കോ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ജ​യ​പ്ര​കാ​ശ​ൻ ബാ​ഹു​ലേ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ശ​ക്തി തി​യ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് വി. ​പി. കൃ​ഷ്ണ​കു​മാ​ർ, യു​വ​ക​ലാ​സാ​ഹി​തി ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് മ​നു കൈ​ന​ക​രി, ഫ്രെ​ണ്ട്സ് എ​ഡി​എം​എ​സ് പ്ര​സി​ഡന്‍റ് ഗ​ഫൂ​ർ എ​ട​പ്പാ​ൾ, മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ റീ​ന നൗ​ഷാ​ദ്, സെന്‍റ​ർ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ന​യ​നി​ക ശ്രീ​ജി​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജി തോ​മ​സ്, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​.പി​.കെ. അ​ബ്ദു​ള്ള, അ​ഹ​ല്യാ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ പ്ല​സ് ടു​വി​ന് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ നി​കേ​ത് വി​നീ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​യ്ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ​യും ബാ​ല​വേ​ദി അം​ഗ​ങ്ങ​ളെ​യും സ​ദ​സിനു പ​രി​ച​യ​പ്പെ​ടു​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് നാ​യ​ർ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി പു​ന്നൂ​സ് ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഞ്ജു സ​മീ​ർ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി ന​ട​ത്ത​പ്പെ​ട്ട ലാ​ൽ ജോ​സു​മാ​യു​ള്ള "സി​നി​മാ വ​ർ​ത്ത​മാ​നം' സ​ദ​സിന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ കൂ​ടി​യാ​യ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി.

കെഎ​സ്‌സി സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​യേ​ഷ് വ​ട്ട​ക്കാ​ട്ടി​ൽ, മു​ൻ ട്ര​ഷ​റ​ർ അ​നീ​ഷ് ശ്രീ​ദേ​വി എ​ന്നി​വ​ർ സം​വാ​ദ​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Kerala Social Centre Abu Dhabi Lal Jose

Recent News

Corehub Up