Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഇന്നും ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലളിലാണ് യെല്ലോ അലർട്ടുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം നിർദ്ദേശിച്ചു. ബുധനാഴ്ച സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഒക്ടോബർ ഒമ്പത് വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന് മുതല് അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ചയും മറ്റന്നാളും ആറ് ജില്ലകളില് യെല്ലോ അലര്ട്ടാണ്.
തിങ്കളാഴ്ച കാസർഗോഡ്, കണ്ണൂര്, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില് യെല്ലോ അലേര്ട്ടാണ്. മറ്റന്നാള് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ബുധനാഴ്ച രണ്ട് ജില്ലകളില് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില് യെല്ലോ അലര്ട്ടാണ് നല്കിയിരിക്കുന്നത്. ഒക്ടോബര് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകള്ക്ക് യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
വ്യാഴാഴ്ച അഞ്ച് ജില്ലകള്ക്കും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്ട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഇന്നും വ്യാഴാഴ്ചയും കേരള- കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ ദിവസങ്ങളില് കേരള-കര്ണാടക- ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്കിയിട്ടില്ല.
ബംഗാള് ഉള്ക്കടലിന് മുകളില് നിലനില്ക്കുന്ന ന്യൂനമര്ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന് കാരണം. മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും സമീപ മധ്യകിഴക്കന് ബംഗാള് ഉള്ക്കടലിനും മുകളില് ശക്തി കൂടിയ ന്യൂനമര്ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് തീവ്ര ന്യൂനമര്ദ്ദമായി ശക്തിപ്രാപിക്കാന് സാധ്യതയെന്നാണ് അറിയിപ്പ്. തുടര്ന്നുള്ള 24 മണിക്കൂറിനുള്ളില് മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും സമീപ വടക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലുമായി അതിതീവ്ര ന്യൂനമര്ദ്ദമായി വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
തുടര്ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് സെപ്റ്റംബര് 23ന് രാവിലെ വടക്കന് ആന്ധ്രാപ്രദേശ്, തെക്കന് ഒഡീഷ തീരങ്ങള്ക്ക് സമീപം എത്താനാണ് സാധ്യത.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതിചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തിങ്കളാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Tech
ന്യൂഡൽഹി: ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In).
പ്രമുഖ ആൻഡ്രോയിഡ് പതിപ്പുകളിലും ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം. ഉപഭോക്താക്കൾ തങ്ങളുടെ ഫോണുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ആൻഡ്രോയിഡ് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15, ആൻഡ്രോയിഡ് 16, ആൻഡ്രോയിഡ് 16 QPR2, ആൻഡ്രോയിഡ് 17 എന്നീ പതിപ്പികളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
ആൻഡ്രോയിഡ് റൺടൈം, മീഡിയടെക് ഫ്രെയിംവർക്ക്, ടെലിഫോണി, വൈഫൈ, യുഡബ്ല്യുബി തുടങ്ങിയ പ്രധാന സിസ്റ്റം ഭാഗങ്ങളിലാണ് തകരാറുകൾ കണ്ടെത്തിയിട്ടുള്ളത്.
ഹാക്കർമാർക്ക് ദൂരസ്ഥലങ്ങളിൽ ഇരുന്നുതന്നെ നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാനും, ഫോണിലെ രഹസ്യ വിവരങ്ങൾ, ഫോട്ടോകൾ, ബാങ്കിംഗ് വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ ചോർത്താനും ഈ സുരക്ഷാ വീഴ്ചകൾ വഴി സാധിക്കും. കൂടാതെ ഫോണിന്റെ പ്രവർത്തനം പൂർണമായി തടസപ്പെടുത്താനും ഹാക്കർമാർക്ക് കഴിയും.
സുരക്ഷിതരാകാൻ എന്ത് ചെയ്യണം?
ഗൂഗിൾ ഇതിനോടകം തന്നെ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ എത്രയും വേഗം താഴെ പറയുന്ന രീതിയിൽ ഫോൺ അപ്ഡേറ്റ് ചെയ്യേണ്ടതാണ്:
1. ഫോണിലെ Settings തുറക്കുക.
2. System > Software Update അല്ലെങ്കിൽ Security & Privacy > System Updates സെലക്ട് ചെയ്യുക.
3. പുതിയ അപ്ഡേറ്റ് ലഭ്യമാണെങ്കിൽ ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ഇതിനുപുറമെ, അപരിചിതമായ ഉറവിടങ്ങളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കാനും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Kerala
തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
വ്യാഴാഴ്ച ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച മഴ മുന്നറിയിപ്പില്ല. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5മില്ലീമീറ്റര് വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും അതിനോട് ചേര്ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് ശക്തമായ ചൂട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും മഴ നാശം വിതച്ചു. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു.
ഡൽഹിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും മുന്നറിയിപ്പില്ല.
കേരളം - കര്ണാടകം - ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എച്ച്1എൻ1 കേസുകൾ ഉയരുന്നതിനിടയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ്.
ജാർഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് എച്ച്1എൻ1 കേസുകൾ വർധിക്കുന്നതിനെത്തുടർന്ന് ജാഗ്രതാ നിർദേശം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര് ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
Kerala
തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഇന്ന് വടക്കന് ജില്ലകളില് മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, കണ്ണൂര്, കോഴിക്കോട് ജില്ലകള്ക്ക് പുറമേ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എന്നാല് തിങ്കളാഴ്ച മുതല് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. തിങ്കളാഴ്ച മുതല് വ്യാഴാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും വടക്കന് ഒഡിഷക്കും മുകളിലായാണ് ന്യൂനമര്ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. ശനിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച ഏഴ് ജില്ലകളില് കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്.
മറ്റ് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വെള്ളിയാഴ്ച വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്താനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: കാപ്ച പരിശോധനയുടെ പേരില് വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര് തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ്.
വിവിധ വെബ്സൈറ്റുകളില് ക്ലിക്ക് ഫിക്സ് എന്നപേരില് വ്യാജ കാപ്ച സൃഷ്ടിച്ചാണു തട്ടിപ്പ്. വ്യാജ കാപ്ചകളിലൂടെ ആളുകളെ ആകര്ഷിച്ച ശേഷം അവരുടെ സിസ്റ്റം ഹാക്ക് ചെയ്താണു തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
ചില വെബ്സൈറ്റുകള് സന്ദര്ശിക്കുമ്പോള്, അവയില് ജെനുവിന് കാപ്ച വെരിഫിക്കേഷന് ഉണ്ടായിരിക്കും. എന്നാല് സൈബര് കുറ്റവാളികള് കാപ്ച പരിശോധന പൂര്ത്തിയാക്കിയതിനുശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കാനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്ശിപ്പിക്കും.
വ്യാജ കാപ്ച കെണിയില് കുടുങ്ങുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്ത് ഓണ്ലൈന് ബാങ്കിംഗ് പാസ്വേഡ്, ഇ മെയില് അക്കൗണ്ടുകള്, ബ്രൗസറില് സേവ് ചെയ്തിരിക്കുന്ന സോഷ്യല് മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡ് എന്നിവ കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തുടര്ന്ന് സൈബര് കുറ്റവാളികള് ഈ അക്കൗണ്ടുകള് ലോക്ക് ചെയ്യുകയും അവ അണ്ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യും.
കരുതിയിരിക്കണം
അംഗീകൃതമായ ഒരു വെബ്സൈറ്റും കാപ്ച പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് ഫയലുകള് ഡൗണ്ലോഡ് ചെയ്യാനോ സോഫ്റ്റ്വേര് ഇന്സ്റ്റാള് ചെയ്യാനോ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാല് വൈ ഫൈ അല്ലെങ്കില് ലാന് കണക്ഷന് വിച്ഛേദിച്ച് ഉപകരണം ഇന്റര്നെറ്റില്നിന്ന് വേര്പ്പെടുത്തുക.
സംശയാസ്പദമായ ഫയലുകള് പരിശോധിക്കുന്നതിനായി അവ മറ്റ് കംപ്യൂട്ടറുകളിലേക്കോ മൊബൈല് ഫോണുകളിലേക്കോ കൈമാറരുത്. ഇത്തരത്തില് സംശയം തോന്നിയാല് ഉടന്തന്നെ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബര് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക.
ഓണ്ലൈന് തട്ടിപ്പിനിരയായാല് 1930 എന്ന സൈബര് ഹെല്പ്പ് ലൈന് നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര് ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടലിലേക്കോ ബന്ധപ്പെടണം.
District News
കാസര്ഗോഡ്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില് അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്. തുടര്ച്ചയായി മഴ പെയ്യുന്നതിനാല് മണ്ണിടിച്ചിനുള്ള സാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളില് ആവശ്യമായ മുന്കരുതല് സ്വീകരിക്കണം.
അപകട ഭീഷണിയുള്ള മേഖലകളില്നിന്ന് ജനങ്ങള് ആവശ്യമെങ്കില് ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറണം.നിലവില് വീടുകള്ക്കും കാര്ഷിക വിളകള്ക്കും വളര്ത്തുമൃഗങ്ങള്ക്കും കച്ചവട സ്ഥാപനങ്ങള്ക്കും അടക്കം നാശനഷ്ടം നേരിട്ടതിന്റെ വിവര ശേഖരണം അടിയന്തരമായി പൂര്ത്തിയാക്കാന് കളക്ടര് നിര്ദേശം നല്കി. ഈസ്റ്റ് എളേരിയിലും മറ്റും ഉരുള് പൊട്ടലിന്റെ കാരണങ്ങള് കണ്ടെത്തുന്നതിനുള്ള സാങ്കേതിക സമിതി പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള് കൂടി കേള്ക്കണമെന്ന് കളക്ടര് പറഞ്ഞു.
തുടര്ച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധിയായതിനാല് കെട്ടിടങ്ങളുടെ സുരക്ഷയുറപ്പുവരുത്തുന്നതിനും ഇഴജന്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാന് വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് നിര്ദേശം നല്കി.
അടിയന്തര സാഹചര്യങ്ങള് നേരിടാന് ആവശ്യമായ ഉപകരണങ്ങള് എല്ലായിടങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി പി.നിധിന് രാജ് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങള് നേരിടുന്നതിനുള്ള ഡാറ്റാബാങ്ക് ഉറപ്പുവരുത്തണമെന്നും ജില്ല പോലീസ് മേധാവി നിര്ദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില് പോലീസിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില് വെള്ളരിക്കുണ്ട് താലൂക്കില് കള്ളാര്, പാലാവയല് വില്ലേജുകളില് രണ്ടു ദുരിതാശ്വാസക്യാമ്പുകള് പ്രവര്ത്തിച്ചു വരുന്നുണ്ടെന്ന് എഡിഎം പി.ഉദയകുമാര് യോഗത്തില് അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്ത്തിയായാല് മാത്രമേ ദുരിത ബാധിതര്ക്ക് വീടുകളിലേക്ക് തിരികെ പോകാന് കഴിയുകയുള്ളുവെന്ന് എഡിഎം പറഞ്ഞു.
Kerala
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഏഴ് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്, കാസര്ഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ടാണ് നല്കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു.
കാസർഗോഡ്, കോട്ടയം, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: "മില്മയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരില് വാട്സ്ആപ്പില് പ്രചരിക്കുന്ന സന്ദേശം വ്യാജം. ഇത്തരം വ്യാജസന്ദേശങ്ങളാല് കബളിക്കപ്പെടാതിരിക്കാന് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം വ്യാജ ലിങ്ക്/സന്ദേശത്തിനെതിരെ മില്മ തങ്ങളുടെ ഔദ്യോഗിക സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 46 വര്ഷത്തെ പാരമ്പര്യമുള്ള മില്മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില് നിന്നും നീക്കം ചെയ്യാന് നിയമനടപടി സ്വീകരിക്കുമെന്ന് മില്മ അറിയിച്ചു.
ഇത് സംബന്ധിച്ച പരാതി മില്മ അധികൃതര് പോലീസിന് കൈമാറിയിട്ടുണ്ട്.കുറച്ചു മാസങ്ങള്ക്ക് മുമ്പ് "മില്മ വാര്ഷികാഘോഷ സമ്മാനം' എന്ന പേരില് സമാനമായ ഒരു വ്യാജ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രചരിച്ചിരുന്നു. പിന്നീട് മില്മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്ന്ന് അത് നീക്കം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം.
ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. ചൊവ്വാഴ്ച 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞിരിക്കുകയാണ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്.
പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യമാണുള്ളത്.
Business
നാളികേര മേഖലയെ മോഹിപ്പിക്കാൻ കൊപ്ര ലോബി നടത്തിയ തന്ത്രം ഫലിച്ചില്ല, കരുതൽ ശേഖരം പൂഴ്ത്തിവച്ച് വെളിച്ചെണ്ണയ്ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചവരുടെ കാലിടറി.
രാജ്യാന്തര റബർ വിപണിക്ക് ഇനിയും പുതിയ ദിശയിലേക്ക് തിരിയാനായില്ല, മഴ കനത്തതോടെ സംസ്ഥാനത്ത് ടാപ്പിംഗ് സ്തംഭിച്ചു. മികച്ചയിനം ഏലക്ക വില ഏഴായിരം രൂപ കടന്നു, സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷയോടെ ലേല കേന്ദ്രങ്ങളെ ഉറ്റുനോക്കുന്നു. നാടൻ കുരുമുളകിനു ക്ഷാമം രൂക്ഷം, വില നേരിയ റേഞ്ചിൽ ചാഞ്ചാടി.
വെളിച്ചെണ്ണയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കാങ്കയം ലോബി കൊപ്ര പൂഴ്ത്തിവച്ച് വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ശ്രമം നടത്തി. തമിഴ്നാട് ലോബിക്ക് കുടപിടിക്കാൻ മലബാർ മേഖലയിലെ ചില കേന്ദ്രങ്ങളും അണിയറ നീക്കം നടത്തിയതായാണു രഹസ്യ സൂചന. ചിങ്ങം പടിവാതിൽക്കൽ എത്തുന്നതിനിടയിൽ കൊപ്ര ക്ഷാമമെന്ന പേരിൽ വിപണിയെ അമ്മാനമാടി. മാർക്കറ്റിന്റെ നിത്യേനയുള്ള ചലനങ്ങളിൽ ചില അസ്വാഭാവികത കണ്ട് സാഹചര്യത്തിലാണു കഴിഞ്ഞ വാരം ഇതേ കോളത്തിൽ ഉത്പാദകർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ലക്കം ‘ദീപിക’യിൽ മുന്നറിയിപ്പ് നൽകിയതാണ് കേരളത്തിലെ കർഷകർ കരുതിയിരിക്കാൻ, തമിഴ്നാട്ടിലെ വൻകിടക്കാർ സ്റ്റോക്ക് വിറ്റഴിച്ചാൽ പൊടുന്നനെ വിപണി ആടിയുലയുമെന്ന്. ഓണമല്ലേ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ നാളികേരവും കൊപ്രയും ഇറക്കാതെ പിടിച്ചവയ്ക്കുന്നവർ ജാഗ്രത പലിക്കണമെന്ന കാര്യം.
കാങ്കയത്ത് കൊപ്ര സ്റ്റെഡിയായി നിലകൊണ്ട ശേഷം ശനിയാഴ്ച നിരക്ക് 16,200ൽ നിന്നും 16,400 രൂപയാക്കി. എന്നാൽ, തൊട്ട് മുൻ വാരം 1600 രൂപയാണ് ഉയർത്തിയത്. കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം പുറത്തുവന്നതോടെ അവർ താത്കാലികമായി മാളത്തിൽ ഒളിച്ചെങ്കിലും വരും ദിനങ്ങളിൽ വീണ്ടും പുറത്ത് ഇറങ്ങാൻ അവസരം കാത്ത് നിൽക്കുകയാണ്.
വെളിച്ചെണ്ണയ്ക്ക് പ്രാദേശിക തലത്തിൽ ഇനിയും വൻ ഓർഡറുകൾ എത്തിയിട്ടില്ല. ചിങ്ങം അടുത്ത സാഹചര്യത്തിൽ വിപണി ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് കാങ്കയം ലോബി. തമിഴ്നാട്ടിലെ വൻകിട സംഘം നേരത്തേ 14,000 രൂപയിൽ താഴ്ന്ന വിലയ്ക്ക് കനത്തതോതിൽ കൊപ്ര ശേഖരിച്ചിട്ടുണ്ട്. ഈ ചരക്ക് എതു വിധേനയും ലാഭത്തിൽ വിറ്റുമാറാൻ മലബാർ മേഖലയിലെ ചില വൻകിട കൊപ്ര വ്യാപാരികളെയും കൂട്ടുപിടിച്ചാണു മാസമധ്യം നിരക്ക് സംഘടിത നീക്കത്തിലൂടെ കൃത്രിമമായി ഉയർത്തിയത്. കൊപ്രയുടെ ഒരു വൻ ശേഖരം തന്നെ ഇവരുടെ വിവിധ ഗോഡൗണിലുണ്ട്.
കൊച്ചിയിൽ വെളിച്ചെണ്ണ 24,500 രൂപയിൽ നിന്ന് 25,300 രൂപയായി. കൊപ്ര 15,800ൽനിന്നും 16,400ലേക്ക് കയറി. മഴ കനത്ത സാഹചര്യത്തിൽ ചെറുകിട കർഷകർ കരുതൽ ശേഖരത്തിലുള്ള കൊപ്രയിൽ ജലാംശതോത് ഉയരാത്തെ സുരക്ഷിതമാക്കുക.
രാജ്യാന്തര റബർ വിപണിയിൽ തളർച്ച; സംസ്ഥാനത്ത് ടാപ്പിംഗ് തടസപ്പെട്ടു
രാജ്യാന്തര റബർ വിപണിക്ക് ഇനിയും വ്യക്തമായ ഒരു ദിശ കണ്ടെത്താനായില്ല, ഏതാനും ആഴ്ചകളായി മുന്നേറാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അതേസമയം, വിപണിയെ തളർത്താൻ വില്പനക്കാർ കച്ചകെട്ടി ഇറങ്ങിയെങ്കിലും അവരും പിന്നീട് ദുർബലരായി. ഇതു മൂലം റബർ വില നേരിയ റേഞ്ചിലാണു നീങ്ങുന്നത്. ഇറക്കുമതി രാജ്യങ്ങൾ ബാങ്കോക്കിൽ നിന്നും അല്പം അകന്ന് ഷീറ്റ് വില താഴ്ത്താൻ ശ്രമിച്ചതിനിടയിൽ അവിടെ മഴ കനത്തതോടെ വിപണി നിയന്ത്രണം സ്റ്റോക്കിസ്റ്റുകളിലേക്കു തിരിഞ്ഞു. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചതിനാൽ ബെയ്ജിംഗിൽ നിന്നും അന്വേഷണങ്ങൾ കുറവാണ്.
ബാങ്കോക്കിൽ റബർ 276 രൂപയിൽനിന്നും 268 രൂപയായി. ജപ്പാൻ ഒസാക്കയിൽ കിലോ 418 യെന്നിൽനിന്നു മൂന്നു തവണ 426 യെന്നിലെ പ്രതിരോധം തകർക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചു. ഇതിനിടയിൽ വിപണി മുൻ വാരം സൂചിപ്പിച്ച 410 യെന്നിലെ താങ്ങിൽ ശക്തിപരീക്ഷണം നടത്തിയ ശേഷം ക്ലോസിംഗിൽ 416 യെന്നിലാണ്. ഈ വാരം 405 – 400 യെന്നിൽ സാങ്കേതിക പരീക്ഷണത്തിനു മുതിരാം.
സംസ്ഥാനത്ത് മഴ കനത്തതോടെ ഉത്പാദകർ ടാപ്പിംഗിൽനിന്നും പിൻതിരിയാൻ നിർബന്ധിരായി. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിലും റബർ വെട്ട് തടസപ്പെട്ടു. കൊച്ചിയിൽ നാലാം ഗ്രേഡ് 282 രൂപയിൽ നിന്നും 284 രൂപയായി. അഞ്ചാം ഗ്രേഡ് 279 രൂപയിലും ഒട്ടുപാൽ 187ലും ലാറ്റക്സ് 188 രൂപയിലുമാണ്.
ഏലത്തിനു മികവ്
ഉത്സവ ഡിമാൻഡിനിടയിൽ കർഷകരെ മോഹിപ്പിച്ച് ലേല കേന്ദ്രങ്ങളിൽ ഏലം മികവ് കാഴ്ചവച്ചു. വലിപ്പം കൂടിയ ഇനങ്ങളുടെ വില കിലോ 7070 രൂപ വരെ കയറി. ഈ വർഷം നിരക്ക് ഇത്രമാത്രം ആകർഷകമാകുന്നത് ആദ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം ഉത്പാദനം ചുരുങ്ങുമെന്ന ആശങ്ക വിദേശ ബയർമാരുടെ ഉറക്കം കെടുത്തി. അന്താരാഷ്ട്ര തലത്തിൽ പുതിയ അന്വേഷണങ്ങൾ എത്തുന്നത് കണ്ട് കയറ്റുമതിക്കാർ നിരക്ക് നോക്കാതെ മത്സരിച്ച് ചരക്ക് സംഭരിച്ചു. ഉത്തരേന്ത്യൻ ഡിമാൻഡിൽ ശരാശരി ഇനങ്ങൾ കിലോ 3000 രൂപയ്ക്ക് മുകളിലാണു ലേലം നടക്കുന്നത്.
കുരുമുളകിൽ ചാഞ്ചാട്ടം
കുരുമുളക് സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. അന്തർസംസ്ഥാന വ്യാപാരികൾ തുടർച്ചയായ ദിവസങ്ങളിൽ ഉത്പന്ന വില ഇടിക്കാൻ കിണഞ്ഞ് ശ്രമിച്ചു. ഇതിനിടയിൽ ഉത്തരേന്ത്യൻ ഇടപാടുകാർ വിപണിയെ പിന്നോട്ടടിക്കാൻ നടത്തിയ നീക്കത്തെ കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം നിയന്ത്രിച്ച് തടയിട്ടു. ഈ മാസം മുതൽ വടക്കേ ഇന്ത്യയിൽ നിന്നും കുരുമുളകിന് ഉത്സവ കാല ഡിമാൻഡ് പ്രതീക്ഷിക്കുന്നു.
പതിവ് പോലെ നിരക്ക് കുതിച്ചുരുമെന്ന വിശ്വാസത്തിലാണു കർഷക കുടുംബങ്ങളും. രണ്ട് വർഷമായി കേരളത്തിൽ ഉത്പാദനം കുറവയതിനാൽ വാങ്ങലുകാർക്ക് ആവശ്യാനുസരണം ചരക്ക് കണ്ടത്താൻ പല അവസരത്തിലും കഴിഞ്ഞില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപയിൽ ക്ലോസിംഗ നടന്നു. ഇന്ത്യൻ വില ടണ്ണിന് 7600 ഡോളർ. വിയറ്റ്നാം 6000 ഡോളറിനും ബ്രസീൽ 5800 ഡോളറിനും ഇന്തോനേഷ്യ 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5,6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകള്ക്കാണ് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്, പാലക്കാട്, എറണാകുളം ജില്ലകളില് ഓറഞ്ച് അലര്ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില് യെല്ലോ അലര്ട്ടുമാണ് നല്കിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡാമുകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.
മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, പാലക്കാട്, തൃശൂര് ജില്ലകളില് കൂടി യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്ഗോഡ്, കണ്ണൂര് ജില്ലകളിലും യെല്ലോ അലര്ട്ട് തുടരും. വെള്ളിയാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
കാസര്ഗോഡ് മുതല് മലപ്പുറം വരെയുളള അഞ്ച് ജില്ലകളില് വെള്ളിയാഴ്ച യെല്ലോ അലര്ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് അവധിയാണ്. വയനാട് ജില്ലയില് ബുധനാഴ്ച റെഡ് അലേര്ട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി നല്കിയത്.
ജില്ലയിലെ അങ്കണ്വാടികള്, മതപഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, സ്പെഷ്യല് ക്ലാസുകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയാണ്. മൂന്ന് ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകള്, പിഎസ്സി പരീക്ഷകള് തുടങ്ങി മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള് മാറ്റമില്ലാതെ നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂരും കാസർഗോഡും തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്
കാലാവസ്ഥാ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലയ് 3ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലായ് നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും വെള്ളിയാഴ്ചയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ച നാല് ജില്ലകളിൽ കേന്ദ്ര കാലാസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളില് കൂടി മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കാസര്ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകള്ക്കാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകള്ക്ക് യെല്ലോ അലര്ട്ടാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ബുധനാഴ്ച രണ്ടു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതല് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
മത്സ്യത്തൊഴിലാളികള്ക്കും ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. സൊമാലിയന് തീരം, ഒമാന് തീരം, മധ്യ പടിഞ്ഞാറന് അറബിക്കടല് അതിനോട് ചേര്ന്ന തെക്ക് പടിഞ്ഞാറന്-വടക്ക് പടിഞ്ഞാറന് അറബിക്കടല് എന്നിവിടങ്ങളില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷം ദുര്ബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില് മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്.
കാസർഗോഡ്, കണ്ണൂര്, കോഴിക്കോട് ജില്ലകളില് ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലും യെല്ലോ അലേര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തംതിട്ട ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കേരള, ലക്ഷദ്വീപ്, കര്ണാടക തീരങ്ങളില് നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില് 60 കിലോമീറ്റര് വരെ വേഗത്തില് കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഒമ്പത് ജില്ലകളില് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് ഇന്ന് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കാസര്ഗോഡ് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല് മഴ കുറയും. കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ശനിയാഴ്ച യെല്ലോ അലേര്ട്ടാണ്.
അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില് (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്ട്ട് പ്രഖ്യാപിച്ചു.
നദിയുടെ തീരത്തുള്ളവര് ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില് ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്ന്ന് താമസിക്കുന്നവര് ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില് നിന്ന് മാറി താമസിക്കാന് തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനച്ച് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.
ഇത് പ്രകാരം രണ്ട് ദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.
അതേസമയം ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിർദേശമുള്ളത്.
മലപ്പുറം, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും.
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് അലർട്ട് ഇല്ല. എങ്കിലും സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വടക്കൻ മേഖലയിൽ കെടുതികൾ തുടരുകയാണ്. നദികളിലും പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി വിടുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസർഗോഡ് കുമ്പളയിൽ കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഞായറാഴ്ച തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
കനത്ത മഴയിൽ പട്ടം ഗവ.ഗേൾസ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണു.സ്കൂളിന് പിൻവശത്തെ ക്ലാസ് മുറികളോടു ചേർന്ന മതിലാണ് തകർന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നു. തൃക്കൊടിത്താനത്ത് വീടിൻറെ മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ശനിയാഴ്ച മൂന്ന് ജില്ലകള്ക്ക് നല്കിയിരുന്ന റെഡ് അലര്ട്ട് പിന്വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്ക്ക് നല്കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഏഴ് ജില്ലകള്ക്ക് ഓറഞ്ച് അലര്ട്ടാണ്. ഇന്നത്തെ മഴ മുന്നറിയിപ്പില് മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലെ റെഡ് അലര്ട്ട് തുടരുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതൽ ഒമ്പത് വരെ കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില് നിന്ന് ജനങ്ങളെ ഉടന് മാറ്റിത്താമസിപ്പിക്കാന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിട്ടുള്ളത്. അതോസമയം തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. വെള്ളിയാഴ്ച വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാനാണ് സാധ്യത.
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അരുവിക്കര ഡാമിന്റെ മൂന്ന്, നാല് നമ്പർ ഷട്ടറുകൾ 15 സെന്റിമീറ്റർ കൂടി ഉയർത്തും. കഴിഞ്ഞ ദിവസം 50 സെന്റി മീറ്റർ ഷട്ടർ ഉയർത്തിയിരുന്നു.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
അതിശക്തമായ മഴ പെയ്ത തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. അഞ്ചുദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും.
കൊല്ലം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Kerala
ആലപ്പുഴ: ചേർത്തല നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലും ജപ്പാൻജ്വരം റിപ്പോർട്ട് ചെയ്തു. തണ്ണീർമുക്കം പഞ്ചായത്തിൽ നാലര വയസുകാരനും ചേർത്തല നഗരസഭയിൽ 80കാരിക്കുമാണ് രോഗം ബാധിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സമീപ പ്രദേശങ്ങളിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. നഗരസഭയിലും പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ചേർത്തല നഗരസഭയിൽ രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു. നഗരസഭ അധ്യക്ഷൻ എസ്. സോബിന്റെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. തണ്ണീർമുക്കം പഞ്ചായത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് കാലവർഷം എത്താനുള്ള സാധ്യത പ്രവചിക്കുന്നത്.
തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം നിലനില്ക്കുന്നതിനാല് അടുത്ത 48 മണിക്കൂറിനുള്ളില് ന്യൂനമര്ദം കൂടുതല് ശക്തിപ്പെടാന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ക്കന് കര്ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില് നിന്ന് 5.8 കിലോമീറ്റര് ഉയരത്തില് മറ്റൊരു ചക്രവാതച്ചുഴിനിലനില്ക്കുന്നുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളില് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില് 30 മുതല് 50 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലും വേനൽമഴ ലഭിച്ചെങ്കിലും അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ആറ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്), കാസർഗോഡ് ജില്ലയിലെ ഉദുമ (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം
ജില്ലകളിലാണ് യെല്ലോ അലര്ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലര്ട്ടാണ്.
ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില് യെല്ലോ അലേര്ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 കിലോമീറ്റര് വരെ വേഗതയില് കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലും വേനൽമഴ ലഭിച്ചെങ്കിലും അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), ഇടുക്കി ജില്ലയിലെ മൂന്നാർ (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.