x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം; മ​ഴ​യ്ക്ക് സാ​ധ്യ​ത


Published: March 8, 2026 06:27 PM IST | Updated: March 8, 2026 06:35 PM IST

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച​വ​രെ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. ഇ​ടി​മി​ന്ന​ലി​ന്‍റെ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ല​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. കാ​റ്റും മ​ഴ​യു​മു​ള്ള​പ്പോ​ൾ വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags : rain thunderstorm alert

Recent News

Corehub Up