Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AutoMotive

കി​യ സൊ​റെ​ന്‍റോ ഇ​ന്ത്യ​യി​ൽ

കി​യ​യു​ടെ പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് എ​സ‌്‌യുവി സൊ​റെ​ന്‍റോ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. ആ​റ് സീ​റ്റ​ർ, ഏ​ഴ് സീ​റ്റ​ർ കോ​ണ്‍​ഫി​ഗ​റേ​ഷ​നു​ക​ളി​ലും ഫ്ര​ണ്ട് വീ​ൽ ഡ്രൈ​വ്, ഓ​ൾ വീ​ൽ ഡ്രൈ​വ് ഓ​പ്ഷ​നു​ക​ളി​ലു​മാ​ണ് വാ​ഹ​നം ല​ഭ്യ​മാ​കു​ക. 27.99 ല​ക്ഷം മു​ത​ൽ 40.39 ല​ക്ഷം വ​രെ​യാ​ണ് സൊ​റെ​ന്‍റോ​യു​ടെ എ​ക്സ് ഷോ​റൂം വി​ല.

പു​റം​മോ​ടി​

മ​സ്കു​ലാ​ർ ബോ​ഡി ലൈ​നു​ക​ളും 18, 19 ഇ​ഞ്ച് അ​ലോ​യ് വീ​ൽ ഓ​പ്ഷ​നു​ക​ളും വാ​ഹ​ന​ത്തി​ന് പ്രീ​മി​യം എ​സ്‌യു​വി ലു​ക്ക് ന​ൽ​കു​ന്നു. നീ​ള​മേ​റി​യ ബോ​ഡി​യും വ​ലി​യ വീ​ൽ​ബേ​സും ഉ​ള്ളി​ലെ മൂ​ന്ന് നി​ര​ക​ളി​ലും കൂ​ടു​ത​ൽ ക്യാ​ബി​ൻ സ്പേ​സ് ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

മു​ന്നി​ലെ വ​ലി​യ ഗ്രി​ൽ, ക്രി​സ്റ്റ​ൽ ക്യൂ​ബ് എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ൾ, സ്റ്റാ​ർ​മാ​പ്പ് എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ എ​ന്നി​വ​ സൊ​റെ​ന്‍റോ​യു​ടെ പു​റം​മോ​ടി​ കൂട്ടുന്നു.

അകത്തളം

സൊ​റെ​ന്‍റോ​യു​ടെ അ​ക​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് ഡാ​ഷ്ബോ​ർ​ഡി​ലെ 12.3 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും 12.3 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വു​മാ​ണ്. 12 സ്പീ​ക്ക​റു​ക​ളു​ള്ള ബോ​സ് പ്രീ​മി​യം ഓ​ഡി​യോ സി​സ്റ്റം, പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, ഡ്യു​വ​ൽ സോ​ണ്‍ ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, ഹെ​ഡ്-​അ​പ്പ് ഡി​സ്പ്ലേ, പ​വേർ​ഡ് ടെ​യി​ൽ​ഗേ​റ്റ് തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളും വാ​ഹ​ന​ത്തി​ലുണ്ട്.

10 വേ ​പ​വ​ർ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ലം​ബ​ർ സ​പ്പോ​ർ​ട്ട് വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റു​ക​ൾ, ര​ണ്ടാം നി​ര സീ​റ്റു​ക​ൾ ഇ​ല​ക്‌ട്രോ​ണി​ക്കാ​യി മ​ട​ക്കാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ക്യാ​ബി​നി​ലെ പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ. ആ​റ് സീ​റ്റ​ർ പ​തി​പ്പി​ൽ ര​ണ്ടാം നി​ര​യി​ലും വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ട്.

സു​ര​ക്ഷാ

10 എ​യ​ർ​ബാ​ഗു​ക​ൾ, 360 ഡി​ഗ്രി ക്യാ​മ​റ, ഡി​ജി​റ്റ​ൽ ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​ർ, ഓ​ട്ടോ​മാ​റ്റി​ക് പാ​ർ​ക്കിം​ഗ് അ​സി​സ്റ്റ്, ഫ്ര​ണ്ട്-​റി​യ​ർ ഡാ​ഷ് ക്യാ​മ​റ, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിംഗ് സി​സ്റ്റം എ​ന്നി​വ പ്ര​ധാ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ്. ലെ​വ​ൽ 2 അ​ഡാ​സ് സം​വി​ധാ​ന​വും വാ​ഹ​ന​ത്തി​ലു​ണ്ട്.

ഉൾക്കരുത്ത്

ര​ണ്ട് പ​വ​ർ​ട്രെ​യി​ൻ ഓ​പ്ഷ​നു​ക​ളാ​ണ് കി​യ സൊ​റെ​ന്‍റോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 1.6 ലിറ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ സ്ട്രോം​ഗ് ഹൈ​ബ്രി​ഡ് എ​ൻ​ജി​ൻ 180 എ​ച്ച്പി​യും 265 എ​ൻ​എം ടോ​ർ​ക്കും ഉ​ത്​പാ​ദി​പ്പി​ക്കും. ഇ​തോ​ടൊ​പ്പം 65 എ​ച്ച്പി​യും 264 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കു​ന്ന ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​റു​മു​ണ്ട്. 6-സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സാ​ണ് ഹൈ​ബ്രി​ഡ് പ​തി​പ്പി​ൽ.

ഡീ​സ​ൽ പ​തി​പ്പി​ൽ 2.2 ലി​റ്റ​ർ എ​ൻ​ജി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 193 എ​ച്ച്പി ക​രു​ത്തും 442 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കു​ന്ന ഡീ​സ​ൽ എ​ൻ​ജി​നൊ​പ്പം 8-സ്പീ​ഡ് ഡ്യു​വ​ൽ ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്കോ​ഡ കൊ​ഡി​യാ​ക്, ഫോ​ക്സ്‌വാ​ഗ​ണ്‍ ടെ​യ്റോ​ണ്‍, ജീ​പ്പ് മെ​റി​ഡി​യ​ൻ എ​ന്നി​വ​രാ​ണ് നേ​രി​ട്ടു​ള്ള എ​തി​രാ​ളി​ക​ൾ. ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ, എം​ജി ഗ്ലോ​സ്റ്റ​ർ തു​ട​ങ്ങി​യ വ​ലി​യ 7-സീ​റ്റ​ർ എ​സ്‌യുവി​ക​ളു​മാ​യും സൊ​റെ​ന്‍റോ മ​ത്സ​രി​ക്കും.

ഫ്ര​ണ്ട് വീ​ൽ ഡ്രൈ​വ്, ഓ​ൾ വീ​ൽ ഡ്രൈ​വ് ഓ​പ്ഷ​നു​ക​ളി​ലാ​ണ് വാ​ഹ​നം ല​ഭ്യ​മാ​കു​ക. 27.99 ല​ക്ഷം മു​ത​ൽ 40.39 ല​ക്ഷം വ​രെ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല

Business

ഫ്ള​ക്സ് ഫ്യു​വ​ൽ വാ​ഹ​ന​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക്

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ വാ​​ഹ​​ന മേ​​ഖ​​ല​​യി​​ൽ ഫ്ള​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ലേ​​ക്ക്. പെ​​ട്രോ​​ളി​​നൊ​​പ്പം ഉ​​യ​​ർ​​ന്ന അ​​ള​​വി​​ൽ എ​​ഥ​​നോ​​ൾ ക​​ല​​ർ​​ന്ന ഇ​​ന്ധ​​ന​​വും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഫ്ള​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ.

രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ഫ്ള​​ക്സ് ഫ്യു​​വ​​ൽ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച് ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പും, ആ​​ദ്യ ഫ്ള​​ക്സ് ഫ്യു​​വ​​ൽ പാ​​സ​​ഞ്ച​​ർ കാ​​ർ പു​​റ​​ത്തി​​റ​​ക്കി മാ​​രു​​തി സു​​സുക്കി​​യും ഈ ​​മാ​​റ്റ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​രു​​ച​​ക്ര വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളി​​ലൊ​​ന്നാ​​യ ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്, ജ​​ന​​പ്രി​​യ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ളാ​​യ സ്പ്ലെ​​ൻ​​ഡ​​ർ പ്ല​​സ്, എ​​ച്ച്എ​​ഫ് ഡീ​​ല​​ക്സ് എ​​ന്നി​​വ​​യു​​ടെ 100 സി​​സി ഫ്ള​​ക്സ് ഫ്യു​​വ​​ൽ പ​​തി​​പ്പു​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ20 ​​മു​​ത​​ൽ ഇ85 ​​വ​​രെ​​യു​​ള്ള ഏ​​ത് എ​​ഥ​​നോ​​ൾ-​​പെ​​ട്രോ​​ൾ മി​​ശ്രി​​ത​​ത്തി​​ലും ഈ ​​വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കാ​​നാ​​കും.

ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ ഫ്ള​​ക്സ് ഫ്യു​​വ​​ൽ പാ​​സ​​ഞ്ച​​ർ കാ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് മാ​​രു​​തി സു​​സുക്കി. ജ​​ന​​പ്രി​​യ ഹാ​​ച്ച്ബാ​​ക്കാ​​യ വാ​​ഗ​​ണ്‍ -ആ​​റി​​ന്‍റെ പ്ര​​ത്യേ​​ക പ​​തി​​പ്പാ​​ണ് ക​​ന്പ​​നി വി​​ക​​സി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​കാ​​ർ ഇ20 (20 ​​ശ​​ത​​മാ​​നം എ​​ഥ​​നോ​​ളും 80 ശ​​ത​​മാ​​നം പെ​​ട്രോ​​ളും) മു​​ത​​ൽ ഇ100 (100% ​​എ​​ഥ​​നോ​​ൾ) വ​​രെ​​യു​​ള്ള ഏ​​ത് എ​​ഥ​​നോ​​ൾ-​​പെ​​ട്രോ​​ൾ മി​​ശ്രി​​ത​​ത്തി​​ലും ഈ ​​കാ​​ർ ഓ​​ടി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് മാ​​രു​​തി വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

എ​​ന്താ​​ണ് ഫ്ള​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​നം?

എ​​ഫ്എ​​ഫ്‌വി എ​​ന്നും അ​​റി​​യ​​പ്പെ​​ടു​​ന്ന ഫ​​ളെ​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​നം പെ​​ട്രോ​​ൾ, എ​​ഥ​​നോ​​ൾ അ​​ല്ലെ​​ങ്കി​​ൽ ഇ​​വ ര​​ണ്ടി​​ന്‍റെ​​യും നി​​ശ്ചി​​ത അ​​നു​​പാ​​ത​​ങ്ങ​​ളി​​ലു​​ള്ള മി​​ശ്രി​​ത​​ത്തി​​ലോ ഓ​​ടി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളെ​​യാ​​ണ് ഫ്ള​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്. സാ​​ധാ​​ര​​ണ പെ​​ട്രോ​​ൾ എ​​ൻ​​ജി​​നു​​ക​​ളേ​​ക്കാ​​ൾ വ്യ​​ത്യ​​സ്ത​​മാ​​യ ഇ​​ന്ധ​​ന മാ​​നേ​​ജ്മെ​​ന്‍റ് സം​​വി​​ധാ​​ന​​വും എ​​ൻ​​ജി​​ൻ ട്യൂ​​ണിം​​ഗും ഇ​​ത്ത​​രം വാ​​ഹ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​കും.

ഇ​​ന്ത്യ​​യി​​ൽ നി​​ല​​വി​​ൽ ഇ20 (20 ​​ശ​​ത​​മാ​​നം എ​​ഥ​​നോ​​ൾ ക​​ല​​ർ​​ന്ന പെ​​ട്രോ​​ൾ) വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും പു​​തി​​യ ഫ്ള​​ക്സ് ഫ്യു​​വ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ85 ​​വ​​രെ, അ​​താ​​യ​​ത് 85 ശ​​ത​​മാ​​നം എ​​ഥ​​നോ​​ൾ വ​​രെ അ​​ട​​ങ്ങി​​യ ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും.

എ​​ന്താ​​ണ് എ​​ഥ​​നോ​​ൾ ബ്ലെ​​ൻ​​ഡിം​​ഗ്?

എ​​ഫ​​നോ​​ൾ പെ​​ട്രോ​​ളു​​മാ​​യി കൂ​​ട്ടി​​ക്ക​​ല​​ർ​​ത്തു​​ന്ന പ്ര​​ക്രി​​യ​​യെ​​യാ​​ണ് എ​​ഥ​​നോ​​ൾ ബ്ലെ​​ൻ​​ഡിം​​ഗ് എ​​ന്നു പ​​റ​​യു​​ന്ന​​ത്. ക​​രി​​ന്പ്, ധാ​​ന്യ​​ങ്ങ​​ൾ, ചോ​​ളം, അ​​രി തു​​ട​​ങ്ങി​​യ കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് എ​​ഥ​​നോ​​ൾ പ്ര​​ധാ​​ന​​മാ​​യും ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

എ​​ഥ​​നോ​​ൾ ഉ​​പ​​യോ​​ഗം വ​​ർ​​ധി​​ക്കു​​ന്ന​​തോ​​ടെ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​ധി​​ക വി​​പ​​ണി ല​​ഭി​​ക്കു​​ക​​യും കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പം എ​​ത്തു​​ക​​യും ചെ​​യ്യു​​മെ​​ന്നാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തി​​ന് നേ​​ട്ടം?

സ​​ർ​​ക്കാ​​ർ എ​​ഥ​​നോ​​ൾ വാ​​ഹ​​ന​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു മൂ​​ന്നു പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ആ​​ദ്യ​​ത്തേ​​ത് ക്രൂ​​ഡ് ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി കു​​റ​​യ്ക്കാ​​ൻ സാ​​ധി​​ക്കും. ഇ​​ന്ത്യ പ്ര​​തി​​വ​​ർ​​ഷം വ​​ൻ​​തോ​​തി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന രാ​​ജ്യ​​മാ​​ണ്. ഓ​​രോ വ​​ർ​​ഷ​​വും കോ​​ടി​​ക്ക​​ണ​​ക്കി​​നു ഡോ​​ള​​റാ​​ണ് ക്രൂ​​ഡ് ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്. എ​​ഥ​​നോ​​ൾ മി​​ശ്രി​​തം ഉപയോഗിക്കുന്നതു വ​​ഴി ഈ ​​ആ​​ശ്ര​​യ​​ത്വം വ​​ലി​​യ തോ​​തി​​ൽ കു​​റ​​യ്ക്കാ​​ൻ സാ​​ധി​​ക്കും.

ര​​ണ്ടാ​​മ​​ത്തെ കാ​​ര​​ണം അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം കു​​റ​​യ്ക്കു​​ക​​യാ​​ണ്. എ​​ഥ​​നോ​​ൾ പെ​​ട്രോ​​ളി​​നെ​​ക്കാ​​ൾ ശു​​ദ്ധ​​മാ​​യി ക​​ത്തു​​ന്ന​​തി​​നാ​​ൽ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പു​​ക മ​​ലി​​നീ​​ക​​ര​​ണം കു​​റ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ക്കും. മൂ​​ന്നാ​​മ​​ത്തെ കാ​​ര​​ണം കൃ​​ഷി​​യാ​​ണ്. എ​​ഥ​​നോ​​ൾ ഉ​​ത്പാ​​ദ​​നം ക​​രി​​ന്പ്, ചോ​​ളം എ​​ന്നി​​വ​​യ്ക്ക് അ​​ധി​​ക ആ​​വ​​ശ്യ​​ക​​ത സൃ​​ഷ്ടി​​ക്കു​​ന്നു. ഇ​​ത് ക​​ർ​​ഷ​​ക​​ർ​​ക്കും ഗ്രാ​​മീ​​ണ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും പി​​ന്തു​​ണ ന​​ൽ​​കും.

വെ​​ല്ലു​​വി​​ളി​​ക​​ളും ബാ​​ക്കി

ഇ​​ന്ത്യ ഇ20 ​​ബ്ലെ​​ൻ​​ഡിം​​ഗ് ല​​ക്ഷ്യം കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ85, ​​ഇ100 എ​​ന്നി​​വ​​ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന​​ത് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ്. നി​​ല​​വി​​ൽ മി​​ക്ക പ​​ന്പു​​ക​​ളി​​ലും ഇ20 ​​ല​​ഭ്യ​​മാ​​ണെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന എ​​ഥ​​നോ​​ൾ മി​​ശ്രി​​ത​​മു​​ള്ള ഇ​​ന്ധ​​ന​​ത്തി​​ന്‍റെ വി​​ത​​ര​​ണ ശൃം​​ഖ​​ല ഇ​​പ്പോ​​ഴും വി​​ക​​സ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്.

2026 ഡി​​സം​​ബ​​റോ​​ടെ ഇ85 ​​ഇ​​ന്ധ​​ന​​സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണം 500 ആ​​യി ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്ന് 2027 അ​​വ​​സാ​​ന​​ത്തോ​​ടെ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി ഇ​​ത് 5000 ഔ​​ട്ട്‌ലെ​​റ്റു​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കാ​​നും സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യു​​ണ്ട്.

Auto

വാഹനമേഖലയിൽ വൻ വിപ്ലവം; വണ്ടികൾക്ക് ചിന്താശേഷിയും പ്രതികരണശേഷിയും അകലെയല്ല

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ കാൾ ബെൻസ് ആദ്യത്തെ പെട്രോൾ ചാലിത വാഹനം നിർമിച്ചതോടെ ലോകം ഒരു പുതിയ യുഗത്തിലേക്കു കടന്നു കഴിഞ്ഞിരുന്നു . തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഹെൻറി ഫോർഡ് അസംബ്ലി ലൈൻ സംവിധാനം അവതരിപ്പിച്ചതോടെ വാഹന നിർമാണം സാധാരണക്കാരന്‍റെ കൈകളിലെത്തി ചേർന്നു. കുതിരവണ്ടികൾ നിറഞ്ഞ തെരുവുകൾ ഒറ്റ തലമുറകൊണ്ട് മോട്ടോർ വാഹനങ്ങളാൽ നിറഞ്ഞു.

എന്നാൽ, ഇന്ന് ആ വ്യവസായം വീണ്ടുമൊരു നിർണായക വഴിത്തിരിവിലാണ്. കൃത്രിമ ബുദ്ധിയും 5G സാങ്കേതികവിദ്യയും ചേർന്ന് ഒരു വാഹനത്തെ വെറും യന്ത്രം എന്ന നിലയിൽനിന്നു ചിന്തിക്കാനും പ്രതികരിക്കുവാനും ശേഷി ഉള്ള ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026 ഓട്ടോമൊബൈൽ വ്യവസായത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വർഷമാണ്. ഈ വ്യവസായത്തെ നിർവചിക്കുന്ന നിർണായക പ്രവണതകൾ ഇന്ന് ലോകശ്രദ്ധ നേടുകയാണ്. അവ ഓരോന്നും നമ്മുടെ ഭാവി സഞ്ചാര ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുമെന്ന് പരിശോധിക്കാം.

ഇലക്‌ട്രിക്, ഹൈബ്രിഡ്

ഒരു കാലത്ത് ഭാവിയുടെ സ്വപ്നം മാത്രമായിരുന്ന ഇലക്‌ട്രിക് വാഹനങ്ങൾ ഇന്നു ലോകത്തിന്‍റെ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണത്തിനെതിരായ ആഗോള പോരാട്ടവും ഫോസിൽ ഇന്ധനങ്ങളോടുള്ള വർധിച്ചുവരുന്ന വിരക്തിയും ഈ വ്യവസായത്തിനു ശക്തമായ ഊർജം പകർന്നു. ടെസ്‌ലയുടെ വിപ്ലവകരമായ കടന്നുവരവോടെ ഇലക്‌ട്രിക് വാഹനം ഒരു ആഡംബര ഉത്പന്നം എന്ന നിലയിൽനിന്നു മാറി ബഹുജന വിപണിയിലേക്കു പ്രവേശിക്കാൻ തുടങ്ങി.

എന്നാൽ, സാധാരണക്കാരന് ഒരു ഇലക്‌ട്രിക് കാർ ഇന്നും ഒരു വലിയ സ്വപ്നമാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ ഓട്ടോമൊബൈൽ കമ്പനികൾ ഇപ്പോൾ ഹൈബ്രിഡ് മോഡലുകളിലേക്കു ശ്രദ്ധ തിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോറും പരമ്പരാഗത എൻജിനും ഒരുമിച്ച് ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ബദൽ മാർഗമായി ഉയർന്നുവരുന്നു.

ബാറ്ററിയിലെ മാറ്റങ്ങൾ

ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നത് ബാറ്ററി സാങ്കേതികവിദ്യയിലാണ്. ലിഥിയം അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശാസ്ത്രലോകം ഇപ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ ഊർജ സാന്ദ്രത, മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവ ഈ അടുത്ത തലമുറ ബാറ്ററികളുടെ പ്രത്യേകതകളാണ്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാവായ CATL ഇതിനകംതന്നെ സോഡിയം അയൺ ബാറ്ററി സാങ്കേതികവിദ്യ വ്യാപാരാടിസ്ഥാനത്തിൽ വിന്യസിക്കാൻ ആരംഭിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ അഞ്ഞൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബാറ്ററി ഇലക്‌ട്രിക് വാഹന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ്.

 

Latest News

Corehub Up