x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ബ​ൻ ക്രൂ​സ​ർ എ​ബെ​ല്ല ഇവി

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: June 14, 2026 01:56 AM IST | Updated: June 14, 2026 01:56 AM IST

ജാ​പ്പ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട ത​ങ്ങ​ളു​ടെ പു​തി​യ ഓ​ൾ ഇ​ല​ക്‌ട്രി​ക് മി​ഡ് സൈ​സ് എ​സ്‌യു​വി അ​ർ​ബ​ൻ ക്രൂ​സ​ർ എ​ബെ​ല്ല വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ടൊ​യോ​ട്ട​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ ഇ​ല​ക്‌ട്രി​ക് മാ​സ് മാ​ർ​ക്ക​റ്റ് എ​സ്‌യു​വി​യാ​ണി​ത് എ​ന്ന പ്ര​ത്യേ​ക​ത​യും എ​ബെ​ല്ല​യ്ക്കു​ണ്ട്.

മാ​രു​തി സു​സു​ക്കി​യു​മാ​യി ചേ​ർ​ന്നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ഹ​നം മാ​രു​തി​യു​ടെ ഇ-​വി​റ്റാ​ര എ​സ്‌യു​വി​യു​ടെ പ്ലാ​റ്റ്ഫോ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

◄ഹാ​മ​ർ​ഹെ​ഡ് ഡി​സൈ​ൻ

ടൊ​യോ​ട്ട​യു​ടെ ആ​ഗോ​ള ഡി​സൈ​ൻ ശൈ​ലി​യാ​യ ഹാ​മ​ർ​ഹെ​ഡാണ് വാഹന ത്തിന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ള​രെ സ്ലീ​ക്ക് ആ​യ എ​ൽ​ഇ​ഡി ഹെ​ഡ്‌ലാ​ന്പു​ക​ളും അ​വ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളും മ​സ്കു​ല​ർ ലു​ക്കു​ള്ള ബ​ന്പ​റും വാ​ഹ​ന​ത്തി​ന് ഫ്യൂ​ച്ച​റി​സ്റ്റി​ക്ക് ലു​ക്ക് സ​മ്മാ​നി​ക്കു​ന്നു​ണ്ട്. വ​ശ​ങ്ങ​ളി​ൽ വ​ലി​യ 18 ഇഞ്ച് അ​ലോ​യ് വീ​ലു​ക​ളും മ​നോ​ഹ​ര​മാ​യ ബോ​ഡി ലൈ​നു​ക​ളും ഇ​തി​ന്‍റെ സ്പോ​ർ​ട്ടി സ്വ​ഭാ​വം എ​ടു​ത്തു കാ​ണി​ക്കു​ന്നു.

◄ക​രു​ത്തു​റ്റ ബാ​റ്റ​റി​

61 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ലി​ഥി​യം-​അ​യ​ണ്‍ ബാ​റ്റ​റി പാ​ക്കാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഹൃ​ദ​യം. ഈ ​സിം​ഗി​ൾ ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​ർ പ​ര​മാ​വ​ധി 174 ബി​എ​ച്ച്പി ക​രു​ത്തും 193 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. ഒ​റ്റ​ത്ത​വ​ണ പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്താ​ൽ 543 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 150 കി​ലോ​വാ​ട്ട് ഡി​സി ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് സം​വി​ധാ​ന​വും വാഹന ത്തിൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

◄പ്രീ​മി​യം ഫീ​ച്ച​റു​കൾ

പ്രീ​മി​യം ലു​ക്ക് ന​ൽ​കു​ന്ന ഡ്യു​വ​ൽ-​ടോ​ണ്‍ ഡാ​ഷ്ബോ​ർ​ഡി​ൽ ഏ​റ്റ​വും ശ്ര​ദ്ധ ക​വ​രു​ന്ന​ത് വ​ലി​യ ഡ്യു​വ​ൽ സ്ക്രീ​ൻ സ​ജ്ജീ​ക​ര​ണ​മാ​ണ്. വി​നോ​ദ​ത്തി​നും ക​ണ​ക്റ്റി​വി​റ്റി​ക്കു​മാ​യി 10.25 ഇ​ഞ്ചി​ന്‍റെ വ​ലി​യ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് ട​ച്ച് സ്ക്രീ​നും ഡ്രൈ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ 10.1 ഇ​ഞ്ചി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും എ​ബെ​ല്ലയിലു​ണ്ട്. വ​യ​ർ​ലെ​സ് ആ​പ്പി​ൾ കാ​ർ​പ്ലേ, ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ സം​വി​ധാ​ന​ങ്ങ​ൾ, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ, ജെ​ബി​എ​ൽ ഓ​ഡി​യോ സി​സ്റ്റം എ​ന്നി​വ വാഹനത്തിലു ണ്ട്.

വി​ശാ​ല​മാ​യ പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, വെ​ന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ൾ, 10 രീ​തി​ക​ളി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഡ്രൈ​വ​ർ സീ​റ്റ് എ​ന്നി​വ ന​ൽ​കിയി ട്ടുണ്ട്. കൂ​ടാ​തെ പു​റ​കി​ലെ സീ​റ്റു​ക​ൾ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് സ്‌ലൈ​ഡ് ചെ​യ്യാ​നും ചാ​രിവയ്​ക്കാ​നും സാ​ധി​ക്കും.

◄വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷ

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും ടൊ​യോ​ട്ട ത​യാ​റാ​യി​ട്ടി​ല്ല. എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും സ്റ്റാ​ൻ​ഡേ​ർ​ഡാ​യി ന​ൽ​കി​യി​ട്ടു​ള്ള ഏഴ് എ​യ​ർ​ബാ​ഗു​ക​ൾ ത​ന്നെ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. അ​തോ​ടൊ​പ്പം ത​ന്നെ ഏ​റ്റ​വും പു​തി​യ ലെ​വ​ൽ-2 അ​ഡാ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ബെ​ല്ലയി ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലെ​യ്ൻ കീ​പ്പ് അ​സി​സ്റ്റ്, അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, റി​യ​ർ ക്രോ​സ് ട്രാ​ഫി​ക് അ​ലേ​ർ​ട്ട്, ബ്ലൈ​ൻ​ഡ് സ്പോ​ട്ട് മോ​ണി​റ്റ​റിം​ഗ്, 360-ഡി​ഗ്രി കാ​മ​റ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ വാഹനം സു​ര​ക്ഷി​ത​മാ​ക്കു​ന്നു. കൂ​ടാ​തെ ആ​ന്‍റി-​ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (ABS), ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക്-​ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ (EBD), ഇ​ല​ക്ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ (ESC) തു​ട​ങ്ങി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ർ​ബ​ൻ ക്രൂ​സ​ർ എ​ബെ​ല്ലയി​ലു​ണ്ട്.

◄വി​പ​ണി​ വി​ല​

23.60 ല​ക്ഷം രൂ​പയാണ് അ​ർ​ബ​ൻ ക്രൂ​സ​ർ എ​ബെ​ല്ല​യു​ടെ ഉയർന്ന വേരി യന്‍റിന്‍റെ എ​ക്സ്-​ഷോ​റൂം വി​ല.

വി​പ​ണി​യി​ൽ നി​ല​വി​ലു​ള്ള ടാ​റ്റ ക​ർ​വ് ഇ​വി, ഹു​ണ്ടാ​യ് ക്രെ​റ്റ ഇ​വി തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളോ​ടാ​ണ് എ​ബെ​ല്ല നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന​ത്.

വി​ല : 23.60 ല​ക്ഷം

റേ​ഞ്ച് : 543 കി​ലോ​മീ​റ്റ​ർ ‍

K-Rail Survey

Tags : Urban Cruiser Ebella EV Automotive

Recent News

Corehub Up