Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Badminton Tournament

Malappuram

മ​ല​പ്പു​റം സ​ഹോ​ദ​യ ബാ​ഡ്മി​ന്‍റ​ണ്‍ ആ​രം​ഭി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് വേ​ങ്ങ​ര പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. അ​ണ്ട​ർ 10, 12, 14, 17,19 വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളു​ണ്ട്. ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ.​കെ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 35 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 800 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ഫി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹോ​ദ​യ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​റും പീ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ജാ​സ്മീ​ർ ഫൈ​സ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ശി​ബി​ലി, സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ്, ഹ​ഫ്സ കാ​രാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സൈ​മ സീ​മാ​മു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഖ​മ​റു​സ​മാ​ൻ, എം. ​യാ​സി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്

മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പാ​ക്കാ​റു​ള്ള മേ​യ്ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 2026 സം​ഘ​ടി​പ്പി​ക്കു​ന്നു.

മേ​യ് ഒന്നിന് ​സി​ന്‍​ജി​ലെ പ്ര​വാ​സി സെന്‍റ​റി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​ന്ത​റ്റി​ക് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ലെ​വ​ൽ-1 (F1 & F2), ലെ​വ​ൽ-2 (F3 & F4) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ബ​ഹ​റ്​നി​ലെ പ്ര​മു​ഖ പ്ര​വാ​സി ബാ​ഡ്മി​ന്‍റൺ ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിൽ യോ​ന​ക്സ് മാ​വി​സ് 350 ഷ​ട്ടി​ൽ കോ​ക്കു​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കാ​യി​ക​ക്ഷ​മ​ത​യും സൗ​ഹൃ​ദ​വും വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും പ​ണ​പ്പാ​രി​തോ​ഷി​ക​വും ന​ൽ​കുമെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് കോ​ഓർഡി​നേ​റ്റ​ർ ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 33215121 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up