മലപ്പുറം സഹോദയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ത്രിദിന ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ തുടക്കമായി. അണ്ടർ 10, 12, 14, 17,19 വിഭാഗങ്ങളിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും മത്സരങ്ങളുണ്ട്. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷൻ ട്രഷറർ എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. സഹോദയ ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജില്ലയിലെ 35 സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് 800 ൽ പരം വിദ്യാർഥികൾ മത്സരിക്കുന്നുണ്ട്. പറപ്പൂർ പഞ്ചായത്തംഗം കെ. സഫിയ മുഖ്യപ്രഭാഷണം നടത്തി. സഹോദയ സ്പോർട്സ് കണ്‍വീനറും പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ജാസ്മീർ ഫൈസൽ, ഭാരവാഹികളായ ഡോ. ശിബിലി, സിസ്റ്റർ ആൻസില ജോർജ്, ഹഫ്സ കാരാടൻ, വൈസ് പ്രിൻസിപ്പൽ സൈമ സീമാമു, അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ, എം. യാസിർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും