പ്രദക്ഷിണം
ഒല്ലൂർ: മേരിമാത ദേവാലയത്തിൽ പരിശുദ്ധ മേരിമാതാവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ഇന്നലെരാവിലെ കുർബാനയ്ക്കുശേഷം ഫാ. സാൽവിൻ കണ്ണനായ്ക്കൽ മേരിമാതാവിന്റെ രൂപം എഴുന്നള്ളിച്ചു. വൈകീട്ടുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വംവഹിച്ചു. ഇടവകയിലെ അമ്മമാരുടെ സമർപ്പണവും പ്രദക്ഷിണവും ഉൗട്ടുനേർച്ചയുമുണ്ടായിരുന്നു. ഉൗട്ടുനേർച്ച ഫാ. റിനാൾഡ് പുലിക്കോടൻ ആശിർവദിച്ചു. പതിനായിരത്തിലേറെ ഭക്തർ ഉൗട്ടുനേർച്ചയിൽ പങ്കെടുത്തു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ റിജോ കുറ്റിക്കാടൻ, റാഫി തൈവളപ്പിൽ, ജെയ്സണ് പുത്തൂക്കാരൻ, സോണി തെക്കൂടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
Tags : NattuVishasham DistrictNews