ഫാ. ജോബി കോവാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഉളിക്കൽ: നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന ദേവാലയത്തിൽ മാതൃസംഗമവും സമ്പൂർണ മാതൃവേദി പ്രഖ്യാപനവും നടത്തി. മാതൃവേദി രൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് ഉദ്ഘാടനം ചെയ്തു. നെല്ലിക്കാംപൊയിൽ മേഖല -യൂണിറ്റ് മാതൃവേദി പ്രസിഡന്റ് ജയമോൾ പുതിയകുളങ്ങര അധ്യക്ഷത വഹിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസ്, വിശുദ്ധ കുർബാന, കാഴ്ചസമർപ്പണം, അംഗത്വ സ്വീകരണം, അംഗത്വ നവീകരണം മാതൃവേദി ഗാനാലാപനവും എന്നിവ നടന്നു. ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ, മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുപ്പള്ളി, അനിമേറ്റർ സിസ്റ്റർ ജോബി മരിയ സിഎംസി എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
Tags : NattuVishasham DistrictNews