x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​നാ​ദം ക​വി​ത​യ്ക്കു 90; ചാ​വ​റ​യി​ൽ പ്ര​ഭാ​ഷ​ണം

വെബ് ഡെസ്ക്
Published: September 9, 2026 02:18 AM IST | Updated: September 9, 2026 02:18 AM IST

നി​രൂ​പ​ക​ൻ പ്ര​ഫ. എം ​തോ​മ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

കൊ​ച്ചി: ധാ​രാ​ളി​ത്ത​മി​ല്ലാ​തെ, സാ​ന്ദ്ര​ത​യോ​ടെ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ല്പ​നി​ക ക​വി​ക​ളി​ൽ പ്ര​മു​ഖ​നാ​ണ് ഇ​ട​പ്പ​ള്ളി രാ​ഘ​വ​ൻ​പി​ള്ള​യെ​ന്നു നി​രൂ​പ​ക​ൻ പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ങ്ങ​മ്പു​ഴ വ​ള​രെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട ക​വി​യാ​ണ്, ആ ​രീ​തി​യി​ൽ ഒ​ന്നും ആ​ഘോ​ഷ​ത്തി​ന് ഇ​ട ന​ൽ​കാ​തെ ഈ ​ലോ​ക​ത്തി​ൽ നി​ന്നും പി​രി​ഞ്ഞു​പോ​യ ക​വി​യാ​ണ് ഇ​ട​പ്പ​ള്ളി​യെ​ന്നും തോ​മ​സ് മാ​ത്യു പ​റ​ഞ്ഞു. ഇ​ട​പ്പ​ള്ളി രാ​ഘ​വ​ൻ പി​ള്ള​യു​ടെ മ​ണി​നാ​ദം ക​വി​ത​യു​ടെ തൊ​ണ്ണൂ​റാം വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​വി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​വ​റ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എം.​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Maninadam poem NattuVishasham DistrictNews

Recent News

Corehub Up