Resignation and respect were carried out
ചേർപ്പ്: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ഇറ്റലിയിലെ പാദുവായിൽ വിശുദ്ധന്റെ കബറിടപ്പള്ളിയിൽനിന്നു കൊണ്ടുവന്ന അഴുകാത്ത നാവ് അടക്കമുള്ള തിരുശേഷിപ്പാണ് പ്രതിഷ്ഠിച്ചത്.
ഫൊറോന വികാരി ഫാ. ജോബ് വടക്കൻ ആശീർവദിച്ചു. പടിഞ്ഞാട്ടുമുറി ഇടവക അതിർത്തിയിൽനിന്ന് 100ഓളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയ അങ്കണത്തിൽ തിരുശേഷിപ്പ് എത്തിച്ചേർന്നു. ചേർപ്പ് ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് വാദ്യത്തോടെ ഗാർഡ് ഓഫ് ഓണർ നൽകി. ഇടവകയിലെ അമ്മമാരും കുട്ടികളുംചേർന്നുനടത്തിയ പ്രദക്ഷിണത്തോടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രവേശിച്ചു.
അമ്മാടം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ദിവ്യബലിക്കുശേഷം ഇടവകയിലെ അന്തോണീസ് - മേരി നാമധാരികളെ ആദരിച്ചു. വികാരി ഫാ. ഫ്രാൻസിസ് കുത്തൂർ, കൈകാരൻമാരായ ജോമി കുന്നംകട, മാർട്ടിൻ ജോസ്, സാജു ഫ്രാൻസിസ്, ഫ്രാങ്കോ കുന്നത്ത്. ലോബിൻ ലോനപ്പൻ, മാത്യു ഇഞ്ചോടിക്കാരൻ, സ സ്റ്റിൻസൻ കരിപ്പേരി, ബേബിവിന്നിഎന്നിവർ നേതൃത്വംനൽകി
Tags : NattuVishasham DistrictNews