ടി.ഒ. മോഹനൻ എംഎൽഎ പ്രസംഗിക്കുന്നു.
കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, ഭാവി വികസന പദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആരോഗ്യ മന്ത്രി താമസിയാതെ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ഥല പരിമിതി. പാർക്കിംഗിനും മറ്റും സ്ഥലം ഇനിയും ആവശ്യമാണ്. ഇതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജില്ലാ ആശുപത്രിയുടെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.
ട്രോമകെയര്‍ സംവിധാനത്തിന്റെ വിപുലീകരണം തുടങ്ങിയവ ജില്ലാ ആശുപത്രിയുടെ ലക്ഷ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ സി.അബൂബക്കര്‍, ആര്‍സിഎച്ച് ഡിഎംഒ ജി.അശ്വിന്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫ്രിന് സുരേന്ദ്രന്, ആര്‍എംഒ ഡോ. സുമിന്മോഹന് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, എച്ച്എംസി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നും യോഗം അഭിപ്രായങ്ങള്‍ തേടി. ആശുപത്രിയുടെ വികസനത്തിനായി വിശദമായ രൂപരേഖയുണ്ടാക്കാനും യോഗം തീരുമാനിച്ചു.
Tags : NattuVishasham DistrictNews