Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bag

ബാ​ഗി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക ആം​ബു​ല​ൻ​സ് ക​യ​റി മ​രി​ച്ചു

പൂ​ങ്കു​ന്നം: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ ത​ട്ടി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക ആം​ബു​ല​ൻ​സ് ക​യ​റി മ​രി​ച്ചു. പു​ന്നം​പ​റ​മ്പ് സ്വ​ദേ​ശി​നി ജ​നീ​റ്റ രാ​ജ് (22) ആ​ണ് മ​രി​ച്ച​ത്. ഞായ​റാ​ഴ്ച‌ പൂ​ങ്കു​ന്നം ജം​ഗ്ഷ​നി​ലായി​രു​ന്നു സം​ഭ​വം.

വേ​ലൂ​രി​ൽനിന്നു സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി തൃ​ശൂ​രി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​മീ​റ്റ​യെ ഉ​ട​ൻത​ന്നെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷിക്കാ​നാ​യി​ല്ല.

Kerala

ആ​ല​പ്പു​ഴ​യി​ൽ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ബാ​ഗി​ൽ വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ​ള്ളി​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്കൂ​ളി​ൽ വ​ച്ച് ബാ​ഗു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കൈ​ത്തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് റൗ​ണ്ട് ബു​ള്ള​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ട്യൂ​ഷ​ന് പോ​യ​പ്പോ​ള്‍ സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ വീ​ണു​കി​ട്ടി​യ​താ​ണെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി ന​ൽ​കി​യ മൊ​ഴി. സ്കൂ​ളി​ലെ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ഗു​ക​ള്‍ വെ​ടി​യു​ണ്ട​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

വെ​ടി​യു​ണ്ട​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ള്‍ സ്കൂ​ളി​ൽ വെ​ച്ച് പ​രി​ശോ​ധി​ക്കാ​റു​ണ്ടെ​ന്നാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

 

 

Latest News

Corehub Up