Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrate

'മു​സ്‌ലിംകൾ ഇ​നി ത​ങ്ങ​ളോ​ട് അ​നു​വാ​ദം ചോ​ദി​ച്ചിട്ട് ഈ​ദ് ആ​ഘോ​ഷി​ക്ക​ണം'; വി​വാ​ദ​പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

ഭോ​പ്പാ​ൽ: സൂ​ര്യ​നും ച​ന്ദ്ര​നും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ​താ​ണെ​ന്നും മു​സ്‌ലിംകൾ ഇ​നി ത​ങ്ങ​ളോ​ട് ചോ​ദി​ച്ചു​വേ​ണം ഈ​ദ് ആ​ഘോ​ഷി​ക്കാ​നെ​ന്നു​മു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ രാ​മേ​ശ്വ​ർ ശ​ർ​മ്മ. മ​ധ്യ​പ്ര​ദേ​ശി​ലെ ഹു​സൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ​യാ​ണ് ഭോ​പ്പാ​ലി​ൽ ന​ട​ന്ന സ്വ​ദേ​ശി മേ​ള​ക്കി​ടെ മു​സ്‌ലിം മ​ത​വി​ശ്വാ​സി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച​ത്. എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ മു​സ്ലിം സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

ശി​വ​ന്‍റെ നെ​റ്റി​യി​ലാ​ണ് ച​ന്ദ്ര​നു​ള്ള​തെ​ന്നും ശി​വ​ൻ ഗു​ഹ​യി​ൽ പോ​യാ​ൽ ച​ന്ദ്ര​നെ കാ​ണാ​നാ​കി​ല്ലെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ മു​സ്‌ലിംകൾ എ​ങ്ങ​നെ ഈ​ദ് ആ​ഘോ​ഷി​ക്കു​മെ​ന്നു​മാ​യി​രു​ന്നു രാ​മേ​ശ്വ​ർ ശ​ർ​മ്മ​യു​ടെ പ​രാ​മ​ർ​ശം. ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ ന​ട​ക്കു​ന്ന സ്വ​ദേ​ശി മേ​ള​യു​ടെ വേ​ദി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം. കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും വി​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തി​യ​ത്.

എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ധ്യ​പ്ര​ദേ​ശ് മു​സ്‌ലിം ഉ​ത്സ​വ സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സീ​ഷാ​ൻ റ​ഹ്മാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന് ക​ത്ത​യ​ച്ചു. ജ​ന​പ്ര​തി​നി​ധി​യു​ടെ വാ​ക്കു​ക​ൾ മ​ത​വി​ശ്വാ​സി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യ ഒ​രാ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ക്വ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മു​സ്‌ലിം നേ​താ​വ് അ​ബ്ബാ​സ് ഹ​ഫീ​സ് പ​റ​ഞ്ഞു. ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ മു​സ്‌ലിം ബി​ജെ​പി​യു​ടെ അ​നു​മ​തി ചോ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും ച​ന്ദ്ര​ൻ എ​ല്ലാ​വ​ർ​ക്കും പൊ​തു​വാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​കൃ​തി​യി​ലെ സൂ​ര്യ​നും ച​ന്ദ്ര​നും ന​ക്ഷ​ത്ര​ങ്ങ​ളു​മെ​ല്ലാം മ​നു​ഷ്യ​ർ​ക്ക് പൊ​തു​വാ​യു​ള്ള​താ​ണെ​ന്നും മ​ത​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​യെ​പ്പോ​ലും വി​ഭ​ജി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ഇസ്‌ലാ​മി​ക പ​ണ്ഡി​ത​ൻ തൗ​ഖീ​ർ നി​സാ​മി പ​റ​ഞ്ഞു. മ​താ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബി​ജെ​പി എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന നി​ല​വി​ൽ രാ​ഷ്ട്രീ​യ രം​ഗ​ത്തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

District News

സത്യപ്രതിജ്ഞ ആഘോഷമാക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

കൊ​ച്ചി: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യ​ട​ക്കം നേ​തൃ​ത്വ​ത്തി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി.

യു​ഡി​എ​ഫ് അ​ശ​മ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട​ക്കാ​ലി​യി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. എ​റ​ണാ​കു​ളം ക​റു​ക​പ്പ​ള്ളി​യി​ലും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തും സ​ത്യ​പ്ര​തി​ജ്ഞ ആ​ഘോ​ഷ​മാ​ക്കി. വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ജോ​യ് അ​ധ്യ​ക്ഷ​നാ​യി.

അ​ങ്ക​മാ​ലി​യി​ല്‍ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ല്‍ മ​ധു​ര​വി​ത​ര​ണം നടത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഡി. ജോ​സ്, സെ​ക്ര​ട്ട​റി കെ.​പി.​ പോ​ൾ, ടി.​ടി. കൊ​ച്ചു​ത്രേ​സ്യ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.മ​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​യ​സം വി​ത​ര​ണം ന​ട​ത്തി​. മ​ഴു​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​വി. ജോ​യ് നേ​തൃ​ത്വം ന​ല്‍​കി.

Kerala

യു​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ ജ​യം; എ​ആ​ർ ക്യാ​മ്പി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​മ്പ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം എ ​ആ​ർ ക്യാ​മ്പി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം. പോ​ലീ​സു​കാ​ർ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലോ രാ​ഷ്ട്രീ​യ ആ​ഘോ​ഷ​ത്തി​ലോ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ച​ട്ട​മു​ള്ള​പ്പോ​ഴാ​ണ് ആ​ഘോ​ഘം ന​ട​ത്തി​യ​ത്.

നൂ​റു​പേ​രു​ടെ 102 ആ​ശം​സ​ക​ള്‍ എ​ന്നെ​ഴു​തി​യ കേ​ക്കു മു​റി​ച്ചാ​ണ് ആ​ഷോ​ഷി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് പ​താ​ക​യു​ള്ള കേ​ക്കാ​ണ് മു​റി​ച്ച​ത്. ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്.

 

 

 

International

വെടിനിർത്തൽ: ആഹ്ലാദം പ്രകടിപ്പിച്ച് ലബനീസ് ജനത

ബെ​​​യ്റൂ​​​ട്ട്: ​​​ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ല​​​ബ​​​ന​​​നി​​​ലു​​​ട​​​നീ​​​ളം ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​നം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​ത്തു ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ല​​​ട​​​ക്കം ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​ന​​​ങ്ങ​​​ളു​​​മാ​​​യി ജ​​​ന​​​മി​​​റ​​​ങ്ങി.

തെ​​​രു​​​വു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​ഹു​​​ല്യ​​​വും ദൃ​​​ശ്യ​​​മാ​​​യെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​മൂ​​​ലം തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത ജ​​​ന​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ട​​​ങ്ങാ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പ് വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​ ന​​​ട​​​ത്തി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​സ്രേ​​​ലി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തിനും സേ​​​ന​​​യ്ക്കും തീ​​​ർ​​​ത്തും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​രു​​​ന്നു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ഒ​​​രു​​​വി​​​ധ ത​​​യാ​​​റെ​​​ടു​​​പ്പു​​​ം ഇ​​​സ്രേ​​​ലി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യും തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടുമു​​​ന്പ് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​ടി​​​യ​​​ന്ത​​​ര കാ​​​ബി​​​ന​​​റ്റ് യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു.

നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് വീ​​​ണ്ടും ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലു​​​ണ്ട്.

Kerala

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

കൊച്ചി: എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയയാള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെയാണ് കേസെടുത്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ ഒരുമണിയോടെ അയല്‍വക്കത്തെ കുട്ടികള്‍ കണി കാണിക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ എയര്‍ഗണ്‍ ചൂണ്ടി പേടിപ്പിച്ചത്. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ എയര്‍ഗണ്ണെടുത്തത്.

എന്നാല്‍ ഇയാള്‍ കുട്ടികള്‍ക്കുനേരെ ചൂണ്ടിയ എയര്‍ഗണ്ണില്‍ പെല്ലറ്റ് ഉണ്ടായിരുന്നില്ല.

Business

കി​യ ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ ക്ലാ​വി​സ് ദി​നാ​ഘോ​ഷം

കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ കി​​​യ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ക്ലാ​​​വി​​​സ് ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഏ​​​ഴു സീ​​​റ്റ​​​ർ വാ​​​ഹ​​​ന ശ്രേ​​​ണി​​​യാ​​​യ കി​​​യ ക്ലാ​​​വി​​​സ് ഐ​​​സി​​​ഇ​​​യുടെയും കി​​​യ ക്ലാ​​​വി​​​സ് ഇ​​​വി​​​യു​​​ടെ​​​യും ക​​​രു​​​ത്തും പു​​​തു​​​മ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ യാ​​​ത്ര​​​ക​​​ളി​​​ൽ ക്ലാ​​​വി​​​സ് സ​​​മ്മാ​​​നി​​​ച്ച ന​​​ല്ല അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച​​​പ്പോ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​വാ​​​ഹ​​​ന ശ്രേ​​​ണി നേ​​​രി​​​ട്ട് പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

District News

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കി മു​ന്ന​ണി​ക​ൾ

തൃ​ശൂ​ർ: നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും കാ​വ​ടി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കി ജി​ല്ല​യി​ലെ വി​വി​ധ മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ൾ. 41 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ. ​പ​ല്ല​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും ക​ള​ക്ട​റേ​റ്റി​ലെ​ത്തി ആ​ർ​ഡി​ഒ വി​നോ​ദ് രാ​ജ് മു​ന്പാ​കെ​യാ​ണു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

രാ​ജ​ൻ പ​ല്ല​നോ​ടൊ​പ്പം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ.​കെ. അ​നീ​ഷ്‌ കു​മാ​ർ, നാ​ട്ടി​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ൻ, ചേ​ല​ക്ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി. കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ​ദ്മ​ജ പ​ത്രി​ക​സ​മ​ർ​പ്പ​ണ​ത്തി​നു ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം ആ​ർ​ഡി​ഒ വി​നോ​ദ് രാ​ജി​നാ​ണു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

പ​ദ്മ​ജ​യു​ടെ അ​ച്ഛ​നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, പ​ദ്മ​ജ​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​ല്ലൂ​ർ നി​യോ​ജ​ക​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ന്ത്രി കെ. ​രാ​ജ​നും ചെ​ന്പൂ​ക്കാ​വി​ലെ തൃ​ശൂ​ർ കൃ​ഷി​ഭ​വ​നി​ലെ​ത്തി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ പി. ​ഇ​ന്ദു​നാ​യ​ർ​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വാ​ദ്യ​മേ​ള​വും കാ​വ​ടി​ക​ളു​മാ​യി പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും ഓ​ഫീ​സി​ലെ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. വ​ത്സ​രാ​ജ് തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) സി​സി​ലി ആ​ന്‍റ​ണി​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി അ​യ്യ​ന്തോ​ൾ ചു​ങ്കം സെ​ന്‍റ​റി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തോ​ടു​മൊ​പ്പം പ്ര​ക​ട​ന​മാ​യാ​ണു ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. ഷാ​ജ​ൻ, ടി.​ആ​ർ. ര​മേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​തു​ക്കാ​ട് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. ബാ​ബു​രാ​ജ് എ​ന്നി​വ​ർ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ പി.​കെ. ബി​ജു മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മു​തി​ര്‍​ന്ന സി​പി​എം നേ​താ​വാ​യി​രു​ന്ന എം.​എ. കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തു​നി​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ പ​ത്രി​ക​സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്.​എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ​സ്. പ്രി​ന്‍​സ്, പി.​കെ. ശി​വ​രാ​മ​ന്‍, അ​ഡ്വ.​ടി.​ഐ. സേ​വ്യ​ര്‍, രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ന്‍, സി.​യു. പ്രി​യ​ന്‍ എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ച്ചി​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കു​മാ​റി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നു​മാ​ണ് ബാ​ബു​രാ​ജ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​ത്. സ്ഥാ​നാ​ര്‍​ഥി​ക്കു കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക മ​ല​യോ​ര നി​വാ​സി​ക​ള്‍ കൈ​മാ​റി. മു​ന്‍ എം​എ​ല്‍​എ എം.​കെ. പോ​ള്‍​സ​ണ്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​പി. പോ​ളി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. ദാ​സ​ന്‍, മു​സ്ലിം ലീ​ഗ് പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ട്ടി ഹാ​ജി എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി, ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ളാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യും യു.​ആ​ർ. പ്ര​ദീ​പും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം. ​ബാ​ലാ​ജി, എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, മേ​രി തോ​മ​സ്, കെ.​എ​സ്. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. അ​ക്ബ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ടി. ​ആ​ർ. സം​ഗീ​ത് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.


ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. റ​ഷീ​ദ് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ടി.​ആ​ർ. സം​ഗീ​ത് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​മാ​യി പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.ഇ​ന്ന​ല​ത്തേ​ത​ട​ക്കം 44 പേ​രാ​ണ് ആ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

District News

നെ​ല്ല് ക​യ​റ്റി അ​യ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​ക്കി ക​ർ​ഷ​ക​ർ

കൊ​ട്ടി​യം: നെ​ല്ല് ക​യ​റ്റി അ​യ​ക്കു​ന്നത് ആ​ഘോ​ഷ​മാ​ക്കി ക​ർ​ഷ​ക​ർ. ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ൽ ഒ​ന്നാ​യ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ നി​ന്ന് ക​ർ​ഷ​ക​ർ വി​ള​യി​ച്ച നെ​ല്ല് സ​പ്ലൈ​കോ​യ്ക്ക് ക​യ​റ്റി അ​യ​യ്ക്ക​ ുന്നത് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​ക്കി.

പു​ല​ർച്ചെ ​മു​ത​ൽ ക​ർ​ഷ​ക​ർ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നെ​ല്ലു​മാ​യി പ​ട​നി​ലം ക്ഷേ​ത്ര മൈ​താ​ന​ത്ത് എ​ത്തി​യി​രു​ന്നു. ആ​യി​ര​ക​ണ​ക്കി​ന് ചാ​ക്ക് നെ​ല്ലാ​ണ് ഇ​വി​ടെ നി​ന്ന് ക​യ​റ്റി വി​ട്ട​ത്.​ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ കൃ​ഷി​യി​റ​ക്കി​യ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഇ​ക്കു​റി നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു കൃ​ഷി ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പ​ട​നി​ലം ക്ഷേ​ത്ര ഗ്രൗ​ണ്ടി​ൽ ന​ട​ന്ന നെ​ല്ല് ക​യ​റ്റി അ​യ​യ്‌​ക്ക​ൽ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഉ​മ​യ​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള, എ​സ്. സ​ജീ​വ​ൻ, തു​ള​സീ​ധ​ര​ൻ പി​ള്ള, രാ​ജീ​വ​ൻ, സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

പുതുവത്സരം ആഘോഷിച്ച് ദീപാലയ

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തു​​​വ​​​ർ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഹെ​​​ഡ് ഓ​​​ഫീ​​​സ് പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ചാ​​​ർ​​​ജു​​​മാ​​​രോ​​​ടൊ​​​പ്പം സ്റ്റാ​​​ഫ് മീ​​​റ്റിം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് ദീ​​​പാ​​​ല​​​യ.

ദീ​​​പി​​​ക​ നാ​​​ഷ​​​ണ​​​ൽ അ​​​ഫ​​​യേ​​​ഴ്സ് എ​​ഡി​​റ്റ​​റും ന്യൂ​​​ഡ​​​ൽ​​​ഹി ബ്യൂ​​​റോ ചീ​​​ഫു​​​മാ​​​യ ജോ​​​ർ​​​ജ് ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ​സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​​യ ഡോ. ​​​കെ.​​സി. ​ജോ​​​ർ​​​ജ്പ്ര​​സം​​ഗി​​ച്ചു.

ന​​​വീ​​​ന​​​ത​​​യും ല​​​ക്ഷ്യ​​​ബോ​​​ധ​​​വും ഏ​​​കീ​​​ക​​​രി​​​ച്ച് ശ​​​ക്ത​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ദീ​​​പാ​​​ല​​​യ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക പ്ലാ​​​ന​​​ർ 2026 പു​​​റ​​​ത്തി​​​റ​​​ക്കി.

National

അത്താഴവിരുന്നുമായി സിദ്ധരാമയ്യ പക്ഷക്കാരൻ ജാർക്കിഹോളിയും

ബെ​​​​​ള​​​​​ഗാ​​​​​വി: മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ച്ചൊ​​​​​ല്ലി ത​​​​​ർ​​​​​ക്കം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ മു​​​​​തി​​​​​ർ​​​​​ന്ന മ​​​​​ന്ത്രി സ​​​​​തീ​​​​​ഷ് ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ 30 കോ​​​​​ൺ​​​​​ഗ്ര​​​​​സ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​നാ​​​​​യി ഒ​​​​​ന്നി​​​​​ച്ചു​​​​​ കൂ​​​​​ടി.

നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ശൈ​​​​​ത്യ​​​​​കാ​​​​​ല സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​ട​​​​​ക്ക​​​​​വേ​​​​​യു​​​​​ണ്ടാ​​​​​യ ഒ​​​​​ത്തു​​​​​ചേ​​​​​ര​​​​​ലി​​​​​ൽ രാ​​​​​ഷ്‌​​ട്രീ​​യ​​നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യെ​​​​​ന്നും ഇ​​​​​ല്ലെ​​​​​ന്നും വാ​​​​​ദ​​​​​മു​​​​​ണ്ട്. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​ പ​​​ക്ഷ​​​ക്കാ​​​ര​​​​​നാ​​​​​യ ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ മ​​​ക​​​നും എം​​​​​എ​​​​​ൽ​​​​​സി​​​​​യു​​​​​മാ​​​​​യ യ​​​​​തീ​​​​​ന്ദ്ര സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ, കെ.​​​​​എ​​​​​ൻ. രാ​​​​​ജ​​​​​ണ്ണ എം​​​​​എ​​​​​ൽ​​​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മു​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഒ​​​​​രാ​​​​​ഴ്ച മു​​​​​ൻ​​​​​പ് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി​.​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​നോ​​​​​ടൊ​​​​​പ്പം മ​​​​​ന്ത്രി​​​​​മാ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 30 കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ത്തു​​​​​കൂ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ണെ​​​​​ന്ന, ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ബി.​​​​​വൈ. വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യു​​​​​ടെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ൾ, പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന ബി​​​​​ജെ​​​​​പി പ്ര​​​​​സി​​​​​ഡ​​​​​ന്‍റാണ് വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യെ​​​​​ന്ന് രാ​​​​​ജ​​​​​ണ്ണ തിരിച്ചടിച്ചു.

ഇ​​​തി​​​നി​​​ടെ, സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ഒ​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു വി​​​വി​​​ധ മ​​​ഠാ​​​ധി​​​പ​​​തി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ലിം​​​ഗാ​​​യ​​​ത്ത്, വൊ​​​ക്ക​​​ലി​​​ഗ, പി​​​ന്നാ​​​ക്ക, ദ​​​ളി​​​ത് വി​​​ഭാ​​​ഗ മ​​​ഠാ​​​ധി​​​പ​​​തി​​​ക​​​ൾ തു​​​മ​​​കു​​​രു​​​വി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ​​​ര​​​മേ​​​ശ്വ​​​ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തേ ആ​​​വ​​​ശ്യം മു​​​ൻ മ​​​ന്ത്രി കെ.​​​എ​​​ൻ. രാ​​​ജ​​​ണ്ണ​​​യും ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് പ​​​ര​​​മേ​​​ശ്വ​​​ര.

Latest News

Corehub Up