x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് ക​യ​റ്റി അ​യ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​ക്കി ക​ർ​ഷ​ക​ർ


Published: March 1, 2026 07:03 AM IST | Updated: March 1, 2026 07:03 AM IST

കൊ​ട്ടി​യം: നെ​ല്ല് ക​യ​റ്റി അ​യ​ക്കു​ന്നത് ആ​ഘോ​ഷ​മാ​ക്കി ക​ർ​ഷ​ക​ർ. ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ൽ ഒ​ന്നാ​യ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ നി​ന്ന് ക​ർ​ഷ​ക​ർ വി​ള​യി​ച്ച നെ​ല്ല് സ​പ്ലൈ​കോ​യ്ക്ക് ക​യ​റ്റി അ​യ​യ്ക്ക​ ുന്നത് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​ക്കി.

പു​ല​ർച്ചെ ​മു​ത​ൽ ക​ർ​ഷ​ക​ർ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നെ​ല്ലു​മാ​യി പ​ട​നി​ലം ക്ഷേ​ത്ര മൈ​താ​ന​ത്ത് എ​ത്തി​യി​രു​ന്നു. ആ​യി​ര​ക​ണ​ക്കി​ന് ചാ​ക്ക് നെ​ല്ലാ​ണ് ഇ​വി​ടെ നി​ന്ന് ക​യ​റ്റി വി​ട്ട​ത്.​ ഉ​മ​യ​ന​ല്ലൂ​ർ ഏ​ലാ​യി​ൽ കൃ​ഷി​യി​റ​ക്കി​യ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഇ​ക്കു​റി നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു കൃ​ഷി ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പ​ട​നി​ലം ക്ഷേ​ത്ര ഗ്രൗ​ണ്ടി​ൽ ന​ട​ന്ന നെ​ല്ല് ക​യ​റ്റി അ​യ​യ്‌​ക്ക​ൽ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഉ​മ​യ​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള, എ​സ്. സ​ജീ​വ​ൻ, തു​ള​സീ​ധ​ര​ൻ പി​ള്ള, രാ​ജീ​വ​ൻ, സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Farmers celebrate

Recent News

Corehub Up