Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherupuzha

Kannur

ചെ​റു​പു​ഴയിൽ ഡ്രോ​ൺ സ​ർ​വേ

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 12 ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ച് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ ചെ​റു​പു​ഴ പഞ്ചായത്തിലെ പു​ളി​ങ്ങോം വി​ല്ലേ​ജി​ൽ ഡ്രോ​ൺ സ​ർ​വേ തു​ട​ങ്ങി. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മൂ​ന്നം​ഗ സം​ഘം ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ജോ​സ്ഗി​രി​യി​ൽ സ​ർ​വേ തു​ട​ങ്ങി​യ​ത്.

ജോ​സ്ഗി​രി, രാ​ജ​ഗി​രി, ക​ട്ട​പ്പ​ള്ളി ഉ​ൾ​ക്കൊ​ള്ളു​ന്ന ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ ആ​കാ​ശ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധ, പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഡ്രോ​ൺ സ​ർ​വേ ന​ട​ത്തു​ന്ന​ത്.
പു​ളി​ങ്ങോം വി​ല്ല​ജ് ഓ​ഫീ​സ​ർ കെ.​എ​സ്. വി​നോ​ദ് കു​മാ​ർ, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്യാം ​തു​ട​ങ്ങി​യ​വ​ർ സ​ർ​വേ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Kerala

കാ​ട്ടുപ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം; ബൈ​ക്ക് യാ​ത്രികനായ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ചെ​​​റു​​​പു​​​ഴ: കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. താ​​​ബോ​​​റി​​​ലെ കു​​​റ്റി​​​യാ​​​ത്ത് ആ​​​ർ​​​നോ​​​ൾ​​​ഡ് അ​​​ഗ​​​സ്റ്റി​​​നാ​​​ണ് (22) പ​​​രി​​​ക്കേ​​​റ്റ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 11.30 ഓ​​​ടെ പ്രാ​​​പ്പൊ​​​യി​​​ൽ ഈ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പെ​​​രി​​​ങ്ങോം ഗ​​​വ. കോ​​​ള​​​ജി​​​ൽ ഡി​​​ഗ്രി ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ക്ലാ​​​സു​​​ ക​​​ഴി​​​ഞ്ഞ് പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ലി​​​ൽ ടൗ​​​ണി​​​ലെ ഒ​​​രു ബേ​​​ക്ക​​​റി​​​യി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് ആ​​​ർ​​​നോ​​​ൾ​​​ഡ്. വ്യാ​​​ഴാ​​​ഴ്ച ജോ​​​ലി ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ടം ആ​​​ക്ര​​​മി​​​ച്ച​​​ത്.

ബൈ​​​ക്കി​​​ൽനി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ണ ആ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ ഇ​​​ട​​​തുകൈ​​​ക്ക് ര​​​ണ്ട് പൊ​​​ട്ട​​​ലു​​​ണ്ട്. കാ​​​ലി​​​നും പ​​​രി​​​ക്കേ​​​റ്റു. ചെ​​​റു​​​പു​​​ഴ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. താ​​​ബോ​​​റി​​​ലെ പ​​​രേ​​​ത​​​നാ​​​യ ഷാ​​​ജി​​​യു​​​ടെയും ഷീ​​​ജ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

അ​​​ടു​​​ത്ത നാ​​​ളു​​​ക​​​ളി​​​ലാ​​​യി കാ​​​ട്ടു​​​പ​​​ന്നിശ​​​ല്യം മ​​​ല​​​യോ​​​ര​​​ത്ത് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ വ​​​യോ​​​ധി​​​ക​​​നെ​​​യും പ്രാ​​​പ്പൊ​​​യി​​​ൽ കൊ​​​ള​​​ത്തു​​​വാ​​​യി​​​ൽ ഉ​​​ത്സ​​​വം ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ​​​യും കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.

Kerala

ചെ​റു​പു​ഴ​യി​ൽ ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടി​ത്തം

ചെ​റു​പു​ഴ: ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ലി​ൽ ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ‌​ടെ​യാ​ണു സം​ഭ​വം. ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം മ​ര​ത്തി​നു ചു​വ​ട്ടി​ലാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന പെ​യി​ന്‍റ് പാ​ട്ട​ക​ൾ​ക്കും സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന ക​ര​യി​ല​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ത്തി​നു​മാ​ണ് തീ​പി​ടി​ച്ച​ത്.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​വ​ർ ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പെ​രി​ങ്ങോം അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​മ്പ് അ​ണ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

തീ ​തൊ​ട്ട​ടു​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ലേ​യ്ക്കും കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നു സം​ഭ​വി​ക്കു​ക. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Kerala

കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്കു പ​രി​ക്ക്

ചെ​​​റു​​​പു​​​ഴ: കാ​​​ട്ടു​​​പ​​​ന്നി ഇ​​​ടി​​​ച്ചുവീ​​​ഴ്ത്തി​​​യ​ യു​​​വ​​​തി​​​ക്ക് പ​​​രി​​​ക്ക്. കു​​​ള​​​ത്തു​​​വാ​​​യി​​​ലെ ഒ.​​​എ​​​സ്. രാ​​​ഹു​​​ലി​​​ന്‍റെ ഭാ​​​ര്യ ആ​​​ര്യ​​​ക്കാ​​​ണ് (26) കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം 4.30 ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

ആ​​​ര്യ​​​യും ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മ​​​ക​​​ൻ ഋ​​​തു​​​ദേ​​​വും ഭ​​​ർ​​​തൃ​​​മാ​​​താ​​​വ് രാ​​​ധ​​​യ്ക്കൊ​​​പ്പം ക​​​ക്കോ​​​ട് വ​​​യ​​​നാ​​​ട്ടു​​​കു​​​ല​​​വ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ക​​വേ വ​​​ഴി​​​യി​​​ൽ​​വച്ചാണു കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ച​​​ത്. കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​യി വ​​​ന്ന കൂ​​​റ്റ​​​ൻ കാ​​​ട്ടു​​​പ​​​ന്നി​ ആ​​​ര്യ​​​യെ ത​​​ട്ടിവീ​​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. കൈ​​​ക്കും കാ​​​ലി​​​ലും പ​​​രി​​​ക്കേ​​​റ്റ ആ​​​ര്യ ചെ​​​റു​​​പു​​​ഴ ലീ​​​ഡ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

ആ​​​ര്യ​​​യെ പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ൽ​​ക്ക​​​ണ്ട സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ കെ.​​​ബി. സു​​​രേ​​​ഷ് പ​​​ന്നി​​​യെ ക​​​ല്ലെ​​​റി​​​ഞ്ഞ് ഓ​​​ടി​​​ച്ച​​​തി​​​നാ​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. കു​​​ഞ്ഞി​​​ന്‍റെ​​​യും രാ​​​ധ​​​യു​​​ടെ​​​യും നേ​​​ർ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി തി​​​രി​​​യാ​​​തി​​​രു​​​ന്ന​​​തും ര​​​ക്ഷ​​​യാ​​​യി. കാ​​​ഷ്മീ​​​രി​​​ൽ സൈ​​​നി​​​ക​​​നാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ഭ​​​ർ​​​ത്താ​​​വ് രാ​​​ഹു​​​ലു​​​മാ​​​യി ആ​​​ര്യ വീ​​​ഡി​​​യോ കോ​​​ൾ വ​​​ഴി സം​​​സാ​​​രി​​​ച്ചു​​വ​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ൽ​​ക്ക​​​ണ്ട രാ​​​ഹു​​​ൽ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മ്മാ​​​വ​​​ൻ സ​​​ന്തോ​​​ഷി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും എ​​​ത്തി​​​യാ​​​ണ് ആ​​​ര്യ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​നി​​​ന്നു കു​​​റ​​​ച്ചു ദൂ​​​രം മാ​​​റി​ പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ വ​​​യോ​​​ധി​​​ക​​​നെ​​​യും ക​​ഴി​​ഞ്ഞ​​ദി​​വ​​സം കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up