x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ൽ ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടി​ത്തം


Published: February 4, 2026 11:31 AM IST | Updated: February 4, 2026 11:53 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ലി​ൽ ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ‌​ടെ​യാ​ണു സം​ഭ​വം. ആ​ക്രി​ക്ക​ട​യ്ക്കു സ​മീ​പം മ​ര​ത്തി​നു ചു​വ​ട്ടി​ലാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന പെ​യി​ന്‍റ് പാ​ട്ട​ക​ൾ​ക്കും സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന ക​ര​യി​ല​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ത്തി​നു​മാ​ണ് തീ​പി​ടി​ച്ച​ത്.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​വ​ർ ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പെ​രി​ങ്ങോം അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​മ്പ് അ​ണ​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

തീ ​തൊ​ട്ട​ടു​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ലേ​യ്ക്കും കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നു സം​ഭ​വി​ക്കു​ക. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : fire scrap Cherupuzha

Recent News

Corehub Up