Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College

America

രേ​ഖ​ക​ളി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ്ലോ​റി​ഡ​യി​ലെ പൊ​തു​കോ​ളജു​ക​ളി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്

ഫ്ലോ​റി​ഡ: രേ​ഖ​ക​ളി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തെ 28 പൊ​തു​കോ​ള​ജു​ക​ളി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ലും പ്ര​വേ​ശ​നം വി​ല​ക്കാ​ൻ ഫ്ലോ​റി​ഡ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ബോ​ർ​ഡി​ന്‍റെ യോ​ഗ​ത്തി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് തീ​രു​മാ​നം അം​ഗീ​ക​രി​ച്ച​ത്. ഫ്ലോ​റി​ഡ​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്കും യുഎ​സ് പൗ​ര​ന്മാ​ർ​ക്കും മാ​ത്ര​മാ​യി പൊ​തു​കോ​ള​ജു​ക​ളി​ലെ സീ​റ്റു​ക​ൾ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ന​യം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​കൂ​ലി​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഈ ​തീ​രു​മാ​നം ഫ്ലോ​റി​ഡ​യി​ൽ വ​ള​ർ​ന്നു​വ​ന്ന രേ​ഖ​ക​ളി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും വി​മ​ർ​ശി​ച്ചു. പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം പൊ​തു​കോ​ള​ജ് സം​വി​ധാ​ന​ത്തി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​നി​ടെ, നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം ന​യ​മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഫ്ലോ​റി​ഡ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണ മേ​ൽ​നോ​ട്ട സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പു​തി​യ തീ​രു​മാ​നം നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​കാ​നി​ട​യു​ണ്ട്.

Kerala

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കും: മ​ന്ത്രി റോ​ജി.​എം. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി.​എം. ജോ​ൺ . പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. എ​ഐ ഐ​ശ്ചി​ക വി​ഷ​യ​മാ​യി പ​ഠി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഉ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബി​രു​ദ ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ളി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട്ടു തു​ട​ങ്ങു​ന്ന​ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്ന് റോ​ജി.​എം. ജോ​ൺ പ​റ​ഞ്ഞു. കാ​വി​വ​ൽ​ക്ക​ര​ണം ഒ​രു മേ​ഖ​ല​യി​ലും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

കോളജ് യൂണിയൻ ഓഫീസിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ ചിതലരിച്ച നിലയിൽ

 

 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​രേ​ന്ദ്ര​നാ​ഥ് കോ​ളേ​ജി​ലെ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ചി​ത​ല​രി​ച്ച നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ട് പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ചി​ത​ല​രി​ച്ചും ദ്ര​വി​ച്ചും പൂ​ർ​ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൽ​ക്ക​ത്ത കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ള​ജി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് അ​ല​മാ​ര​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പെ​ട്ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

100, 500 രൂ​പ നോ​ട്ടു​ക​ളാ​ണ് പെ​ട്ടി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ത​ലെ​ടു​ത്ത് പ​ര​സ്പ​രം ഒ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ കൃ​ത്യം എ​ത്ര തു​ക​യു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി നോ​ട്ടു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ണം ക​ണ്ടെ​ടു​ത്ത​തി​ന് പി​ന്നാ​ലെ കോ​ളേ​ജി​ൽ ന​ട​ത്തി​യ തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഒ​രു ര​ഹ​സ്യ മു​റി​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. എ​യ​ർ ക​ണ്ടീ​ഷ​ണ​റും ക​ട്ടി​ലു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന ഈ ​മു​റി​ക്കു​ള്ളി​ൽ നി​ന്ന് ഒ​രു തോ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

യൂ​ണി​യ​ൻ ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്ത ടി​എം​സി നേ​താ​ക്ക​ളെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ണ് ഈ ​പ​ണം യൂ​ണ​യി​ൻ ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച​ത്, തോ​ക്ക് കോ​ള​ജി​നു​ള്ളി​ൽ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചെ​ല്ലാം അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

തൃ​ശൂ​ർ: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ്രേ​യ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ൽ പാ​മ്പു​ക​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ചാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത് എ​ന്നാ​ണ് സം​ശ​യം. കാ​ർ പാ​ർ​ക്ക് ചെ​യ്‌​തു ഇ​റ​ങ്ങു​മ്പോ​ഴാ​ണ് പാ​മ്പ് ക​ടി​ച്ച​ത്. കാ​ലി​ന്‍റെ പി​റ​ക് വ​ശ​ത്താ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​യ​തു​കൊ​ണ്ട് ഉ​ട​ൻ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാ​മ്പു​ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​വ​രെ അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക ഒ​ബ്സ​ർ​വേ​ഷ​ൻ (നി​രീ​ക്ഷ​ണ) വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

കോ​ള​ജി​ൽ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി​യു​ടെ റെ​റ്റി​ന ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​നി​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട് എം.​എ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​യാ​യ അ​ൽ അ​മീ​ന്‍റെ കാ​ഴ്ച​യാ​ണ് ന​ഷ്‌​ട​മാ​യ​ത്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.

മ​ദ്യ​പ​സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും വെ​ഞ്ഞാ​റ​മ്മൂ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

District News

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട് ജ​ന​വ​ഞ്ച​ന

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം എ​ടു​ത്ത​താ​യി പ​റ​യു​ന്ന നി​ല​പാ​ട് ജ​ന​വ​ഞ്ച​ന​യും ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വി​ദ്വേ​ഷ​വും ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് നി​ല​പാ​ട് തി​രു​ത്തി ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജോ​ർ​ജി​ന്‍റേ​താ​യി വ​ന്ന റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം അ​ഭി​പ്രാ​യ​മാ​ണോ അ​തോ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണോ എ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. വ​യ​നാ​ട്ടി​ലെ എ​ല്ലാ പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഒ​രു പ്ര​യോ​ജ​ന​ക​ര​വും എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​വു​മാ​യ സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ മ​ട​ക്കി മ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് വ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നി​ക്ഷി​പ്ത താ​ല്പ​ര്യം മു​ൻ​നി​ർ​ത്തി ഇ​ല്ലാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്നം ഉ​ണ്ടെ​ന്നു വ​രു​ത്തി തീ​ർ​ത്ത് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​ത്ത മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യെ നാ​മ​മാ​റ്റ​ത്തി​ലൂ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കി മാ​റ്റു​ക​യും താ​ത്കാ​ലി​ക​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്തു.


ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മാ​ന​ന്ത​വാ​ടി​യി​ലെ സ്ഥ​ല​ത്ത് ഒ​രു നി​ല​യ്ക്കും മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​രാ​ൻ സാ​ധി​ക്കു​ക​യി​ല്ല. അ​തി​നു​ള്ള സൗ​ക​ര്യ​വും അ​വി​ടെ ഇ​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് സ​ർ​ക്കാ​രി​ലേ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 20 ഏ​ക്ക​ർ സ്ഥ​ല​മെ​ങ്കി​ലും വേ​ണ​മെ​ന്ന ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ഗൈ​ഡ്ലൈ​ൻ നി​ല​നി​ൽ​ക്കെ 8.74 ഏ​ക്ക​ർ മാ​ത്രം ഭൂ​മി കൈ​വ​ശ​മു​ള്ള നി​ല​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​ങ്ങ​നെ തു​ട​രാ​നാ​കും എ​ന്ന​ത് പി.​വി. ജോ​ർ​ജും മാ​ന​ന്ത​വാ​ടി എം​എ​ൽ​എ അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജ​ന​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്ത​ണം.

അ​ന്പു​കു​ത്തി​യി​ലെ 28 ഏ​ക്ക​ർ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ​പോ​ലും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്ന് ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പോ​ലും ഇ​ര​ട്ടി റ​വ​ന്യു ഭൂ​മി​യും സ്ഥ​ല​ത്തു​ള്ള മ​ര​ത്തി​ന്‍റെ മൂ​ന്ന് ഇ​ര​ട്ടി വി​ല​യും സ​ർ​ക്കാ​ർ വ​നം വ​കു​പ്പി​ന് ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ കൈ​വ​ശ​മു​ള്ള റ​വ​ന്യു ഭൂ​മി ന​ഷ്ട​പ്പെ​ടു​ത്തു​ക​യും മ​ര​വി​ല കെ​ട്ടി വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​ർ മു​ത​ൽ അ​ന്യാ​ധീ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും വ​ന​ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ല​ഭ്യ​മാ​കി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

നി​ല​വി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഭൂ​മി​യി​ൽ എ​ന്തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​തും യു​ഡി​എ​ഫ് വെ​ളി​പ്പെ​ടു​ത്ത​ണം.

ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഭി​ന്നി​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ന്ന തീ​രു​മാ​നം യു​ഡി​എ​ഫ് തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം (എ​സ്എ​ച്ച്ആ​ർ​പി​സി ) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. എ​ൽ​ദോ, ഡോ.​എം. ബാ​ല​കൃ​ഷ്ണ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ്, വി.​പി. വാ​സു​ദേ​വ​ൻ മ​ട​ക്കി​മ​ല, സി.​എ​ച്ച്. സ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​യ​നാ​ട് മെ​ഡി​. കോ​ള​ജ്: പു​തി​യ സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ വി​പു​ല​മാ​യ യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം, പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, വ​ട​ക്ക​നാ​ട് ഗ്രാ​മ​സം​ര​ക്ഷ​ണ സ​മി​തി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​ഡി. സ​തീ​ശ​ൻ വ​യ​നാ​ട്, കാ​സ​ർ​ഗോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പു​നഃ​പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളോ​ട് ഉ​റ​പ്പു പ​റ​ഞ്ഞി​രു​ന്ന​താ​ണ്. എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​രി​ന് ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റി​ൽ നി​ന്നും ദാ​ന​മാ​യി കി​ട്ടി​യ ഭൂ​മി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട് അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​രു​ന്ന​താ​ണ്.

ജി​ല്ല​യി​ൽ യു​ഡി​എ​ഫി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ല​ഭി​ച്ച​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. ജ​ന​വി​കാ​രം ഉ​ൾ​ക്കൊ​ണ്ട് പു​തി​യ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ട​ക്കി​മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

താ​ത്കാ​ലി​ക​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള യാ​തൊ​രു ന​ട​പ​ടി​യും മു​ൻ സ​ർ​ക്കാ​ർ ചെ​യ്തി​രു​ന്നി​ല്ല. അ​ന്പു​കു​ത്തി​യി​ലെ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് മു​ൻ​പ് ഇ​റ​ക്കി​യെ​ങ്കി​ലും ഇ​തി​ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ പോ​ലും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

ഈ ​അ​വ​സ്ഥ​യി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്തി​ലാ​കു​ക​യും തു​ട​ർ ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും അ​സാ​ധ്യ​മാ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ മു​ൻ ഉ​ത്ത​ര​വ് പ്ര​കാ​രം മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യോ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ചോ യാ​തൊ​രു ത​ട​സ​ങ്ങ​ളും ഇ​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ തെ​റ്റു​ക​ൾ തി​രു​ത്തി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല ഭൂ​മി​യി​ൽ തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ൽ​പ്പ​റ്റ എം​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ സ​ന്പൂ​ർ​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ഷാ​ധി​കാ​രി വി.​പി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ്, ചെ​യ​ർ​മാ​ൻ ഡോ. ​എം. ബാ​ല​കൃ​ഷ്ണ​ൻ, വി​വി​ധ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​സീ​ർ പാ​ലൂ​ർ, പി.​പി. റ​നീ​ഷ്, ജോ​ണി പാ​റ്റാ​നി, പി. ​ബെ​ന്നി വ​ർ​ക്കി തുടങ്ങിയവർ പ്രസംഗിച്ചു .

Kerala

വി​ദ്യാ​ർ​ഥി ജീവനൊടുക്കിയ സംഭവം; എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ‍ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​നാ​ട്ട​മി വി​ഭാ​ഗം പ്രൊ​ഫ​സ​ർ എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്ത​ക്കി.

റാ​മി​നെ പു​റ​ത്താ​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. റാ​മി​നെ​തി​രെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ റാ​മി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ് ഇ​യാ​ൾ. അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കോ​ളേ​ജി​ൽ നി​ന്നും റാ​മി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും നീ​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

Kerala

'ഗേറ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടുമെന്ന് പറഞ്ഞു, അങ്ങേയറ്റംവരെ ഞാൻ ക്ഷമിച്ചു': നിധിൻരാജിന്‍റെ ഓഡിയോ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്‍റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്‍റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.

'ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്‍റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു.

എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്.

സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്‍റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്‍റ്സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു' - ഓഡിയോ സന്ദേശത്തിൽ പറയുന്നു.

നി​ധി​ൻ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെത്തിയിരുന്നു. നി​ധി​ൻ ജീവനൊടുക്കില്ലെ​ന്നും കാ​മ്പ​സി​ൽ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​നം നേ​രി​ട്ടി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു​ണ്ട്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ.

ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി​യും അ​ധ്യാ​പ​ക​രും നി​ധി​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. നി​ധി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ജാ​തി പ​റ​ഞ്ഞും സാ​മ്പ​ത്തി​കം പ​റ​ഞ്ഞും അ​ധി​ക്ഷേ​പി​ച്ചു. എ​ച്ച്ഒ​ഡി​ക്ക് എ​തി​രെ നി​ധി​ൻ പ​രാ​തി ന​ൽ​കി​യ​തി​ൽ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥിക​ൾ നി​ധി​നെ റാ​ഗ് ചെ​യ്തി​രു​ന്ന​താ​യും കു​ടും​ബം പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ധി​ൻ മെ​റി​റ്റ് സീ​റ്റി​ൽ ആ​ണ് ഈ ​വ​ർ​ഷം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി വൈ.​എ​ൽ. രാ​ജ​ൻ-​സി.​ആ​ർ. ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​ധി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ധി​ൻ​രാ​ജ് ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

National

വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

കോ​ള​ജി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം മേ​ശ​യും ഇ​ഷ്ടി​ക​യും എ​റി​ഞ്ഞു. ഇ​തോ​ടെ പ​രി​പാ​ടി​ക​ൾ ന​ർ​ത്തി​വ​ച്ചു. വാ​ർ​ഷി​ക​ത്തി​ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കേ​ള​ജി​ൽ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു. പ​രി​പാ​ടി​ക്കാ​യി കോ​ള​ജ് മൈ​താ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

സം​ഘ​ർ​ഷം ന​ട​ക്കു​ന്പോ​ൾ സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പ്പെ​ട്ടി​രു​ന്നു.

പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്നും സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

കെഐആർഎഫ് റാങ്കിംഗ് ; അമൽജ്യോതി കോളജിന് നാലാം റാങ്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ 2025ലെ ​കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്കി​ൽ (കെ​ഐ​ആ​ർ​എ​ഫ്) നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്).

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റാ​ങ്കിം​ഗ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി റ​വ.​ഡോ. സി​ജു ജോ​ൺ, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​മി ആ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ൽ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​തം, അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ൾ​ക്കും സം​രം​ഭ​ക​ത്വ​ത്തി​നും ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന, മി​ക​ച്ച പ്ലേ​സ്‌​മെ​ന്‍റ് - ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ, കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി വൈ​വി​ധ്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന സ്കോ​റു​ക​ൾ നേ​ടി​യാ​ണ് കോ​ള​ജ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൂ​ടാ​തെ, പേ​റ്റ​ന്‍റ് സം​ബ​ന്ധ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​വും കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. നാ​ക് എ ​പ്ല​സ് ഗ്രേ​ഡ് അം​ഗീ​കാ​ര​മു​ള്ള അ​മ​ൽ​ജ്യോ​തി​യി​ൽ ഏ​ഴ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളു​ണ്ട്.

District News

മെ​റ്റ്സ് കോ​ള​ജി​ൽ ക​ലാ​മേ​ള തു​ട​ങ്ങി

മാ​ള: മെ​റ്റ്സ് കോ​ള​ജി​ൽ ക​ലാ​മേ​ള രു​ദ്ര 2026 തു​ട​ങ്ങി. സി​നി​മാ​താ​രം രാ​ജീ​വ് രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, മെ​റ്റ്സ് പോ​ളി​ടെ​ക്നി​ക്, കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ അ​ഡ്വ.​ഡോ. ജോ​ർ​ജ് കോ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. പ്ര​ഫ. അ​നീ​റ്റ അ​ലോ​ഷ്യ​സ്, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ.​എ. സു​രേ​ന്ദ്ര​ൻ, എ​ക്സി. ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ മു​ണ്ടാ​ട​ൻ, മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി. അം​ബി​കാ​ദേ​വി അ​മ്മ, മെ​റ്റ്സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫോ​ൺ​സി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Kerala

കൊ​യി​ലാ​ണ്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി പൊ​യി​ല്‍​കാ​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പൊ​യി​ല്‍​കാ​വ് എ​ട​ക്കു​ളം ചാ​ലി​ല്‍ പ​റ​മ്പി​ല്‍ അ​നി​ല്‍ കു​മാ​ര്‍, ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ്രീ​ന​ന്ദ​യാ​ണ് (21) മ​രി​ച്ച​ത്.

കൊ​യി​ലാ​ണ്ടി ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ സൈ​ക്കോ​ള​ജി ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ്രീ​ന​ന്ദ​യു​ടെ നെ​റ്റി​യി​ലും താ​ടി​യി​ലും മു​റി​വു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കോ​ള​ജി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ശ്രീ​ന​ന്ദ​യെ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്ത് കാ​ണാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ വി​ളി​ച്ചെ​ങ്കി​ലും പോ​യി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ പി​താ​വാ​ണ് വീ​ട് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ള്‍ മ​ക​ള്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട പി​താ​വ് സ​മീ​പ​വാ​സി​ക്കൊ​പ്പം വാ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

District News

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ

കോ​ത​മം​ഗ​ലം: സ​ർ​ഗാ​ത്മ​ക​ത​യു​ടെ സ​മ​സ്ത മേ​ഖ​ല​യി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ഉ​ന്ന​ത പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്ത ക​ലാ​ല​യ​മാ​ണ് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ.

ഇ​വി​ടെ പ​ഠി​ച്ച് ക​ലാ, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ തി​ള​ങ്ങു​ന്ന പ്ര​തി​ഭ​ക​ളെ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ൻ അ​ഭി​മാ​ന​ത്തോ​ടെ​യും, സ്നേ​ഹ​ത്തോ​ടെ​യും, ആ​ദ​ര​വോ​ടെ​യും കാ​ണു​ക​യും, കേ​ൾ​ക്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​യ​ക​ർ, എ​ഴു​ത്തു​കാ​ർ, ഗാ​യ​ക​ർ എ​ന്നി​വ​രെ​ല്ലാം ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യ്ക്കാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്നും സു​ഭാ​ഷ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്. എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, ഡോ. ​ബോ​സ് മാ​ത്യു ജോ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. എം.​കെ. ബാ​ബു, ഡോ. ​സോ​ളി ജോ​ർ​ജ്, എ​ഴു​ത്തു​കാ​രാ​യ ഡോ. ​ടി.​എ.​സ് ജോ​യ്, വി.​ജെ. ജെ​യിം​സ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ര​ഞ്ജി​ത് ശ​ങ്ക​ർ, കോ​ള​ജ് ഫി​ലിം ക്ല​ബ്‌ ഇ​ൻ​ചാ​ർ​ജ് ഡോ. ​അ​ശ്വ​തി ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളാ​യ ബി. ​അ​ജി​ത് കു​മാ​ർ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ, ദേ​വ​ദ​ത്ത് ഷാ​ജി, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ, സ​തീ​ഷ് പോ​ൾ, ഏ​ബി​ൾ ബേ​ബി, പി​ന്ന​ണി ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ൻ, അ​രു​ൺ ആ​ല​പ്പാ​ട്ട്, ര​ഞ്ജി​ത്ത് കൃ​ഷ്ണ​മോ​ഹ​ൻ, അ​നു​ഷ അ​ര​വി​ന്ദാ​ക്ഷ​ൻ, അ​രു​ണി​മ, സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യ ഡോ. ​ടി.​എ​സ്. ജോ​യ്, വി.​ജെ. ജെ​യിം​സ്, കെ.​വി. സ​ജ​യ് ., സു​ദീ​പ് ഇ​ള​യി​ടം, ജെ​യി​ൻ ജോ​സ​ഫ്, അ​ക്ബ​ർ, തു​ട​ങ്ങി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

National

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി. ഗാ​ന്ധി​ന​ഗ​റി​ലെ സെ​ക്ട​ർ -7 ലെ ​ജെ​എം ചൗ​ധ​രി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥിനി ശി​വാ​നി അ​ഹി​ർ(19) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

പ​ത്താ​ൻ ജി​ല്ല​ക്കാ​രി​യാ​ണ് ശി​വാ​നി അ​ഹി​ർ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജ് കാ​മ്പ​സി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ശി​വാ​നി​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​രും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും വി​വ​രം ശിവാനിയുടെ കുടുംബത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ഒ​ഴി​ഞ്ഞ ക്ലാ​സ് മു​റി​യി​ൽ ശി​വാ​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യാ​ണ് ശി​വാ​നി മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ സെ​ക്ട​ർ 7 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു​വെ​ന്നും ഗാ​ന്ധി​ന​ഗ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​വ്യ പ്ര​കാ​ശ് ഗോ​ഹി​ൽ പ​റ​ഞ്ഞു.

National

ബം​ഗളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. യ​ശ്വ​സി​നി എ​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് ബം​ഗളൂ​രു​വി​ലെ ച​ന്ദ​പു​ര​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യ​ശ​സ്വി​നി​യു​ടെ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. യ​ശ​സ്വി​നി​യെ സ​ഹ​പാ​ഠി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അ​ധ്യാ​പ​ക​ർ അ​പ​മാ​നി​ച്ചു​വെ​ന്നും അ​വ​ളു​ടെ നി​റ​ത്തെ​ക്കു​റി​ച്ചും വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഒ​രി​ക്ക​ൽ ക​ണ്ണി​ന് വേ​ദ​ന​യു​ണ്ടെ​ന്ന് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ധ്യാ​പ​ക​ൻ അ​ശ്ലീ​ല ഭാ​ഷ ഉ​പ​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. യ​ശ​സ്വി​നി​ക്ക് സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ സൂ​ര്യ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്ട് മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ബാ​ലു​ശേ​രി ഏ​ക​രൂ​ർ സ്വ​ദേ​ശി വ​ഫ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.30ന് ​കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്താ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ദ്യാ​ർ​ഥി​നി​യാ​യ വ​ഫ ഫാ​ത്തി​മ പ​രീ​ക്ഷ​ക്കാ​യി കോ​ള​ജി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ടം.

കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വ​ഫ​യു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് എ​തി​ർ ദി​ശ​യി​ൽ വ​ന്ന മി​നി​വാ​ൻ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മി​നി​വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

ഇ​ടു​ക്കി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഇ​ടു​ക്കി: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ക​രി​മ്പ​ൻ സ്വ​ദേ​ശി അ​ര​വി​ന്ദ് കെ. ​സു​രേ​ഷ് (19) ആ​ണ് മ​രി​ച്ച​ത്.

ത​ട്ടാ​ത്തി​ക്കാ​ന​ത്ത് ആ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച്ച മൂ​ന്ന​ര​യോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ അ​ര​വി​ന്ദ് കാ​ൽ​വ​ഴു​തി ക​യ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ര​വി​ന്ദി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് അ​ര​വി​ന്ദി​നെ ക​യ​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ര​വി​ന്ദി​ന് സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച്ച ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ക​ഴി​ഞ്ഞ മാ​സം ര​ണ്ടാം​തീ​യ​തി ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വി​ടെ മു​ങ്ങി മ​രി​ച്ചി​രു​ന്നു.

National

കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ‍് ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ല​ക്ഷ്മി ഭാ​യ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ആ​സി​ഡ് ഒ​ഴി​ച്ച​ത്.

പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്കാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ത്. പെ​ൺ​കു​ട്ടി കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ കൈ​ക്കു മാ​ത്ര​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ർ​മാ​ൻ, ഇ​ഷാ​ൻ, ജി​തേ​ന്ദ​ർ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ജി​തേ​ന്ദ​ർ ത​ന്നെ പ​ല​ത​വ​ണ ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​തേ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം എ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞ മൂ​വ​രെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ല; കോ​ള​ജു​ക​ള്‍​ക്ക് കേ​ര​ള വി​സി​യു​ടെ സ​ര്‍​ക്കു​ല​ര്‍

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ലെ​ന്ന തീ​രു​മാ​ന​വു​മാ​യി കേ​ര​ള വി​സി മു​ന്നോ​ട്ട്.

വി​ഷ​യ​ത്തി​ല്‍ കോ​ള​ജു​ക​ള്‍​ക്ക് വി​സി മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്.

സ​ത്യ​വാം​ഗ്മൂ​ലം ലം​ഘി​ച്ച് കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ ന​ട​പ​ടി എ​ടു​ക്കാം. സ​സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ നാ​ല് ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ളേ​ജു​ക​ളി​ല്‍ നി​ന്ന് ഡീ​ബാ​ര്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ?, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണോ?, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ കേ​സു​ക​ളി​ലോ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലോ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ?, പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടോ? എ​ന്നി​വ​യാ​ണ​വ.

ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ മ​റു​പ​ടി ന​ല്‍​ക​ണം. സ​ര്‍​ക്കു​ല​ര്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി കോ​ള​ജ് കൗ​ണ്‍​സി​ലി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് രം​ഗ​ത്തെ​ത്തി. ച​രി​ത്ര നി​ഷേ​ധ ഉ​ത്ത​ര​വു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മെ​ന്ന് എ​സ്എ​ഫ്‌​ഐ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. വൈ​സ് ചാ​ന്‍​സ​ല​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും പി.​എ​സ്. സ​ഞ്ജീ​വ് പ​റ​ഞ്ഞു.

Latest News

Corehub Up