x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ യോ​ഗ വാ​രാ​ച​ര​ണം


Published: June 23, 2026 10:17 PM IST | Updated: June 23, 2026 10:17 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി "ശാരീ​രി​ക​ക്ഷ​മ​ത​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന സെ​ഷ​ന് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​സി​നി ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത യോ​ഗാ​ചാ​ര്യ​യും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ബി. ​ഭാ​ഗ്യ​ല​ക്ഷ്മി നേ​തൃ​ത്വം ന​ൽ​കി. എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​സി​ൽ സ​മൂ​ഹ യോ​ഗാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : College Nattuvishesham District news

Recent News

Corehub Up