Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Course

Kerala

ബാ​ച്ച്​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ച‌്‌ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ, ത​​​ത്തു​​​ല്യം എ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു ഏ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണo. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ ആ​​​കെ 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ഴ്‌​​​സി​​​ന് ചേ​​​രാ​​​നാ​​​കും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം ജൂ​​​ൺ അ​​​ഞ്ചു വ​​​രെ. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1300 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 650 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396.

Education

ജ​ര്‍​മ​ന്‍ എ1 ​ലെ​വ​ല്‍ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ര്‍​മ​​​ന്‍ സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​മാ​​​യ ഗ​​​ഥെ-​​​സെ​​​ന്‍​ട്രം ന​​​ട​​​ത്തു​​​ന്ന എ1 ​​​ലെ​​​വ​​​ല്‍ ജ​​​ര്‍​മ​​​ന്‍ ഭാ​​​ഷാ കോ​​​ഴ്സ് 2026 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന കോ​​​ഴ്സി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ് ലൈ​​​നാ​​​യും പ​​​ങ്കെ​​​ടു​​​ക്കാം.

കോ​​​ഴ്സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് https:// trivandrum.german.in/ എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് പേ​​​രു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. 2026 ഫെ​​​ബ്രു​​​വ​​​രി 17 ന് ​​​കോ​​​ഴ്സ് സ​​​മാ​​​പി​​​ക്കും.

Business

ബിഡിഎസ് കഴിഞ്ഞാൽ ഏതെല്ലാം വഴികൾ?

കി​ര​ൺ ജെ.​കെ.​വി.
സൂ​ക്ഷ്മ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ കൈ​ക​ൾകൊ​ണ്ട് ചെ​യ്തു മി​ക​വു​റ്റ​താ​ക്കാ​നു​ള്ള സി​ദ്ധി​യും സ​യ​ൻ​സി​നോ​ടു​ള്ള അ​ഭി​രു​ചി​യും ഒ​ത്തി​ണ​ങ്ങി​യ​വ​ർ​ക്ക് ഡെ​ൻ​ഡി​സ്ട്രി മി​ക​ച്ച ഫീ​ൽ​ഡാ​ണ്. അ​നേ​കം സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളു​മാ​യി വ​ള​ർ​ന്നു വി​ക​സി​ച്ച ഈ ​മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ അ​വ​സ​ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. ബി​ഡി​എ​സി​ന് ശേ​ഷം സ്വ​ന്തം ക്ലി​നി​ക്കി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ക എ​ന്ന​തി​ന​പ്പു​റ​മു​ള്ള ചി​ല ഓ​പ്ഷ​നു​ക​ൾ ഇ​വ​യാ​ണ്.


പ​ബ്ലി​ക് ഹെ​ൽ​ത്ത്
പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ ക്ലി​നി​ക്ക​ൽ ഡെ​ൻ​ഡി​സ്ട്രി​ക്ക് അ​പ്പു​റ​ത്തേ​ക്കു​ള്ള കാ​ൽ​വ​യ്പാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​റ​ൽ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നു​ള്ള പ്രാ​പ്തി​യാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്. ഉ​ചി​ത​മാ​യ പ​ബ്ലി​ക് ഹെ​ൽ​ത്ത് പോ​ളി​സി​ക​ളും പ​ദ്ധ​തി​ക​ളും രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നും പ​ബ്ലി​ക് ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​നു​ഭ​വ​പ​രി​ച​യം ഉ​പ​യോ​ഗി​ക്കാം. പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​ണ്‍സ​ൾ​ട്ട​ന്‍റ്, എ​പ്പി​ഡി​മി​യോ​ള​ജി​സ്റ്റ്, പോ​ളി​സി അ​ഡ്വൈ​സ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ ഭാ​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കാം.


ബി​സി​ന​സ്
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
ബി​ഡി​എ​സി​നു ശേ​ഷം ഒ​രു നോ​ണ്‍ ക്ലി​നി​ക്ക​ൽ റോ​ളി​ലേ​ക്ക് മാ​റാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​ബി​എ) കോ​ഴ്സു​ക​ൾ എ​ടു​ക്കാം. ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​ലോ ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റി​ലോ എം​ബി​എ ചെ​യ്യു​ന്ന​ത് ബി​ഡി​എ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഉ​ചി​ത​മാ​ണ്. ബി​സി​ന​സ്/​മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം വി​ക​സി​പ്പി​ക്കാ​നും ഹെ​ൽ​ത്ത് ഇ​ൻ​ഡ​സ്ട്രി​യി​ൽ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന ബി​സി​ന​സ് ത​ത്വ​ങ്ങ​ൾ, സ്ട്രാ​റ്റ​ജി​ക് പ്ലാ​നിം​ഗ് എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് ഉ​യ​ർ​ന്ന ശ​ന്പ​ള​വും ല​ഭി​ക്കും.


ഗ​വേ​ഷ​ണം
ഓ​റ​ൽ കാ​ൻ​സ​റിന് അ​ട​ക്ക​ം ചി​കി​ത്സാ പ​ദ്ധ​തി​ക​ളും രോ​ഗ​നി​ർ​ണ​യ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​ർ​മി​ത​ബു​ദ്ധി​യും മ​റ്റു സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ഗ​വേ​ഷ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ഇ​ക്കാ​ല​ത്ത് ബി​ഡി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സോ മാ​സ്റ്റേ​ഴ്സ് ഇ​ൻ ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ചോ ചെ​യ്ത​ശേ​ഷം ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാം. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച്, ICBio (ബം​ഗ​ളൂരു), ഏ​ഷ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് (മും​ബൈ) എ​ന്നി​വ ആ​ശ്ര​യി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് അ​സോ​സി​യ​റ്റ്, ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ്, ബ​യോ​സ്റ്റാ​റ്റി​സ്റ്റീ​ഷൻ, ക്ലി​നി​ക്ക​ൽ സേ​ഫ്റ്റി അ​ന​ലി​സ്റ്റ്, ഡേ​റ്റ മാ​നേ​ജ​ർ എ​ന്നി​വ​യാ​ണ് ഭാ​വി​യി​ൽ ല​ഭി​ക്കാ​വു​ന്ന ജോ​ലി​ക​ൾ.


ഫൊ​റ​ൻ​സി​ക് ഡെ​ൻ​ഡി​സ്ട്രി
കു​റ്റാ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡെ​ന്‍റ​ൽ പ​രി​ജ്ഞാ​നം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന രം​ഗ​മാ​ണി​ത്. വി​ര​ല​ട​യാ​ളം ല​ഭി​ക്കാ​തെ വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മ​നു​ഷ്യ​രെ തി​രി​ച്ച​റി​യാ​നും ക​ടി​യേ​റ്റ പാ​ടു​ക​ൾ വി​ശ​ക​ല​നം ന​ട​ത്താ​നും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും പ്രാ​യം ക​ണ​ക്കാ​ക്കാ​നും ഫേ​ഷ്യ​ൽ റീ​ക​ണ്‍സ്ട്ര​ക്ഷ​ൻ ന​ട​ത്താ​നും ഇ​ത്ത​രം പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ വൈ​ദ​ഗ്ധ്യം ര​ക്ഷ​യ്ക്കെ​ത്തും. ബി​ഡി​എ​സി​ന് 55 ശതമാനം മാ​ർ​ക്കു​ള്ള​വ​ർ​ക്ക് ഫൊ​റ​ൻ​സി​ക് ഒ​ഡോ​ണ്‍ട്ടോ​ള​ജി എം​എ​സ്‌സി, ​ഫൊ​റ​ൻ​സി​ക് ഡെ​ൻ​ഡി​സ്ട്രി എം​ഡി​എ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് ചേ​രാം. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും വ്യാ​പ​ക അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത മേ​ഖ​ല​യാ​ണെ​ങ്കി​ലും റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ക​ഴി​വു​ള്ള​വ​ർ​ക്ക് ല​ഭി​ക്കാ​റു​ണ്ട്.


ഇ​വ കൂ​ടാ​തെ അ​ധ്യാ​പ​നം, മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ, ഡെ​ന്‍റ​ൽ ബ്ലോ​ഗിം​ഗ്, ഡെ​ന്‍റ​ൽ ക​ണ്‍സ​ൾ​ട്ടിം​ഗ് തു​ട​ങ്ങി​യ​വ​യും ബി​ഡി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് പ​രീ​ക്ഷി​ക്കാ​വു​ന്ന തൊ​ഴി​ൽ വ​ഴി​ക​ളാ​ണ്.

Latest News

Corehub Up