തിരുവനന്തപുരം: സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്ട്രേഷൻ മേയ് അഞ്ചിന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് മേയ് 25നകം അപേക്ഷ സമർപ്പിക്കാം.
മേയ് 26 മുതൽ ജൂൺ നാലുവരെ 50 രൂപ ഫൈനോടുകൂടിയും ജൂൺ അഞ്ചു മുതൽ 15 വരെ 250 രൂപ സൂപ്പർഫൈനോടുകൂടിയും അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫോമും ഫീസ് അടയ്ക്കുന്നതിനുള്ള ചലാനും www. literacymissionkerala. orgൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാമിഷൻ ഓഫീസുമായോ ബന്ധപ്പെടാം.
Tags : Equivalency Course