Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diabetes

Family Health

ഇഞ്ചി കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

 ദ​ഹ​ന​ക്കേ​ടും വ​യ​റു​വേ​ദ​ന​യു​മൊ​ക്കെ ഉ​ണ്ടാ​കു​മ്പോ​ൾ ഇ​ഞ്ചി​യും ഉ​പ്പും ചേ​ർ​ത്തു ച​ത​ച്ച​തു ക​ഴി​ക്കു​മാ​യി​രു​ന്നു പ​ഴ​മ​ക്കാ​ർ. ആ​മാ​ശ​യ സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ഇ​ഞ്ചി ഫ​ല​പ്ര​ദം; ആ​മാ​ശ​യ​വ്യ​വ​സ്ഥ​യി​ലെ പേ​ശി​ക​ൾ അ​യ​വു​ള​ള​താ​ക്കാ​ൻ സ​ഹാ​യ​കം. ഗ്യാ​സ് നി​റ​ഞ്ഞ് വ​യ​റു വീ​ർ​ത്തു​വ​രു​ന്ന​തു ത​ട​യു​ന്നു. ദ​ഹ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നു ഭ​ക്ഷ​ണ​ശേ​ഷം ഇ​ഞ്ചി ക​ഴി​ച്ചാ​ൽ മ​തി. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

വി​റ്റാ​മി​ൻ എ, ​സി, ഇ, ​ബി കോം​പ്ല​ക്സ്; ധാ​തു​ക്ക​ളാ​യ മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സോ​ഡി​യം, ഇ​രു​ന്പ്, കാ​ൽ​സ്യം; ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റാ​യ ബീ​റ്റാ ക​രോ​ട്ടി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ഞ്ചി​യി​ൽ ധാ​രാ​ളം.

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ

കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ട​ന​ല്കു​ന്ന ര​ക്തം ക​ട്ടി​യാ​ക​ൽ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം. ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു ത​ട​യു​ന്നു. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഇ​ഞ്ചി​യി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ പൊ​ട്ടാ​സ്യം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​തി​ൽ അ​ട​ങ്ങി​യ മാം​ഗ​നീ​സ് ഹൃ​ദ​യം, ര​ക്ത​ക്കു​ഴ​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ദൈ​നം​ദി​ന ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഇ​ഞ്ചി​ക്കും ഇ​ടം ന​ല്കി​യാ​ൽ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നു ചു​രു​ക്കം.

പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​ന്

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​ന് ഇ​ഞ്ചി ഫ​ല​പ്ര​ദം. ഒ​രു ഗ്ലാ​സ് ചെ​റു ചൂ​ടു​വെ​ള​ള​ത്തി​ൽ ഒ​രു ടീ ​സ്പൂ​ണ്‍ ഇ​ഞ്ചി​നീ​രു ചേ​ർ​ത്ത് രാ​വി​ലെ വെ​റും​വ​യ​റ്റി​ൽ പ​തി​വാ​യി ക​ഴി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. പ്ര​മേ​ഹ അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കു​ന്ന​തി​നും ഇ​ഞ്ചി സ​ഹാ​യ​കം. പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ ഞ​ര​ന്പു​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഇ​ഞ്ചി ഗു​ണ​പ്ര​ദം. പ​ക്ഷേ, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ​വ​യ്ക്കു മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ ചി​കി​ത്സ​ക​ന്‍റെ അ​റി​വോ​ടെ മാ​ത്ര​മേ ഇ​ഞ്ചി പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാ​വൂ.

ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ

ഇ​ഞ്ചി​യി​ലു​ള​ള ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഉ​ത്ക​ണ്ഠ​യും കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നു ഗു​ണ​പ്ര​ദം. ചാ​യ ശീ​ല​മു​ള്ള​വ​ർ യാ​ത്ര​യ്ക്കു പു​റ​പ്പെ​ടും മു​ന്പ് ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ ക​ഴി​ച്ചാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ മ​നം​പി​ര​ട്ട​ലി​നും ഛർ​ദി​ക്കു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. ഇ​ഞ്ചി നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ

സ്വാ​ഭാ​വി​ക വേ​ദ​ന​സം​ഹാ​രി​യാ​ണ് ഇ​ഞ്ചി. തൊ​ണ്ട​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​ക​റ്റു​ന്ന​തി​നു സ​ഹാ​യ​കം. ജ​ല​ദോ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ചു​മ അ​ക​റ്റു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദം. ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഫം ഇ​ള​കി പു​റ​ത്തു​പോ​കു​ന്ന​തി​ന് ഇ​ഞ്ചി സ​ഹാ​യ​കം. ഇ​ഞ്ചി ച​ത​ച്ചു നീ​രെ​ടു​ത്ത് അ​തി​ൽ തേ​ൻ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ ചു​മ​യു​ടെ ആ​ക്ര​മ​ണം ത​ട​യാം.
ച​ത​ച്ച ഇ​ഞ്ചി​യി​ൽ തേ​ൻ ചേ​ർ​ത്തു ക​ഴി​ച്ചാ​ലും ന​ന്ന്. ച​ത​ച്ച ഇ​ഞ്ചി​യും ഉ​പ്പും ചേ​ർ​ത്തു തി​ള​പ്പി​ച്ച​തു ചെ​റു ചൂ​ടോ​ടെ ക​വി​ൾ​ക്കൊ​ണ്ടാ​ൽ ചു​മ​യും തൊ​ണ്ട​വേ​ദ​ന​യും പ​ന്പ​ക​ട​ക്കും. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദം.​അ​തി​നാ​ൽ പ​നി, ജ​ല​ദോ​ഷം, വി​റ​യ​ൽ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും സ​ഹാ​യ​കം. വൈ​റ​സ്, ഫം​ഗ​സ്, വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കാ​നു​ള​ള ശേ​ഷി ഇ​ഞ്ചി​ക്കു​ണ്ട്.
പ​നി കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. പ​നി​യു​ള​ള​പ്പോ​ൾ ഇ​ഞ്ചി ദി​വ​സ​വും പ​ല​ത​വ​ണ ക​ഴി​ക്കു​ന്ന​തു ശ​രീ​ര​ത്തി​ലെ വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു (ഡീ​ടോ​ക്സി​ഫി​ക്കേ​ഷ​ൻ) സ​ഹാ​യ​കം. ച​ത​ച്ച ഇ​ഞ്ചി ചേ​ർ​ത്തു വെ​ള​ളം തി​ള​പ്പി​ച്ച് ആ​വി കൊ​ള​ളു​ന്ന​തു പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ക്ക​ട​പ്പും ക​ഫ​ക്കെ​ട്ടും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.

കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ

അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് ഇ​ഞ്ചി ഫ​ല​പ്ര​ദ​മാ​ണെ​ന്നു മി​ഷി​ഗ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൊ​ളോ റെ​ക്റ്റ​ൽ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദ​മെ​ന്നു മി​നെ​സോ​ട്ട സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.
കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ഇ​ഞ്ചി ഏ​റെ​ക്കു​റെ ഫ​ല​പ്ര​ദം. ശ്വാ​സ​കോ​ശം, സ്ത​നം, ച​ർ​മം, പ്രോ​സ്റ്റേ​റ്റ്, പാ​ൻ​ക്രി​യാ​സ് എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഗു​ണ​പ്ര​ദ​മാ​ണെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

പ്രാ​യ​മാ​യ​വ​ർ​ക്കും..

നീ​ർ​വീ​ക്ക​വും വേ​ദ​ന​യും ത​ട​യു​ന്ന ഇ​ഞ്ചി​യു​ടെ സ്വ​ഭാ​വം ഗൗ​ട്ട്, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ദ​ന കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. (സ​ന്ധി​ക​ൾ, പേ​ശി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.) കാ​ൽ​മു​ട്ടി​ൽ ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് ഇ​ഞ്ചി​യു​ടെ സ​ത്ത് ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​നം. ഇ​ഞ്ചി ചേ​ർ​ത്തു പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും അ​ഭി​കാ​മ്യം.
മൈ​ഗ്രേ​ൻ​വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കാ​ൻ ഇ​ഞ്ചി ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ മെ​റ്റ​ബോ​ളി​ക് നി​ര​ക്ക് കൂ​ട്ടു​ന്ന​തി​നും ഇ​ഞ്ചി ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. (നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം യ​ഥാ​വി​ധി ദ​ഹി​ച്ച് ഉൗ​ർ​ജ​മാ​യി മാ​റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മെ​റ്റ​ബോ​ളി​സം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്). ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഇ​ഞ്ചി​യി​ലു​ള​ള ക്രോ​മി​യം, മ​ഗ്നീ​ഷ്യം, സി​ങ്ക് എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. വീ​ട്ട​മ്മ​മാ​രു​ടെ കൈ​യെ​ത്തും ദൂ​ര​ത്ത് ഒ​രു ക​ഷ​ണം ഇ​ഞ്ചി ഉ​ണ്ടാ​വ​ണം. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള​ള ഇ​ഞ്ചി അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്താ​ൽ അ​ത്ര​യും ന​ന്ന്. (രോ​ഗ​ങ്ങ​ളു​ള്ള​വ​ർ മ​രു​ന്ന് എ​ന്ന രീ​തി​യി​ൽ ഇ​ഞ്ചി ക​ഴി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ട​ണം)

Health

ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ പ്ര​മേ​ഹം വ​രു​തി​യി​ൽ

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ഈ ​ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.
ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു. ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും. ഈ ​രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

കാ​ര​ണ​ങ്ങ​ൾ, ല​ക്ഷ​ണ​ങ്ങ​ൾ


പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.
അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

തേ​ങ്ങ, ഉ​പ്പ്, എ​ണ്ണ - കു​റ​യ്ക്ക​ണം

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക. മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​രീ​തി​യാ​ണ് പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.
* ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
* മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
* ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.
* ത​വി​ട​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
* കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.
* ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക.
* ജ​ങ്ക് ഫു​ഡ്,ഫാ​സ്റ​റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.
* പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം. സൈ​ക്കി​ൾ ഓ​ടി​ക്ക​ൽ, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

പ്ര​മേ​ഹ രോഗികൾ ഭക്ഷണകാര്യത്തിൽ എങ്ങനെ ശ്രദ്ധിക്കണം?

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്.

ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ഈ ​ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു. ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും. ഈ ​രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

കാ​ര​ണ​ങ്ങ​ൾ, ല​ക്ഷ​ണ​ങ്ങ​ൾ

പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.

അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

തേ​ങ്ങ, ഉ​പ്പ്, എ​ണ്ണ - കു​റ​യ്ക്ക​ണം

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക. മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​രീ​തി​യാ​ണ് പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.

  • ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
  • മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
  • ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.
  • ത​വി​ട​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.
  • ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക.
  • ജ​ങ്ക് ഫു​ഡ്,ഫാ​സ്റ്റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.
  • പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം. സൈ​ക്കി​ൾ സ​വാ​രി, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

കു​ട്ടി​ക​ളുടെ ക​ഴു​ത്തി​ലെ ക​റു​പ്പ് നി​റം; ഭാ​വി​യി​ൽ പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത, ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

കുട്ടി​ക​ളു​ടെ ക​ഴു​ത്തിനു ചു​റ്റും ക​ക്ഷ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ക​റു​ത്ത പാ​ടു​ക​ൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേ​വ​ലം അ​ഴു​ക്കായി കാണരുതെന്നും ഗുരുത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ സൂ​ച​ന​യാ​കാ​മെ​ന്നും ‌‌‌‌‌ഡോക്ടർമാർ. എ​ത്ര ക​ഴു​കി​യാ​ലും തേ​ച്ചു​ര​ച്ചാ​ലും മാ​റാ​ത്ത ഇ​ത്ത​രം പാ​ടു​ക​ൾ അ​ക്കാ​ന്തോ​സി​സ് നൈ​ഗ്രി​ക്ക​ൻ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​മി​ത​ഭാ​ര​മു​ള്ള കു​ട്ടി​ക​ളി​ലാണു സാ​ധാ​ര​ണ​യാ​യി ഈ ​അ​വ​സ്ഥ ക​ണ്ടു​വ​രു​ന്ന​ത്. ച​ർമ​ത്തി​ൽ വെ​ൽ​വെ​റ്റ് പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​ക​റു​പ്പ് നി​റം ശ​രീ​ര​ത്തി​ൽ ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധം വ​ർ​ധി​ക്കു​ന്ന​തിന്‍റെ ല​ക്ഷ​ണ​മാ​ണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ പാ​ൻ​ക്രി​യാ​സ് ഉ​ത്പാദിപ്പിക്കുന്ന ഹോ​ർ​മോ​ണാ​യ ഇ​ൻ​സു​ലി​നോ​ട് ശ​രീ​രം ശ​രി​യാ​യി പ്ര​തി​ക​രി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. ഇ​ത് ഭാ​വി​യി​ൽ കു​ട്ടി​ക്ക് പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

അ​ക്കാ​ന്തോ​സി​സ് നൈ​ഗ്രി​ക്ക​ൻ​സ് ഒ​രു പ​ക​ർ​വ്യാ​ധി​യോ നേ​രി​ട്ടു ദോ​ഷ​ക​ര​മാ​യ അ​വ​സ്ഥ​യോ അ​ല്ല. എ​ങ്കി​ലും ഇ​തിന്‍റെ പി​ന്നി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും ജീ​വി​ത​ശൈ​ലി​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ഇ​ൻ​സു​ലി​ൻ റെ​സി​സ്റ്റ​ൻ​സ് മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും. പ​ഞ്ച​സാ​ര​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ച് പ്രോ​ട്ടീ​നും നാ​രു​ക​ളും അ​ട​ങ്ങി​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ശീ​ല​മാ​ക്കു​ക​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം.

വ്യാ​യാ​മ​ത്തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​നെ ഊ​ർ​ജമാ​യി മാ​റ്റാ​ൻ പേ​ശി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് ഇ​ൻ​സു​ലി​ന്‍റെ ആ​വ​ശ്യം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. കൂ​ടാ​തെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തും ഈ ​ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കും. കു​ട്ടി​ക​ളി​ൽ ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Health

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്...

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​

ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​

ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

പ്രമേഹ കാരണങ്ങൾ

പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​

അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ്രമേഹബാധിതരുടെ ആഹാരം

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല.​ രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക.​ മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.​

ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​യാ​ണ് ഒ​രു പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.​ ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.​ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.​

ത​വി​ട് അ​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെയും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.​ കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ​ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക.

ജ​ങ്ക് ഫു​ഡ്,ഫാ​സ്റ​റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക. ​പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം.​ സൈ​ക്കി​ൾ ഓ​ടി​ക്ക​ൽ, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

അനുബന്ധ പ്രശ്നങ്ങൾ

ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എന്നിവയുടെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് പ്ര​മേ​ഹം.​ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്, യോ​നീ​വ​ര​ൾ​ച്ച, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളാ​യി ഉ​ണ്ടാ​കാം.​ പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ വി​റ്റാ​മി​ൻ സി,​ഡി എ​ന്നി​വ​യു​ടെ കു​റ​വുമൂ​ലം അ​സ്ഥി​വേ​ദ​ന​യും ഉ​ണ്ടാ​കും.

Latest News

Corehub Up