x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​ന്ന് ലോക പ്രമേഹദിനം: പ്രമേഹം: നേരത്തേയറിയാം, സങ്കീർണതകൾ തടയാം

ഡോ. ​​മാ​​ത‍്യു ജോ​​ർ​​ജ് കു​​ന്ത​​റ
Published: November 14, 2026 12:54 AM IST | Updated: November 14, 2026 12:55 AM IST

പ്രതീകാത്മക ചിത്രം - എഐ

ഇ​​​ന്ന് ലോ​​​കം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് പ്ര​​​മേ​​​ഹം. വ്യാ​​​യാ​​​മ​​​ക്കു​​​റ​​​വ്, അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ശീ​​​ല​​​ങ്ങ​​​ൾ, അ​​​മി​​​ത​​​വ​​​ണ്ണം, വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ർ​​​ദം എ​​​ന്നി​​​വ​​​യെ​​​ല്ലാം പ്ര​​​മേ​​​ഹ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ഇ​​ന്ത‍്യ​​യി​​ൽ ഏ​​ക​​ദേ​​ശം 101 ദ​​ശ​​ല​​ക്ഷം ആ​​ളു​​ക​​ൾ പ്ര​​മേ​​ഹ​​ബാ​​ധി​​ത​​രാ​​ണ്. ഇ​​ത് മു​​തി​​ർ​​ന്ന ജ​​ന​​സം​​ഖ്യ​​യു​​ടെ ഏ​​ക​​ദേ​​ശം 11.4 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​രും. ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഏ​​ക​​ദേ​​ശം 136 ദ​​ശ​​ല​​ക്ഷം ആ​​ളു​​ക​​ൾ പ്രീ​​ഡ​​യ​​ബ​​റ്റി​​സ് അ​​ല്ലെ​​ങ്കി​​ൽ പ്ര​​മേ​​ഹ​​ത്തി​​ന് തൊ​​ട്ടു​​മു​​ന്പുള്ള അ​​വ​​സ്ഥ​​യി​​ലാ​​ണ്. ജീ​​വി​​ത​​ശൈ​​ലി​​യി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ഇ​​വ​​രി​​ൽ പ​​കു​​തി​​യി​​ല​​ധി​​കം പേ​​ർ​​ക്കും അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ പ്ര​​മേ​​ഹം വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

പ്ര​​​മേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ വ​​​ർ​​​ഷ​​​വും ന​​​വം​​​ബ​​​ർ 14ന് ​​​ലോ​​​ക​ പ്ര​​​മേ​​​ഹ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്നു. ഇ​​​ൻ​​​സു​​​ലി​​​ൻ ക​​​ണ്ടു​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നി​​ർ​​ണാ​​യ​​​ക ​പ​​​ങ്കു വ​​​ഹി​​​ച്ച ഫ്രെ​​​ഡ​​​റി​​​ക് ബാ​​​ന്‍റി​​​ംഗിന്‍റെ ജ​​ന്മ​​ദി​​​ന​​​മാ​​​ണ് ഈ ​​​ദി​​​ന​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 2026ലെ ​​​ലോ​​​ക​​​പ്ര​​​മേ​​​ഹ​​​ദി​​​ന​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശം ‘പ്ര​​​മേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ നേ​​​ര​​​ത്തേയു​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ’ എ​​​ന്ന​​​താ​​​ണ്. രോ​​​ഗം തു​​​ട​​​ക്ക​​​ത്തി​​​ലേ തി​​​രി​​​ച്ച​​​റി​​​യു​​​ക, സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ത​​​ട​​​യു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ.

അ​​​റി​​​യാ​​​തെ വ​​​ള​​​രു​​​ന്ന രോ​​​ഗം

പ്ര​​​മേ​​​ഹം ഒ​​​രു നി​​​ശ​​​ബ്ദ കൊ​​​ല​​​യാ​​​ളി​​​യാ​​​യി​​​ട്ടാ​​​ണ് ക​​​ണ​​​ക്കാ​​​ക്കുന്ന​​​ത്. പ്ര​​​മേ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലൊ​​​ന്ന് പ​​​ല​​​പ്പോ​​​ഴും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം ശ​​​രീ​​​ര​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ്. ചി​​​ല​​​രി​​​ൽ വൃ​​​ക്ക​​​രോ​​​ഗം, ഹൃ​​​ദ്‌രോ​​​ഗം, കാ​​​ഴ്ച​​​ക്കു​​​റ​​​വ് തു​​​ട​​​ങ്ങി​​​യ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​യ​​​ശേ​​​ഷ​​​മാ​​​ണ് പ്ര​​​മേ​​​ഹം ക​​​ണ്ടെ​​ത്തു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വ​​​രു​​​ന്ന​​​തു​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​തെ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ര​​​ക്ത​​​ത്തി​​​ലെ പ​​​ഞ്ച​​​സാ​​​ര പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​ത് ​അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. കു​​​ടും​​​ബ​​​ത്തി​​​ൽ പ്ര​​​മേ​​​ഹ​​​രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ, ശാ​​​രീ​​​രി​​​ക അ​​​ധ്വാ​​​നം കു​​​റ​​​ഞ്ഞ ജീ​​​വി​​​ത​​​ശൈ​​​ലി​​​ക​​​ളു​​​ള്ള​​​വ​​​ർ, ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്ത് പ്രമേ​​​ഹമുള്ള സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ നേ​​​ര​​​ത്തേത​​​ന്നെ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ക​​​യും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​നകൾ നടത്തുക​​യും വേ​​​ണം.

ശ​​​രീ​​​ര​​​ത്തെ എ​​​ങ്ങ​​​നെ ബാ​​​ധി​​​ക്കു​​​ന്നു

അ​​​മി​​​ത​​​മാ​​​യ ദാ​​​ഹം, ഇ​​​ട​​​ക്കി​​​ടെ​​​യു​​​ള്ള മൂ​​​ത്ര​​​മൊ​​​ഴി​​​ക്ക​​​ൽ, അ​​​മി​​​ത വി​​​ശ​​​പ്പ്, ശ​​​രീ​​​ര​​​ഭാ​​​രം കു​​​റ​​​യു​​​ക, അ​​​മി​​​ത​​​മാ​​​യ ക്ഷീ​​​ണം, മു​​​റി​​​വ​​​ക​​​ളു​​​ണ​​​ങ്ങാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ. ചി​​​ല​​​രി​​​ൽ ഹൃ​​​ദ്‌രോ​​​ഗം, വൃ​​​ക്ക​​​രോ​​​ഗം, കാ​​​ഴ്ച​​​ക്കു​​​റ​​​വ്, നാ​​​ഡീ​​​വ്യൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ത​​​ക​​​രാ​​​ർ, നി​​​ര​​​ന്ത​​​ര​​​മാ​​​യു​​​ള്ള അ​​​ണു​​​ബാ​​​ധ തു​​​ട​​​ങ്ങി​​​യ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ക​​​ണ്ടെ​​ത്തു​​​ന്പോ​​​ഴാ​​​യി​​​രി​​​ക്കും പ്ര​​​മേ​​​ഹ​​​മു​​​ണ്ടെ​​ന്ന ​കാ​​​ര്യം തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.

പ്ര​​​മേ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ര​​​ങ്ങ​​​ൾ

രോ​​​ഗ​​കാ​​​ര​​​ണ​​​ങ്ങ​​​ളും ശ​​​രീ​​​ര​​​ത്തി​​​ലെ ഇ​​​ൻ​​​സു​​​ലി​​​ൻ ഹോ​​​ർ​​​മോ​​​ണി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​മേ​​​ഹ​​​ത്തെ പ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി ത​​​രം തി​​​രി​​​ക്കാം.

1. ടൈ​​​പ്പ് 1 പ്ര​​​മേ​​​ഹം: ഇ​​​ൻ​​​സു​​​ലി​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പാ​​​ൻ​​​ക്രി​​​യാ​​​സി​​​ലെ ബീ​​​റ്റാ​​​ കോ​​​ശ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണം. സാ​​​ധാ​​​ര​​​ണ​​​യാ​​​യി കു​​​ട്ടി​​​ക​​​ളി​​​ലും കൗ​​​മാ​​​ര​​​ക്കാ​​​രി​​​ലും ക​​​ണ്ടു​​വ​​​രു​​​ന്ന ഈ പ്ര​​​മേ​​​ഹത്തിന് ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ ഇ​​​ൻ​​​സു​​​ലി​​​ൻ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​ണ്.

2. ടൈ​​​പ്പ് 2 പ്ര​​​മേ​​​ഹം: ഏ​​​റ്റ​​​വും സാ​​​ധാ​​​ര​​​ണ​​​യാ​​​യി കാ​​​ണ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​ഹ​​​മാ​​​ണ്. ശ​​​രീ​​​ര​​​ത്തി​​​ലെ കോ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​​സു​​​ലി​​​നോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ശേ​​​ഷി കു​​​റ​​​യു​​​ക​​​യും കാ​​​ല​​​ക്ര​​​മേ​​​ണ ഇ​​​ൻ​​​സു​​​ലി​​​ൻ ഉ​​​ത്പാ​​​ദ​​​നം അ​​​പ​​​ര്യാ​​​പ്ത​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​മി​​​ത​​​വ​​​ണ്ണം, വ്യാ​​​യാ​​​മ​​​ക്കു​​​റ​​​വ്, അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ശീ​​​ലം, ജ​​​നി​​​ത​​​ക​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ, എ​​​ന്നി​​​വ ഇ​​​തി​​​ന്‍റെ സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ, മ​​​രു​​​ന്നു​​​ക​​​ൾ, ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ൻ​​​സു​​​ലി​​​ൻ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഇ​​​തു നി​​​യ​​​ന്ത്രി​​​ക്കാം.

3. ഗ​​​ർ​​​ഭ​​​കാ​​​ല പ്ര​​​മേ​​​ഹം: ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്ത് ആ​​​ദ്യ​​​മാ​​​യി തി​​​രി​​​ച്ച​​​റി​​​യു​​​ന്ന പ്ര​​​മേ​​​ഹ​​​മാ​​​ണി​​​ത്. ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്തു​​​ള്ള ഹോ​​​ർ​​​മോ​​​ണ്‍ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ ഇ​​​ൻ​​​സു​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന കാ​​​ര​​​ണം. പ്ര​​​സ​​​വ​​​ശേ​​​ഷം പ​​​ല​​​രി​​​ലും ഭാ​​​വി​​​യി​​​ൽ പ്ര​​​മേ​​​ഹം ഉ​​​ണ്ടാ​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

4. മ​​​റ്റു പ്ര​​​ത്യേ​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലു​​​ള്ള പ്ര​​​മേ​​​ഹം
-പാ​​​ൻ​​​ക്രി​​​യാ​​​സി​​​നെ ബാ​​​ധി​​​ക്കു​​​ന്ന രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മു​​​ള്ള പ്ര​​​മേ​​​ഹം
-ജ​​​നി​​​ത​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലു​​​ള്ള പ്ര​​​മേ​​​ഹം
-ചി​​​ല മ​​​രു​​​ന്നു​​​ക​​​ളു​​ടെ (ഉ​​​ദാ: സ്റ്റി​​​റോ​​​യ്ഡു​​​ക​​​ൾ) ദീ​​​ർ​​​ഘ​​​കാ​​​ല ഉ​​പ​​യോ​​ഗം

പ്രീ​​​ഡ​​​യ​​​ബ​​​റ്റി​​​സ്

പ്ര​​​മേ​​​ഹ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​വു​​​ന്ന ഒ​​​രു ഇ​​​ട​​​നി​​​ല അ​​​വ​​​സ്ഥ​​​യാ​​​ണ് പ്രീ​​ഡ​​യ​​ബ​​റ്റി​​സ്. ര​​​ക്ത​​​ത്തി​​​ലെ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ അ​​​ള​​​വ് സാ​​​ധാ​​​ര​​​ണ നി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും പ്ര​​​മേ​​​ഹ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള പ​​​രി​​​ധി​​​യി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​വി​​​ല്ല. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ശ​​​രീ​​​ര​​​ഭാ​​​രം കു​​​റ​​​യ്ക്കു​​​ക​​​യും വ്യാ​​​യാ​​​മം ചെ​​​യ്യു​​​ക​​​യും ഭ​​​ക്ഷ​​​ണം ​​​ക്ര​​​മീ​​ക​​രി​​ക്കു​​ക​​യും ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​ത്തു​​ക​​യും ചെ​​യ്താ​​ൽ പ്ര​​​മേ​​​ഹം വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാം.

പ്ര​​​മേ​​​ഹ​​​വും വൃ​​​ക്ക​​​രോ​​​ഗ​​​വും

ദീ​​​ർ​​​ഘ​​​കാ​​​ല അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ പ്ര​​​മേ​​​ഹം വൃ​​​ക്ക​​​യി​​​ലെ ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​ത് ക്ര​​​മേ​​​ണ വൃ​​​ക്ക​​​രോ​​​ഗം ഉ​​​ണ്ടാ​​ക്കും. മൂ​​​ത്ര​​​ത്തി​​​ലെ ആ​​​ൽ​​​ബു​​​മീ​​​ൻ അ​​​ഥ​​​വാ പ്രോ​​​ട്ടീ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​ണ്ടോയെന്നു പ​​രി​​ശോ​​ധി​​ച്ചും ര​​​ക്ത​​​ത്തി​​​ലെ ക്രി​​​യാ​​​റ്റി​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ചും ഇ​​ത് നേ​​​ര​​​ത്തേ ക​​​ണ്ടെ​​ത്താം. ​പ്ര​​​മേ​​​ഹ​​​മു​​​ള്ള​​​വ​​​ർ കു​​​റ​​​ഞ്ഞ​​​ത് വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഈ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ട​​​ത്തേ​​​ണ്ട​​താ​​​ണ്. പ്ര​​​മേ​​​ഹ​​​വും ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​വും ഒ​​​രു​​​മി​​​ച്ചു​​​ണ്ടാ​​കു​​ന്പോ​​​ൾ ഈ ​​​അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്നു.

ആ​​​ദ്യചി​​​കി​​​ത്സ ജീ​​​വി​​​ത​​​ശൈ​​​ലീ മാ​​​റ്റം

•ദി​​​വ​​​സ​​​വും കു​​​റ​​​ഞ്ഞ​​​ത് 30 മി​​​നി​​​റ്റെ​​​ങ്കി​​​ലും വേ​​​ഗ​​​ത്തി​​​ലു​​​ള്ള ന​​​ട​​​ത്തം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും വ്യാ​​​യാ​​​മ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട​​​ണം.

•ചോ​​​റ് പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​ത​​​ല്ല; മ​​​റി​​​ച്ച്, അള​​​വ് നി​​​യ​​​ന്ത്രി​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് പ്രധാനം.

•പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, നാ​​​രു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ, പ​​​യ​​​ർ​​​ വ​​​ർ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ക.

•പു​​​ക​​​വ​​​ലി ഒ​​​ഴി​​​വാ​​​ക്കു​​​ക, ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​റ​​​ങ്ങു​​​ക, മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദം നി​​​യ​​​ന്ത്രി​​​ക്കു​​​ക എ​​​ന്നി​​​വ​​​യും പ്ര​​​മേ​​​ഹ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് പ്ര​​​ധാ​​​ന​​​മാ​​​ണ്. വി​​​പ​​​ണി​​​യി​​​ലെ സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ലെ ഫു​​​ഡ് ലേ​​​ബ​​​ൽ അ​​​ഥ​​​വാ ചേ​​​രു​​​വ​​​ക​​​ൾ നോ​​​ക്കി മന​​​സി​​​ലാ​​​ക്കി വാ​​​ങ്ങി​​​ക്കു​​​ക.

•വി​​​പ​​​ണി​​​യി​​​ലു​​​ള്ള പ്രോ​​​സ​​​സ്‌​​ഡ് ഭ​​​ക്ഷ​​​ണം, കാ​​​ർ​​​ബ​​​ണേ​​​റ്റഡ് പാ​​​നീ​​​യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക.

പ്ര​​​മേ​​​ഹ​​​ചി​​​കി​​​ത്സ​​​യി​​​ൽ ഇ​​​ന്ന് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​ന്നി​​​ട്ടു​​​ണ്ട്. പ്ര​​​ത്യേ​​​കി​​​ച്ച്, പു​​​തി​​​യ മ​​​രു​​​ന്നു​​​ക​​​ൾ (GLP-1, SGLT 2) ഇ​​​ന്ന് വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​തു​​​പോ​​​ലെ ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ എ​​​ടു​​​ക്കാ​​​വു​​​ന്ന ഇ​​​ൻ​​​സു​​​ലി​​​ൻ, ശ്വ​​​സ​​​ന​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള ഇ​​​ൻ​​​സു​​​ലി​​​ൻ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ണ്. ര​​​ക്ത​​​ത്തി​​​ലെ പ​​​ഞ്ച​​​സാ​​​ര കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ വൃ​​​ക്ക​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം, ഹൃ​​​ദ​​​യാ​​​രോ​​​ഗ്യം, ശ​​​രീ​​​ര​​​ഭാ​​​രം നി​​​യ​​​ന്ത്ര​​​ണം, കൊ​​​ള​​​സ്ട്രോ​​​ൾ, ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, ക​​​ണ്ണു​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യം എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ന്ന് പ്ര​​​മേ​​​ഹം ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്. പ്ര​​​മേ​​​ഹം ഇന്ന് പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ മാ​​​ത്രം രോ​​​ഗ​​​മ​​​ല്ല, കു​​​ട്ടി​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​കി​​​ച്ച് യു​​​വാ​​​ക്ക​​​ളി​​​ലും ഗ​​​ർ​​​ഭ​​​ണി​​​ക​​​ളി​​​ലും വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ പ്ര​​​മേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധം എ​​​ല്ലാ​​​വ​​​രി​​​ലും ഒ​​​രു​​​പോ​​​ലെ ആ​​​വ​​​ശ്യ​​​മാ​​​ണ്. തു​​​ട​​​ക്ക​​​ത്തി​​​ലേ​​​യു​​​ള്ള രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​വും കൃ​​​ത്യ​​​ത​​​യാ​​​ർ​​​ന്ന ചി​​​കി​​​ത്സ​​​യും ജീ​​​വി​​​ത​​​ശൈ​​​ലി​​​യിലുള്ള മാ​​​റ്റ​​​ങ്ങ​​​ളും പ്ര​​​മേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

(കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ക​​ൺ​​സ​​ൽ​​ട്ട​​ന്‍റ് നെ​​ഫ്രോ​​ള​​ജി​​സ്റ്റാ​​ണ് ലേ​​ഖ​​ക​​ൻ)

Tags : Diabetes Detect early Prevent complications Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up