x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി: വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും

കൈകോർക്കാം കായലിനായി -4 / സെ​​​​ബി​​​​ൻ ജോ​​​​സ​​​​ഫ്
Published: November 14, 2026 01:04 AM IST | Updated: November 14, 2026 01:05 AM IST

കു​ട്ട​നാ​ട്

കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട് മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും അ​സാ​ധാ​ര​ണ​മാ​യ ച​രി​ത്ര​മാ​ണ്. കാ​യ​ലി​നെ​യും വെ​ള്ള​ത്തെ​യും ആ​ശ്ര​യി​ച്ച് ജീ​വി​ച്ചി​രു​ന്ന ജ​ന​ത, പ​ട്ടി​ണി​യി​ൽ​നി​ന്നു​ള്ള മോ​ച​ന​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കു​മാ​യി വെ​ള്ള​ക്കെ​ട്ടു​ക​ളെ കൃ​ഷി​ഭൂ​മി​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മാ​റ്റ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ന്ന് അ​തേ കൃ​ഷി​ഭൂ​മി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ജ​ല​നി​യ​ന്ത്ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ണ്.

ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശം സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ (ശ​രാ​ശ​രി 0.6 മീ​റ്റ​ർ മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ താ​ഴെ) നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന അ​പൂ​ർ​വ ഭൂ​പ്ര​ദേ​ശ​മാ​ണ്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക വ്യ​വ​സ്ഥ​യെ ‘ആ​ഗോ​ള പ്രാ​ധാ​ന്യ​മു​ള്ള കാ​ർ​ഷി​ക പൈ​തൃ​ക വ്യ​വ​സ്ഥ’ ആ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല, മീ​ന​ച്ചി​ൽ, മൂ​വാ​റ്റു​പു​ഴ എ​ന്നീ ന​ദി​ക​ൾ കു​ട്ട​നാ​ട്ടി​ലെ ജ​ല​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ന​ദി​ക​ളാ​ണ്. പെ​രി​യാ​ർ വേ​ന്പ​നാ​ട്ട് കാ​യ​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നെ​ങ്കി​ലും കു​ട്ട​നാ​ടി​ന്‍റെ ന​ദീ​ത​ട​പ​രി​ധി​യി​ൽ അ​തി​നെ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ല.

ഈ ​ന​ദി​ക​ൾ വെ​ള്ളം മാ​ത്ര​മ​ല്ല, പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​നി​ന്നു​ള്ള എ​ക്ക​ലും ജൈ​വ​സ​ന്പു​ഷ്ട​മാ​യ മ​ണ്ണും കൊ​ണ്ടു​വ​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ മ​ണ്ണി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ലും കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ലും ഈ ​എ​ക്ക​ലി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം കാ​യ​ലി​ൽ എ​ക്ക​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ പ​ല​പ്പോ​ഴും പ്ര​ശ്ന​മാ​യാ​ണ് കാ​ണു​ന്ന​ത്. കാ​യ​ലി​ന്‍റെ ആ​ഴം കു​റ​യു​ന്ന​തും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ൽ എ​ക്ക​ൽ വ​ലി​യ സ​ന്പ​ത്താ​ണ്. എ​ക്ക​ൽ നി​ക്ഷേ​പി​ച്ചു​ണ്ടാ​യ മ​ണ്ണാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

പ​ട്ടി​ണി​യി​ൽ​നി​ന്ന് നെ​ല്ല​റ​യി​ലേ​ക്ക്

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യു​ടെ വ​ള​ർ​ച്ച​യ്ക്കു പി​ന്നി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ന്ന വ​ലി​യ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. പ​ഴ​യ​കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം പ്ര​ധാ​ന​മാ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും കാ​യ​ലി​നെ​യും ആ​ശ്ര​യി​ച്ചാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യും മീ​ൻ പി​ടി​ക്കു​ക​യും കാ​യ​ൽ​ത്തി​ട്ടക​ളി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജ​ന​ത​യ്ക്ക് സ്ഥി​ര​മാ​യ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

ത​ക​ഴി​യു​ടെ ‘ര​ണ്ടി​ട​ങ്ങ​ഴി’ പോ​ലു​ള്ള കൃ​തി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന പ​ട്ടി​ണി​യു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ലം ഈ ​ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്നു. നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ന്ന​ത്തെ ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. കാ​യ​ൽ​നി​ല​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി​യ​തി​ൽ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ധ്വാ​നം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച്, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​യി​കാ​ധ്വാ​ന​മാ​ണ് അ​നേ​കം പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ. വെ​ള്ളം​നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണ് കു​ത്തി​യെ​ടു​ത്ത് ബ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ക​യും പാ​ട​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്ത​ത് അ​ത്യ​ന്തം ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രു​ന്നു. 1880ന് ​മു​ന്പു​ള്ള ചെ​റി​യ കാ​യ​ൽ​നി​ല​ങ്ങ​ളി​ൽ​നി​ന്ന് പി​ന്നീ​ട് വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ള​ർ​ച്ച പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്. 1900ക​ളു​ടെ തു​ട​ക്ക​ത്തി​ലും തു​ട​ർ​ന്നു​ള്ള കാ​ല​ത്തും കാ​യ​ൽ കു​ത്തി​യെ​ടു​ക്ക​ൽ വ്യാ​പി​ച്ചു. ജോ​സ​ഫ് മു​രി​ക്ക​ൻ ഉ​ൾ​പ്പടെ​യു​ള്ള പ്ര​മു​ഖ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ​മേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി. ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ അ​ന്ന​ത്തെ പ​രി​മി​ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് മി​ക​വും പ്ര​ക​ട​മാ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക​വും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും

കു​ട്ട​നാ​ട്ടി​ലെ കൃ​ഷി പ്ര​കൃ​തി​യു​ടെ കാ​ലാ​വ​സ്ഥാ താ​ള​ത്തി​ന​നു​സ​രി​ച്ചാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത് മു​ന്നോ​ട്ടു​ പോ​യി​രു​ന്ന​ത്. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​യാ​യി കൃ​ഷി ഒ​ഴി​വാ​ക്കും. പു​ഞ്ച​കൃ​ഷി​യി​ൽ ഒ​ക്ടോ​ബ​റോ​ടെ ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി​യോ​ടെ വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു നി​ല​നി​ന്നി​രു​ന്ന​ത്. കു​ട്ട​നാ​ടി​ന്‍റെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും മ​ട​വീ​ഴ്ച​യും. കാ​യ​ലി​ന്‍റെ​യും ന​ദി​ക​ളു​ടെ​യും ആ​ഴം കു​റ​യ​ൽ, നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്ത​ൽ, ത​ണ്ണീ​ർ​ത്ത​ട​ം നി​ക​ത്തൽ എ​ന്നി​വ​ മൂലം വെ​ള്ളം കാ​യ​ലി​ലേ​ക്ക് വ​ലി​യു​ന്ന​ത് ത​ട​സ​പ്പെ​ട്ട​ത്. 2018ലെ ​പ്ര​ള​യ​ശേ​ഷം കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​ഭൂ​മി​യേ​ക്കാ​ൾ ഒ​രു അ​ടി ഉ​യ​ര​ത്തി​ലാ​ണ് കാ​യ​ലി​ലെ ജ​ല​നി​ര​പ്പ്. അ​തി​നാ​ൽ, കാ​യ​ലി​ലേ​ക്ക് വേ​ണ്ട​ത്ര വെ​ള്ളം വ​ലി​യു​ന്നി​ല്ല. വേ​ന്പ​നാ​ട്ട് ത​ണ്ണീ​ർ ത​ട​ത്തി​നു ചു​റ്റ​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യ​ലി​ലെ അ​ധി​ക നി​ക്ഷേ​പം മാ​റ്റി​യാ​ൽ മാ​ത്ര​മേ ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കൂ.

കാ​യ​ൽ​നി​ല​ത്തി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം വേ​ണ്ട​ത്ര ക​യ​റി​യി​റ​ങ്ങാ​ത്ത​തി​നാ​ൽ, കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന ജ​ലം ഇ​പ്പോ​ൾ മ​ലി​ന​മാ​ണെ​ന്ന് ലോ​വ​ർ​ കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. ഓ​രു​വെ​ള്ളം വേ​ണ്ട​ത്ര ക​യ​റാ​ത്ത​തി​നാ​ൽ, പാ​ട​ങ്ങ​ളി​ലെ അ​മ്ല​ത​യി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​മ​റി​ക​ട​ക്കാ​ൻ കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ക​ക്ക ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്നെ​ന്ന് കു​ട്ട​നാ​ട് നെ​ടു​മു​ടി, കാ​വാ​ലം, കു​റി​ച്ചി പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​ക​ളും അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ്-​പാ​ലം നി​ർ​മാ​ണ​ങ്ങ​ളും കാ​യ​ലി​ലെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. കാ​യ​ൽതീ​ര​ങ്ങ​ളി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ നാ​ശ​വും നീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തി​യു​ള്ള നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ധി​ക​ജ​ല​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള പ്ര​കൃ​തി​യു​ടെ ശേ​ഷി ഇ​ല്ലാ​താ​ക്കി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് പു​റ​മെ, ഒ​ക്‌​ടോ​ബ​ർ-​ന​വം​ബ​റി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത അ​തി​തീ​വ്ര മ​ഴ​യും ന്യൂ​ന​മ​ർ​ദ​ങ്ങ​ളും പു​ഞ്ച​കൃ​ഷി​യു​ടെ വി​ത​യെ​യും ര​ണ്ടാം​കൃ​ഷി​യു​ടെ കൊ​യ്ത്തി​നെ​യും ഒ​രു​പോ​ലെ ത​ക​ർ​ക്കു​ന്നു.

വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും ബ​ണ്ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ഭീ​മ​മാ​യ ചെ​ല​വും ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, പ്ര​ള​യ​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് മൂ​ലം മ​ണ്ണി​ൽ പാ​യ​ലും ക​ള​ക​ളും വ്യാ​പ​ക​മാ​യി വ​ള​രു​ക​യും കൃ​ഷി​ച്ചെ​ല​വ് ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്യു​ന്നു. കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​മി​ത​മാ​യി രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളെ മ​ലി​ന​മാ​ക്കു​ന്നു​ണ്ട്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടു​ന്ന​ത് കാ​യ​ലി​ലെ സ്വാ​ഭാ​വി​ക വേ​ലി​യേ​റ്റ-​വേ​ലി​യി​റ​ക്ക​ങ്ങ​ളെ ത​ട​യു​ന്നു. ത​ന്മൂ​ലം ജ​ല​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വു കു​റ​ഞ്ഞ് മ​ത്സ്യ​സ​ന്പ​ത്ത് ന​ശി​ക്കാ​നും പാ​യ​ൽ വ​ള​രാ​നും കാ​ര​ണ​മാ​കു​ന്നു. കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് ഇ​ന്ന് ഏ​റ്റ​വും പ്ര​ധാ​നം.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ത​ട​യു​ക എ​ന്ന ല​ക്ഷ്യ​മു​ള്ള​തി​നാ​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ ര​ണ്ടാം കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ത്ത് മ​ഴ​ക്കാ​ല​ത്ത് ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന അ​ധി​കവെ​ള്ളം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ നി​യ​ന്ത്രി​ത പ​ന്പിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നി​ല​വി​ലെ പെ​ട്ടി​യും പ​റ​യും പ​ന്പിം​ഗ് സം​വി​ധാ​ന​ത്തി​നൊ​പ്പം സ​ബ്മേ​ഴ്സി​ബി​ൾ പ​ന്പിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഏ​ക​വി​ള​യി​ൽ​നി​ന്ന് സം​യോ​ജി​ത കൃ​ഷി​യി​ലേ​ക്ക്

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി നി​ല​നി​ർ​ത്താ​ൻ പ​ഴ​യ കൃ​ഷി​രീ​തി​ക​ൾ അ​തേ​പ​ടി തു​ട​രു​ക മാ​ത്രം പോ​രെ​ന്ന് IRTCBSF (സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ​യു​ള്ള കൃ​ഷി​ക്കു​ള്ള അ​ന്താ​രാ​ഷ്‌ട്ര ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന കേ​ന്ദ്രം) ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി. പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു. പാ​ട​ശേ​ഖ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശാ​ല​മാ​യ സം​യോ​ജി​ത കൃ​ഷി​രീ​തി​യി​ലേ​ക്കു മാ​റ​ണം. നെ​ൽ​കൃ​ഷി​യോ​ടൊ​പ്പം മ​ത്സ്യ​കൃ​ഷി, താ​റാ​വ് വ​ള​ർ​ത്ത​ൽ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യെ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഒ​ന്നി​ന്‍റെ അ​വ​ശി​ഷ്ടം മ​റ്റൊ​ന്നി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ കൃ​ഷി ക്ര​മീ​ക​രി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന​ത്തി​ന്‍റെ ഒ​ന്നി​ല​ധി​കം മാ​ർ​ഗ​ങ്ങ​ൾ തു​റ​ക്കും. ചെ​റി​യ തു​ണ്ടു​ക​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ട കൃ​ഷി​ഭൂ​മി​ക​ളി​ൽ​നി​ന്ന് മാ​ത്രം ക​ർ​ഷ​ക​ർ​ക്ക് സ്ഥി​ര​മാ​യ വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ട​ശേ​ഖ​ര അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തെ പൂ​ർ​ണ​മാ​യി ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു​പ​ക​രം വെ​ള്ള​ത്തി​ന് ഒ​ഴു​കാ​നും സം​ഭ​രി​ക്കാ​നും ഇ​ടം ന​ൽ​കു​ന്ന പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യ സ​മീ​പ​ന​മാ​ണ് കു​ട്ട​നാ​ടി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ത്ത് നി​യ​ന്ത്രി​ത​മാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റ്റാ​നും ഇ​റ​ക്കാ​നും ക​ഴി​യു​ന്ന ഷ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. പാ​ട​ങ്ങ​ൾ വെ​ള്ളം താ​ത്കാ​ലി​ക​മാ​യി സം​ഭ​രി​ക്കു​ന്ന ഫ്ള​ഡ് പ്ലെ​യി​നു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തു​ന്ന എ​ക്ക​ൽമ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കാം. എ​ന്നാ​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റം, കൃ​ഷി​യു​ടെ സ​മ​യ​ക്ര​മം എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്ത​ണം. കു​ട്ട​നാ​ടി​ന്‍റെ ഭാ​വി സം​ര​ക്ഷി​ക്കാ​ൻ കൃ​ഷി, ജ​ല​നി​യ​ന്ത്ര​ണം, കാ​യ​ൽ സം​ര​ക്ഷ​ണം എ​ന്നി​വ​യെ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളാ​യി കാ​ണാ​നാ​വി​ല്ല. അ​വ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട ഒ​രേ പ​രി​സ്ഥി​തി വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ്.

കാ​യ​ലി​നെ സം​ര​ക്ഷി​ച്ചാ​ൽ കൃ​ഷി​യും നി​ല​നി​ൽ​ക്കും

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തി​ൽ പി​റ​ന്ന​താ​ണ്. പ​ട്ടി​ണി​യി​ൽ​നി​ന്ന് മോ​ച​നം നേ​ടാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് കാ​യ​ൽ​നി​ല​ങ്ങ​ൾ കൃ​ഷി​ഭൂ​മി​ക​ളാ​ക്കി​യ​ത്. എ​ന്നാ​ൽ, പ്ര​കൃ​തി​യു​ടെ ജ​ല​പ്ര​വാ​ഹ​ത്തെ​യും പ​രി​സ്ഥി​തി​യു​ടെ സ്വാ​ഭാ​വി​ക താ​ള​ത്തെ​യും അ​വ​ഗ​ണി​ച്ചു​ള്ള വി​ക​സ​ന​ത്തി​ന് ദീ​ർ​ഘ​കാ​ല നി​ല​നി​ൽ​പ്പു​ണ്ടാ​കി​ല്ലെ​ന്ന് ഇ​ന്ന​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം, പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ബ​ണ്ടു​ക​ളു​ടെ പ​രി​പാ​ല​നം, തോ​ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, സം​യോ​ജി​ത കൃ​ഷി​രീ​തി, ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ്യാ​പ​നം എ​ന്നി​വ​യെ​ല്ലാം ഒ​രു​മി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണം. ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​വും കാ​യ​ലി​ന്‍റെ ആ​രോ​ഗ്യ​വും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കു​ട്ട​നാ​ടി​ന് ആ​വ​ശ്യം. കു​ട്ട​നാ​ട്ടി​ലെ വ​യ​ലു​ക​ളി​ൽ നെ​ല്ല് വി​ള​യ​ണ​മെ​ങ്കി​ൽ കാ​യ​ലും ന​ദി​ക​ളും തോ​ടു​ക​ളും ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ൽ​ക്ക​ണം. കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​തും കാ​യ​ലി​നെ വീ​ണ്ടെ​ടു​ക്കു​ന്ന​തും ര​ണ്ട​ല്ല; ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ര​ണ്ട് വ​ഴി​ക​ളാ​ണ്. കു​ട്ട​നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ടം ക​ർ​ഷ​ക​നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടും പ്ര​കൃ​തി​യോ​ട് സ​ഹ​ക​രി​ച്ചു​കൊ​ണ്ടും മാ​ത്ര​മേ വി​ജ​യി​ക്കൂ.

കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ വൈ​വി​ധ്യം

കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​ഭൂ​മി​യെ കാ​യ​ൽനി​ല​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ളോ​ടും ക​ര​പ്ര​ദേ​ശ​ങ്ങ​ളോ​ടും ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​ര​പ്പാ​ട​ങ്ങ​ൾ, അ​മ്ല​ഗു​ണ​വും ഉ​പ്പി​ന്‍റെ അം​ശ​വും കൂ​ടു​ത​ലു​ള്ള ക​രിനി​ല​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും മ​ണ്ണി​ന്‍റെ ഘ​ട​ന​യും വെ​ള്ള​ക്കെ​ട്ടി​ന്‍റെ സ്വ​ഭാ​വ​വും കൃ​ഷി​രീ​തി​ക​ളെ നേ​രി​ട്ട് സ്വാ​ധീ​നി​ക്കു​ന്നു. കാ​ല​വ​ർ​ഷ​ത്തെ​യും തു​ലാ​വ​ർ​ഷ​ത്തെ​യും കാ​യ​ലി​ലെ ഉ​പ്പു​വെ​ള്ള ക​യ​റ്റ​ത്തെ​യും ആ​ശ്ര​യി​ച്ചാ​ണ് കു​ട്ട​നാ​ട്ടി​ലെ കൃ​ഷി ക​ല​ണ്ട​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ര​ണ്ടു വി​ള​ക​ളാ​ണ് കു​ട്ട​നാ​ട്ടി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്: പു​ഞ്ച​കൃ​ഷി​യും, ര​ണ്ടാം​കൃ​ഷി​യും (അ​ധി​ക​വി​ള). തു​ലാ​വ​ർ​ഷം ശ​മി​ക്കു​ന്ന​തോ​ടെ ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് പു​ഞ്ച​കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ളം വ​റ്റി​ച്ച് (പ​ന്പിം​ഗ്) നി​ല​മൊ​രു​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ൽ കൊ​യ്ത്ത് ന​ട​ക്കു​ന്നു. ര​ണ്ടാം​കൃ​ഷി അ​ഥ​വാ അ​ധി​ക​വി​ള മേ​യ്-​ജൂ​ണി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​യി വി​ത​ച്ച്, സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​റി​ൽ കൊ​യ്തെ​ടു​ക്കു​ന്ന വി​ള​യാ​ണ് ര​ണ്ടാം​കൃ​ഷി. ക​ര​പ്പാ​ട​ങ്ങ​ളി​ലും ബ​ണ്ടു​ക​ൾ​ക്ക് ബ​ല​മു​ള്ള ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള പൊ​ക്കാ​ളി, ചെ​ട്ടി​വി​രി​പ്പ്, ത​വ​ള​ക്ക​ണ്ണ​ൻ തു​ട​ങ്ങി​യ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യി​രു​ന്നു പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ വ​ന്ന​തോ​ടെ ഹ്ര​സ്വ​കാ​ല- മ​ധ്യ​കാ​ല വി​ള​വെ​ടു​പ്പ് ന​ൽ​കു​ന്ന അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വി​ത്തു​ക​ളി​ലേ​ക്ക് ക​ർ​ഷ​ക​ർ മാ​റി. ഇ​പ്പോ​ൾ മ​ങ്കൊ​ന്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​മ ആ​ണ് പ്ര​ധാ​ന​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​ഇ​നം 115 മു​ത​ൽ 120 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്നു. ഹ്ര​സ്വ​കാ​ല വി​ള​വെ​ടു​പ്പി​ന് ജ്യോ​തി, പൗ​ർ​ണ​മി വി​ത്തു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. നി​ല​മൊ​രു​ക്ക​ൽ മു​ത​ൽ കൊ​യ്ത്തു​വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ യ​ന്ത്ര​വ​ത്ക​ര​ണം കു​ട്ട​നാ​ട്ടി​ൽ അ​നി​വാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ട്രാ​ക്ട​റു​ക​ൾ, ഡ്രം ​സീ​ഡ​റു​ക​ൾ, കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം സാ​ർ​വ​ത്രി​ക​മാ​യി. എ​ങ്കി​ലും ചെ​ളി നി​റ​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ഭാ​ര​മേ​റി​യ യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് മ​ണ്ണി​ന്‍റെ ഘ​ട​ന​യെ​യും അ​ടി​ത്ത​ട്ടി​ലെ ക​ളി​മ​ണ്‍ പാ​ളി​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

പു​ഞ്ച​കൃ​ഷി​യി​ൽ ഹെ​ക്ട​റി​ന് 5.5 മു​ത​ൽ ഏ​ഴ് ട​ണ്‍ വ​രെ​യും ര​ണ്ടാം​കൃ​ഷി​യി​ൽ 3.5 മു​ത​ൽ അ​ഞ്ച് ട​ണ്‍ വ​രെ​യും വി​ള​വ് ല​ഭി​ക്കു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം ഹെ​ക്ട​റി​ന് 12 ട​ണ്‍വ​രെ ല​ഭി​ച്ച പാ​ട​ങ്ങ​ളു​ണ്ട്. നെ​ല്ല് സ​മ​യ​ത്ത് സം​ഭ​രി​ക്കാ​ത്ത​തും പാ​ട​ത്തു​കൊ​യ്തി​ട്ട നെ​ല്ലി​ന്‍റെ ഈ​ർ​പ്പ​ത്തി​നേ​ർ​പ്പെ​ടു​ത്തുന്ന കി​ഴി​വും കു​റ​ഞ്ഞ​താ​ങ്ങു​വി​ല​യും ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യാ​ണ്.

K-Rail Survey

കു​ട്ട​നാ​ട്

കു​ട്ട​നാ​ടി​നെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും കാ​ർ​ഷി​ക​പ​ര​മാ​യും അ​പ്പ​ർ കു​ട്ട​നാ​ട്, ലോ​വ​ർ കു​ട്ട​നാ​ട്, നോ​ർ​ത്ത് കു​ട്ട​നാ​ട് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ക്കാം.

അ​പ്പ​ർ കു​ട്ട​നാ​ട്: വീ​യ​പു​രം, എ​ട​ത്വ, ത​ല​വ​ടി, കി​ട​ങ്ങ​റ, മു​ട്ടാ​ർ, മ​ാന്നാ​ർ, കു​റ​ത്തി​ശേ​രി, എ​ണ്ണ​യ്ക്കാ​ട്, പ​രു​മ​ല, ക​ട​പ്ര, നി​ര​ണം, പു​ളി​ക്കീ​ഴ്, പെ​രി​ങ്ങ​ര, ചാ​ത്ത​ങ്ക​രി, നെ​ടു​ന്പ്രം.

ലോ​വ​ർ കു​ട്ട​നാ​ട്: അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ പ്ര​ദേ​ശ​ങ്ങ​ൾ, കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ പ​കു​തി.

നോ​ർ​ത്ത് കു​ട്ട​നാ​ട്: വൈ​ക്കം താ​ലൂ​ക്ക്, കോ​ട്ട​യം താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ.

K-Rail Survey

Tags : Kuttanad Cultivation Harvest Floods Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up