നാഷണൽ ഹെൽത്ത് മിഷൻ, ലയൺസ് ക്ലബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ലബ് ഓഫ് ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹദിന ജില്ലാ ശില്പശാല ക
ആലപ്പുഴ: പ്രമേഹ രോഗ ബാധിതരുടെ ചികിത്സാച്ചെലവ് സാധാരണകാർക്ക് താങ്ങാവുന്നതിലും അധികമാണെന്നും സംസ്ഥാനത്ത് പ്രമേഹബാധിതരുടെ ബാഹുല്യം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തിയ ശേഷം സമഗ്രമായ ആരോഗ്യനയം നടപ്പിലാക്കണമെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷൻ, ലയൺസ് ക്ലബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ലബ് ഓഫ് ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പ്രമേഹ ദിന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
40 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായിട്ടുള്ള വാർഷിക സൗജന്യ പരിശോധസഹായം നൽകുന്നതുസംബന്ധിച്ച് ഗവ. തത്വത്തിൽ അംഗീകരിച്ച പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗവ. റ്റിഡി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്. ലൈജു പ്രമേഹദിന സന്ദേശം നൽകി.
ശില്പശാലയിൽ നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.എസ്. ശിവറാം, സംസ്ഥാന മെഡിക്കൽ എഡ്യൂക്കേഷൻ ലെയ്സൺ ഓഫീസർ ഡോ.പി.എസ്. ഷാജഹാൻ, ലയൺസ് ക്ലബ് ആലപ്പുഴ സെൻട്രൽ പ്രസിഡന്റ് ഡോ.എസ്. രൂപേഷ്, സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ, രാജ് മോഹൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പ്രിൻസി സെബാസ്റ്റ്യൻ, എം.പി. ഗുരുദയാൽ, നസീർ പുന്നയ്ക്കൽ, ടി.എസ്. സിദ്ധാഥൻ, കെ. നാസർ എന്നിവർ പ്രസംഗിച്ചു.
Tags : diabetes Nattuvishesham DistrictNews