Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drama

Thrissur

നാ​ട​കം എ​ന്നും ജ​ന​സ്വാ​ധീ​ന​മു​ള്ള ക​ലാ​രൂ​പം: മാ​ധ​വ് രാം​ദാ​സ്

തൃ​ശൂ​ർ: നാ​ട​കം എ​ന്നും ജ​ന​സ്വാ​ധീ​ന​മു​ള്ള ക​ലാ​രൂ​പ​മാ​ണെ​ന്നും പു​തി​യ മാ​റ്റ​ങ്ങ​ൾ നാ​ട​ക​മേ​ഖ​ല​യും ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും സാ​ങ്കേ​തി​ക​മി​ക​വ് വേ​ദി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും സി​നി​മ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മാ​ധ​വ് രാം​ദാ​സ്.
തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ​യും എം.​കെ. സാ​നു ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട​കം, ജീ​വി​തം എ​ന്ന പ്ര​ഭാ​ഷ​ണ​സം​വാ​ദ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​ജേ​താ​ക്ക​ളാ​യ പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​ദീ​പ് മാ​ള​വി​ക എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ഹി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​സ​ര​സ്വ​തി ബാ​ല​കൃ​ഷ്ണ​ൻ, എം.​ഡി. ര​ത്ന​മ്മ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, വ​ത്സ​ല വി. ​പി​ള്ള, ന​ഫീ​സ​ത്ത് ബീ​വി, ഇ.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ഡി. പൗ​ലോ​സ്, ഇ.​ഡി. ഡേ​വി​സ് ര​ചി​ച്ച ക​രി​വീ​ട്ടി ഏ​ക​പാ​ത്ര നാ​ട​ക​വും അ​വ​രി​പ്പി​ച്ചു.

Movies

വീ​ട്ടി​ൽ ക​ര​ഞ്ഞി​രി​ക്കാ​നാ​കി​ല്ല, ആ ​നാ​ട​കം പൂ​ർ​ത്തി​യാ​ക്കും; വി​ജേ​ഷി​ന്‍റെ ഭാ​ര്യ ക​ബ​നി

അ​ന്ത​രി​ച്ച നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​വി.​വി​ജേ​ഷി​ന്‍റെ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​റി​യി​ച്ച് ഭാ​ര്യ​യും ന​ടി​യു​മാ​യ ക​ബ​നി. നാ​ട​കം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റേ​തു​കൂ​ടി​യാ​ണെ​ന്നും പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ നാ​ട​കം അ​തി​ന്‍റെ പൂ​ർ​ത്തി​ക​ര​ണ​ത്തി​ലാ​ണെ​ന്നും ക​ബ​നി പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ നാ​ട​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു വി​ജേ​ഷി​ന്‍റെ അ​കാ​ല വി​യോ​ഗം.

ക​ബ​നി​യു​ടെ വാ​ക്കു​ക​ൾ

പ്രി​യ​രേ ഞാ​നും മോ​ളും കൂ​ട്ടു​കാ​രു​മി​വി​ടെ തേ​വ​ര​യി​ൽ വി​ജേ​ഷേ​ട്ട​ൻ പാ​തി​യി​ൽ നി​ർ​ത്തി​യ നാ​ട​ക​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലാ​ണ്. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹം ഒ​പ്പം ഉ​ണ്ടെ​ന്ന​റി​യാം.

നാ​ട​കം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റേ​തു​കൂ​ടി​യാ​ണ്. മ​ര​ണ​മെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​ത്തി​ലു​ള്ള ഒ​രു നാ​ട​ക​മാ​ണ് എ​ന്ന​ത് വി​ജേ​ഷേ​ട്ട​ൻ എ​നി​ക്ക് ത​ന്ന പു​തി​യ പാ​ഠം. ഇ​വി​ടെ മ​ര​ണ​പ്പെ​ട്ട ന​ട​ൻ ഉ​ട​ലോ​ടെ സ്റ്റേ​ജി​ൽ നി​ന്നു പു​റ​ത്തു​വ​രി​ല്ല. അ​വ​ൻ ജീ​വി​ക്കു​ക കാ​ണി​ക​ളു​ടെ മ​ന​സി​ലാ​ണ്.

അ​വ​രി​ലൂ​ടെ അ​വ​ൻ ശ്വ​സി​ക്കും, അ​വ​നെ​യോ​ർ​ത്ത​വ​ർ ക​ര​യും, ആ​ളു​ക​ള​വ​നെ പ്ര​ണ​യി​ച്ചു​കൊ​ണ്ടേ ഇ​രി​ക്കും. വീ​ണ്ടും വി​കാ​ര​ങ്ങ​ളു​ടെ വി​സ്ഫോ​ട​ന​ങ്ങ​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അ​വ​ൻ തീ​ർ​ക്കും. അ​വ​നാ​ണ് ക്രി​യേ​റ്റ​ർ. മ​ര​ണ​മി​ല്ലാ​ത്ത​വ​ൻ.

നി​ങ്ങ​ൾ വി​ജേ​ഷേ​ട്ട​ന്‍റെ പാ​ട്ടു​ക​ളെ​യും വ​ര​ക​ളെ​യും നാ​ട​ക​ങ്ങ​ളെ​യും ഇ​ത്ര​ത്തോ​ളം ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ൾ എ​നി​ക്ക് വീ​ട്ടി​ൽ ക​ര​ഞ്ഞി​രി​ക്കാ​നാ​വി​ല്ല. നാ​ട​ക​ക്കാ​രി​യാ​വാ​ൻ ഞാ​ൻ എ​ടു​ത്ത തീ​രു​മാ​നം ചി​ല​പ്പോ​ൾ ഈ ​ദി​വ​സ​ത്തി​നു​കൂ​ടി വേ​ണ്ടി​യാ​വും.

എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ നാ​ട​ക പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു വി​ജേ​ഷ്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട​ക ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ന്‍, അ​ഭി​ന​യ പ​രി​ശീ​ല​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​ണ് വി​ജേ​ഷ്.

NRI

കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച നാ​ഗ​മ​ണ്ഡ​ല നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി

കോ​ള്‍​ചെ​സ്റ്റ​ര്‍: കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച നാ​ഗ​മ​ണ്ഡ​ല നാ​ട​കം ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശ്ര​ദ്ദേ​യ​മാ​യി. നാ​ട​ക​ത്തി​ന്‍റെ പൂ​ര്‍​ണ​ത​യ്ക്കു​വേ​ണ്ടി നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പ​ത്ര​മാ​യ നാ​ഗ​ത്തെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ സ്റ്റേ​ജി​ലെ സ്ക്രീ​നീ​ല്‍ പു​ന​രാ​വി​ഷ്ക​രി​ച്ച​താ​ണ് കാ​ണി​ക​ളെ അ​ത്ഭുത​പ്പെ​ടു​ത്തി​യ​ത്.

ക​ന്ന​ട​യി​ൽ ര​ചി​ക്ക​പ്പെ​ട്ട ഈ ​നാ​ട​കം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ അ​ധി​കാ​രം ആ​ഗ്ര​ഹം, പു​രു​ഷ മേ​ധാ​വി​ത്വം എ​ന്നി​വ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. "പ​രി​ചി​ത​മാ​യ ഒ​രു ക​ഥ വീ​ണ്ടും പ​റ​യു​ക​യ​ല്ല ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം വി​വി​ധ ത​ല​മു​റ​ക​ളി​ലും സം​സ്കാ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ക​ഥ എ​ന്നും എ​ന്തു​കൊ​ണ്ട് പ്ര​സ​ക്ത​മാ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു' എ​ന്ന് നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​ഞ്ഞു.

 

Kerala

വി​യ​ർ​പ്പ് തു​ന്നി​യി​ട്ട കു​ട്ടി '​കു​പ്പാ​യം'

തൃ​ശൂ​ർ : അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​വും ഒ​ര​ധ്വാ​ന​മാ​ണ്. ആ ​അ​ധ്വാ​ന​ത്തി​ന്‍റെ വി​യ​ർ​പ്പു​തു​ള്ളി​ക​ൾ കൊ​ണ്ടാ​ണ് വ​ട​ശേ​രി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യ കു​പ്പാ​യം അ​ണി​ഞ്ഞ​ത്.

സ്കൂ​ളി​ലെ എ​ച്ച്എ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ "കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ' വി​ഷ​യ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച "കു​പ്പാ​യം' എ​ന്ന നാ​ട​ക​മാ​ണ് കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ ക​യ്യ​ടി നേ​ടി​യ​ത്. നാ​ലു വ​ർ​ഷ​മാ​യി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് സ്കൂ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഇ​ക്കു​റി ഒ​രു മാ​സം കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി അ​ര​ങ്ങി​ലെ​ത്തി​യ​ത്. വി​നീ​ഷ് പാ​ല​യാ​ട് ആ​ണ് നാ​ട​ക​ത്തി​ന്‍റെ ര​ച​യി​താ​വ്.

ഷി​നി​ൽ വ​ട​ക​ര​യാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. അ​മ്പു എ​ന്ന ഗോ​ത്ര​വ​ർ​ഗ ബാ​ല​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു വാ​തി​ൽ തു​റ​ക്കു​ന്ന നാ​ട​ക​ത്തി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ശി​ഷ് രാ​ജീ​വ്‌, എ​സ്.​ആ​ർ. അ​തു​ൽ, കൃ​ഷ്ണ​നു​ണ്ണി, ജി​ത്തു കു​ര്യ​ൻ, ബി. ​അ​മ​ൽ, കൈ​ലാ​സ് ഷൈ​ജു, ആ​ർ.​ അ​ഭി​ഷേ​ക്, കെ.​ജെ. ലെ​നീ​ഷ്, അ​നു​രാ​ഗ് രാ​ഹു​ൽ, സി. ​അ​ര​വി​ന്ദ് എ​ന്നി​വ​ർ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ചു.

Kerala

വാ​ർ​പ്പു മാ​തൃ​ക​ക​ളെ ത​ച്ചു​ട​ച്ച് നാ​ട​ക​ങ്ങ​ൾ

തൃ​ശൂ​ർ: സ​മൂ​ഹ​ത്തി​ലെ സ​മ​കാ​ലി​ക​സ്ഥി​തി​വി​കാ​സ​ങ്ങ​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക അ​നീ​തി​ക​ൾ, അ​ധി​കാ​ര ദു​രു​പ​യോ​ഗ​ങ്ങ​ൾ, ജാ​തി മ​ത വ​ർ​ണ വി​വേ​ച​നം എ​ന്നി​വ​യെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ മൂ​ർ​ച്ച​യി​ൽ ചോ​ദ്യം​ചെ​യ്ത് ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക​ങ്ങ​ൾ.

ഇ​തു​വ​രെ ക​ണ്ടി​രു​ന്ന വാ​ർ​പ്പു​മാ​തൃ​ക​ക​ളെ ത​ച്ചു​ട​ച്ചാ​ണ് മി​ക്ക നാ​ട​ക​ങ്ങ​ളും അ​ര​ങ്ങി​ലെ​ത്തി​യ​ത്. ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​ങ്ങ​ൾ കാ​ണി​ക​ളി​ലേ​ക്കു സ​മ്മ​ർ​ദ​രൂ​പേ​ണ സം​വ​ദി​പ്പി​ക്കു​ക എ​ന്ന ക​ലോ​ത്സ​വ​നാ​ട​ക​ങ്ങ​ളു​ടെ പൊ​തു​രീ​തി വി​ട്ട്, ക​ളി​ചി​രി​ക​ളും പാ​ട്ടും നൃ​ത്ത​വു​മെ​ല്ലാം കൂ​ട്ടു​പി​ടി​ച്ചു​ള്ള അ​വ​ത​ര​ണ​മാ​യി​രു​ന്നു ഇ​ക്കു​റി. പ​തി​നാ​റു നാ​ട​ക​ങ്ങ​ളി​ലെ​റെ​യും ഈ ​ശൈ​ലി​യി​ലാ​യി​രു​ന്നു.

ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ ആ​ക​മാ​നം ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​തി​പാ​ദ്യ​വി​ഷ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ ജീ​വി​ത​ച​ര്യ​ക​ളി​ലേ​ക്കും പൊ​തു​വാ​യ സ്വ​ഭാ​വ​ങ്ങ​ളി​ലേ​ക്കും ചു​രു​ങ്ങി​യ​താ​ണ് പ്ര​ക​ട​മാ​യ സ​വി​ശേ​ഷ​ത. ഫാ​സി​സം, വ​ർ​ഗീ​യ​ത എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​ന്ന നാ​ട​ക​ങ്ങ​ളും പി​ന്നോ​ട്ടു​മാ​റി.

കേ​ര​ള​ത്തി​ൽ പ​ണ്ടേ​ക്കു​പ​ണ്ടേ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന ഒ​രു ചെ​റി​യ അ​ന്ധ​വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ചാ​ണ് കാ​സ​ർ​ഗോ​ഡ് ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ്എ​സ് അ​വ​ത​രി​പ്പി​ച്ച മ​ര​ണ​പ്പാ​ച്ചി​ൽ പ​റ​ഞ്ഞ​ത്. അ​ര​ണ ക​ടി​ച്ചാ​ൽ മ​രി​ക്കും എ​ന്ന കേ​ട്ടു​കേ​ൾ​വി ഒ​രു ജീ​വി​വി​ഭാ​ഗ​ത്തെ​യും അ​തി​നൊ​പ്പ​മു​ള്ള മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം.

പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലു​ക​ൾ ചെ​യ്ത് തെ​രു​വു​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ മാ​റു​ന്ന കാ​ല​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​ട്ടി​ണി​യു​മാ​ണ് കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ ഹൈ​സ്കൂ​ളി​ന്‍റെ നാ​ട​ക​മാ​യ സൈ​ക്കി​ളി​ൽ. പ​ത്ത​നം​തി​ട്ട റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചൊ​പ്പ​നം എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ മ​ടി​യ​നാ​യ ഒ​രാ​ൾ​ക്കു നി​ധി​കി​ട്ടു​ന്ന ക​ഥ​പ​റ​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക​രം​ഗ​ത്തെ ത​ക​ർ​ച്ച തു​റ​ന്നു​കാ​ട്ടി.

കു​ട്ടി​ക​ളി​ലെ അ​പ​ക​ർ​ഷ​ബോ​ധ​വും മ​ത്സ​ര​ബു​ദ്ധി​യും സ്വ​ന്തം ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​ള്ള അ​തി​ജീ​വ​ന​വും, മ​ല​യാ​ളി​ക​ളു​ടെ മാ​റു​ന്ന ഭ​ക്ഷ​ണ​ശീ​ലം വ​രു​ത്തു​ന്ന വി​ന​ക​ളും, ബ്രോ​യ്‌​ല​ർ ചി​ക്ക​നെ​പ്പോ​ലെ വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​രീ​തി​ക​ളും പ​ണം​ന​ൽ​കി പു​ര​സ്കാ​ര​ങ്ങ​ൾ വാ​ങ്ങു​ന്ന പ്ര​വ​ണ​ത​ക​ളു​മെ​ല്ലാം നാ​ട​ക​പ്ര​മേ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു.

ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും അ​പൂ​ർ​വ​മാ​യ രം​ഗ​സം​വി​ധാ​ന​ങ്ങ​ളും അ​ഭി​ന​യ​വൈ​ദ​ഗ്ധ്യ​വും കൊ​ണ്ട് ചി​ല നാ​ട​ക​ങ്ങ​ൾ കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി​യ​പ്പോ​ൾ, ചി​ല നാ​ട​ക​ങ്ങ​ളി​ലെ കൃ​ത്രി​മ​ത്വ​വും നി​ല​വാ​ര​ത്ത​ക​ർ​ച്ച​യും മ​ടു​പ്പി​ച്ചു.

Kerala

ശിശുവധ പ്രദര്‍ശനത്തില്‍ വേഷമിട്ട് നിഷ ജോസ് കെ. മാണി

പാ​ലാ: ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ യ​ഹൂ​ദ സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ച് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ ഭാ​ര്യ​യു​മാ​യ നി​ഷ ജോ​സ് കെ. ​മാ​ണി. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ രാ​ക്കു​ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ലാ​ണ് നി​ഷ വേ​ഷ​മ​ണി​ഞ്ഞ​ത്.

ഹേ​റോ​ദോ​സ് രാ​ജാ​വി​ന്‍റെ ക​ല്‍​പ​ന​പ്ര​കാ​രം ശി​ശു​ക്ക​ളെ വ​ധി​ക്കാ​നാ​യി പ​ട​യാ​ളി​ക​ള്‍ എ​ത്തു​മ്പോ​ള്‍ കു​ഞ്ഞി​നെ​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന രം​ഗ​മാ​യി​രു​ന്നു നി​ഷ പ്ര​ധാ​ന​മാ​യും അ​വ​ത​രി​പ്പി​ച്ച​ത്. ശി​ശു​വ​ധ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ മൂ​ന്നു റോ​ളു​ക​ളി​ലാ​ണ് നി​ഷ അ​ഭി​ന​യി​ച്ച​ത്.

യേ​ശു​വി​ന്‍റെ ജ്ഞാ​ന​സ്‌​നാ​നം നോ​ക്കി കാ​ണു​ന്ന യ​ഹൂ​ദ സ്ത്രീ​യു​ടെ വേ​ഷ​വും പു​ല്‍​ക്കൂ​ട്ടി​ല്‍ പി​റ​ന്ന ദി​വ്യ ശി​ശു​വി​നെ കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​യാ​യും നി​ഷ ജോ​സ് കെ. ​മാ​ണി വേ​ഷ​മി​ട്ടു. പ്ര​സി​ദ്ധ​മാ​യ പാ​ലാ വ​ലി​യ പ​ള്ളി​യി​ലെ രാ​ക്കു​ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന മ​ല​യു​ന്ത് പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ വി​ശു​ദ്ധ​രു​ടെ രൂ​പം സം​വ​ഹി​ക്കാ​നും ഇ​ട​വ​കാം​ഗം കൂ​ടി​യാ​യ നി​ഷ എ​ത്തു​ന്നു​ണ്ട്.

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഈ ​ആ​ചാ​ര​ങ്ങ​ളി​ല്‍ പ​തി​വാ​യി എ​ത്താ​റു​ള്ള​താ​ണെ​ന്നും വ​ലി​യ ദൈ​വ​നാ​നു​ഗ്ര​ഹ​മാ​യി ഇ​തി​നെ കാ​ണു​ന്ന​താ​യും നി​ഷ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ​റ​ഞ്ഞു. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച നി​ഷ ഇ​പ്പോ​ള്‍ കേ​ര​ള​മൊ​ട്ടാ​കെ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്.

National

പ്രതിപക്ഷം നാടകം കളിക്കരുത്: മോദി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും നി​ഷേ​ധാ​ത്മ​ക​ത​യ്ക്കു പ​രി​ധി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

നാ​ട​കം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും അ​തു ചെ​യ്യാം. നാ​ട​ക​മ​ല്ല, ക്രി​യ്താ​മ​ക അ​വ​ത​ര​ണ​മാ​ണു പാ​ർ​ല​മെ​ന്‍റി​ൽ വേ​ണ്ട​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക​ല്ല, ന​യ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​ത്- പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

പൊ​തു പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ, ഭാ​വി​യെ​ക്കു​റി​ച്ച ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​തീ​ക്ഷ​ക​ളും നാം ​പ​ര​മാ​വ​ധി സ​മ​തു​ലി​താ​വ​സ്ഥ​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ പാ​ർ​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ബി​ഹാ​റി​ലെ തോ​ൽ​വി​യു​ടെ പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും ക്ര​മേ​ണ അ​തു​മാ​യി പെ​രു​ത്ത​പ്പെ​ടു​മെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ഈ ​പാ​ർ​ല​മെ​ന്‍റ് എ​ന്താ​ണു ചി​ന്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നാ​യി അ​തെ​ന്താ​ണ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന​തി​ലാ​ണ് ഈ ​സ​മ്മേ​ള​നം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത്. പ്ര​തി​പ​ക്ഷ​വും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ, ശ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ർ ഉ​ന്ന​യി​ക്ക​ണം. പ​രാ​ജ​യ​ത്തി​ന്‍റെ നി​രാ​ശ അ​വ​ർ മ​റി​ക​ട​ക്ക​ണം.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​പ​ക്ഷ തോ​ൽ​വി​യെ​ക്കു​റി​ച്ചു നേ​രി​ട്ടു പ​രാ​മ​ർ​ശി​ക്കാ​തെ മോ​ദി പ​രി​ഹ​സി​ച്ചു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക​ത (നെ​ഗ​റ്റി​വി​റ്റി) ഉ​പ​യോ​ഗ​പ്ര​ദ​മാ​യേ​ക്കാം. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി, രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​നു ചി​ല പോ​സി​റ്റീ​വ് ചി​ന്ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

നി​ങ്ങ​ൾ (പ്ര​തി​പ​ക്ഷം) നെ​ഗ​റ്റി​വി​റ്റി പ​രി​ധി​ക്കു​ള്ളി​ൽ നി​ല​നി​ർ​ത്തു​ക​യും രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം വെ​റു​മൊ​രു ആ​ചാ​ര​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം കൂ​ടു​ത​ൽ ശ​ക്ത​മാ​യി വ​ള​രു​ന്ന ത​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും ആ​വേ​ശ​വും വീ​ണ്ടും വീ​ണ്ടും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​രി​സ​ഭ​യ്ക്കു പു​തി​യ ചെ​യ​ർ​മാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന​തി​നാ​ലും ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പ്ര​ധാ​ന​​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ൾ രാ​ജ്യ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ന്നും ഈ ​സ​മ്മേ​ള​ന​ത്തി​ലും ആ ​ദി​ശ​യി​ൽ ധാ​രാ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

നാ​ട​കോ​ത്സ​വം തു​ട​ങ്ങി

നെ​ടു​മ്പാ​ശേ​രി : വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും കൂ​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ സം​ഘ​ട​ന​യാ​യ എ​യ​ർ​പോ​ർ​ട്ട് എ​വി​ക്‌​ടീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ബെെ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ , പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ്, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ , പി.​ഡി. തോ​മ​സ്, പി.​വി. കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up