എയർപോർട്ട് എവിക്ടീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷണൽ നാടകോത്സവം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
നെടുമ്പാശേരി : വിമാനത്താവളത്തിൽനിന്നും കൂടിയൊഴിപ്പിക്കപ്പെട്ടവരുടെ സംഘടനയായ എയർപോർട്ട് എവിക്ടീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പ്രഫഷണൽ നാടകോത്സവം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പി.പി. ബെെജു അധ്യക്ഷത വഹിച്ചു . അൻവർ സാദത്ത് എംഎൽഎ , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ , പി.ഡി. തോമസ്, പി.വി. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
Tags : drama Local News Nattuvishesham Ernakulam