പാലാരിവട്ടം: കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന പഞ്ചദിന നാടക ശില്പശാല നാളെ മുതൽ 22 വരെ പാലാരിവട്ടം പിഒസിയിൽ നടക്കും.
രാവിലെ പത്തിന് പ്രഫ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്യും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിക്കും.
കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ. ഷാജി ജോർജ്, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ ദിവസങ്ങളിലായി ടി.എം. ഏബ്രഹാം, ഗിരീഷ് സോപാനം, ഷേർളി സോമസുന്ദരൻ, അമൽരാജ് ദേവ്, പൗളി വിത്സൺ, മീന രാജ്, എം.എസ്. ശിവകുമാർ , ഡോ. സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ, സിജോ ആന്റണി, കെ. കരുൺ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ക്യാമ്പിൽ 10 - 18 പ്രായക്കാർക്കാണ് പങ്കെടുക്കാൻ അവസരം. ഫോൺ- 944 6024 490.