Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educationminister

അ​ഞ്ചു​വ​ർ​ഷ​ത്തെ സ്‌​കൂ​ൾ വി​ക​സ​ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്ക​ണം: അ​ഭി​ജി​ത് ദീ​പ്കെ 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​ർ​ക്ക് അ​ഭി​ജി​ത് ദീ​പ്കെ ക​ത്ത​യ​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. 

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ സ്‌​കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന് സ്‌​കൂ​ളു​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ഭി​ജി​ത് ദീ​പ്കെ ചൂ​ണ്ടി​ക്കാ​ട്ടി. 

Leader Page

സത്യം വദ, ധർമം ചര

ഭി​ന്ന​ശേ​ഷി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും അ​വ​രു​ടെ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യ തൊ​ഴി​ൽ ​സം​വ​ര​ണം എ​ന്ന ചേ​തോ​ഹ​ര​മാ​യ ചു​വ​ടു​വ​യ്പ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മായി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നത​ട​സ​ത്തി​നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​രി​നും കാ​ര​ണ​മാ​കു​ന്നു. കു​ടും​ബം പു​ല​ർ​ത്താ​ൻ അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം മ​റ്റു തൊ​ഴി​ലു​ക​ളും ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ണു​തു​റ​ന്നു കാ​ണ​ണം. ഇ​തു സം​ബ​ന്ധി​ച്ച ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളും എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം.

ഒ​ഴി​വു​ക​ൾ നി​ക​ത്തി​യോ?

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2022 ജൂ​ൺ 25ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം 1996 മു​ത​ൽ 2017 വ​രെ ന​ട​ത്തി​യി​ട്ടു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ മൂ​ന്നു ശ​ത​മാ​ന​വും 2017 മു​ത​ൽ തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളു​ടെ നാ​ലു ശ​ത​മാ​ന​വു​മാ​ണ് എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റു​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ട​ത്. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഈ ​ഒ​ഴി​വു​ക​ൾ നീ​ക്കി​വ​യ്ക്കു​ക​യും വി​വ​രം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ അ​റി​യി​ക്കു​ക​യു​മാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് ജി​ല്ലാ​ത​ല സ​മി​തി​ക​ളെ ഏ​ൽ​പ്പി​ച്ച​താ​യി നി​ർ​ദേ​ശം വ​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യാ​ണ് ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളും മ​റ്റു മാ​നേ​ജ്മെ​ന്‍റു​ക​ളും. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേഞ്ചു​ക​ളി​ൽ അ​ർഥ​നാ​പ​ത്രം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ യോ​ഗ്യ​രാ​യ​വ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ പാ​ന​ലും ഇ​ല്ലെ​ങ്കി​ൽ നോ​ൺ-​അ​വെ​യ്ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു ല​ഭി​ച്ചു​പോ​ന്നി​ട്ടു​ള്ള​ത്. ല​ഭി​ക്കാ​തെവ​രു​മ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ര​പ​ര​സ്യം ന​ൽ​കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ർ ആ​രെ​ങ്കി​ലും വ​ന്നാ​ൽ അ​വ​രെ സ​ന്തോ​ഷ​പൂ​ർ​വം നി​യ​മി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ങ്കി​ലും, ഇ​തി​നു​ പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം, ഓ​രോ മാ​നേ​ജ്മെ​ന്‍റും ന​ൽ​കി​യ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ മാ​ത്രം യോ​ഗ്യ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ ക​ണ്ടെ​ത്താ​ൻ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ സ​ർ​ക്കാ​രി​നോ സാ​ധി​ച്ചി​ല്ല എ​ന്ന​താ​ണ്.

ഉ​ദാ​ഹ​ര​ണ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ്, നി​യ​മ​പ്ര​കാ​രം നാ​ളി​തു​വ​രെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് 52 ത​സ്തി​ക​ക​ളാ​ണ്. ഇ​തി​ൽ ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്വ​ന്തം​ നി​ല​യി​ൽ നി​ക​ത്തി​യ ത​സ്തി​ക​ക​ൾ പ​ന്ത്ര​ണ്ടും 2022ലെ ​ഉ​ത്ത​ര​വി​നു​ശേ​ഷം സ​ർ​ക്കാ​ർ നി​ക​ത്തി​യ​ത് വെ​റും ഒ​മ്പ​തും മാ​ത്ര​മാ​ണ്. അ​താ​യ​ത് ഇ​പ്പോ​ഴും 31 ത​സ്തി​ക​ക​ൾ യോ​ഗ്യ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ കാ​ത്തി​രി​ക്കു​ന്നു. മാ​ത്ര​മ​ല്ല, ഈ ​ത​സ്തി​ക​ക​ളി​ലേ​ക്കു യോ​ഗ്യ​രാ​യ​വ​ർ എ​പ്പോ​ൾ വ​ന്നാ​ലും നി​യ​മി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന സ​ത്യ​വാ​ങ്ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​ണ്. ഇ​പ്ര​കാ​ര​മാ​ണ് എ​ല്ലാ മാ​നേ​ജ്മെ​ന്‍റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ്പോ​ൾ, ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​ക​ത്തി​യി​ട്ടി​ല്ലെ​ന്നു​മൊ​ക്കെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു പ​റ​യു​മ്പോ​ൾ അ​ത് ആ​രെ​പ്പ​റ്റി പ​റ​യു​ന്നു, എ​ന്തി​നു പ​റ​യു​ന്നു എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണം.

യോ​ഗ്യ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കാ​ത്ത​തി​ന് മാ​നേ​ജ്മെ​ന്‍റു​ക​ളെ എ​ന്തി​നു പ​ഴി​ചാ​രു​ന്നു? ഇ​ത്ര​യും ആ​വേ​ശ​ത്തോ​ടെ അ​ദ്ദേ​ഹം സം​സാ​രി​ക്കു​മ്പോ​ൾ വ​ള​രെ ല​ളി​ത​മാ​യി അ​ദ്ദേ​ഹ​ത്തി​നു ചെ​യ്യാ​വു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി കൃ​ത്യ​മാ​യ ഒ​ഴി​വു​ക​ൾ മാ​റ്റി​വ​ച്ച് സ​ത്യ​വാ​ങ്ങ്മൂ​ലം ന​ൽ​കിയ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ മാ​ത്രം മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ണോ? അ​തി​ന് അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​വും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​വുമാണെന്ന് ഖേ​ദ​പൂ​ർ​വം പ​റ​യേ​ണ്ടി​വ​രു​ന്നു.

ലക്ഷ്യം എ​യ്ഡ​ഡ് മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യോ?

എ​യ്ഡ​ഡ് മേ​ഖ​ല സ​ർ​ക്കാ​രി​നു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്, എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ന​ൽ​കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മാ​ണ് എ​ന്നൊ​ക്കെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ സ്ഥി​രം പ​ല്ല​വി​ക​ൾ. സാ​ക്ഷ​ര​കേ​ര​ളം എ​ന്ന് ഊ​റ്റം കൊ​ള്ളു​മ്പോ​ൾ അ​തി​ൽ സിം​ഹ​ഭാ​ഗ​വും എ​യ്ഡ​ഡ് മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​യാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം ത​മ​സ്ക​രി​ക്കു​ന്നു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു ചു​വ​പ്പു പ​ര​വ​താ​നി വി​രി​ച്ച​പോ​ലെ ആ​ഗോ​ള ഭീ​മ​ന്മാ​രു​ടെ​യും വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ട​ക്കാ​രു​ടെ​യും സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ഇ​ടം കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ൽ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​ന​ങ്ങ​ൾ ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു എ​ന്ന ദു​ഷ്ട​ചി​ന്ത ഈ ​സ​ർ​ക്കാ​രി​നു​ണ്ടോ? മാ​ന്യ​മാ​യ ഒ​രു തൊ​ഴി​ൽ നാ​ട്ടി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ​ങ്കി​ലും ജോ​ലി കി​ട്ടും എ​ന്ന സ്വ​പ്ന​വു​മാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ ഇ​ത്ത​രം നൂ​ലാ​മാ​ല​ക​ളാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വ​രെ​യും വി​ദേ​ശ​നാ​ടു​ക​ളി​ലേ​ക്ക് ഓ​ടി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ളു​ണ്ടോ? സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ൽ ന​ട്ടം​ചു​റ്റു​ന്ന എ​യ്ഡ​ഡ് സ്കൂ​ളു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ളു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​വും ന​ൽ​കു​ന്ന അ​ധ്യാ​പ​ക​രെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന​ത് ഇ​ത്ത​രം സ്കൂ​ളു​ക​ളെ ത​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ചു​കൊ​ള്ളും എ​ന്നും ചി​ന്തി​ക്കു​ന്നു​ണ്ടോ?

കാ​ലാ​കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ അ​ക്ഷ​രം​പ്ര​തി പാ​ലി​ച്ചു​പോ​ന്ന എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റു​ക​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണാ​തെ, അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള നി​ല​വി​ളി​ക​ൾ​ക്കു ചെ​വി​കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മാ​യി​ട്ടു​ള്ള​ത്. കാ​ര​ണം, അ​ധ്യാ​പ​ക​രു​ടെ അ​പേ​ക്ഷ അ​വ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, വി​ദ്യ​പ​ക​ർ​ന്നു ന​ൽ​കാ​ൻ ഏ​ല്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മാ​ണ്. എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ക്കു​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ലെ പൗ​ര​ന്മാ​രെ​യാ​ണ്; ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്. വ​ലി​യൊ​ര​ള​വി​ൽ അ​വ​ർ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം എ​ന്ന സ​ർ​ക്കാ​ർ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളാ​ണ് അ​ധ്യാ​പ​ക​ർ. കു​ഞ്ഞു​ങ്ങ​ൾ​ക്ക് ബി​രി​യാ​ണി​യും മു​ട്ട​യും പാ​ലും മാ​ത്രം പോ​രാ, വി​ദ്യ​യും ന​ൽ​ക​ണം. വി​ദ്യ ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്കു സു​സ്ഥി​തി ഉ​ണ്ടാ​വ​ണം; അ​വ​ർ​ക്ക് സു​സ്ഥി​തി ഉ​റ​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം ത​ന്നെ​യാ​ണ്.

മാ​നേ​ജ്മെ​ന്‍റു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് എ​തി​രോ?

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന​തി​നു വ​ള​രെ മു​മ്പേത​ന്നെ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ഭ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​തും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ച്ച​തും ക്രൈ​സ്ത​വ​രാ​ണ്. നി​യ​മ​പ​ര​മാ​യ ശി​പാ​ർ​ശ​ക​ൾ​ക്കു മു​മ്പേ ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ തൊ​ഴി​ൽ​സം​വ​ര​ണ​വും ന​ട​പ്പാ​ക്കി​യ​താ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു മ​ന​സി​ലാ​ക്കാം. ഇ​പ്പോ​ഴും അ​ക്കാ​ര്യ​ങ്ങ​ളി​ൽ ബ​ദ്ധ​ശ്ര​ദ്ധ​രാ​യ​വ​രെ യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​ച്ച് അ​ട​ച്ചാ​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​ണോ. യോ​ഗ്യ​രാ​യ ഏ​തെ​ങ്കി​ലും ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി മാ​നേ​ജ്‌​മെ​ന്‍റി​നെ സ​മീ​പി​ച്ചി​ട്ടു നി​യ​മി​ക്കാ​തെ​പോ​യ ഏ​തെ​ങ്കി​ലും പ​രാ​തി മ​ന്ത്രി​ക്കു ല​ഭി​ച്ചി​ട്ടു​ണ്ടോ? ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സാ​ധി​ച്ചു​ന​ൽ​കാ​തെ വ​രു​മ്പോ​ൾ അ​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ക എ​ന്ന​ത് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​ൽ ആ​രും അ​സൂ​യ​പ്പെ​ട്ടി​ട്ടു കാ​ര്യ​മി​ല്ല. അ​ർ​ഹ​ത​പ്പെ​ട്ട​തു മാ​ത്ര​മാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ണ​മാ​യും പാ​ലി​ച്ചി​ട്ടാ​ണ് അ​വ​ർ ചോ​ദി​ക്കു​ന്ന​ത്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ജാ​തീ​യ​മാ​യും വ​ർ​ഗീ​യ​മാ​യും വി​വേ​ചി​ച്ചു വി​വ​ക്ഷി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​ക്കാ​ർ മാ​ത്ര​മാ​ണ്, മാ​നേ​ജ്‌​മെ​ന്‍റു​ക​ള​ല്ല.

എ​ന്തു​കൊ​ണ്ട് കോ​ട​തി​യി​ൽ പോ​കു​ന്നി​ല്ല?

എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റ് കേ​സി​നു​ പോ​യി കാ​ര്യം സാ​ധി​ച്ചു. അ​ധ്യാ​പ​ക​രോ​ട് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള മ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ എ​ന്തു​കൊ​ണ്ട് കേ​സി​നു പോ​കു​ന്നി​ല്ല എ​ന്നൊ​ക്കെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ചോ​ദ്യ​ങ്ങ​ൾ. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം സ്വ​യം കു​ഴി തോ​ണ്ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ന്നി​ല്ല. സ​ർ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ന്നു തൂ​ണു​ക​ൾ ലെ​ജി​സ്ലേ​ച്ച​ർ (നി​യ​മനി​ർ​മാ​ണം), എ​ക്സി​ക്യൂ​ട്ടീ​വ് (നി​യ​മനി​ർ​വ​ഹ​ണം), ജുഡീ​ഷ​റി (നീ​തി​ന്യാ​യം) എ​ന്നി​വ​യാ​ണ്.

ജ​നാ​ധി​പ​ത്യ​ബോ​ധ​മു​ള്ള ഒ​രു പൗ​ര​ൻ ത​നി​ക്കു നീ​തി ന​ട​ത്തി​ത്ത​രാ​ൻ ആ​ദ്യം സ​മീ​പി​ക്കു​ന്ന​ത് ഈ ​നാ​ട്ടി​ലെ ഭ​ര​ണസം​വി​ധാ​ന​ത്തെ​യാ​ണ്, അ​ധി​കാ​രി​ക​ളെ​യാ​ണ്. അ​വ​ർ അ​തി​ൽ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴാ​ണ് കോ​ട​തി​യി​ലേ​ക്കു പോ​കു​ന്ന​ത്. ‘​ന്നാ താ​ൻ കേ​സ് കൊ​ട്’ മ​നോ​ഭാ​വ​ത്തി​ൽ, “കോ​ട​തി​യി​ൽ പോ​കൂ” എ​ന്നു പ​റ​യു​മ്പോ​ൾ ഞ​ങ്ങ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ നീ​തി നി​വ​ർ​ത്തി​ച്ചു ന​ൽ​കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണ്, അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​നു താ​ത്പ​ര്യ​മി​ല്ല എ​ന്ന​ദ്ദേ​ഹം തു​റ​ന്നുസ​മ്മ​തി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, 2021 ഡി​സം​ബ​റി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് മ​റ്റൊ​രു കേ​സി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ക്കു​മ്പോ​ൾ, ഒ​രേ വി​ഷ​യ​മാ​ണെ​ങ്കി​ൽ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യം സ​മാ​ന​സ്വ​ഭാ​വ​മു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​മെ​ന്നും സ​മാ​ന കേ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ വേ​വ്വേ​റെ കേ​സ് ന​ൽ​കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല എ​ന്നും പു​റ​പ്പെ​ടു​വി​ച്ച സു​പ്ര​ധാ​ന​വി​ധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ ​സ​ർ​ക്കാ​രും സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശം ന​ൽ​കു​ന്ന അ​ഡ്വ​ക്കറ്റ് ജ​ന​റ​ലും പ​ഠി​ക്കേ​ണ്ട​താ​ണ്.

എ​ൻ​എ​സ്എ​സി​നു ന​ൽ​കി​യ വി​ധി​യെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഹൈ​ക്കോ​ട​തി 2025 ഏ​പ്രി​ൽ ഏ​ഴി​ന് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സോ​ർ​ഷ്യ​ത്തി​നു ന​ൽ​കി​യ വി​ധി​ന്യാ​യ​ത്തി​ലും സ​മാ​ന​സ്വ​ഭാ​വ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ക്ക​ണം എ​ന്ന് സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ക്കു​ക​യും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നാ​ലു മാ​സ​ത്തെ സ​മ​യം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ഡ്വ​ക്കറ്റ് ജ​ന​റ​ൽ, വി​ധി​യു​ടെ ആ​നു​കൂ​ല്യം മ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് ന​ൽ​കി​യാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​കും എ​ന്ന രീ​തി​യി​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി, ഞ​ങ്ങ​ൾ​ക്ക് കോ​ട​തി​യെ ധി​ക്ക​രി​ക്കാ​നാ​വി​ല്ല എ​ന്നൊ​ക്കെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​യു​ന്ന​തു വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

ഏ​റ്റ​വും പ്ര​ധാ​ന ​കാ​ര്യം, എ​ൻ​എ​സ്എ​സ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കേ​സി​ൽ കേ​ര​ള സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ പ്ര​തി​നി​ധി, സ​ർ​ക്കാ​രി​ന്‍റെ ഏ​ക​ല​ക്ഷ്യം (concern) ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ത​സ്തി​ക സം​വ​ര​ണം മാ​ത്ര​മാ​ണ്, മ​റ്റു നി​യ​മ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യ​ല്ല എ​ന്നു കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. അ​പ്പോ​ൾ ആ ​ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ത്ത ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് (concern) എ​ന്താ​ണ്?

ഈ കണക്കുകൾ സത‍്യം പറയും

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ ആ​രാ​ണ് ക​ള്ളം​പ​റ​യു​ന്ന​തെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ‍്യ​ക്ത​മാ​ക്കും. ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ത്ത വി​ദ‍്യാ​ഭ‍്യാ​സ മ​ന്ത്രി ഈ ​ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ബി ആ​​ന്‍റ​​ണി മൂ​​ല​​യി​​ൽ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​തോ​​മ​​സ് പു​​തി​​യാ​​കു​​ന്നേ​​ൽ, പാ​​ലാ രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ർ​​ജ് പു​​ല്ലു​​കാ​​ലാ​​യി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ഡോ​​മി​​നി​​ക് അ​​യ​​ലൂ​​പ്പ​​റ​​ന്പി​​ൽ, വി​​ജ​​യ​​പു​​രം രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ റ​വ. ​ഡോ. ​ആ​​ന്‍റ​​ണി ജോ​​ർ​​ജ് പാ​​ട്ട​​പ്പ​​റ​​ന്പി​​ൽ എ​ന്നി​വ​ർ ന​ൽ​കി​യ ക​ണ​ക്കു​ക​ളാ​ണ് ഇ​വി​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ ക​ണ​ക്കു​ക​ളാ​ണ് മ​റ്റു രൂ​പ​ത കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​മു​ള്ള​ത്.

 

(ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രാ​ണ് ലേ​ഖ​ക​ൻ)

Editorial

ബ​ഹു. മ​ന്ത്രീ, നു​ണ പ​റ​യ​രു​ത്

എ​​ന്താ​​ണ് ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ കേ​​ര​​ള സ​​മൂ​​ഹ​​ത്തോ​​ടു ചെ​​യ്ത തെ​​റ്റെ​​ന്ന് ഈ ​​സ​​ർ​​ക്കാ​​ർ തെ​​ളി​​ച്ചുപ​​റ​​യ​​ണം. ഭി​ന്ന​ശേ​ഷി സം​വ​ര​ണ പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ വേ​ല​യ്ക്കു കൂ​ലി​യും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പ​ട്ട​വ​ർ​ക്കും തോ​ന്നേ​ണ്ടേ
ഇ​വി​ടെ​യൊ​രു സ​ർ​ക്കാ​രു​ണ്ടെ​ന്ന്!

ഈ ​സ​ർ​ക്കാ​ർ പൗ​ര​ന്മാ​രി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ ആ​ദ​ര​വു​ക​ളും ന​ൽ​കി​ക്കൊ​ണ്ടു പ​റ​യ​ട്ടെ, ബ​ഹു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഏ​തു രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യോ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യോ ഭാ​ഗ​മാ​ക​ട്ടെ; നു​ണ പ​റ​യ​രു​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കു നി​യ​മ​നം ന​ൽ​കു​ന്ന​തി​ൽ ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നു ധ്വ​നി​പ്പി​ക്കു​ന്ന അ​ങ്ങ​യു​ടെ പ്ര​സ്താ​വ​ന നു​ണ​യും അ​വ​ഹേ​ള​ന​വു​മാ​ണ്.

സ​ർ​ക്കാ​ർ അ​നു​ശാ​സി​ക്കു​ന്ന വി​ധ​ത്തി​ൽ ഭി​ന്ന​ശേ​ഷി നി​യ​മ​ന​വും ആ​വ​ശ്യ​മാ​യ ഒ​ഴി​വു​ക​ളും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ സ​ർ​ക്കാ​രി​നും കോ​ട​തി​ക്കും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടു​ള്ള ഈ ​പ്ര​സ്താ​വ​ന, നീ​തി​ക്കു മു​ക​ളി​ലൂ​ടെ മു​ണ്ടും മ​ട​ക്കി​ക്കു​ത്തി ന​ട​ത്തു​ന്ന അ​ഭ്യാ​സം​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. ദ​യ​വാ​യി, ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​രാ​യി ചി​ത്രീ​ക​രി​ക്ക​രു​ത്.

എ​ന്താ​ണ് ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള സ​മൂ​ഹ​ത്തോ​ടു ചെ​യ്ത തെ​റ്റെ​ന്ന് ഈ ​സ​ർ​ക്കാ​ർ തെ​ളി​ച്ചു​പ​റ​യ​ണം. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി നി​യ​മാ​നു​സൃ​ത ഒ​ഴി​വു​ക​ൾ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഒ​ഴി​ച്ചി​ട്ട​ശേ​ഷം മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി അ​വ​യെ ക്ര​മ​വ​ത്ക​രി​ക്ക​ണ​മെ​ന്ന്, എ​ൻ​എ​സ്എ​സ് മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ലു​ള്ള സ്കൂ​ൾ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി‌​യി​ൽ, സു​പ്രീം​കോ​ട​തി തീ​ർ​പ്പു ക​ൽ​പ്പി​ച്ച​ത് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്. തു​ട​ർ​ന്ന് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

സ​മാ​ന​സ്വ​ഭാ​വ​മു​ള്ള സൊ​സൈ​റ്റി​ക​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെ ഈ ​വി​ധി​ന്യാ​യ​ത്തി​ൽ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ക്രി​സ്ത്യ​ൻ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​ൺ​സോ​ർ​ഷ്യം ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വ് നേ​ടി​യി​ട്ടു​മു​ണ്ട്. വി​ധി​യു​ടെ സ​ത്ത ഉ​ൾ​ക്കൊ​ണ്ട്, ഈ ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സ​മാ​ന​മാ​യു​ള്ള പ്ര​തി​സ​ന്ധി​യും പ​രി​ഹ​രി​ച്ചു​കൂ​ടേ എ​ന്നേ ചോ​ദി​ച്ചു​ള്ളൂ.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ധി​ക്കാ​ര​പൂ​ർ​വ​മാ​യ മ​റു​പ​ടി, “നി​ങ്ങ​ൾ വേ​ണ​മെ​ങ്കി​ൽ കോ​ട​തി​യി​ൽ പൊ​യ്ക്കൊ​ള്ളൂ” എ​ന്നാ​യി​രു​ന്നു. പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​പ്പോ​ഴും കോ​ട​തി​യി​ൽ പോ​കാ​നാ​ണെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യെ​ന്താ​ണെ​ന്നു​കൂ​ടി മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​തി​ക​ര​ണം മ​ന്ത്രി​യെ ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ്. നീ​തി ചോ​ദി​ക്കു​ന്ന​വ​രോ​ട് “ന്നാ ​താ​ൻ കേ​സ് കൊ​ട്” എ​ന്നാ​ണോ ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ പ​റ​യേ​ണ്ട​ത്?

2017 മു​ത​ൽ നാ​ലു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്കൂ​ളു​ക​ളി​ൽ നി​യ​മി​ക്ക​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ. പ​ക്ഷേ, പ​ത്ര​പ്പ​ര​സ്യ​ങ്ങ​ൾ കൊ​ടു​ത്തി​ട്ടും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളെ സ​മീ​പി​ച്ചി​ട്ടും യോ​ഗ്യ​ത​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​ല വി​ഷ​യ​ത്തി​ലും കി​ട്ടാ​നി​ല്ല. സ​ർ​ക്കാ​രി​നും ഇ​ത​റി​യാം. സം​വ​ര​ണം പാ​ലി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ, 2021 ന​വം​ബ​ർ എ​ട്ടി​നു​ശേ​ഷ​മു​ള്ള മ​റ്റ് അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ങ്ങ​ളും അ​തി​നു മു​ന്പു​ള്ള ത​സ്തി​ക​യാ​ണെ​ങ്കി​ൽ​പോ​ലും സ്ഥി​ര​നി​യ​മ​നം ന​ൽ​കി​യ​ത് ഈ ​തീ​യ​തി​ക്കു ശേ​ഷ​മാ​ണെ​ങ്കി​ൽ അ​തും താ​ത്കാ​ലി​ക നി​യ​മ​ന​മാ​യേ അം​ഗീ​ക​രി​ക്കൂ.

താ​ത്കാ​ലി​ക​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന ശ​ന്പ​ള​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ശ​ന്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യോ കൊ​ടു​ക്കേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന് ലാ​ഭ​മാ​യി​രി​ക്കാം. മാ​ത്ര​മ​ല്ല, ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന ഉ​ത്ത​ര​വു ന​ൽ​കി​യാ​ൽ സ്ഥി​ര​നി​യ​മ​ന​മെ​ന്ന അ​വ​കാ​ശം കോ​ട​തി​യി​ൽ​പോ​ലും അ​ധ്യാ​പ​ക​ർ​ക്ക് ഉ​ന്ന​യി​ക്കാ​നാ​വി​ല്ല. മാ​നേ​ജ്മെ​ന്‍റു​ക​ളോ​ടു​ള്ള ഈ ​സ​ർ​ക്കാ​രി​ന്‍റെ പ​ക ഏ​ക​ദേ​ശം 16,000ത്തി​ല​ധി​കം അ​ധ്യാ​പ​ക​രെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള എ​ൻ​എ​സ്എ​സി​ന്‍റെ നി​യ​മ​പോ​രാ​ട്ടം ധീ​ര​മാ​യി​രു​ന്നു. അ​തി​നു​മു​ന്പ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​മു​ഖ​രെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി​യ നീ​തി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ എ​ൻ​എ​സ്എ​സി​നു കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. പു​റ​ത്തു പ​റ​ഞ്ഞ​ത​ല്ല, സ​ർ​ക്കാ​ർ അ​ന്നു കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ൽ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ​യും മു​സ്‌​ലിം മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും വ്യ​ക്തി​ക​ളു​ടെ​യു​മൊ​ക്കെ സ്കൂ​ളു​ക​ളി​ൽ ഇ​തേ പ്ര​തി​സ​ന്ധി​യാ​ണ്. പ​ക്ഷേ, സ​മ്മ​തി​ക്കി​ല്ല. ഈ ​ഇ​ര​ട്ട​ത്താ​പ്പ് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഇ​പ്പോ​ൾ നു​ണ​പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ആ​രെ​ങ്കി​ലും വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു തി​രു​ത്തു​ക ത​ന്നെ വേ​ണം. അ​തി​നു പ​ക​രം, അ​തെ​ല്ലാം പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നു​ള്ള നീ​ക്ക​മാ​ണെ​ന്നു കാ​ണു​ന്ന​ത്, മ​ഞ്ഞ​പ്പി​ത്ത​ക്കാ​ഴ്ച​യു​ടെ ഫ​ല​മാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ ചേ​ർ​ത്തു​നി​ർ​ത്തി കാ​ല​ങ്ങ​ളാ​യി ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ​രി​ച​രി​ക്കു​ന്ന ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​സ​ർ​ക്കാ​രി​ന് അ​റി​യി​ല്ലാ​യി​രി​ക്കാം. പ​ല​രും പി​ൻ​വാ​തി​ലു​ക​ളി​ലൂ​ടെ അ​വി​ടെ​യെ​ത്തി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ സ്വ​ന്ത​മെ​ന്ന​പോ​ലെ പ​രി​ച​രി​ക്കു​ന്ന​വ​രെ​യും നി​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രി​ക്കാം. പ​ക്ഷേ, അ​റി​യാ​ൻ ശ്ര​മി​ക്ക​ണം. സാ​ര​മി​ല്ല; പ​ക്ഷേ, നി​ന്ദി​ക്ക​രു​ത്.

നാ​ലു വോ​ട്ടി​നും കു​റ​ച്ചു സീ​റ്റി​നും​വേ​ണ്ടി ബ​ഹു. മ​ന്ത്രീ, നി​ങ്ങ​ൾ നു​ണ പ​റ​യ​രു​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​ത്തി​നു കി​ട്ടു​ന്നി​ല്ലെ​ന്ന ന​ഗ്ന​സ​ത്യം അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ര്യാ​ദ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ആ​ദ്യം കാ​ണി​ക്കേ​ണ്ട​ത്. എ​ന്നി​ട്ട് മ​റ്റു നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കൂ. നീ​തി​ക്കാ​യ് കാ​ത്തി​രി​ക്കു​ന്ന ആ ​മ​നു​ഷ്യ​ർ​ക്കും തോ​ന്ന​ട്ടെ ത​ങ്ങ​ൾ പ​റ​യു​ന്ന​തു കേ​ൾ​ക്കാ​ൻ ഇ​വി​ടെ​യൊ​രു സ​ർ​ക്കാ​രു​ണ്ടെ​ന്ന്. മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന​തു കേ​വ​ലം പ​ര​സ്യ​മ​ല്ലെ​ന്നും തോ​ന്ന​ട്ടെ.

Editorial

സീ​സ​റി​നു​ള്ള​തു ദൈ​വ​ത്തി​നു വേ​ണ്ട
മാ​റ്റം വ​രു​ത്തി​യ സ്കൂ​ൾ സ​മ​യം സം​ബ​ന്ധി​ച്ച് മു​സ്‌​ലിം സം​ഘ​ട​ന​യാ​യ സ​മ​സ്ത​യു​ടെ വി​യോ​ജി​പ്പ് ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​പ​ര​മാ​ണ്. പ​ക്ഷേ, സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ സ​മ​സ്ത ഏ​കോ​പ​ന​സ​മി​തി​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​തു മ​തേ​ത​ര​ത്വ വി​രു​ദ്ധ​മാ​ണ്.

സ​മ​യ​മാ​റ്റ​ത്തി​ലെ അ​ധി​ക അ​ര മ​ണി​ക്കൂ​ര്‍ വൈ​കു​ന്നേ​ര​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഓ​ണം, ക്രി​സ്മ​സ്, മ​ധ്യ​വേ​ന​ൽ അ​വ​ധി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് അ​ധ്യ​യ​ന​സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​താ​യ​ത്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ​മ​യം​പോ​ലും മ​ത​പ​ഠ​ന​ത്തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ച്ചു​കൊ​ള്ള​ണം! ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്നു മാ​റ്റ​രു​തെ​ന്നു പ​റ​യു​ന്ന​വ​ർ ത​ന്നെ, മ​ത​പ​ഠ​നം ക​ഴി​ഞ്ഞു മ​തി പൊ​തു​പ​ഠ​നം എ​ന്നു പ​റ​യു​ക​യോ?

‘കേ​ര​ള ക​രി​ക്കു​ലം ഫ്രെ​യിം വ​ർ​ക്ക് 2007’ പു​റ​ത്തു​വ​ന്ന​തോ​ടെ തു​ട​ങ്ങി​യ​താ​ണ് സ​മ​യ​മാ​റ്റ ച​ർ​ച്ച. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം-2009 അ​നു​സ​രി​ച്ച് ഹൈ​സ്കൂ​ളി​ൽ 1,100 മ​ണി​ക്കൂ​ർ പ​ഠ​ന​സ​മ​യം വേ​ണം. പ​ക്ഷേ, ഒ​രി​ക്ക​ലും ന​ട​പ്പാ​യി​ല്ല. ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കു​ന്ന​തി​നെ​തി​രേ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ൽ റ​ദ്ദാ​ക്കി.

വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ ത​യാ​റാ​ക്കാ​ൻ 2024 ഓ​ഗ​സ്റ്റി​ൽ കോ​ട​തി സ​ർ​ക്കാ​രി​നു നി‍​ർ​ദേ​ശം ന​ൽ​കി. എ​ൽ​പി ക്ലാ​സു​ക​ളി​ൽ 198 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ക്കു​ള്ള നി​ശ്ചി​ത 800 മ​ണി​ക്കൂ​ർ നി​ല​വി​ലു​ണ്ട്. യു​പി ക്ലാ​സു​ക​ളി​ൽ 200 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ 1000 മ​ണി​ക്കൂ​ർ തി​ക​യ്ക്കാ​ൻ ര​ണ്ടു ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​ക്കി.

ഹൈ​സ്കൂ​ളു​ക​ളി​ൽ 1,100 മ​ണി​ക്കൂ​റി​നു​ള്ള 220 പ്ര​വൃ​ത്തി​ദി​വ​സം ഉ​റ​പ്പാ​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞും 15 മി​നി​റ്റ് വീ​ത​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. രാ​വി​ലെ 9.45 മു​ത​ൽ വൈ​കു​ന്നേ​രം 4.15 വ​രെ​യാ​ണ് പു​തി​യ സ​മ​യം. പ​ക്ഷേ, 2025 ജൂ​ണ്‍ പ​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ സ​മ​സ്ത രം​ഗ​ത്തെ​ത്തി. മ​ദ്ര​സ മ​ത​പ​ഠ​ന​ത്തി​ന്‍റെ സ​മ​യം ന​ഷ്ട​മാ​കു​മെ​ന്ന​താ​ണ് കാ​ര​ണം.

മ​ദ്ര​സ​പ​ഠ​ന​ത്തി​നു മ​തം നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ത്ര​യും സ​മ​യം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു വാ​ദി​ക്കു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്.
മ​റ്റു മ​ത​സ്ഥ​ർ ത​ങ്ങ​ളു​ടെ ആ​രാ​ധ​ന​ക​ൾ​ക്കും മ​ത​പ​ഠ​ന​ങ്ങ​ൾ​ക്കും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​മ​യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തു​പോ​ലും സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ധ്യ​യ​ന സ​മ​യം ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.

പു​തി​യ സ്കൂ​ൾ സ​മ​യ​ക്ര​മ​ത്തി​ലും അ​ത് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നു പു​റ​മേ​യാ​ണ്, എ​ല്ലാ മ​ത​സ്ഥ​ർ​ക്കും മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കും​വേ​ണ്ടി​യു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ​മ​യം മ​ദ്ര​സ പ​ഠ​ന​ത്തി​നു​വേ​ണ്ടി​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം.

സ​മാ​ന ആ​വ​ശ്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രും ഉ​ന്ന​യി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ എ​വി​ടെ​യെ​ത്തും? ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും 10 ദി​വ​സം വീ​തം അ​വ​ധി ന​ൽ​കു​മ്പോ​ൾ പെ​രു​ന്നാ​ളി​ന് ഒ​രു ദി​വ​സം മാ​ത്ര​മേ അ​വ​ധി ന​ൽ​കു​ന്നു​ള്ളു​വെ​ന്നും ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ അ​പ​ര മ​ത​വി​ദ്വേ​ഷ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്നും സ​മ​സ്ത നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി 2022 ഡി​സം​ബ​റി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പ​ക്ഷേ, മ​റ്റാ​ർ​ക്കും ന​ൽ​കാ​ത്ത പ്രാ​ർ​ഥ​നാ​സൗ​ക​ര്യം എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​തോ അ​തി​നെ മ​റ്റു​ള്ള​വ​ർ മാ​നി​ക്കു​ന്ന​തോ അ​ദ്ദേ​ഹം മ​റ​ന്നു. മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. സി​ബി​എ​സ്ഇ​യി​ൽ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്ര​സ പ​ഠ​ന​ത്തി​നു സ​മ​യ​മി​ല്ലെ​ങ്കി​ലും ആ​ർ​ക്കും പ​രാ​തി​യു​ള്ള​താ​യി കേ​ട്ടി​ട്ടി​ല്ല.

മ​ദ്ര​സ​യി​ലെ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും പ​ഠ​ന​സ​മ​യം വ​ർ​ധി​ക്കു​ന്ന​ത് കു​ട്ടി​ക​ളെ ക്ഷീ​ണി​ത​രാ​ക്കു​മെ​ന്ന വാ​ദ​വും ചി​ല​ർ ഉ​ന്ന​യി​ച്ചു ക​ണ്ടു. അ​തി​ൽ കാ​ര്യ​മു​ണ്ട്. പ​ക്ഷേ, സ്കൂ​ൾ പ​ഠ​ന​ത്തി​നു പു​റ​മേ, സ്വ​ന്തം കു​ട്ടി​ക​ൾ​ക്കു​മേ​ൽ ര​ണ്ടു മ​ണി​ക്കൂ​ർ മ​ദ്ര​സ പ​ഠ​നം​കൂ​ടി ചു​മ​ത്തി​യ​വ​രു​ടേ​താ​ണ് ഈ ​രോ​ദ​നം.

മ​ദ്ര​സ പ​ഠ​ന​സ​മ​യ​ത്തി​ൽ​നി​ന്ന് 15 മി​നി​റ്റ് കു​റ​ച്ചാ​ൽ ഇ​തു പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ലേ? കോ​വി​ഡ് കാ​ല​ത്തെ​ന്ന​പോ​ലെ ഓ​ൺ​ലൈ​ൻ മ​ദ്ര​സ പ​ഠ​ന​വും പ​ല​രും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തൊ​ന്നും സ്വീ​കാ​ര്യ​മ​ല്ലെ​ങ്കി​ൽ, മ​ത​പ​ഠ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കാ​ത്ത​വ​രു​ടെ ചെ​ല​വി​ൽ മ​ദ്ര​സ പ​ഠ​ന​ത്തി​നു സ​മ​യം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്.

സ്‌​കൂ​ള്‍ സ​മ​യ​മാ​റ്റ​ത്തി​ല്‍ പി​റ​കോ​ട്ടി​ല്ലെ​ന്നും തീ​രു​മാ​നം മാ​റ്റാ​ന്‍ വേ​ണ്ടി​യ​ല്ല, കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍​വേ​ണ്ടി​യാ​ണ് എ​തി​ര്‍​പ്പു​ള്ള​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 12 ല​ക്ഷ​ത്തോ​ളം മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​സ്ത.

പ​ക്ഷേ, അ​തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ​നി​ന്ന് മ​ന്ത്രി പി​ന്മാ​റു​മോ​യെ​ന്ന് അ​റി​യി​ല്ല. മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് സൂം​ബ ഡാ​ൻ​സ് ചു​വ​ട് ഇ​ട​റി നി​ൽ​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മ​ത​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പു​തി​യ​ത​ല്ല.

അ​പ്പോ​ഴൊ​ക്കെ കോ​ട​തി​ക​ൾ ഇ​ട​പെ​ടു​ക​യും ന്യാ​യം ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന്യാ​യ​മു​ണ്ടെ​ന്നു തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ സ​മ​സ്ത​യ്ക്കും സ​മാ​ന സം​ഘ​ട​ന​ക​ൾ​ക്കും കോ​ട​തി​യെ സ​മീ​പി​ക്കാം. ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സം​വി​ധാ​ന​ത്തി​ൽ സീ​സ​റി​നു​ള്ള​തു സീ​സ​റി​നും ദൈ​വ​ത്തി​നു​ള്ള​തു ദൈ​വ​ത്തി​നും കൊ​ടു​ത്തേ മ​തി​യാ​കൂ.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സീ​സ​റി​നു​ള്ള​തും ദൈ​വ​ത്തി​നു കൊ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ങ്കി​ൽ ഇ​തൊ​രു പു​തു​വ​ഴി​യാ​യി​രി​ക്കും; മ​റ്റു മൗ​ലി​ക​വാ​ദ​ങ്ങ​ൾ​ക്കും ക​ട​ന്നു​ക​യ​റാ​നു​ള്ള​ത്. ഞാ​യ​റാ​ഴ്ച​ക​ളെ​യും വി​ശു​ദ്ധ ദി​ന​ങ്ങ​ളെ​യും​പോ​ലും പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​ട്ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​റി​യാ​ൻ കൗ​തു​ക​മു​ണ്ട്.
 
 

Editorial

സൂം​ബ നൃ​ത്ത​ത്തെ ക​ല്ലെ​റി​ഞ്ഞു കൊ​ല്ല​രു​ത്

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മെ​ന്ന് ഉ​റ​പ്പു​ള്ള സൂം​ബ എ​ന്ന വ്യാ​യാ​മ​നൃ​ത്ത​ത്തി​ന്‍റെ ചു​വ​ടു​ക​ളി​ലും മ​തം ച​വി​ട്ടി​യി​രി​ക്കു​ന്നു. അ​തി​നു പ​ല ന്യാ​യ​ങ്ങ​ളും നി​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും വേ​രു​ക​ൾ കി​ട​ക്കു​ന്ന​ത് പൊ​തു ഇ​ട​ങ്ങ​ളി​ലെ സ്ത്രീ-​പു​രു​ഷ സാ​മീ​പ്യ​ത്തി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ഇ​ട​പ​ഴ​ക​ലി​ലും​പോ​ലും സ​ദാ​ചാ​ര​വി​രു​ദ്ധ​ത ത​പ്പു​ന്ന മൗ​ലി​ക​വാ​ദ​ത്തി​ലാ​ണ്.

ആ ​വാ​ദ​ത്തി​ന്‍റെ തു​ട​ർ​ച്ച​ക്കാ​രാ​ണ് ത​ങ്ങ​ളെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് മ​ത​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ന്തു ന​ട​ത്ത​ണ​മെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ധീ​ര​മാ​ണ്. പ​ക്ഷേ, എ​ന്തു ന​ട​ത്ത​രു​തെ​ന്നു ചി​ല മ​ത​സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ക്കു​മോ​യെ​ന്ന​റി​യി​ല്ല.

ഏ​തൊ​രു നൃ​ത്ത​വും വ്യാ​യാ​മ​മാ​ണെ​ങ്കി​ലും സൂം​ബ​യു​ടേ​ത് കൂ​ടു​ത​ൽ ല​ളി​ത​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളാ​ണ്. ലോ​ക​മെ​ങ്ങും 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​ന​കീ​യാ​രോ​ഗ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൂം​ബ മാ​റി​ക്ക​ഴി​ഞ്ഞു. ക്യൂ​ബ​ന്‍ സം​ഗീ​ത​മാ​യ റൂം​ബ​യു​മാ​യി സാ​മ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് സൂം​ബ എ​ന്ന പേ​രു വ​ന്ന​ത്. ലോ​ക​ത്തെ ഏ​താ​ണ്ട് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​നൃ​ത്ത​വ്യാ​യാ​മം പി​ന്തു​ട​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഇ​തു ന​ട​പ്പാ​ക്കാ​നി​റ​ങ്ങി​യ​ത്.

ചി​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൂം​ബ ഡാ​ൻ​സ് ന​ട​ത്തു​ന്ന​തി​ൽ മ​ത​വി​രു​ദ്ധ​ത​യോ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യോ ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ൽ പോ​ലും ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ങ്കി​ലും അ​വ​രി​തി​ൽ അ​ൽപ്പ​വ​സ്ത്ര​വും സ​ദാ​ചാ​ര​വു​മൊ​ക്കെ കൂ​ട്ടി​ക്ക​ല​ർ​ത്തി. ആ​ഭാ​സ​ങ്ങ​ൾ​ക്കു നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്നും മേ​നി​യ​ഴ​ക് പ്ര​ക​ടി​പ്പി​ക്കാ​നും ഇ​ട​ക​ല​ര്‍​ന്ന് ആ​ടി​പ്പാ​ടാ​നും ധാ​ര്‍​മി​ക​ബോ​ധം അ​നു​വ​ദി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണി​ത് എ​ന്നുമാണ് ഒ​രു ‘പ​ണ്ഡി​ത​ൻ’ പ​റ​ഞ്ഞ​ത്. ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​ട​പ​ഴ​കു​ന്ന​ത് ആ​ഭാ​സ​മാ​ണെ​ന്നു ക​രു​തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റി​യ മ​ന​സ്, നൃ​ത്തം ചെ​യ്യു​ന്ന മ​റ്റെ​ല്ലാ​വ​രെ​യും അ​പ​മാ​നി​ക്കു​ക​യാ​ണ്.

സൂം​ബ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​തു ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ​ഠ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്കൂ​ളു​ക​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യാ​ണ് കാ​യി​ക​രം​ഗ​ത്തെ മെ​ച്ച​പ്പെ​ടു​ത്താ​ൻ വേ​ണ്ട​തെ​ന്നു​മൊ​ക്കെ മു​സ്‌​ലിം വി​ദ്യാ​ർ​ഥി സം​ഘ​ട​ന എം​എ​സ്എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​നേ അ​റി​യൂ. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ ആ​രോ​ഗ്യ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന ഈ ​നൃ​ത്തം കേ​ര​ള​ത്തി​ലെ കു​റ​ച്ചു കു​ട്ടി​ക​ൾ​ക്കു പ്ര​ത്യേ​കി​ച്ചു വ​ല്ല ദോ​ഷ​വു​മു​ണ്ടാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണെ​ങ്കി​ൽ, ആ​രോ​ഗ്യ​രം​ഗ​ത്ത് ഉ​ൾ​പ്പെ​ടെ ലോ​കം അം​ഗീ​ക​രി​ച്ച​തും കേ​ര​ളം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തു​മാ​യ പ​ല​തി​നെ​ക്കു​റി​ച്ചും ‘നാ​ട്ടു പ​ണ്ഡി​ത​ർ’ പ​ഠ​നം ന​ട​ത്തേ​ണ്ടി​വ​രും.

പ്ര​തി​രോ​ധ വാ​ക്സി​ൻ വി​രു​ദ്ധ​ത​യും ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തെ നി​രാ​ക​രി​ക്കു​ന്ന വീ​ട്ടി​ലെ പ്ര​സ​വ​ങ്ങ​ളും സ്വ​യം ചി​കി​ത്സ​യു​മൊ​ക്കെ മ​നു​ഷ്യ​ർ​ക്കു ദോ​ഷ​മേ വ​രു​ത്തി​യി​ട്ടു​ള്ളൂ എ​ന്നും മ​റ​ക്ക​രു​ത്. കാ​യി​കാ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ് നി​ക​ത്തി​യി​ട്ടി​ല്ലെ​ന്ന് ഈ​യ​വ​സ​ര​ത്തി​ൽ പ​റ​ഞ്ഞ​ത്, ഒ​ഴി​വു​ക​ൾ നി​ക​ത്തി​യാ​ൽ സൂം​ബ ഡാ​ൻ​സ് ന​ട​ത്താ​മെ​ന്ന അ​ർ​ഥ​ത്തി​ല​ല്ല​ല്ലോ. ഈ ​ന്യാ​യീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഇ​ടു​ങ്ങി​യ മ​ത​താ​ത്പ​ര്യ​ങ്ങ​ളെ മ​റ​യ്ക്കാ​നു​ള്ള മു​ഖാ​വ​ര​ണ​ങ്ങ​ളാ​ണ്.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു​ൾ​പ്പെ​ടെ ഗു​ണ​ക​ര​മെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ സ​മ്മ​തി​ച്ചി​ട്ടു​ള്ള സൂ​ംബ ഡാ​ൻ​സി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ 500 ക​ലോ​റി ഊ​ർ​ജ​മെ​ങ്കി​ലും ക​ത്തി​ച്ചു​ക​ള​യു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സൂം​ബ ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം കേ​ര​ളം ല​ഹ​രി​മു​ക്ത​മാ​കു​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​മു​ള്ള​വ​ർ ല​ഹ​രി​പോ​ലു​ള്ള ഉ​ന്മാ​ദ​ങ്ങ​ളി​ലേ​ക്കു പോ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ട ഉ​ല്ലാ​സ​ത്തി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ പ​ല​തും പ​ഠി​പ്പി​ക്കാ​നാ​കു​മെ​ന്ന​തു​മാ​ണ് ഇ​തി​ന്‍റെ​യൊ​ക്കെ സാ​ധ്യ​ത. അ​തു​പോ​ലെ ആ​ൺ​കു​ട്ടി​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചു​ക​ണ്ടാ​ൽ സ​ദാ​ചാ​ര​മി​ള​കു​ന്ന​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ല. അ​തു ന​ല്ല​താ​ണെ​ങ്കി​ൽ ഏ​റ്റ​വും ന​ല്ല രാ​ജ്യ​ങ്ങ​ളാ​യി പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രും.

സൂം​ബ നൃ​ത്ത​ത്തോ​ടു വി​രു​ദ്ധാ​ഭി​പ്രാ​യ​മു​ള്ള​വ​രെ ആ​രും മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​ക്കി​യി​ട്ടി​ല്ല. പി​ന്തി​രി​പ്പ​ൻ വാ​ദ​ങ്ങ​ളു​മാ​യെ​ത്തി അ​ത് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ത​നേ​താ​ക്ക​ളെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​നു​പ​ക​രം, അ​വ​ർ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി എ​ന്നു വ​ര​രു​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളെ ആ​ഭാ​സ​മാ​യി കാ​ണാ​ത്ത മഹാ​ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്കും വി​ല​യു​ണ്ടെ​ന്നു​കൂ​ടി സ​ർ​ക്കാ​ർ അ​റി​ഞ്ഞി​രി​ക്ക​ണം.

Latest News

Corehub Up