അഭിജിത് ദീപ്കെ
ന്യൂഡൽഹി: രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്ക് അഭിജിത് ദീപ്കെ കത്തയച്ചു. രാജ്യവ്യാപകമായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ നീക്കം നടത്തിയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്കൂളുകളുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതികളും ഇതിനായി ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സ്കൂളുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.
Tags : AbhijitDipke EducationMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash