Business
കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ വളര്‍ന്നുവരുന്ന പുതിയ മേഖലകളിലെ സാമ്പത്തിക സഹായം ഉറപ്പിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്ര സെന്റര്‍ ഓഫ് എക്സലന്‍സ് അവതരിപ്പിച്ചു.
പുനരുപയാഗിക്കാവുന്ന ഊര്‍ജം, ഹരിത ഹൈഡ്രജന്‍, സെമി കണ്ടക്ടര്‍, ഡീകാര്ബണൈസേഷന്, സ്മാര്‍ട്ട് അടിസ്ഥാനസൗകര്യങ്ങള്‍, ഡാറ്റാ സെന്റര്‍ അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും ചക്ര ശ്രദ്ധ പതിപ്പിക്കുക.
Business
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മികച്ച പഠനനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള മുത്തൂറ്റ് എം. ജോര്‍ജ് എക്സലന്‍സ് അവാര്‍ഡും കാഷ് പ്രൈസും വിതരണം ചെയ്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് തോമസ് മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് മുഖ്യാതിഥിയായിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ആര്. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
മുത്തൂറ്റ് ഫിനാന്‍സ് കോട്ടയം റീജണല്‍ മാനേജര്‍ തോമസ് വി. കുര്യാക്കോസ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് മാനേജര്‍ രാജ് ഫിലിപ്പ്, അഞ്ജലി കൃഷ്ണ, ജോഷ് വര്‍ഗീസ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍) എന്നിവര്‍ പ്രസംഗിച്ചു .