Sports
ഫിഫ ലോകകപ്പ്: ഫിഫ ലോകകപ്പിലെ അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ എക്സ്ട്രാടൈമിൽ. നിശ്ചിത സമയത്തും ഇഞ്ചുറി സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മംത്സരം എക്സ്ട്രാടൈമിലൈയ്ക്ക് നീണ്ടത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ മടക്കിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ലെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിലുള്ളത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വിറ്റ്സർലൻഡാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ ഗോളിലെക്കെത്താൻ അവർക്കായില്ല. കൗണ്ടർ അറ്റാക്കുകൾക്കാണ് അർജന്റീന ശ്രമിച്ചത്.
പത്താം മിനിറ്റിൽ ലഭിച്ച കോർണർ ഗോളാക്കി ലോകചാന്പ്യൻമാർ മുന്നിലെത്തുകയായിരുന്നു. മെസി എടുത്ത കോർണർ കിക്ക് സുന്ദരമായ ഹെഡറിലൂടെ മാക്ക് അലിസ്റ്റർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡ് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയായിരുന്നു.
Sports
ഒരു വശത്ത് ഫ്രഞ്ച് പട അപരാജിത കുതിപ്പുമായി സെമിയിൽ കടന്നിരിക്കുന്നു. എംബാപ്പെയെയും സംഘത്തെയും ആര് പിടിച്ചുകെട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും സെമിയിൽ ഫ്രാൻസിനെ ആര് നേരിടുമെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി.
ഇന്നു രാത്രി നടക്കുന്ന ക്വാർട്ടർ. അക്ഷരാർഥത്തിൽ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഏറ്റുമുട്ടുന്നത് യൂറോപ്യൻ വമ്പൻമാരായ സ്പെയിനും ബെൽജിയയവും ആയതിനാൽ തന്നെ അങ്ങനെ പ്രതീക്ഷിച്ചല്ലേ പറ്റൂ.
ഇരു ടീമുകളും അവസാനം നേർക്കുന്നേർ വന്നതു പത്ത് കൊല്ലങ്ങൾക്ക് മുമ്പ് 2016ൽ. അതും സൗഹൃദ മത്സരത്തിൽ. അന്നു ഡേവിഡ് സിൽവയുടെ ഇരട്ട ഗോൾ മികവിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചു. 36 കൊല്ലത്തിന് ശേഷമാണ് സ്പെയിനും ബെൽജിയവും വിശ്വവേദിയിൽ ഏറ്റുമുട്ടുന്നത്.
ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 1986ൽ ആയിരുന്നു ആദ്യ പോര്. അന്ന് ഷൂട്ടൗട്ടിൽ ബെൽജിയം വിജയിച്ചു. എന്നാൽ, തൊട്ടടുത്ത ലോകകപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ജയിച്ചു സ്പെയിൻ കണക്ക് തീർത്തു.
നിലവിലെ യൂറോ ജേതാക്കളായ സ്പെയിൻ മികച്ച ഫോമിലാണ്. ഒരു കളി പോലും തോറ്റിലെന്ന് മാത്രമല്ല ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് ക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ വീഴ്ത്തിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ.
ലമൈൻ യമാൽ, മൈക്കൽ ഒയർസബാൽ, അലക്സ് ബയേന, പെഡ്രി, റോഡ്രി.. ഓ........ സൂപ്പർ താരങ്ങളുടെ വൻ നിര. അതു മാത്രമല്ല ഒരു താരത്തിനും ഒരു ടീമിനും ഉനയ് സിമൺ കാവൽനിൽക്കുന്ന സ്പെയിന്റെ ഗോൾവല കുലുക്കാനായിട്ടില്ല. 2010ന് ശേഷം ലോകത്തിന്റെ നെറുകയിൽ എത്താനുള്ള കുതിപ്പിലാണ് ലാ റോജ.
എന്നാൽ, ബെൽജിയം ഒട്ടും നിസാരക്കാരല്ല. സുവർണ തലമുറ ഏറെക്കുറെ കളമൊഴിഞ്ഞെങ്കിലും സൂപ്പർ താരങ്ങൾക്ക് കുറവില്ല ബെൽജിയം നിരയിൽ. കെവിൻ ഡിബ്രുയിൻ, റൊമേലു ലുക്കാക്കു, ജെറെമി ഡോക്കു, ചാൾസ് ഡി കെറ്റെലായ്രെ, ലിയാൻഡ്രോ ട്രൊസാർഡ്, യോരി ടിലെമാൻസ്. ഇവർക്കൊപ്പം ഗോൾകീപ്പർ തിബോ ക്വാർട്ടുവ. വീറും വാശിയോടെ പൊരുതാൻ പേരു കേട്ടവരാണ് ബെൽജിയം. സെനഗലിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നത് നമ്മൾ കണ്ടതാണ്. അവസാന നാലിലെത്താൻ അവർ കൈയും മെയ്യും മറന്ന് പൊരുതുമെന്നുറപ്പാണ്.
ഏതായാലും ഒപ്പത്തിനൊപ്പം.... എന്നു പറയാവുന്ന..... ഇരു ടീമുകളും ഏറ്റുമുട്ടുബോൾ തീ പാറുമെന്നുറപ്പാണ്.
Viral
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ കോഴിക്കോട്ടെ തെരുവുകളിൽ വൻ ആഘോഷവുമായി ഫുട്ബോൾ ആരാധകർ.
ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർക്കുകയായിരുന്നു. കളി കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആരാധകരെ തെരുവുകളിലേക്ക് ആവേശത്തോടെ ഇറക്കിയത്. വലിയ സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ഈ വിജയം ആഘോഷമാക്കിയത്.
പോർച്ചുഗൽ പതാകകളേന്തിയും റൊണാൾഡോയുടെ ജേഴ്സിയണിഞ്ഞും ആരാധകർ നടത്തിയ ബൈക്ക് റാലികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
അർജന്റീനയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസി ഹാട്രിക് നേടിയതോടെ റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിച്ചിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിൽ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകർ വലിയൊരു ഉത്സവമായാണ് കൊണ്ടാടുന്നത്.
സോഷ്യൽ മീഡിയയിലും റൊണാൾഡോയുടെ ഈ വേട്ടയെയും കേരളത്തിലെ ആരാധകരുടെ ആവേശത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞുകഴിഞ്ഞു. വരും മത്സരങ്ങളിലും തങ്ങളുടെ പ്രിയ താരം ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
Viral
ഉഗാണ്ടയിലെ കമ്പാലയിലുള്ള കറ്റ്വെ ചേരികളിൽ നിന്ന് നൃത്തച്ചുവടുകളിലൂടെ ആഗോള ശ്രദ്ധനേടിയ 'ഗെട്ടോ കിഡ്സ്' തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നെറുകയിലാണ്.
2026-ലെ ഫിഫ ലോകകപ്പിന്റെ ഹാഫ് ടൈം ഷോയിൽ പ്രശസ്ത ആഗോള പോപ്പ് ഗായിക ഷക്കീറയ്ക്കൊപ്പം ഈ കൊച്ചു മിടുക്കരും വേദി പങ്കിടും.
ബെർണാ ബോയ്ക്കൊപ്പം ഷക്കീറ ആലപിച്ച 'ദായ് ദായ്' എന്ന ഔദ്യോഗിക ലോകകപ്പ് ഗാനത്തെക്കുറിച്ച് സംസാരിക്കവെ ഷക്കീറ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളും ആരാധകരുടെ നൃത്ത വീഡിയോകളും താൻ ശ്രദ്ധിക്കുന്നുണ്ടെന്നും, ഉഗാണ്ടൻ സംഘത്തെ ഇതിനകം തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചുകഴിഞ്ഞതായും ഗായിക വ്യക്തമാക്കി.
ആഫ്രോബീറ്റ്സ്, റെഗ്ഗെട്ടൺ, ഡാൻസ്-പോപ്പ് എന്നിവ സമന്വയിപ്പിച്ചാണ് ഈ ലോകകപ്പ് ഗാനം ഒരുക്കിയിരിക്കുന്നത്. 2014-ൽ ദൗഡ കവുമാ രൂപീകരിച്ച ഗെട്ടോ കിഡ്സ്, എഡ്ഡി കെൻസോയുടെ 'സിത്യാ ലോസ്' എന്ന പാട്ടിന് ചെയ്ത നൃത്തത്തിലൂടെയാണ് മുൻപ് ഇന്റർനെറ്റിൽ തരംഗമായത്.
പിന്നീട് ഫ്രഞ്ച് മൊണ്ടാനയുടെ മ്യൂസിക് വീഡിയോയിലും 2022-ലെ ഖത്തർ ലോകകപ്പ് വേദികളിലും ഇവർ സാന്നിധ്യമറിയിച്ചു. വിനോദത്തിനപ്പുറം, ഈ ലോകകപ്പ് ഗാനത്തിൽ നിന്നുള്ള വരുമാനം ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ, കായിക പുരോഗതിക്കായി 'ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിലേക്ക്' സംഭാവന ചെയ്യും.
ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളിൽ കാറ്റി പെറി, ലിസ, റെമ, ടൈല തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നുണ്ട്.
ചേരിയിലെ തെരുവുകളിൽ നിന്ന് ലോകകപ്പിന്റെ മഹാമേളയിലേക്കുള്ള ഗെട്ടോ കിഡ്സിന്റെ ഈ വളർച്ച ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ പ്രചോദനമാകുന്നത്.