Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gukesh

ഗു​കേ​ഷ്, പ്ര​ഗ്നാ​ന​ന്ദ, ദി​വ്യ ജയിച്ചു

ഓസ്‌ലോ: 2026 നോ​ര്‍​വെ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു മി​ന്നും ജ​യം. അ​തേ​സ​മ​യം, നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ താ​രം മാ​ഗ്ന​സ് കാ​ള്‍​സ​ന്‍ ആ​ദ്യ റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ലോ​ക ചാ​മ്പ്യ​നാ​യ ഡി. ​ഗു​കേ​ഷ്, ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍​മ​നി​യു​ടെ വി​ന്‍​സെ​ന്‍റ് കൈ​മ​റി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്. ആ​ദ്യ പോ​രാ​ട്ടം 144 നീ​ക്കം​വ​രെ ന​ട​ന്നെ​ങ്കി​ലും സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. അ​തോ​ടെ അ​ര്‍​മ​ഗെ​ദ്ദോ​ന്‍ (ടൈ​ബ്രേ​ക്ക​ര്‍) അ​ര​ങ്ങേ​റി. ടൈ​ബ്രേ​ക്ക​റി​ല്‍ 22 നീ​ക്ക​ത്തി​ല്‍ ഗു​കേ​ഷ് ജ​യ​ത്തി​ലെ​ത്തി.

ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ അ​മേ​രി​ക്ക​യു​ടെ വെ​സ്ലി സൊ​യെ തോ​ല്‍​പ്പി​ച്ചു. ആ​ദ്യ ഗെ​യിം 32 നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ ടൈ​ബ്രേ​ക്ക​ര്‍ അ​ര​ങ്ങേ​റി. 43 നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​ഗ്നാ​ന​ന്ദ ജ​യം സ്വ​ന്ത​മാ​ക്കി. ഫ്രാ​ന്‍​സി​ന്‍റെ അ​ലി​റേ​സ ഫി​റോ​സ്ജ​യാ​ണ് മാ​ഗ്ന​സ് കാ​ള്‍​സ​നെ ആ​ദ്യ റൗ​ണ്ടി​ല്‍ ഞെ​ട്ടി​ച്ച​ത്. 38 നീ​ക്ക​ത്തി​ല്‍ അ​ലി​റേ​സ ജ​യ​ത്തി​ലെ​ത്തി.

ലോ​ക ചാ​മ്പ്യ​നെ കീ​ഴ​ട​ക്കി

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ് ലോ​ക ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ ജു ​വെ​ന്‍​ജു​നെ അ​ട്ടി​മ​റി​ച്ചു. 2025 ചെ​സ് ലോ​ക​ക​പ്പ് ജേ​താ​വാ​യ ദി​വ്യ ദേ​ശ്മു​ഖ്, ആ​ദ്യ റൗ​ണ്ടി​ല്‍ 52 നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ സ​മ​നി​ല​യി​ല്‍ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ടൈ​ബ്രേ​ക്ക​റി​ല്‍ 51 നീ​ക്ക​ത്തി​ല്‍ ജ​യം നേ​ടി. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​ര​മാ​യ കൊ​നേ​രു ഹം​പി ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സൗ​ബ​യേ​വ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

Latest News

Corehub Up