Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf Region

America

അ​മേ​രി​ക്ക-​ഇ​റാ​ൻ നി​ർണാ​​യ​ക ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ​ച്ചൊ​ല്ലി ഗ​ൾ​ഫ് മേ​ഖ​ല വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ൽ

 പാ​കി​സ്ഥാ​നി​ൽ  ന​ട​ന്ന 21 മ​ണി​ക്കൂ​ർ നീ​ണ്ട നി​ർ​​ണായ​ക അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണമാ​യി. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജെ.​ഡി. വാ​ൻ​സ് മു​ന്നോ​ട്ടു​വ​ച്ച 'ഫൈ​ന​ൽ ഡീ​ൽ' ഇ​റാ​ൻ പൂ​ർ​ണമാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ത്രു​വു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ശു​ഭ​സൂ​ച​ന​യാ​ണെ​ന്നാ​ണ് വാ​ൻ​സ് പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ക​രാ​റി​ന് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ 'ന​ര​കം കാ​ണി​ക്കു​മെ​ന്ന' ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക ഉ​ട​ന​ടി ഒ​രു സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നി​ട്ടി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഹി​സ്ബു​ള്ള​യെ ഒ​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​റാ​ന് മാ​ത്ര​മാ​യി ഒ​രു വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ സാ​ധ്യ​മ​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ ഇ​പ്പോ​ഴു​ള്ള​ത്.

ത​ർ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ബി​ന്ദു ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ (Strait of Hormuz) നി​യ​ന്ത്ര​ണ​വും ഇ​റാ​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ണ​വ ശേ​ഖ​ര​വു​മാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​യു​ക്ത ഭ​ര​ണ​വും ചെ​ക്ക് പോ​യി​ന്‍റും സ്ഥാ​പി​ച്ച് അ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം പ​ങ്കി​ടാ​മെ​ന്ന അ​മേ​രി​ക്ക​യു​ടെ നി​ർ​ദ്ദേ​ശം ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​റാ​ൻ നി​രാ​ക​രി​ച്ചു. യു​ദ്ധ​ച്ചെ​ല​വു​ക​ൾ ഇ​തി​ലൂ​ടെ വ​സൂ​ലാ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ ത​ന്ത്ര​മാ​യാ​ണ് ഈ ​നി​ർ​ദേശ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മെ, 10 മു​ത​ൽ 11 വ​രെ അ​ണു​ബോം​ബു​ക​ൾ നി​ർ​മ്മി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ 450 കി​ലോ​ഗ്രാം സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​റാ​ൻ ത​ള്ളി. ഈ ​യു​റേ​നി​യം എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​യ്ക്കോ ഇ​സ്രാ​യേ​ലി​നോ കൃ​ത്യ​മാ​യ വി​വ​ര​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സൈ​നി​ക നീ​ക്ക​ത്തി​ന് പ​ക​രം ക​രാ​റി​ലൂ​ടെ ഇ​ത് സ്വ​ന്ത​മാ​ക്കാ​ൻ അ​മേ​രി​ക്ക ശ്ര​മി​ക്കു​ന്ന​ത്.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന യാ​ൻ​ബൂ പൈ​പ്പ്‌​ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ച് സൗ​ദി അ​റേ​ബ്യ റെ​ഡ് സീ ​വ​ഴി​യു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു. കൂ​ടാ​തെ, 6.5 ബി​ല്യ​ൺ ഡോ​ള​റിന്‍റെ ക​ട​ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി പാ​കി​സ്ഥാ​ൻ സൈ​ന്യ​ത്തെ ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കാ​ൻ സൗ​ദി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്നു​മു​ണ്ട്. ഇ​ത് ച​ർ​ച്ച​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രാ​യ പാ​കി​സ്ഥാ​ന്‍റെ നി​ഷ്പ​ക്ഷ​ത​യെ വ​ലി​യ തോ​തി​ൽ ചോ​ദ്യം ചെ​യ്യു​ന്നു.

കേ​വ​ല​മൊ​രു താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ന് പ​ക​രം ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഒ​രു അ​ന്താ​രാ​ഷ്ട്ര സ്വ​ത​ന്ത്ര പാ​ത​യാ​യി മാ​റ്റ​ണ​മെ​ന്നാ​ണ് ഖ​ത്ത​ർ, ബ​ഹ്റിൻ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന താ​ല്പ​ര്യം. അ​തി​നി​ടെ, ഹി​സ്ബു​ള്ള​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തു​ർ​ക്കി രം​ഗ​ത്തെ​ത്തി​യ​തും സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ ലോ​ക പോ​ലീ​സ് ച​മ​യാ​നോ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നോ നി​ൽ​ക്കാ​തെ തി​ക​ച്ചും ബി​സി​ന​സ് അ​ധി​ഷ്ഠി​ത​മാ​യ സ​മീ​പ​ന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​ന് മേ​ലു​ള്ള സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ആ​ഗോ​ള എ​ണ്ണ​വി​ല വ​ർ​ധന​വ് ത​ട​യാ​നാ​യി ഒ​രു മാ​സ​ത്തേ​ക്ക് ചി​ല ഉ​പ​രോ​ധ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ക മാ​ത്ര​മാ​ണ് അ​മേ​രി​ക്ക ചെ​യ്തി​ട്ടു​ള്ള​ത്. ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന ഭീ​ഷ​ണി അ​മേ​രി​ക്ക ശ​ക്ത​മാ​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലും ല​ബ​ന​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നും, സ​മ​വാ​യ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ് മ​റ്റൊ​രു വ​ലി​യ യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​മു​ള്ള സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Kerala

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽനി​ന്ന് 20 വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ലെ​ത്തി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ 20 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി. ഷാ​​​​ർ​​​​ജ, അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ്, ദ​​​​മാം, റി​​​​യാ​​​​ദ്, ജി​​​​ദ്ദ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്ന് 14 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ടു. അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ്, ദ​​​​മാം, ഷാ​​​​ർ​​​​ജ, ജി​​​​ദ്ദ, റി​​​​യാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.

ദു​​​​ബാ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​മി​​​​റേ​​​​റ്റ്സി​​​​ന്‍റെ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

International

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​തി; ദു​ബാ​യി​ലും അ​ബു​ദാ​ബി​യി​ലും ഡ്രോ​ൺ - മി​സൈ​ൽ ആ​ക്ര​മ​ണം

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നി​ടെ യു​എ​ഇ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ദു​ബാ​യ്, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രോ​ൺ - മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ. ബു​ർ​ജ് ഖ​ലീ​ഫ ഉ​ൾ​പ്പെ​ടെ സ്ഥി​തി ചെ​യ്യു​ന്ന ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ഇ​റാ​ൻ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ട്രൂ ​പ്രോ​മി​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​ഇ​ക്ക് പു​റ​മെ കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ദു​ബാ​യി​ലെ​യും അ​ബു​ദാ​ബി​യി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ നി​ര​വ​ധി ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും യു​എ​ഇ​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് വെ​ച്ച് ത​ക​ർ​ത്തു. ത​ക​ർ​ക്ക​പ്പെ​ട്ട മി​സൈ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ​യെ ല​ക്ഷ്യം വെ​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന ഈ ​രാ​ജ്യ​ങ്ങ​ളി​ൽ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ദു​ബാ​യ്, അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ർ​വീ​സു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ചി​ല വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ത​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന എ​ല്ലാ സാ​മ്പ​ത്തി​ക കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത് ദു​ബാ​യി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളെ​യും വ​ലി​യ രീ​തി​യി​ൽ ആ​ശ​ങ്ക​യി​ലാ​ക്കി.

 

International

ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയത് ക്രൂരത; യുഎൻ പ്രമേയത്തെ പിന്താങ്ങി ഇന്ത്യ

ന്യൂ​​​യോ​​​ർ​​​ക്ക്: ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലും ജോ​​​ർ​​​ദാ​​​നി​​​ലും ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ച് ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യി​​​ൽ ബ​​​ഹ്‌​​​റൈ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് ഇ​​​ന്ത്യ.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഹോ​​​ർ​​​മൂ​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ചി​​​ടു​​​മെന്ന ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ അ​​​പ​​​ല​​​പി​​​ച്ചും യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലാ​​​ണ് പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ടെ 15 രാ​​​ജ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ 13 രാ​​​ജ്യ​​​ങ്ങ​​​ൾ പ്ര​​​മേ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് വോ​​​ട്ടു​​​ചെ​​​യ്തു. ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യ ചൈ​​​ന​​​യും റ​​​ഷ്യ​​​യും വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു. ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​ത് ആ​​​ഗോ​​​ള സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ലോ​​​ക സു​​​ര​​​ക്ഷ​​​യ്ക്കും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും പ്ര​​​മേ​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ,ബം​​​ഗ്ലാ​​​ദേ​​​ശ്, ഭൂ​​​ട്ടാ​​​ൻ, കാ​​​ന​​​ഡ, ഈ​​​ജി​​​പ്ത്, ഫ്രാ​​​ൻ​​​സ്, ജർമനി, ഇ​​​റ്റ​​​ലി, ജ​​​പ്പാ​​​ൻ, കു​​​വൈ​​​റ്റ്, മ​​​ലേ​​​ഷ്യ, മാ​​​ലി​​ദ്വീ​​​പ്, , ഒ​​​മാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ, ഖ​​​ത്ത​​​ർ, സൗ​​​ദി അ​​​റേ​​​ബ്യ, സിം​​​ഗ​​​പ്പൂ​​​ർ, യു​​​എ​​​ഇ ഉ​​​ൾ​​​പ്പെ​​​ടെ 130-ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ൾ പ്ര​​​മേ​​​യ​​​ത്തെ പി​​​ന്താ​​​ങ്ങി.

ഇറാന്‍റെ ആണവായുധ താവളം തകർത്തെന്ന് ഇസ്രയേൽ

ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക താ​​വ​​ളം ഇ​​​ല്ലാ​​​താ​​​ക്കി​​​യെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ.​ ആ​​​ണ​​​വാ​​​യു​​​ധ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടെ​​​ഹ്‌​​​റാ​​​ന് സ​​​മീ​​​പ​​​ത്താ​​​യി ഇ​​​റാ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന ത​​​ലേ​​​ഗ​​​ൻ ആ​​ണ​​വ​​കേ​​ന്ദ്രം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ത്തെ​​​ന്ന് ഇ​​​സ്രേലി സൈ​​​ന്യം പ​​​റ​​​യു​​​ന്നു.

നൂ​​​ത​​​ന സ്‌​​​ഫോ​​​ട​​​ന​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​യാ​​​ണ് ത​​​ലേ​​​ഗാ​​​ൻ കേ​​ന്ദ്രം ഇ​​​റാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

National

പശ്ചിമേഷ്യൻ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍നിന്ന് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമപാതകള്‍ ഭാഗികമായി തുറന്നുതോടെ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും. മേഖലകളിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പേര്‍ഷ്യന്‍ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന 36ഓളം ഇന്ത്യന്‍ ചരക്ക് കപ്പലുകളെ മടക്കി കൊണ്ടുവരാനുള്ള തയാറെടുപ്പുകളും ഇന്ത്യ ആരംഭിച്ചു. ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് കേന്ദ്രം നൽകുന്ന സൂചന.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ട ചരക്കുകള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ സൂക്ഷിക്കണം. ഗള്‍ഫ് മേഖലയില്‍ നിന്ന് തിരിച്ചുവരുന്ന കപ്പലുകള്‍ക്ക് തുറമുഖങ്ങള്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Kerala

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​റ് നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു. നോ​ർ​ക്ക വ​കു​പ്പ്, നോ​ർ​ക്ക റൂ​ട്ട്‌​സ്, അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ, എം​ബ​സി വോ​ള​ണ്ടി​യ​ർ​മാ​ർ, നോ​ർ​ക്ക അം​ഗീ​കൃ​ത പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യി​ൽ സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ സ​ജ്ജ​മാ​യി.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ളി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ, അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യ ല​ഭ്യ​മാ​ക്കേ​ണ്ട​വ എ​ന്നി​വ നോ​ർ​ക്ക സെ​ന്‍റ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി. രാ​ജ്യ​ങ്ങ​ളി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കി​യ നോ​ർ​ക്ക റീ​ജ​ണ​ൽ വി​ജി​ല​ൻ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ടീ​മും, ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്‌​ക്, ഡ​ൽ​ഹി കേ​ര​ള ഹൗ​സ് ഹെ​ൽ​പ്പ് ഡെ​സ്‌​ക്, നോ​ർ​ക്ക സെ​ന്‍റ​ർ ക​ൺ​ട്രോ​ൾ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച കോ​ളു​ക​ളും ഇ​ട​പെ​ട​ലു​ക​ളും അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.

നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ൾ
യു​എ​ഇ (UAE)

ഷി​ജു ബ​ഷീ​ർ - ദു​ബാ​യ് - +971 55 5712550, നൗ​ഫ​ൽ പ​ട്ടാ​മ്പി - ദു​ബാ​യ് - +971 56 9978452, മു​ഹ​മ്മ​ദ് റാ​ഫി - ദു​ബാ​യ് - +971 50 4558100, കൃ​ഷ്ണ​കു​മാ​ർ - അ​ബു​ദാ​ബി - +971 56 4019318, മ​നോ​ജ് - അ​ബു​ദാ​ബി - +971 50 6914501, ഇ​ബ്രാ​ഹിം അം​ബി​ക്കാ​ന - ഷാ​ർ​ജ - +971 56 1140607, ശ്രീ​പ്ര​കാ​ശ് - ഷാ​ർ​ജ - +971 50 7945948, പോ​ൾ ടി ​ജോ​സ​ഫ് - ദു​ബാ​യ് - +97155 5584700, മോ​ഹ​ന​ൻ പി​ള്ള -റാ​സ് അ​ൽ ഖൈ​മ-+971 55 9492729.

ഒ​മാ​ൻ (Oman)
സു​നി​ൽ കു​മാ​ർ - +968 96676406, അ​നു ച​ന്ദ്ര​ൻ - +968 92060939, സ​ന്തോ​ഷ് കു​മാ​ർ - +968 92338105, വി​ൽ​സ​ൺ ജോ​ർ​ജ് - +968 99241140, എ.​കെ. പ​വി​ത്ര​ൻ (സ​ലാ​ല) - +968 9967 1062, അ​മ്പു മ​യി​ൽ (സ​ലാ​ല) - +968 95220518.

ബ​ഹ്‌​റൈ​ൻ (Bahrain)
പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള - +973 3969 1590, പി. ​സു​ബൈ​ർ - +973 3968 2974, സ​ഖ​റി​യ - +973 3982 7543, സ​ഞ്ജി​ത് - +973 3612 9714, കെ.​ടി. സ​ലിം - +973 3375 0999, സു​ധീ​ർ തി​രു​നി​ല്ല​ത്ത് - +973 3946 1746.

ഖ​ത്ത​ർ (Qatar)
ഷം​സീ​ർ അ​രി​ക്കു​ളം - +974 55978668, ഇ. ​എം. സു​ധീ​ർ - +974 5585 9609, സ​ബി​ത് സ​ഹീ​ർ - +974 3316 3774, ഓ​മ​ന​ക്കു​ട്ട​ൻ - +974 5003 5901, എ. ​സു​നി​ൽ കു​മാ​ർ - +974 6668 3986.

കു​വൈ​ത്ത് (Kuwait)
ജെ.​സ​ജി - +965 99122984, ടി.​വി. ഹി​ക്മ​ത് - +965 6776 5810, ജി​തി​ൻ പ്ര​കാ​ശ് - +965 9720 1260, മ​ണി​ക്കു​ട്ട​ൻ ഇ​ട​ക്കാ​ട്ട് - +965 558 31679, സ​ത്താ​ർ കു​ന്നി​ൽ - +965 6688 2499.

സൗ​ദി അ​റേ​ബ്യ (Saudi Arabia), റി​യാ​ദ് (Riyadh)
സു​രേ​ഷ് ക​ണ്ണ​പു​രം - +966 50287 8719, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് - +966 56419 5323, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര- +966 50262 3622.

ജി​ദ്ദ (Jeddah)
ഡോ. ​ഷി​ബു - +966 0535504015, ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് - +966 0509710722, അ​ബ്ദു​ള്ള മു​ല്ല​പ്പ​ള്ളി - +966 0501417878, ഹ​സ​ൻ പാ​റ​ക്ക​ൽ +966 56 411 3528.

ദ​മ്മാം (Dammam) 
നാ​സ് ഷൗ​ഖ​ത്ത​ലി - +966 56 995 6848, പ​വ​ന​ൻ മൂ​ല​ക്ക​ൽ - +966 50 166 4800, ബ​ഷീ​ർ വ​രോ​ട് - +966 53 078 5172, സു​നി​ൽ മു​ഹ​മ്മ​ദ് - +966 50 197 3118.

അ​ബ​ഹ - ക​മീ​സ് മു​ശൈ​ത്ത് (Abha - Khamis Mushait)
സൈ​നു​ദ്ദീ​ൻ അ​മാ​നി +966 50 866 0176.

നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്‌​ക് അ​പ്‌​ഡേ​റ്റ്

ഹെ​ൽ​പ്പ് ഡെ​സ്‌​കി​ൽ 2026 ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് നാ​ലി​ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ 787 പേ​രാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും 510 പേ​രും, യു​എ​ഇ - 134, ഖ​ത്ത​ർ - 59, ബ​ഹ്‌​റൈ​ൻ - 52, കു​വൈ​ത്ത് - 16, ഒ​മാ​ൻ - അ​ഞ്ച്, സൗ​ദി അ​റേ​ബ്യ - ഒ​ൻ​പ​ത്, യു​കെ - ര​ണ്ട് പേ​രു​മാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​വേ​ശ​ന വി​സ​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മു​ള​ള​വ​ർ​ക്കും ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടേ​യും നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ളു​ടേ​യും പി​ന്തു​ണ​യി​ൽ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. വ്യാ​ജ വാ​ർ​ത്ത​ക​ൾ, അ​ഭ്യൂ​ഹ​ങ്ങ​ൾ, നി​ർ​മി​ത ബു​ദ്ധി​യി​ൽ സൃ​ഷ്ടി​ച്ച സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ അ​ല്ലാ​തെ​യോ പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. പ്ര​വാ​സി കേ​ര​ളീ​യ​ർ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ളും ഇ​ന്ത്യ​ൻ മി​ഷ​നു​ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ന്തു​ട​രേ​ണ്ട​താ​ണ്.

നോ​ർ​ക്ക സെ​ന്‍റ​റി​ൽ ക​ൺ​ട്രോ​ൾ റൂം

24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക റൂ​ട്ട്‌​സ് ഹെ​ൽ​പ്ഡെ​സ്‌​ക് +91-8802012345 (അ​ന്താ​രാ​ഷ്ട്ര മി​സ്ഡ് കോ​ൾ), 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ, ഇ​ന്ത്യ​യി​ൽ​നി​ന്നും) ന്യൂ​ഡ​ൽ​ഹി കേ​ര​ള ഹൗ​സ് ക​ൺ​ട്രോ​ൾ റൂം (011-23747079, 011-23742320, +91-9310443880) ​എ​ന്നി​വ​യ്ക്കു പു​റ​മേ നോ​ർ​ക്ക സെ​ന്‍റ​റി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി 10വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ മി​ഷ​നു​ക​ൾ എ​ന്നി​വ​രു​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​നാ​ണ് ക​ൺ​ട്രോ​ൾ റൂം. ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ൺ​ട്രോ​ൾ റൂം ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​ത് വ​രെ 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.

International

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ജാ​ഗ്ര​ത​യി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ജ്ജ​മാ​കാ​ൻ നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും  സ​ജ്ജ​മാ​യി​രി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.

2019 മു​ത​ൽ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി 'ഓ​പ്പ​റേ​ഷ​ൻ സ​ങ്ക​ൽ​പി'​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഒ​രു ഫ്രി​ഗേ​റ്റും ഒ​രു ഡി​സ്ട്രോ​യ​റും ഗ​ൾ​ഫ് ഓ​ഫ് ഏ​ഡ​നി​ലും ഗ​ൾ​ഫ് ഓ​ഫ് ഒ​മാ​നി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ ഇ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സ​ജ്ജ​മാ​ക്കി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക സ​മു​ദ്ര സു​ര​ക്ഷാ ഇ​ട​പ​ഴ​ക​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഐ​എ​ൻ​എ​സ് സൂ​റ​ത്ത് നി​ല​വി​ൽ ബ​ഹ്‌​റൈ​നി​ലു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷാ സ​മി​തി യോ​ഗം പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യും അ​ത് ഇ​ന്ത്യ​യെ​യും പ്ര​വാ​സി​ക​ളെ​യും എ​ങ്ങ​നെ​യെ​ല്ലാം ബാ​ധി​ക്കു​മെ​ന്നും വി​ല​യി​രു​ത്തി.  പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ഇ​ന്ത്യ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ വ​കു​പ്പ് അ​റി​യി​ച്ചു. മു​ൻ​പും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സ​മു​ദ്ര​മാ​ർ​ഗ്ഗം ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ നാ​വി​ക​സേ​ന വി​ജ​യ​ക​ര​മാ​യി ദൗ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

International

ഗ​ൾ​ഫ് മേ​ഖ​ല അ​ശാ​ന്തം: ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം 'ഓ​പ്പ​റേ​ഷ​ൻ ഖ​തം അ​ൽ തൂ​ഫാ​ൻ' ആ​രം​ഭി​ച്ചു

‌ടെ​ഹ്റാ​ന്‍: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ‌‌‌ടെ​ഹ്‌​റാ​നി​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്രാ​യേ​ലി​നും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണം ആ​രം​ഭി​ച്ചു. 'ഓ​പ്പ​റേ​ഷ​ൻ ഖ​തം അ​ൽ തൂ​ഫാ​ൻ' (കൊ​ടു​ങ്കാ​റ്റി​നെ അ​വ​സാ​നി​പ്പി​ക്കു​ക) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് മി​സൈ​ലു​ക​ളാ​ണ് ഇ​റാ​ൻ വി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ടെ​ഹ്‌​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​നീ​ക്കം. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​സ്രാ​യേ​ലി​ലെ ടെ​ൽ അ​വീ​വ്, ജെ​റു​സ​ലേം ന​ഗ​ര​ങ്ങ​ളി​ലും അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ​യും മി​സൈ​ൽ വ​ർ​ഷ​മു​ണ്ടാ​യി.

യു​എ​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. ബ​ഹ്‌​റൈ​നി​ലെ അ​മേ​രി​ക്ക​ൻ നാ​വി​ക ആ​സ്ഥാ​ന​മാ​യ ഫി​ഫ്ത്ത് ഫ്ലീ​റ്റി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഖ​ത്ത​ർ ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ ര​ണ്ട് മി​സൈ​ലു​ക​ൾ വെ​ടി​വെ​ച്ചി​ട്ടു.

സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത​ക​ൾ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

രാ​ജ്യം യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ളോ​ട് ബ​ങ്ക​റു​ക​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ നി​ർ​ദ്ദേ​ശി​ച്ചു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

International

ബ​ഹ്‌​റൈ​നി​ലെ യു​എ​സ് താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ഫി​ഫ്ത്ത് ഫ്ലീ​റ്റ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് സ​മീ​പ​വും ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ത്ര​യും വേ​ഗം വീ​ടു​ക​ൾ​ക്കു​ള്ളി​ലോ അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലോ അ​ഭ​യം പ്രാ​പി​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് പ്ര​തി​രോ​ധ കേ​ന്ദ്ര​ങ്ങ​ളു​ള്ള ബ​ഹ്‌​റൈ​ൻ, അ​ബു​ദാ​ബി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​രേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ട‌െ​ഹ്‌​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​റാ​ന്‍റെ നേ​രി​ട്ടു​ള്ള മ​റു​പ​ടി​യാ​ണി​ത്. ഖ​ത്ത​റി​ന് മു​ക​ളി​ലെ​ത്തി​യ ര​ണ്ട് ഇ​റാ​നി​യ​ൻ മി​സൈ​ലു​ക​ൾ ത​ങ്ങ​ൾ ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്ത​താ​യി ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

 

 

 

 

Latest News

Corehub Up