നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്ക് 43 വിമാനസർവീസുകൾ നടത്തി. ഗൾഫിൽനിന്നു 22 വിമാനങ്ങളാണ് കൊച്ചിയിലേക്കു വന്നത്. ഇവിടെനിന്നു 21 വിമാനങ്ങൾ ഗൾഫിലേക്ക് പുറപ്പെട്ടു.
ഏറ്റവും കൂടുതൽ വിമാനസർവീസുകൾ അബുദാബിയിലേക്കായിരുന്നു. അബുദാബിയിൽനിന്നും ഏഴു വിമാനങ്ങൾ കൊച്ചിയിലേക്ക് വരികയും ഏഴെണ്ണം മടങ്ങുകയും ചെയ്തു.
ദുബായിൽനിന്ന് മൂന്നു വിമാനങ്ങൾ കൊച്ചിയിലേക്ക് വന്നു. മൂന്നെണ്ണം ദുബായിലേക്കു പോയി.
ഷാർജയിൽനിന്നു രണ്ടു വിമാനങ്ങൾ കൊച്ചിയിലേക്ക് വന്നു. രണ്ടെണ്ണം തിരിച്ചുപോയി. ദോഹയിൽനിന്നു രണ്ടു വിമാനങ്ങൾ വരികയും രണ്ടെണ്ണം മടങ്ങുകയും ചെയ്തു.
Tags : flight services operated Kochi Gulf region