Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halted

മലങ്കര ഡാമില്‍ രാസമാലിന്യം; പമ്പ്ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചു

തൊ​ടു​പു​ഴ: മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത് അ​തീ​വ​ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു.​ ഇ​തേത്തുട​ര്‍ന്നു നി​ര​വ​ധി പ​മ്പു​ഹൗ​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​ച്ച​തു​മൂ​ലം ആ​യി​ര​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഡാ​മി​ലെ വെ​ള്ള​ത്തി​ല്‍ ക​ല​ര്‍ന്ന രാ​സ​മാ​ലി​ന്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. വെ​ള്ള​ത്തി​ന​ടി​യി​ല്‍ നി​ന്നു കു​മി​ള​പോ​ലെ മു​ക​ളി​ലേ​ക്ക് പ​ത​ഞ്ഞ് ഉ​യ​ര്‍ന്നു​വ​ന്നി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നു നാ​ട്ടു​കാ​ര്‍ മു​ട്ടം പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ന്‍ത​ന്നെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ജ​ല​അ​ഥോ​റി​റ്റി വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നാ​ല്‍മാ​ത്ര​മേ വെ​ള്ള​ത്തി​ല്‍ ക​ല​ര്‍ന്ന​ത് ഏ​തു​ത​രം രാ​സ​പ​ദാ​ര്‍ഥ​മാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി സ​തീ​ഷ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ര്‍ന്നു മു​ട്ടം, ക​രി​ങ്കു​ന്നം, ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍, കോ​ടി​ക്കു​ളം, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പ​മ്പിം​ഗ് ഇ​ന്ന​ലെ മു​ത​ല്‍ നി​ര്‍ത്തി​വ​ച്ചു.

 

International

പ​ര​സ്യം ഇ​ഷ്ട​പ്പെ​ട്ടി​ല്ല; കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച ട്രം​പ് അ​വ​സാ​നി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യെ അ​പ​മാ​നി​ച്ച് ടി​വി പ​ര​സ്യം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച യു​എ​സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി. യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യി​രു​ന്നു

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് അ​ധി​ക തീ​രു​വ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ക​ഴി​ഞ്ഞ ഏ​പ്രി​ൽ കാ​ന​ഡ​യും കൂ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987 ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ‌​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

പ​ര​സ്യം പ്ര​കോ​പ​ന​പ​ര​വും യു​എ​സ് കോ​ട​തി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കാ​ന​ഡ യു​എ​സി​ലേ​ക്ക് 270 കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up