Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holidays

പൂ​ജ - ദീ​പാ​വ​ലി അ​വ​ധി​ക്ക് പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി പൂ​ജ-​ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ ന​വം​ബ​ർ 14 വ​രെ ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും അ​ധി​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, നി​ല​മ്പൂ​ർ, പൊ​ന്നാ​നി, എ​റ​ണാ​കു​ളം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, ആ​ല​പ്പു​ഴ, കൊ​ല്ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കോ​ട്ട​യം, അ​ടൂ​ർ, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നു​പു​റ​മെ മൈ​സൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും യാ​ത്രാ​സൗ​ക​ര്യ​മു​ണ്ട്. എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള​ത് മ​ൾ​ട്ടി ആ​ക്സി​ൽ എ​സി ബ​സു​ക​ളാ​ണ്.

കേ​ര​ള​ത്തി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് തി​രി​കെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, നി​ല​മ്പൂ​ർ, പൊ​ന്നാ​നി, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, കൊ​ല്ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കോ​ട്ട​യം, അ​ടൂ​ർ, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സു​ക​ൾ ഓ​ടും.

പാ​ലാ, ക​ണ്ണൂ​ർ എ​ന്നീ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കും, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​വു​ക. ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ​റ​ണാ​കു​ളം സ​ർ​വീ​സും മ​ൾ​ട്ടി ആ​ക്സി​ൽ എ​സി ബ​സി​ലാ​ണ്. ഇ​തി​ൽ ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. വ​രും​ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് പ​ദ്ധ​തി​യു​ണ്ട്.

 

 

 

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക; തീ​യ​തി നീ​ട്ടി​ല്ല, അ​വ​ധി​ദി​വ​സം സ്വീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം അ​വ​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്നും അ​വ​ധി ദി​വ​സം പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

23നു ​തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. തി​യ​തി നീ​ട്ടു​ക​യോ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ 20നും 22​നും പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

20നു ​റം​സാ​ന്‍ അ​വ​ധി​യാ​ണ്. പെ​രു​ന്നാ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തി​ലേ​ക്കു മാ​റി​യാ​ല്‍ 21നും ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വ​ധി​യാ​യേ​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച​യു​മാ​ണ്. പി​ന്നീ​ട് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​നം മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ദി​ന​മാ​യു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഫ​ല​ത്തി​ല്‍ ഇ​നി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ത്രി​ക ന​ല്‍​കാ​നാ​വൂ.

Kerala

ഓഫീസ് ദിനങ്ങൾ അഞ്ച് ആക്കാൻ സാധ്യതയില്ല; പിന്മാറുന്നത് ജനരോഷം ഭയന്ന്

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന ദിനം ആഴ്ചയിൽ ആറെന്നത് അഞ്ചാക്കണമെന്ന ശിപാർശ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭയിൽ ചർച്ച ചെയ്താലും നടപ്പാക്കാൻ സാധ്യതയില്ല

ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിസഭയ്ക്ക് കൈമാറിയെങ്കിലും ജനരോഷം ഭയന്ന് വിഷയം ചർച്ച ചെയ്യാനോ അനുകൂല തീരുമാനമെടുക്കാനോ എൽഡിഎഫിനോ സിപിഎമ്മിനോ താത്പര്യം ഇല്ലെന്നാണ് അറിവ്.

ഇപ്പോൾ തന്നെ സർക്കാർ ഓഫീസുകൾ എത്ര കയറിയിറങ്ങിയാലും കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർ ഈ തീരുമാനത്തെ വൻതോതിൽ എതിർക്കുമെന്നാണ് പാർട്ടികൾ വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും നിലപാട് വലിയ ദോഷം ചെയ്യുമെന്ന് സിപിഎമ്മും കരുതുന്നുണ്ട്.

സർക്കാർ ജീവനക്കാരെ പ്രവൃത്തി ദിനം കുറയ്ക്കുന്നതിലൂടെ വീണ്ടും കൈയിലെടുക്കാം എന്നാണ് ആദ്യം ഇടത് പാർട്ടികൾ കരുതിയിരുന്നെങ്കിലും പ്രായോഗികതലത്തിൽ അത് ദോഷം ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ .

എന്നാൽ ഭൂരിപക്ഷം സർക്കാർ ജീവനക്കാരുടെ സംഘടനകളും പ്രവർത്തനം കുറയ്ക്കുന്നതിന് അനുകൂലിക്കുന്നുണ്ട്. ഉച്ച സമയത്തെ വിശ്രമസമയം കുറച്ചുകൊണ്ട് ആഴ്ചയിലെ മണിക്കൂറുകൾ ക്രമീകരിക്കാം എന്നാണ് ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവർത്തന ദിനം എന്നത് ഒഴിവാക്കിയപ്പോൾ ജീവനക്കാരുടെ ലീവിലും അതനുസരിച്ച് കുറവ് വരുത്തിയിരുന്നു. എന്നാൽ സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ ഇങ്ങനെ ലീവ് കുറയ്ക്കുന്നതിന് അനുകൂലിക്കുന്നില്ല.

ഒരു വർഷം 48-ഓളം പുതിയ അവധികളാണ് ശനിയാഴ്ച പ്രവർത്തനം ഒഴിവാക്കിയാൽ കിട്ടാൻ പോകുന്നത്. ഇത് സർക്കാരിന്‍റെ തന്നെ മറ്റ് മേഖലകളിൽ, പ്രത്യേകിച്ചും കോർപ്പറേഷൻ, ബോർഡുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും നടപ്പാക്കണം എന്ന് ആവശ്യമുയരാൻ വഴിയുണ്ട്.

വൈദ്യുതി ബോർഡ്, കെഎസ്ആർടിസി പോലുള്ള ദൈനംദിന പ്രവർത്തികൾ നിർണായകമായ മേഖലകളിൽ അത്തരം ആവശ്യമുയർന്നാൽ വലിയ ദോഷം ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്.

National

വിമാനടിക്കറ്റിന് അധികനിരക്ക്: ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​വ​​​ധി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഉ​​​ത്സ​​​വ​​​സീ​​​സ​​​ണി​​​ലും വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ അ​​​ധി​​​ക നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ന്‍റെ പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​മാ​​​യ ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം.

വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​ർ ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും നാ​​​ലാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ അ​​​നി​​​ൽ കൗ​​​ശി​​​ക് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

വി​​​ഷ​​​യം പ്രാ​​​ധാ​​​ന്യം അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ 32 ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. വി​​​മാ​​​ന​​​യാ​​​ത്ര ഒ​​​രു ആ​​​ഡം​​​ബ​​​ര​​​മ​​​ല്ലെ​​​ന്നും ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ സേ​​​വ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഇ​​​ത്ത​​​രം തീ​​​രു​​​മാ​​​നം അ​​​വ​​​ശ്യ​​​യാ​​​ത്ര​​​ക്കാ​​​രെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു. 1981ലെ ​​​അ​​​വ​​​ശ്യ​​​സേ​​​വ​​​ന പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം വി​​​മാ​​​ന​​​യാ​​​ത്ര​​​യെ അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ല നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നും ഒ​​​രു മേ​​​ൽ​​​നോ​​​ട്ട സം​​​വി​​​ധാ​​​നം ഇ​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ഴി​​​ഞ്ഞ മാ​​​സം കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ കും​​​ഭ​​​മേ​​​ള ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ൽ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഈ​​​ടാ​​​ക്കി​​​യ അ​​​ധി​​​ക ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ൾ​​​പ്പെ​​​ടെ കോ​​​ട​​​തി പ്ര​​​തി​​​ക​​​ര​​​ണ​​​വും തേ​​​ടി. കേ​​​സ് മാ​​​ർ​​​ച്ച് 23ലേ​​​ക്കു മാ​​​റ്റി.

Kerala

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്ക് 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ല​ത്ത് യാ​ത്രാ​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രാ​ല​യം. കൂ​ടു​ത​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ 38 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ അ​റി​യി​ച്ചു.

മും​ബൈ, ഡ​ൽ​ഹി, ഹു​ബ്ളി, ബെം​ഗ​ളൂ​രു, വ​ഡോ​ദ​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​ക. ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഉ​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.

സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ച കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി കു​മാ​റി​ന് ജോ​ർ​ജ് കു​ര്യ​ൻ ന​ന്ദി അ​റി​യി​ച്ചു.

Kerala

ക്രി​സ്മ​സ് അ​വ​ധി ഇ​ത്ത​വ​ണ 10 അ​ല്ല, 12 ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് അ​വ​ധി​യി​ൽ ‌‌‌ഒ​രു ദി​വ​സം കൂ​ടു​ത​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ക്രി​സ്മ​സ് പ​രീ​ക്ഷ തീ​യ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നാ​ലാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

ഡി​സം​ബ​ര്‍ 15ന് ​ആ​രം​ഭി​ക്കു​ന്ന ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ള്‍ 23ന് ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ർ 24ന് ​സ്കൂ​ൾ അ​ട​യ്ക്കും. തു​ട​ർ​ന്ന് ഡി​സം​ബ​ര്‍ 24 മു​ത​ല്‍ ജ​നു​വ​രി 05 വ​രെ​യാ​ണ് അ​വ​ധി. ഇ​തോ​ടെ സാ​ധാ​ര​ണ​യാ​യി 10 ദി​വ​സം ല​ഭി​ക്കു​ന്ന ക്രി​സ്മ​സ് അ​വ​ധി 12 ദി​വ​സ​മാ​കും.

ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കൊ​ല്ലം ഡി​സം​ബ​റി​ൽ മാ​സ​ത്തി​ന്‍റെ പ​കു​തി ദി​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി ദി​വ​സ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

Latest News

Corehub Up