NRI
പെൻസിൽവാനിയ: 2026ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലെെ ഒന്നിനും ജൂൺ 30നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും.
നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക പുരസ്കാരങ്ങളും നൽകപ്പെടും. ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷനിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കൺവൻഷനിൽ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും.
അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ, ജോസ് പനച്ചിപുറം, പി.പി. ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക.
പുസ്തകത്തിന്റെ രണ്ട് കോപ്പികൾ ജൂലെെ അഞ്ചിനു മുൻപ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്കാര സമിതി ,3 Lane Place, Plainview, NY 11803.
NRI
ന്യൂയോർക്ക്: നാല് വര്ഷങ്ങള്ക്ക് മുന്പ് അഴിച്ചുവച്ച ഇന്ദ്രജാലക്കാരന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. അമേരിക്കൻ മലയാളികൾക്കായി ഫൊക്കാന കൺവൻഷൻ വേദിയിലാണ് അദ്ദേഹത്തിന്റെ ജാലവിദ്യകൾ അണിയിച്ചൊരുക്കുന്നത്.
കാസർഗോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ ധനസമാഹരണത്തിനായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുതുകാട് തുടങ്ങിവച്ച ഡിഫറന്റ് ആർട് സെന്റർ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്. അമേരിക്കയിൽ ഓഗസ്റ്റിൽ നടത്തുന്ന മാജിക് ഷോയുടെ ആദ്യപ്രദർശനമാണ് ഫൊക്കാന കൺവൻഷന്റെ ആദ്യദിവസം അരങ്ങേറുന്നത്.
ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡിസെബിലിറ്റീസിന് ഫൊക്കാനയും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാൻ ആണ് തീരുമാനം. മാജിക് ഷോയുമായി വരുന്ന ഗോപിനാഥ് മുതുകാട് ആൻഡ് ടീമിനെ അമേരിക്കൻ പര്യടനത്തിന് സ്പോൺസർ ചെയ്യുന്നതും ഫൊക്കാനായാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
NRI
ന്യൂയോർക്ക്: ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്.
എന്നാൽ വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാറായി വരുകയും അതുപോലെസ്പോൺസേഴ്സിന്റെ ഒരു നിരതന്നെ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറ് റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
അമിതമായ രെജിസ്ട്രേഷൻ പ്രവാഹം കാരണം കൂടുതൽആയി അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട് "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.
ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്.
ഇത് ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്ക് ഈ അതിശയ നേട്ടം കൈവരിക്കാൻ ആകുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ തയാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.
യുവജനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ, പ്രൗഢഗംഭീരമായ സിനി അവാർഡ് നൈറ്റ്, അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ വരെ ചേർക്കുവാൻ പോകുന്ന പല കലാരൂപങ്ങളും ഈ കൺവൻഷനിൽ സാക്ഷിയാകും.
4,500 ഡോളർ വാല്യൂഉള്ള രജിസ്ട്രേഷൻ ആണ് സിംഗിൾ രജിസ്ട്രേഷന് ഡോളർ 1600.00, രണ്ടുപേർക്ക് ഡോളർ1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), ഡോളർ 2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.
ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
NRI
ന്യൂയോർക്ക്: ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടാം തീയതി വരെ, ഹൂസ്റ്റണിൽ അരങ്ങേറുന്ന ഒമ്പതാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി രജിസ്ട്രേഷൻ കമ്മിറ്റി രൂപീകരിച്ചു.
ശ്രീജിത്ത് കോമത്ത് (ഫിലാഡൽഫിയ) ആണ് രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ. സാജൻ മൂലേപ്ലാക്കൽ (കാലിഫോർണിയ) കോർഡിനേറ്റർ ആയും, നിധിൻ ജോയ് ആലപ്പാട്ട് (ന്യൂജേഴ്സി) സെക്രട്ടറിയായും പ്രവർത്തിക്കും. ഷീജ അജിത്ത് (ഫ്ലോറിഡ), ക്രിസ്റ്റഫർ ജോർജ് (ഹ്യൂസ്റ്റൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്തു, ഫിലഡൽഫിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖനും, വിവര സാങ്കേതികവിദ്യ (ഐടി) വിദഗ്ധനുമാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (MAP)യുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ശ്രീജിത്ത്, വിവിധ സാമൂഹിക, മാനവീയ പദ്ധതികളിലൂടെ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഫോമാ മിഡ് അറ്റ്ലാന്റിക് റീജണിലും ദേശീയ തലത്തിലുള്ള കോൺവൻഷനുകളിലും വിവിധ സബ് കമ്മിറ്റികളിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മുൻ പരിചയവും ഐ.ടി മേഖലയിലെ പ്രവർത്തന പാടവവും രജിസ്ട്രേഷൻ നടപടികളിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താൻ കഴിയുമെന്നതിൽ സംശയവും ഇല്ല.
രജിസ്ട്രേഷൻ കമ്മിറ്റി കോർഡിനേറ്ററായ സാജൻ മൂലെപ്ലാക്കൽ, നിലവിൽ ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമാണ്. ഫോമയുടെ 2024 ൽ നടന്ന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷൻ ചെയർമാനായും, 2022 ഇൽ ഫോമയുടെ കാൻകൂൺ കൺവൻഷനിൽ രജിസ്ട്രേഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സാജൻ, ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാൻ, ഫോമാ സ്വാന്തന സംഗീതം കോർഡിനേറ്റർ, ഫോമാ വെസ്റ്റേൺ റീജിയൻ ടെക്നിക്കൽ ഡയറക്ടർ, ഫോമയുടെ അംഗ സംഘടനകളായ മലയാളായി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) പ്രസിഡന്റ് , ബേമലയാളി ട്രഷറർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സാജൻ മൂലെപ്ലാക്കൽ.
രജിസ്ട്രേഷൻ കമ്മിറ്റി സെക്രട്ടറി നിധിൻ ജോയ് ആലപ്പാട്ട്, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി നിലവിൽ സേവനം അനുഷ്ഠിക്കുന്നു.
കൂടാതെ, കേരള എൻജിനേഴ്സ് അസോസിയേഷൻ (KEAN) ട്രഷററായും പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയായ നിധിൻ, ഫൊമാ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടത്തിയ നാഷണൽ കോൺവൻഷനിലെ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റിയിലും, കൂടാതെ ഫോമയുടെ ‘സ്ട്രെയിറ്റ് ഡ്രൈവ് വിത്ത് സഞ്ജു സാംസൺ’ പരിപാടിയുടെ ഓർഗനൈസിങ് കമ്മിറ്റിയിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ കമ്മിറ്റി അംഗം ഷീജ അജിത്, കഴിഞ്ഞ അഞ്ച് വർഷമായി ഫോമാ (FOMAA) യിലെ സജീവ അംഗമാണ്. 2024-ലെ ഫോമാ കോൺവെൻഷനിൽ രജിസ്ട്രേഷൻ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷീജ, ഫോമ സൺഷൈൻ റീജിയണൽ കൾച്ചറൽ കമ്മിറ്റിയുടെ ചെയർപേഴ്സണായും , വനിതാ ഫോറത്തിന്റെ ചെയർപേഴ്സണായും സേവനം ചെയ്യുന്നു.
കൂടാതെ, സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷനിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള ശീജ അജിത്, നിലവിൽ സംഘടനയുടെ ട്രഷററായി സേവനമനുഷ്ഠിക്കുന്നു.
മറ്റൊരു രജിസ്ട്രേഷൻ കമ്മിറ്റി അംഗമായ ക്രിസ്റ്റഫർ ജോർജ്, ഐ.ടി. വിദഗ്ധനും, സമർപ്പിതനുമായ ഒരു സമൂഹിക നേതാവുമാണ്. നിരവധി വർഷങ്ങളായി ഹൂസ്റ്റൺ കേന്ദ്രീകരിച്ചു വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം, നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പുതിയ രജിസ്ട്രേഷൻ കമ്മിറ്റിക്കു എല്ലാവിധ ആശംസകളും നേർന്നു.
Kerala
കുണിയ (കാസര്ഗോഡ്): സമസ്ത കേരള ജംഇയ്യത്തുല് ഉലമാ നൂറാം വാര്ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കുണിയയില് തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് അധ്യക്ഷതവഹിച്ചു. കെയ്റോ ഇസ്ലാമിക് റിസര്ച്ച് അസംബ്ലി സെക്രട്ടറി ജനറല് ഡോ. മുഹമ്മദ് അബ്ദു ദാഇം അല് ജുന്ദി മുഖ്യാതിഥിയായി.
സയ്യിദ് അലി തങ്ങള് കുമ്പോല്, കെ. ഉമര് ഫൈസി മുക്കം, കൊയ്യോട് ഉമര് മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കെ.ഹൈദര് ഫൈസി പനങ്ങാങ്ങര, ഡോ. ബഹാവുദ്ദീന് മുഹമ്മദ് നദ്വി എന്നിവര് സംബന്ധിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കൺവൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ടായിയെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഇത്തരം സാഹചര്യത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ എത്തുന്നവർക്ക് കുറച്ചു കൂടി റൂമുകൾ റിസോർട്ടിൽ ലഭ്യമാക്കുവാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റൂമുകൾ സോൾഡ് ഔട്ടായതെന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.
42 വർഷത്തെ പ്രവർത്തന പരിചയമുള്ളതും പുരാതനവുമായ അമേരിക്കൻ - കനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താത്പര്യാർഥം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വർധിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും പറഞ്ഞു.
യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവൻഷനെ വർണാഭമാക്കാൻ ഒട്ടനേകം പരിപാടികളുമായി തയാറെടുക്കുകയാണ് ഫൊക്കാന ഭാരവാഹികൾ.
അതേസമയം, കൽഹാരി റിസോർട്ടിലെ ഏർലി ബേർഡ് രജിസ്ട്രേഷൻ അവസാനിച്ചു. ഇനി മുതൽ രണ്ടുപേർക്ക് 1500 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്) 2000 ഡോളറുമാണ്.
കൺവൻഷനായി പ്രവർത്തിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കും.
എല്ലാവരെയും കൺവൻഷനിൽ ഭാഗമാകുവാൻ ക്ഷണിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട്.
പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. ഫൈവ് സ്റ്റാർ റീസോർട്ടിലെ താമസം, ഭക്ഷണം, വാട്ടർ പാർക് എൻട്രി, മാസ്മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ, അവാർഡ് നൈറ്റ്, യുവജനോത്സവം ഗ്രാൻ ഫിനാലെ തുടങ്ങിയ അനേകം പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടക്കും.
രജിസ്ട്രേഷൻ രണ്ടു പേർക്ക് 1200 ഡോളറും നാലു പേർ അടങ്ങുന്ന കുടുംബത്തിന് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ) 1500 ഡോളറുമാണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രജിസ്ട്രേഷനാണ് 1500 ഡോളറിന് നൽകുന്നത്.
കലഹരിയിലെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെയാണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല. അതാണ് മൂന്ന് രാത്രിക്കും നാല് പകലിനും ഡോളർ 1500ന് നൽകുന്നത്.
ഡിസംബർ 31 വരെ മാത്രമേ ഈ റേറ്റിൽ രജിസ്ട്രേഷൻ റേറ്റ് നൽകുകയുള്ളൂ. അതിന് ശേഷം പുതിയ റേറ്റ് ആയിരിക്കും.
താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.