x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​ൻ സ്മ​ര​ണി​ക​യി​ലേ​ക്ക് ക​ഥ, ക​വി​ത, ലേ​ഖ​നം തു​ട​ങ്ങി​യ​വ ക്ഷ​ണി​ക്കു​ന്നു

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: May 29, 2026 05:24 PM IST | Updated: May 29, 2026 05:24 PM IST

ന്യൂയോ​ർ​ക്ക്: ഫൊ​ക്കാ​നാ ഇന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​നോ​ഹ​ര​മാ​യ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മ്പോ​ൾ അ​ത് ഫൊ​ക്കാ​ന​യു​ടെ​യും മ​റ്റ് ഏ​ത് പ്ര​വാ​സി സം​ഘാ​ട​ന​ക​ളു​ടെ​യും ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ക​ൺ​വെ​ൻ​ഷ​ന് സാ​ക്ഷി​യാ​കു​ന്ന ച​രി​ത്ര നി​മി​ഷ​ത്തി​ൽ ഫൊ​ക്കാ​ന ഒ​രു സ്മ​ര​ണി​ക (സൊ​വ​നീ​ർ ) പു​റ​ത്തി​റ​ക്കു​ന്നു.

അ​തി​ലേ​ക്ക് ക​ഥ, ക​വി​ത, ലേ​ഖ​നം തു​ട​ങ്ങി​യ​വ ക്ഷ​ണി​ക്കു​ന്നു. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​രു ച​രി​ത്ര നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​ണ്. ഇ​ന്ന് ലോ​ക​ത്തി​ലേ​ക്കും ഏ​റ്റ​വും വ​ലു​തും പു​രാ​ത​ന​വ​മാ​യ സം​ഘ​ട​നാ​യ ഫൊ​ക്കാ​ന അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​ത്തി മു​ന്നേ​റു​ബോ​ൾ അ​ത് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര സം​ഘ​ട​ന​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഏ​തെ​ങ്കി​ലും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​ൺ​വെ​ൻ​ഷ​ന് എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ റി​സ​ർ​വ് ചെ​യ്ത റൂ​മു​മു​ക​ൾ എ​ല്ലാം ത​ന്നെ സോ​ൾ​ഡ് ഔ​ട്ട് ആ​കു​ന്ന​ത്. ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ 4000 ത്തി​ൽ അ​ധി​കം ആ​ളു​ക​ളെ പ്രീ​തി​ക്ഷി​ക്കു​ക​യും ചെ​ണ്ട മേ​ള​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും ര​ണ്ടു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു വി​സ്മ​യ ക​ൺ​വ​ൻ​ഷ​ൻ ആ​യി​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം ഇ​ല്ല എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി, കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ര​ള ഗ​വ​ർ​ണ​ർ, ന്യൂജ​ഴ്‌​സി ഗ​വ​ർ​ണ​ർ, പ​ദ്മാ വി​ഭൂ​ഷ​ൺ അ​ടൂ​ർ ഗോ​പ​ല​കൃ​ഷ്ണ​ൻ, പ​ദ്മശ്രീ ​എം.എ. ​യൂ​സ​ഫ​ലി, പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി, പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ളാ​യ ന​വ്യ നാ​യ​ർ, നാ​ദി​ർ​ഷ, അ​ന്ന ബെ​ൻ, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഈ ​ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ൽ നി​ങ്ങ​ളും ഭ​ഗ​വ​ത്താ​വു​ക.

ഫൊ​ക്കാ​ന സോ​വി​നി​യ​ർ പ്ര​മു​ഖ​രു​ടെ ക​ഥ, ക​വി​ത, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ​യും ചേ​രു​വ​ക​ക​ളാ​യി​രി​ക്കും.​ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​ർ​ക്ക് മു​ൻ​ഗ​ണ ന​ൽ​കു​ന്ന സ്മ​ര​ണി​ക​യു​ടെ പ്രാഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. നി​ങ്ങ​ളു​ടെ കൃ​തി​ക​ൾ [email protected] എ​ന്ന ഇ​മെ​യി​ലേ​ക്ക് ജൂ​ൺ 15ന് ​മു​ൻ​പാ​യി അ​യ​ച്ചു​ത​രി​ക.

ഈ ​സു​വ​നീ​യ​റി​ലേ​ക്ക് ക​ഥ, ക​വി​ത, ലേ​ഖ​നം, ന​ര്‍​മ്മം, അ​നു​ഭ​വ വി​വ​ര​ണം, കാ​ര്‍​ട്ടൂ​ണ്‍ തു​ട​ങ്ങി​യ​വ​യും ക്ഷ​ണി​ക്കു​ന്നു. ഇ​രു​നൂ​റി​ല്‍​പ്പ​രം പേ​ജു​ക​ളി​ല്‍ മേ​ന്മ​യേ​റി​യ ക​ട​ലാ​സി​ല്‍ അ​ച്ച​ടി​ക്കു​ന്ന സു​വ​നീ​റി​ല്‍ ഒ​ട്ട​ന​വ​ധി പ്ര​ശ​സ്‌​ത മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ര​ച​ന​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ എ​ഴു​ത്തു​കാ​ർ​ക്ക് പ്രാ​ധ​ന്യം ന​ൽ​കി പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന ഈ ​സ്മ​ര​ണി​ക മ​ല​യാ​ളാ സാ​ഹി​ത്യ പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ങ്ങ​ളും ഇ​തി​ൽ സാ​ക്ഷ്യ​പെ​ടു​ത്തും.

സം​ഘ​ട​ന​ക​ളു​ടേ​യും ഗു​ണ​കാം​ക്ഷി​ക​ളു​ടേ​യും ആ​ശം​സ​ക​ളും ബി​സി​ന​സ്‌ പ​ര​സ്യ​ങ്ങ​ളും ഫാ​മി​ലി ഫോ​ട്ടോ​ക​ളും സു​വ​നീ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​തി​ലേ​ക്ക് ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ചീ​ഫ് എ​ഡി​റ്റ​ർ ജോ​യ്‌ ഇ​ട്ട​നും സ​ബ് എ​ഡി​റ്റേ​ഴ്സാ​യ ലി​ജോ ജോ​ൺ, കെ.​കെ. ജോ​ൺ​സ​ൺ, കോഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ തോ​മ​സ് മ​റ്റ് എ​ഡി​റ്റേ​ഴ്സ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Fokana International Convention USA

Recent News

Corehub Up