x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ വ​മ്പ​ൻ റാ​ഫി​ൾ; ടെ​സ്‌​ല കാ​ർ ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
Published: July 9, 2026 11:56 AM IST | Updated: July 9, 2026 11:56 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല കാ​ർ റാ​ഫി​ൾ ഫൊ​ക്കാ​ന ക​ൺ​വൻ​ഷ​നി​ൽ. ഫൊ​ക്കാ​ന​യു​ടെ 2026ലെ ​അ​ന്താ​രാ​ഷ്‌​ട്ര ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് 100 ഡോ​ള​ർ വി​ല​യു​ള്ള റാ​ഫി​ൾ ടി​ക്ക​റ്റി​ലൂ​ടെ ടെ​സ്‌ല കാ​ർ​ ഉ​ൾ​പ്പെ​ടെ വ​മ്പ​ൻ സ​മ്മാ​ന പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു.

100 ഡോ​ള​ർ വി​ല​യ്ക്ക് ഒ​രു റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന ഏ​വ​ർ​ക്കും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കും. റാ​ഫി​ളി​ലെ ഒ​ന്നാം സ​മ്മാ​ന​മാ​യി ടെ​സ്‌​ല മോ​ഡ​ൽ മൂന്ന് കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി ഐ​ഫോ​ണും മൂ​ന്നാം സ​മ്മാ​ന​മാ​യി ഐ​പാ​ഡു​മാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​വ​ർ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ക​ൾ​ഹാ​രി റി​സോ​ർ​ട്ടി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്നു​ള്ള​താ​ണ്. ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലി​രു​ന്നും മ​ത്സ​രി​ക്കാ​നാ​യു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ന്ന​ത്.

ന​റു​ക്കെ​ടു​പ്പ് സ​മ​യ​ത്ത് സ​ന്നി​ഹി​ത​രാ​കേ​ണ്ട നി​ർ​ബ​ന്ധ​വു​മി​ല്ല. വി​ജ​യി​ക​ളെ പി​ന്നീ​ട് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് എട്ടിന് ​രാ​ത്രി ഏഴിന് ക​ൽ​ഹാ​രി​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ക.

റാ​ഫി​ളി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ഫൊ​ക്കാ​ന​യു​ടെ ഗി​ന്ന​സ് വേ​ൾ​ഡ് പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ ഇ​തി​ന​കം വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം കോഓ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​ത് ഷി​ബു​മോ​ൻ മാ​ത്യു (ചെ​യ​ർ​മാ​ൻ), വൈ​സ് പ്ര​സി​ഡന്‍റ് വി​പി​ൻ രാ​ജ് (കോ​ഓർ​ഡി​നേ​റ്റ​ർ), ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ (കോ ​ചെ​യ​ർ), നാ​ഷ​ണ​ൽ ക​മ്മി​റ്റി അംഗങ്ങളായ ജീ​മോ​ൻ വ​ർ​ഗീ​സ് (കോ ​ചെ​യ​ർ), മ​നോ​ജ് മാ​ത്യു (കോ ​ചെ​യ​ർ), കെ​വി​ൻ ജോ​സ​ഫ്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി, ആ​രോ​ൺ മാ​ത്യു എ​ന്നി​വ​രു​മാ​ണ്.

മ​ല​യാ​ളി സ​മൂ​ഹം ഈ ​സം​രം​ഭ​ത്തെ വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ക്ക​ണ​മെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണ​യി​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ട്ര​സ്റ്റീ ബോ​ർ​ഡും അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

 

 

Tags : Fokana International Convention

Recent News

Corehub Up