x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ന്ന​സ് ചെ​ണ്ട​പ്പ​ഞ്ചാ​രി​മേ​ള​ത്തി​ന് ഫൊ​ക്കാ​ന വേ​ദി​യൊ​രു​ക്കു​ന്നു; ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും

സാ​ജ് കാ​വി​ന്‍റെ അ​രി​ക​ത്ത്
Published: June 6, 2026 05:58 PM IST | Updated: June 6, 2026 05:58 PM IST

പെ​ൻ​സി​ൽ​വേ​നി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ 2026 ലോ​ക റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​കു​ന്ന ഒ​രു അ​പൂ​ർ​വ ക​ലാ​പ്ര​യ​ത്ന​ത്തി​ന് വേ​ദി​യാ​കു​ന്നു.

ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡി​നാ​യു​ള്ള ചെ​ണ്ട​പ്പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റു​ന്ന​ത്.

ഓ​ഗ​സ്റ്റ് എ‌​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് (ഇ​എ​സ്‌​ടി) ന​ട​ക്കു​ന്ന ഈ ​ച​രി​ത്ര​പ​ര​മാ​യ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രും ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ ആ​ശാ​നു​മാ​ണ്.

മ​ല​യാ​ളി​ക​ളു​ടെ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​യു​ടെ താ​ളം അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ മു​ഴ​ങ്ങു​മ്പോ​ൾ അ​ത് ഒ​രു ലോ​ക റി​ക്കാ​ർ​ഡ് ശ്ര​മം മാ​ത്ര​മ​ല്ല, മ​ല​യാ​ളി സം​സ്കാ​ര​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഭാ​ഷ, ദേ​ശം, മ​തം തു​ട​ങ്ങി​യ എ​ല്ലാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി മ​നു​ഷ്യ​രെ ഒ​രേ സ്പ​ന്ദ​ന​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ലാ​രൂ​പ​മാ​ണ് ചെ​ണ്ട​യെ​ന്ന് സം​ഘാ​ട​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഗി​ന്ന​സ് ശ്ര​മം ഒ​രു റി​ക്കാ​ർ​ഡ് നേ​ട്ട​മെ​ന്ന​തി​ലു​പ​രി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യാ​നു​ഭ​വം നേ​ടാ​നും ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ ആ​ശാ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

കൂ​ടാ​തെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ചെ​ണ്ട ക​ലാ​കാ​ര​ന്മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ഒ​രേ ല​ക്ഷ്യ​ത്തി​നാ​യി ഒ​ന്നി​ക്കു​ന്ന ക​ലാ​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും സാ​ധി​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഫൊ​ക്കാ​ന പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

60 സ്ഥി​രീ​ക​രി​ച്ച വോ​ള​ണ്ടി​യ​ർ മ​ണി​ക്കൂ​റു​ക​ൾ, സ​മ്പൂ​ർ​ണ ല​ജി​സ്റ്റി​ക്ക​ൽ പി​ന്തു​ണ, ഓ​ഗ​സ്റ്റ് എ​ട്ടി​നു​ള്ള സൗ​ജ​ന്യ ഭ​ക്ഷ​ണം, ഫൈ​ന​ൽ ബാ​ങ്ക്വെ​റ്റി​ലേ​ക്കു​ള്ള സൗ​ജ​ന്യ പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്കൊ​പ്പം മി​ക​ച്ച മൂ​ന്ന് ചെ​ണ്ട സ്കൂ​ളു​ക​ൾ​ക്ക് വി​വി​ഐ​പി അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി, കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ര​ള ഗ​വ​ർ​ണ​ർ, ന്യൂ​ജേ​ഴ്സി ഗ​വ​ർ​ണ​ർ, പ​ദ്മ​ശ്രീ യൂ​സ​ഫ് അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Fokana International Convention USA

Recent News

Corehub Up